Category Archives: ഭഗവദ്ഗീത

ആരാണ് നിത്യസന്ന്യാസി?

ഒരാളുടെ അടുക്കൽ ചെല്ലുമ്പോൾ അയാള് കാവിയുടുത്തോ കാവിയുടുത്തില്ലെ ഇതൊന്നും നോക്കണ്ട…അയാൾ ഉടുത്തിട്ടുണ്ടോ എന്നു തന്നെ നോക്കണ്ട…നോക്കണ്ടത് ഒന്നേയുളളു…അയാളിൽ കാംക്ഷയുണ്ടോ…ആഗ്രഹങ്ങൾ അവശേഷിക്കുന്നുണ്ടോ…എന്തെങ്കിലും ആഗ്രഹങ്ങൾ… ആഗ്രഹങ്ങളിൽ നിന്ന് ഒരുത്തൻ മുക്തനാവുക എന്നു പറഞ്ഞാൽ അവന്റെ ചുറ്റും ഉണ്ടാകുന്ന തരംഗങ്ങൾ മുഴുവൻ അറിവിന്റെയും അനുഭൂതിയുടെയും ആനന്ദത്തിന്റെയും ആയിരിക്കും…അതു നമ്മുടെ ആഗ്രഹങ്ങൾക്കു നേരെ പൊളളലുണ്ടാക്കും…ആഗ്രഹം ഇല്ലാത്ത ഒരുത്തന്റെ അടുക്കൽ ആഗ്രഹത്തോടു കൂടി … Continue reading

Posted in ഭഗവദ്ഗീത, മറ്റുള്ളവ | Tagged , | Leave a comment

സ്വധർമ്മം പരധർമ്മം

സ്വധർമ്മം ആണ് അന്തഃകരണം ശുദ്ധമാകാൻ ഉള്ള ഏറ്റവും നല്ല വഴി… അന്തഃകരണശുദ്ധി എന്നു പറഞ്ഞാൽ , ധർമ്മ വിരുദ്ധങ്ങളായ ഒന്നിൻറെയും ലാഞ്ചന വീഴരുത്… പരധർമ്മം ചെയ്താൽ അന്തഃകരണം ദുഷിക്കും – അതിനു പ്രായശ്ചിത്തവുമില്ല.സ്വധർമ്മത്തിൽ വരുന്ന പാപങ്ങൾക്കും തെറ്റുകൾക്കും പ്രായശ്ചിത്തം ഉണ്ട്. എതൊന്നിലാണോ നമുക്കു കഴിവ് സമ്പന്നമായിരിക്കുന്നത്,എതൊന്നിനുള്ള ഉപകരണമാണോ നമ്മളിൽ സുലഭമായി വന്നുചേർന്നിരിക്കുന്നത്, അതൊക്കെ അനായാസം ലഭിക്കും … Continue reading

Posted in അറിവ്, ഭഗവദ്ഗീത | Tagged | Leave a comment

അഹൈതുകീഭക്തി

അനിശ്ചിതത്വത്തെ അറിയാതെ, തനിക്കറിയാമെന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിക്കുമ്പോഴാകും അറിയാതെ അടി വരുന്നത്. വീഴാന്‍ പാകത്തിന് ഉണങ്ങിയ തേങ്ങയോ മടലോ തെങ്ങിലില്ല എന്ന് ഉറപ്പിച്ചിട്ട്‌ തെങ്ങിന്‍റെ കീഴേ നിന്ന് പുളയുമ്പോഴാവും തേങ്ങാ തലയില്‍ വീഴുന്നത്!   ഉണക്കത്തേങ്ങയില്ല, മടലും ഇല്ല. ഉടയതമ്പുരാന്‍ തീരുമാനിച്ചാല്‍ എന്താണ് നടക്കാത്തത്? ഏതു തേങ്ങയാണ് വീഴാത്തത്? ഇല്ലാത്ത തെങ്ങിലെ ഇല്ലാത്ത തേങ്ങ വരെ … Continue reading

Posted in അറിവ്, ഭഗവദ്ഗീത, മറ്റുള്ളവ | Tagged , , , | Leave a comment

അര്‍ജുന വിഷാദ യോഗം – പഠന ശിബിരം

അര്‍ജുനന്‍ കുരുക്ഷേത്ര ഭൂമിയില്‍ എന്തിനു വിഷാദമഗ്നനായി? ബന്ധുക്കളെ കണ്ട് അവരുടെ നാശത്തെക്കുറിച്ച് ഓര്‍ത്ത് വ്യസനിച്ചോ അര്‍ജുനന്‍? കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് അതേ ബന്ധുക്കള്‍ക്കെതിരെ ഒറ്റയ്ക്കു യുദ്ധം ചെയ്തപ്പോള്‍ ഉണ്ടാകാതിരുന്ന വ്യസനം എന്തു കൊണ്ട് അര്‍ജുനന് കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉണ്ടായി? ആദ്യ യുദ്ധത്തില്‍ ഇല്ലാതിരുന്ന ഒരാള്‍ കുരുക്ഷേത്രത്തില്‍ അര്‍ജുനന്‍റെ തേരില്‍ ഉണ്ടായിരുന്നതാണോ കാരണം? അര്‍ജുനവിഷാദം സാക്ഷാല്‍ കൃഷ്ണന്‍റെ മറ്റൊരു … Continue reading

Posted in ഭഗവദ്ഗീത, വീഡിയോകള്‍ ¦ Videos | Tagged , , | 1 Comment

അനിശ്ചിതത്വം അനിവാര്യമാണ്

അനിശ്ചിതത്വത്തിന്‍റെ അനിശ്ചിതത്വം നിലനില്‍ക്കുക തന്നെ വേണം. രാവിലെ എഴുന്നേറ്റു പരീക്ഷയ്ക്കു പോകാന്‍ ഒരുങ്ങുമ്പോള്‍ വേണം അന്ന് ഹര്‍ത്താല്‍ ആണെന്ന് അറിയാന്‍. ഈ പ്രപഞ്ചത്തില്‍ ഒന്നും തന്‍റെ ബുദ്ധിയിലല്ല ഓടുന്നതെന്ന് അങ്ങനെയൊക്കെ സംഭവിക്കുമ്പോഴേ മനസ്സിലാകൂ. താന്‍ വിചാരിക്കുന്നതു പോലെയാണ് ഈ ലോകം ഓടുന്നതെന്നൊക്കെ വിചാരിച്ച്, ബഹളം വെച്ച്, കൂവിക്കുറുക്കു വിളിച്ചു വരുമ്പോള്‍ തന്റെ പുരയുടെ ഒരു ഭാഗം … Continue reading

Posted in അറിവ്, ഭഗവദ്ഗീത, മറ്റുള്ളവ | Tagged , , | 1 Comment

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [3] – സന്ന്യാസി എങ്ങനെ ആവണം?

സര്‍വ്വാതിശായിയായ ആത്മബോധവും സമാധിയുടെ അനുഭവവും ലഭിച്ചു കഴിഞ്ഞിട്ടും ഏഷണാത്രയങ്ങളെ എന്തിനു കൊണ്ടുപോകണം? വിഷയലോകങ്ങളെല്ലാം വിഷമാണെന്ന് ബോധ്യപ്പെടുകയും വിഷവത് ത്യജിക്കുകയും ചെയ്തുവെന്ന് സങ്കല്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞ് വിഷയത്തില്‍ എന്തിന് ഭ്രമമുണ്ടാകണം? എല്ലാ സങ്കല്‍പ്പവും ത്യജിച്ച് കഴിഞ്ഞാല്‍ പിന്നെ പന്നിയെപ്പോലെ പെരുമാറുമോ എന്ന പഞ്ചദശീകാരന്‍റെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പഞ്ചദശീകാരന്‍ അതിനെ ‘വിട്ട് വരാഹതുല്യത്തം‘ എന്നാണ് പറയുന്നത്. ‘വിട്ട്’ എന്നു … Continue reading

Posted in കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍, ഭഗവദ്ഗീത | Tagged , , | 1 Comment

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [2] – സങ്കല്‍പ്പസന്ന്യാസം ആണ് സന്ന്യാസം

ഗീതാകാരന്‍ ഭഗവദ് ഗീതയില്‍ മഹാഭാരതയുദ്ധകാലഘട്ടത്തില് നിലനിന്നിരുന്ന സൈദ്ധാന്തികതയ്ക്ക് പുനരീക്ഷണം നല്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. “ഈ ജ്ഞാനത്തെ ആദ്യമായി അവതിരിപ്പിച്ചിട്ടുള്ളത് ഞാനാണ്. സനാതന ദര്‍ശനം എന്നില്‍ നിന്ന് ഉണ്ടായതാണ്. മറ്റൊരാള്‍ക്ക് ഇതിനെക്കുറിച്ച് പറയാന്‍ പറ്റില്ല. ഈ ദര്‍ശനത്തെ ഞാന്‍ ആദ്യമായി വിവസ്വാനും വിവസ്വാന്‍ മനുവിനും മനു ഇക്ഷാകുവിനും ഇക്ഷാകു പുത്രനും പറഞ്ഞുകൊടുത്തു. അങ്ങനെ പരമ്പരയാ പഠിച്ചുവന്നതാണ്. അന്നു … Continue reading

Posted in കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍, ഭഗവദ്ഗീത | Tagged , | Leave a comment

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [1] – എന്താണ് സന്ന്യാസം?

പരസ്പര വിരുദ്ധങ്ങള്‍ എന്നു തോന്നുന്ന സന്ന്യാസത്തിനും കര്‍മ്മയോഗത്തിനും തമ്മില്‍ എന്താണ് സാധര്‍മ്മ്യം? ഏതു നിലയിലാണ് സന്ന്യാസവും യോഗവും തുല്യമാകുന്നത്? രണ്ടും ഒന്നാണെന്നാണ് ഭഗവദ് ഗീതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. “പാണ്ഡവ, യം സന്ന്യാസമിതി പ്രാഹുഃ തം യോഗം വിദ്ധി”. അല്ലയോ അര്‍ജ്ജുനാ സന്ന്യാസമെന്ന് ശാസ്ത്രങ്ങള്‍ എന്തിനെയാണോ ഉദ്ഘോഷിക്കുന്നത് ‘തം’ അതിനെ കര്‍മ്മ യോഗം എന്ന് ‘വിദ്ധി’ നീ അറിഞ്ഞാലും. … Continue reading

Posted in കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍, ഭഗവദ്ഗീത | Tagged , , | 3 Comments