കർമ്മങ്ങളുടെ കളി

നിർമ്മലാനന്ദം

കർമ്മങ്ങളുടെ ഫലത്വശക്തിയെ നിഷേധിയ്ക്കുവാൻ ജ്ഞാനത്തിനും കഴിയുന്നില്ല.

ഫലം അനുഭവിച്ച് തന്നെ തീരണം എന്ന് (ജ്ഞാനികൾ) മനസ്സിലാക്കും.
അതുകൊണ്ട് ഉത്തമന്മാർ പ്രാരബ്ധത്തിന് സ്വശരീരത്ത അങ്ങ് വിട്ട് കൊടുക്കും.
പ്രാരബ്ധായ സമർപ്പിതം സ്വവപുഃ.

ഏത് കൊടും കർമ്മഫലം മുമ്പിൽ വന്നാലും ജ്ഞാനി ഇളകില്ല.
അതിൽ ആനന്ദിക്കാനുള്ള ബോധം അവനുണ്ടാകും – “ഇതാണ് ഞാൻ ആഗ്രഹിച്ചത്”

പട്ടണത്തുപിള്ളയാർ എന്നൊരാളുണ്ടായിരുന്നു.
അയാൾ വീടുകൾ തോറും തെണ്ടുമ്പോൾ ചോദിയ്ക്കുക, കൊടുത്തതു കൊടുക്കാനാണ് – “ഞാൻ തന്നതൊക്കെ തിരിച്ച് തരാൻ…”
ചോറ് കൊടുക്കും കാപ്പികൊടുക്കും പൈസകൊടുക്കും.
ഒരു വീട്ടിൽ ചെന്നപ്പോൾ രണ്ടെണ്ണം അങ്ങ് വെച്ചുകൊടുത്തു.
നീ താൻ അറിഞ്ഞവൻ.
നിനക്ക് തന്നത് നീ ഇന്ന് തന്നു .
പ്രാരബ്ധം തീർന്നു.
ഇത് കിട്ടിയിട്ട് വേണമായിരുന്നു പോകാൻ.
ഇനി എല്ലാം തീർന്നു.

ഇങ്ങനെയൊരു തിരിച്ചറിവുണ്ട്.
അതുകൊണ്ട് കളി നടക്കുകയില്ലാത്ത ഏക സ്ഥലം അതാണ്…
ആ സ്ഥലത്തെ പഠിയ്ക്കാൻ ശ്രമിയ്ക്കുക.
അവിടെ എത്താൻ ശ്രമിയ്ക്കുക.
അവിടെ എത്തിയാൽ പുനർജനിയില്ല…
ദു:ഖങ്ങളില്ല…
സുഖങ്ങളില്ല…

#നിർമ്മലാനന്ദം

About Anthavasi

The Indweller
This entry was posted in അറിവ്, ആത്മീയത and tagged , , , . Bookmark the permalink.

Leave a comment