Category Archives: മനസ്സ് സമൂഹം

മിത്തുകളിൽ യുക്തി തിരയുന്നവർ

പ്രാചീനരുടെ കഥയിൽ മിത്തുകൾ മാത്രമേയുളളു.അല്ലെങ്കിൽ ആരുടെ കഥയാണ് മിത്തല്ലാതുളളത്? അഷ്ടാവക്രനും ഒരു മിത്താണ്.ആ കഥയൊന്നും യാഥാർത്ഥ്യം എന്നു വിചാരിച്ച്അതിനെ അവലംബമാക്കിവരുണന്റെ പുത്രനുമായി തർക്കിച്ചോവെളളത്തിൽ മുക്കി താഴ്ത്തിയോവരുണൻ കൊണ്ടു വിട്ടോഇതൊന്നും ആയിരിക്കരുത് ചോദ്യങ്ങൾ. അതൊക്കെ മിത്താണ്. അത് ഉളളിലുണർത്തുന്ന ചില അറിവുണ്ട്. മിത്ത് യുക്തിക്ക് വിധേയമാവരുത്. ആധുനികകാലഘട്ടംമിത്തുകളിൽ കൂടി യുക്തി ചേർക്കുന്ന കാലഘട്ടമാണ്.മിത്ത് ആസ്വദിക്കാനറിയാത്ത തലമുറമിത്തുകളെ തെറ്റായി … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം | Tagged , | Leave a comment

തീ പിടിച്ച മനസ്സ്

അഗ്നിയേക്കാൾ ചൂടുള്ളതാണ് ഈ മനസ്സ്. മനസ്സിന്റെ ഉറവിടം തേടിപ്പോകാൻ നിങ്ങൾക്ക് ഇച്ഛയുണ്ടെങ്കിൽ…ഈ മനസ്സ് അഗ്നിയേക്കാൾ താപം വമിപ്പിക്കുന്നതാണ്. താപമുള്ള വാക്കുകൾ മനസ്സുകൊണ്ട് പൊതിഞ്ഞ്മനുഷ്യസഞ്ചയത്തിലേക്ക് ഇട്ടുകൊടുക്കുമ്പോഴാണ്അഗ്നി ആളിക്കത്തുന്നത്. അഗ്നി കെടാത്ത മനസ്സുമായി അലയുന്ന മനുഷ്യർസഞ്ചരിക്കുന്നിടമെല്ലാം അഗ്നി പടരും. അഗ്നിഗോളത്തെക്കാൾ താപവും നശീകരണശക്തിയുംമനസ്സിനാണുള്ളത്. മനസ്സിലടങ്ങാത്ത അഗ്നിയാണ്ലോകത്തുള്ള എല്ലാ ഹിംസകൾക്കുംകാരണമായി തീർന്നിട്ടുള്ളത്. മനസ്സിന്റെ ശാന്തി അനിർവ്വചനീയമാണ്,അനുഭവവേദ്യമാണ്.അത് ഒന്ന് അനുഭവിക്കണമെന്ന ആഗ്രഹം … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , | Leave a comment

വൈകാരികസാക്ഷരത

“അല്ലിയും നാമ്പും മുറിച്ചൊന്നൊന്നായ് പരീക്ഷിച്ചാൽ ഫുല്ലപുഷ്പത്തിൻ മുഗ്ദ്ധസൗരഭമകന്നുപോം ചെന്തീജ്ജ്വാലയിലെരിച്ചമ്ലശോധനം ചെയ്‌താൽ കാന്തിയൊക്കെയും മങ്ങി കരിയായ്ത്തീരും വജ്രം”   എം പി അപ്പന്‍റെ വരികളാണിവ.   ഒരുവന്‍ ഒരു പൂവ് പറിച്ച് ഇത് പൂവിന്‍റെ ജനി, ഇത് കേസരം, ഇത് കാലിക്സ്, ഇത് കൊറോള, ഇത് സ്റ്റെയ്മന്‍സ്, ഇത് പിസ്റ്റില്‍, എന്നൊക്കെ പറഞ്ഞ് അതിന്‍റെ ഭാഗങ്ങള്‍ അടര്‍ത്തി … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , , | Leave a comment

അധർമ്മം…മൗനം…

🌹 അധർമ്മം സടകുടഞ്ഞു നില്ക്കുമ്പോൾ മൗനം ദീക്ഷിക്കുന്നത് അധർമ്മം ചെയ്യുന്നതിനേക്കാൾ നീചമായ പ്രവൃത്തിയാണ്. 🌹 കൗരവരാജസദസിന്റെ മദ്ധ്യത്തിലേക്ക് പാഞ്ചാലിയെ വലിച്ചിഴച്ചുകൊണ്ടുവന്ന് ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യാനൊരുങ്ങുമ്പോൾ ഉന്നതകുലജാതയായ, ഉത്തമോത്തമയായ ആ പാഞ്ചാലി തിരിഞ്ഞു നിന്ന് മൗനം ദീക്ഷിക്കുന്ന ഭീഷ്മപിതാമഹനോടും, കൃപാചാര്യരോടും, ശല്യരോടും, ദ്രോണരോടുമൊക്കെയായി കേണപേക്ഷിച്ചു : “ഞാൻ ഒരു സ്ത്രീയാണ്. രാജകന്യകയാണ്. രജസ്വലയാണ്. ഏതു രാഷ്ട്രമീമാംസയനുസരിച്ചാണ് എന്നെ … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം, സമൂഹം | Tagged , , | Leave a comment

അവസ്ഥാ പൂജ്യതേ

എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്. വ്യക്തിയെയല്ല. പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു രാഷ്ട്രപതിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു സന്ന്യാസിയെ കണ്ട് വണങ്ങിയാല്‍, ഒരു പുരോഹിതനെ കണ്ട് വണങ്ങിയാല്‍, വണങ്ങുന്നത് ആ വ്യക്തിയെയല്ല, നാമരൂപാങ്കിതമായ ആ … Continue reading

Posted in അറിവ്, മനസ്സ് സമൂഹം, മൊഴിമുത്തുകള്‍ | Tagged , , , | Leave a comment

മനസ്സാക്ഷി

ഈശ്വര നിർദ്ദിഷ്ടമാണ് മനസ്സാക്ഷി. നാല് പ്രാവശ്യം കള്ളം പറഞ്ഞു കഴിയുമ്പോൾ മനസ്സാക്ഷി പിൻവലിയും. ഒരു പ്രാവശ്യം പറയുമ്പോൾ ഒരു കുറ്റബോധം നൽകും. ആ കുറ്റബോധം നിഴലിക്കുമ്പോൾ നമ്മൾ നടക്കുന്ന വഴിക്കൊക്കെ ഒരു വേദന ഉണ്ടാകും. “വേണ്ടിയിരുന്നില്ല ശരിയല്ല അവനോടു പോയി മാപ്പു പറയണം” എന്നൊക്കെ തോന്നിക്കും. പക്ഷെ പറയില്ല. വീണ്ടും അടുത്ത കർമ്മങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഇതിന്റെ … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , | Leave a comment

ദുര്‍നിഗ്രഹമാണ് ഈ മനസ്

എത്ര ക്ലേശിച്ചാലും പിടിച്ചടക്കാന്‍ വയ്യാത്ത ഒന്നാണ് മനസ്സ്. മനസ്സാണ് മുഴുവന്‍ നന്മകളുടെയും കാരണം. മുഴുവന്‍ പ്രശ്നങ്ങളുടെയും കാരണം. ഏതു സംസ്കൃതിയാണോ, ഭൌതികദ്രവ്യങ്ങളെ, ഭൌതികശരീരത്തെ പഠിച്ചിട്ട്, അതിന് അതീതമായ, സൂക്ഷ്മമായ മനസ്സാണ് ഇതിനെ നിയന്ത്രിക്കുന്നത്‌ എന്ന് തിരിച്ചറിയുന്നത്‌, തിരിച്ചറിഞ്ഞിട്ട് ലോകത്തോടുള്ള എല്ലാ ഇടപാടുകളിലും എല്ലാ വ്യക്തിബന്ധങ്ങളിലും എല്ലാ ജീവിതവ്യാപാരങ്ങളിലും, സമസ്തകര്‍മ്മകലാപങ്ങളിലും നിരന്തരമായി സ്വന്തം മനസ്സിനെ നിരീക്ഷിക്കുന്നത്, മറ്റൊന്നിനെയും … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം | Tagged , | Leave a comment

സമൂഹം പരിഷ്കാരം മൂല്യബോധം

പരിഷ്കൃതസമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണ് മൂല്യബോധം. ഇന്ന് സമൂഹത്തില്‍ മൂല്യബോധം കുറവുണ്ടെങ്കില്‍ സമൂഹം പരിഷ്കൃതമല്ല എന്നര്‍ത്ഥം. പരിഷ്കാരം എന്ന പദം തന്നെ മാനസികമായാണ് ആദ്യം സംജാതമാകുന്നത്. നിത്യവും പരിഷ്കരിക്കാവുന്ന ഒന്ന് വൈയക്തികവും കൌടുംബികവും സാമൂഹികവും രാഷ്ട്രപരവും വിശ്വപരവുമായ മനസ്സാണ്. മനസ്സുകള്‍ പരിഷ്കരിക്കപ്പെട്ട ഒരു തലത്തില്‍ മാത്രമാണ് പരിഷ്കൃതസമൂഹം ഉണ്ടാകുന്നത്. ഇന്നുള്ളത് പരിഷ്കൃതസമൂഹമാണ് എന്ന് ആദ്യം തീരുമാനിക്കുക. … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , | Leave a comment

സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍

♥സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍♥ കുടുംബജീവിതം പുലര്‍ത്താന്‍ പോകുന്ന ഒരു സ്ത്രീയുടെ, അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ, സ്വാതന്ത്ര്യസങ്കല്പങ്ങള്‍ എന്നത് ചിന്തനീയമായ വിഷയമാണ്. സ്ത്രീപുരുഷസമത്വത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കി നോക്കിയാല്‍ പുരുഷന് അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും സ്ത്രീയ്ക്കും അവകാശപ്പെട്ടതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഏതെങ്കിലും ഒരു സ്ത്രീ വിവാഹിതയാകുന്നത് ജീവശാസ്ത്രപരമായ ആവശ്യകതയ്ക്കു (Biological Necessity) … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മനസ്സ് സമൂഹം | Tagged , | 1 Comment

03 മനസ്സും സമൂഹവും [പഠനങ്ങളും അപക്വവിരക്തിയും]

ഇന്ന് പഠിപ്പിക്കുന്ന രീതിയില്‍ പഠിച്ചുകഴിഞ്ഞിറങ്ങുമ്പോള്‍, അതിന്‍റെ ലിംഗങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ കടന്നുകൂടുന്ന വേളയില്‍,  നിങ്ങളുടെ മനസ്സ് “ഇത് നിങ്ങളുടെ ബന്ധുവാണ്, ഇവന്‍ കൊല്ലപ്പെടേണ്ടവനാണ്;ഇതു നിന്‍റെ ശത്രുവാണ്, ഇവന്‍ സ്നേഹിക്കപ്പെടേണ്ടവനാണ്” എന്നൊരു ബോധം ഒരു ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം എന്ന നിലയില്‍ നിങ്ങളുടെ തലച്ചോറില്‍ പഠനങ്ങളിലൂടെ കയറ്റിവെയ്ക്കുന്നുവോ? നിരന്തരമായ ശ്രവണവും, നിരന്തരമായ ചര്‍ച്ചയും, നിരന്തരമായ പഠനവും കൊണ്ട് ഇന്ത്യന്‍ … Continue reading

Posted in മനസ്സ് സമൂഹം | Tagged , | Leave a comment