പൂര്‍വ്വജന്മകൃതം പാപം

Swami Nirmalananda Giri Maharaj

Swami Nirmalananda Giri Maharaj

“പൂര്‍വ്വജന്മകൃതം പാപം വ്യാധിരൂപേണ ജായതേ…”

ആധുനിക വൈദ്യശാസ്ത്രവും മറ്റും ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ള പദമാണിത്.

കേള്‍ക്കുന്ന മാത്രയില്‍ ആര്‍ക്കും ഇതൊരു അന്ധവിശ്വാസം ആണെന്നു തോന്നും.
പെട്ടെന്ന് തോന്നുക കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെയാണ് അസുഖം വരുക? എന്നാണ്.
ആ ലോജിക്കില്‍ ഇത് തെറ്റാണന്നും തോന്നും.

ഓരോ കോശത്തിനും ഒരു പൂര്‍വ്വജന്മമുണ്ട്.
ഏതു കോശത്തിനും ആ കോശം ജനിക്കുന്നതിനു മുന്‍പ് വേറൊരു കോശം കൈമാറിയതാണ് അതിലേക്കു ആ ചിന്തനം.
ഒരു കുഞ്ഞ് ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പ് അതിന്റെ അച്ഛനില്‍, അമ്മയില്‍, അതിന്റെ കോശം ഇരുപ്പുണ്ട്‌.
അതിന് ഒരു പൂര്‍വ്വ ജന്മം അവിടെയുണ്ട്.
അതിനു മുന്‍പ് അയാളുടെ അച്ഛനിലും, അമ്മയിലും ഉണ്ട്.
ഇതൊരു ജന്മജന്മാന്തരബന്ധമാണ്…

അപ്പോള്‍ ആ കോശം കൈമാറി വന്ന കര്‍മ്മങ്ങളിലെ പാപങ്ങളാണ് രോഗങ്ങളായി വരുന്നത്.
പുണ്യമാണ് ആരോഗ്യമായി വരുന്നത്.

“പൂര്‍വ്വജന്മകൃതം കര്‍മ്മം ദൈവമിത്യഭിതീയതേ…”
ദൈവത്തിന്റെ നിര്‍വ്വചനം ആയുര്‍വേദ പ്രകാരം ഇതാണ്.
വാക്ക്, മനസ്സ് പ്രവര്‍ത്തി എന്ന നിലയില്‍ ഏതൊക്കെ കര്‍മ്മം മുന്‍പ് ചെയ്തുവോ, അതിന്റെയൊക്കെ സമാഹാരമാണ് നിങ്ങള്‍ക്കു വിധിയെ തരുന്ന ദൈവം!

പൂര്‍വ്വജന്മകൃതങ്ങളായ പാപം രോഗവും
പൂര്‍വ്വജന്മകൃത കര്‍മ്മം ദൈവവും ആകുന്നു.

പരിഗ്രഹരൂപങ്ങളായിരിക്കുന്ന കര്‍മ്മങ്ങളെ ത്യജിച്ചാല്‍ നിങ്ങളെ നിയന്ത്രിക്കുന്ന ബാഹ്യമായ ദൈവത്തില്‍ നിന്ന് നിങ്ങള്‍ മുക്തനായി…
കേവലനായി…
സ്വതന്ത്രനായി…

ഉത്തമമാണ് നിങ്ങളുടെ കര്‍മ്മമെങ്കില്‍ നിങ്ങളുടെ സങ്കല്‍പ്പത്തിലെ ഫലം ആര്‍ക്കുള്ളതാണ്?
നിങ്ങളൊരു ദുഷ്കര്‍മ്മമാണ് ചെയ്യാന്‍ പോകുന്നതെങ്കില്‍, നിങ്ങളുടെ സങ്കല്‍പ്പത്തിലെ കര്‍മ്മത്തിന്റെ ഫലം മറ്റൊരുവന്‍ അനുഭവിക്കുക സാധ്യമാണോ?
നിങ്ങളുടെ ബോധത്തില്‍ നടക്കുന്ന കര്‍മ്മത്തിന്റെ ഫലം തരുന്ന ദൈവം നിങ്ങളുടെ പൂര്‍വ്വകര്‍മ്മങ്ങളാണ്.

ഭഗവാന്റെ പ്രപഞ്ചം വൈവിധ്യമാര്‍ന്നതാണ്…
എല്ലാം ഈശ്വരനാണ് എന്നൊരു അറിവ് മാത്രമാണ് മാര്‍ഗ്ഗം…

Posted in അറിവ്, ആയുര്‍വേദം | Tagged , , , | Leave a comment

അമ്മയെന്ന അറിവ്

Swami Nirmalananda Giri Maharaj

Swami Nirmalananda Giri Maharaj

സത്യത്തെ അവലംബിച്ചുംധർമ്മത്തിൽ ജീവിച്ചും സങ്കൽപ്പങ്ങളെ സദാചാര മൂല്യങ്ങളിൽ തളച്ചും ദീർഘകാല നൈര്യന്തരത്തിൽ താൻ സങ്കല്പിക്കുന്നതെല്ലാം സത്യമാക്കിയും അമ്മ അന്തക്കരണത്തിൽ കൊളുത്തി വെച്ച ഒരു അറിവിന്റെ ജ്വാലയുമായാണ് ഓരോ കുഞ്ഞും ജനി മുതൽ മരണം വരെ യാത്ര ചെയ്യുന്നത്.

എന്റെ അമ്മ സങ്കൽപ്പിച്ച ആ സങ്കൽപ്പങ്ങളുടെ നിമിഷങ്ങളിൽ തന്നെ ഞാൻ പോകുന്ന വഴികളിൽ കഴിക്കാനുള്ള ധാന്യമണികളിൽ
എന്റെ പേര് ചേർത്ത് വെച്ചിട്ടുണ്ട്…

എന്റെ അമ്മ കുറിച്ച് വെച്ചത് ആർക്കും എന്നിൽ നിന്ന് തട്ടിനീക്കാനാവില്ല…

ഞാൻ പണിയെടുത്താലും പണി എടുത്തില്ലെങ്കിലും ഞാൻ പണം മുടക്കിയാലും മുടക്കിയില്ലെങ്കിലും എന്റെ മാതാവിന്റെ സങ്കൽപ്പങ്ങളിൽ
എനിക്ക് യാത്ര ചെയ്യാനുള്ള യാനങ്ങളും എനിക്ക് കഴിക്കാനുള്ള അന്നവും
സുനിശ്ചിതമാണ്…

ആ ഒരു അറിവ്
സ്നേഹമായി…
കാരുണ്യമായി…
നന്മയായി…
എന്റെ അകക്കാമ്പിൽ പതിക്കുമാറ്
കഷ്ടതകളുടെയും യാതനകളുടെയും ലോകങ്ങൾ എന്ന്
ബാഹ്യജനങ്ങൾക്കു തോന്നുമ്പോഴും
ആ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും
അറിവുകൾ കൊരുത്തുവെച്ച ഹൃദയത്തിന്റെ അറിവുമായി
ഞാൻ സഞ്ചരിക്കുമെങ്കിൽ…
അതിന്റെ സ്മൃതിമണ്ഡപങ്ങളിൽ എന്റെ മനസ്സ് നമിക്കുമെങ്കിൽ…
ഞാൻ പട്ടിണി കിടക്കുമോ?
എന്റെ ജീവിതം അഭിശപ്തമാകുമോ?
ഞാൻ വേദനിക്കുമോ?
ഞാൻ ദുഖിക്കുമോ?

Posted in മറ്റുള്ളവ | Leave a comment

അന്തക്കരണശുദ്ധി

Swamiji Maharaj at Sivagiri

Swamiji Maharaj at Sivagiri

വിശുദ്ധാന്തക്കരണത്തില്‍ ഭഗവാന്‍ തന്നെ നിറഞ്ഞു വിളങ്ങും…
അന്തക്കരണം വിശുദ്ധമാകാന്‍ ആദ്യം നിര്‍ഭയരാകുക…
ഭയചകിതരായിട്ടാണ് അന്തക്കരണം വിശുദ്ധമല്ലാതെയാകുന്നത്…
ഒന്നിനെയും ഭയക്കരുത്…
ഭയക്കേണ്ടത് തന്റെ വാസനകളെ മാത്രമാണ്…
അവന്‍ മാത്രമേ ശത്രുവായി കയറി വരുകയുള്ളൂ…

പൂര്‍വ്വകര്‍മ്മങ്ങളും
അതിന്‍റെ ഫലങ്ങളും
അതിലെ വാസനകളും
ശത്രുവായി നില്‍പ്പുണ്ട്…
അത് ഒരു പശ്ചാത്താപം കൊണ്ട് പോയിക്കിട്ടും…
പൂര്‍ണ്ണ നിര്‍ഭയരാകുക….
നിര്‍ഭയം മാത്രമേ ആധ്യാത്മിക ലോകത്തേക്കു പോകൂ…
ഭയത്തിന്റെ ചെറിയ ഒരു അംശം ഉണ്ടെങ്കില്‍ അത് അന്തക്കരണത്തെ വല്ലാതെ ബാധിക്കും…

വിശുദ്ധാന്തക്കരണന്‍റെ അന്തക്കരണത്തില്‍ നിന്ന് ഗീതയും വ്യാസനും വസിഷ്ഠനും ഒക്കെ ഒഴുകും…
അതുകൊണ്ട് പഠിക്കാന്‍ ഒന്നേയുള്ളൂ…
അന്തക്കരണത്തെ വിശുദ്ധമാക്കുക…
എല്ലാ വിഷയങ്ങളും
എല്ലാ അറിവും
എല്ലാ ലോകവും
വിശുദ്ധാന്തക്കരണത്തില്‍ ആവശ്യം പ്രതി തെളിഞ്ഞു വരും…
ആവശ്യമില്ലാത്തത് അവിടെ നിന്നും മറഞ്ഞു കൊള്ളും…
മിഥ്യാചാരന്‍ ആവില്ല എന്ന് തീരുമാനിക്കുക…
അവന്റെ അവസ്ഥ ഏറ്റവും ഉന്നതം ആവുകയും ചെയ്യും…

Posted in അറിവ്, ആത്മീയത | Tagged , , | Leave a comment

ഈശ്വരാന്വേഷണം

Swamiji-Yoga-Vasishtam

ഈശ്വരാന്വേഷണം തുടങ്ങിയാൽ
വ്യവഹാരത്തിലുള്ള താല്പര്യം കുറഞ്ഞു വരും.

വ്യവഹാരങ്ങളിലുള്ള താല്പര്യം കുറഞ്ഞു വന്നാൽ
ലോകേഷണയും
വിത്തേഷണയും
ദാരേഷണയും
കുറഞ്ഞു പോകും…

ഇവ മൂന്നും ഇല്ലാതായാൽ പ്രപഞ്ചമില്ല…

ഇത് ഇല്ലാതാകുന്നതോടുകൂടി ലോകദൃഷ്ടിയിൽ
അവൻ നിസ്സാരനായിത്തീരും…
ലോകദൃഷ്ടിയിൽ നിസ്സാരനാകാൻ കഴിയുമ്പോഴാണ്
ഈശ്വരദൃഷ്ടി കൈവരുന്നത്…

ജഗത് പ്രകാശിച്ചാൽ ഈശ്വരൻ മറയും…
ഈശ്വരൻ പ്രകാശിച്ചാൽ ജഗത് മറയും…
ഭാരതീയ ദർശനത്തിന്റെ
ഏറ്റവും ഉദാത്തമായ സങ്കൽപ്പവും ഇതാണ്…

അജ്ഞാനത്തിൽ മാത്രമേ
ജഗത് പ്രകാശിക്കൂ…
അജ്ഞാനത്തിൽ മാത്രമേ
ജഗത്തിനു പ്രാധാന്യം തോന്നൂ…

ജഗത്തിനു പ്രാധാന്യം ഉണ്ടെങ്കിൽ
എന്നിൽ അജ്ഞാനം ഉണ്ട്
എനിക്ക് ഈശ്വരൻ സമ്മതനല്ല…

ജഗത് പ്രകാശിച്ചു നിൽക്കുമ്പോൾ
ഈശ്വരൻ സർവ്വവ്യാപകമെന്ന നിലയിൽ പ്രകാശിക്കുകയില്ല തന്നെ…

Posted in അറിവ്, ആത്മീയത | Tagged , | Leave a comment

ധ്യാനവും ഓജസ്സും

സ്വാമിജി തളിപ്പറമ്പില്‍

സത്യം പറയുക, കോപിക്കാതിരിക്കുക, ആദ്ധ്യാത്മപ്രവണമായിരിക്കുക, ശാന്തമായിരിക്കുക, സദ്‌വൃത്തനിരതമായിരിക്കുക ഇവ ചെയ്യുന്ന ആളിനു ഓജസ്സ് വര്‍ദ്ധിക്കുകയാല്‍ ജരാനരകള്‍ ഉണ്ടാകുന്നില്ല. ഇതൊക്കെ നിത്യരസായനങ്ങള്‍ ആണെന്ന് ആയുര്‍വേദം പറയുന്നു.

ഒജസ്സുമായി ബന്ധപ്പെട്ട് ഒരുപാടു കാര്യങ്ങള്‍ ചെയ്യാറുണ്ട്.

ഓജസ് വര്‍ദ്ധിപ്പിക്കാന്‍ ധ്യാനിക്കാറുണ്ട്.
ധ്യാനം ഓജക്ഷയകരം ആണെന്ന് വാഗ്ഭടാചാര്യന്‍.
ഓജക്ഷീയേത ക്രോധക്ഷുത്ധ്യാനശോകശ്രമാദിഭി:
കാരണം, ധ്യാനിക്കാന്‍ ഒരാള്‍ വിഷയലോകങ്ങളില്‍ നിന്നു സ്ഥൂല ഇന്ദ്രിയങ്ങളെ പിന്‍വലിച്ചു കയറിയിരുന്നാല്‍ സൂക്ഷ്മ ഇന്ദ്രിയമായ മനസ്സ് മിഥ്യാചാരങ്ങളായ കല്‍പ്പനകള്‍ ഉണ്ടാക്കുമ്പോള്‍ ഓജസ്സ് ക്ഷയിക്കുകയാണ് ചെയ്യുക.
അതുകൊണ്ട്, ധ്യാനം പരിശീലിക്കാവുന്ന ഒന്നല്ല.
അത് ഒരു അവസ്ഥയാണ്.
അത് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ ഒക്കെ കഴിഞ്ഞു വരുന്നതാണ്.
അങ്ങനെയല്ലാതെ വന്നാല്‍ ഊര്‍ജ്ജം നഷ്ടപ്പെടും.
ഒരാള്‍ ഇരുന്നിട്ടു കണ്ണടച്ചാല്‍ വിഷയത്തെ ആയിരിക്കും ധ്യാനിക്കുന്നത്.
ഭഗവദ്ഗീത മൂന്നാം അദ്ധ്യായം ആറാം ശ്ലോകത്തില്‍ പറയുന്നു:

കര്‍മ്മേന്ദ്രിയാണി സംയമ്യ
യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ
മിഥ്യാചാരഃ സ ഉച്യതേ.

അത് ഓജസ് ക്ഷയിക്കുന്ന പണി ആണ്.
അതുപോലെ ക്രോധം, വിശപ്പ്, ശോകം, അതിയായ ശ്രമം എന്നിവയും ഓജക്ഷയം ഉണ്ടാക്കും.

Posted in അറിവ്, ആത്മീയത, ആയുര്‍വേദം | Tagged , , | Leave a comment

രാമായണത്തിലെ രാമന്‍

“ഈ ലോകമെല്ലാം നിന്നില്‍ വസിക്കുന്നു
നീ ഈ ലോകത്തില്‍ വസിക്കുന്നു
ബ്രഹ്മരൂപിയായ നീ സര്‍വ്വവ്യാപകനാണ്”

രാമായണം പഠിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഈ രാമനെ ഒന്ന് തിരിച്ചറിഞ്ഞിട്ടു പഠിക്കുകയാണെങ്കില്‍ വളരെ മെച്ചമാണ്.

വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രചിക്കുമ്പോള്‍, രാമന്‍റെ ആഗമനത്തിനു മുന്‍പുള്ള, രാമനാമത്തെ , അതിന്‍റെ മാഹാത്മ്യത്തെ ഒക്കെ ഉള്‍ക്കൊള്ളുവാന്‍ കാരണമായി തീരുന്നത് നാല് പ്രസിദ്ധ ശാപങ്ങള്‍ ആണ്.
മഹാവിഷ്ണുവിന് സനല്‍കുമാരന്‍റെ, അതുപോലെ തന്നെ ഭൃഗുവിന്‍റെ , വൃന്ദയുടെ, ദേവദത്തന്‍റെ ഒക്കെ ശാപം ലഭിച്ചിട്ടാണ് രാമന്‍ മനുഷ്യനായി വന്നത്. ഇതില്‍ വലിയൊരു ലക്ഷ്യവും ഈശ്വരന് ഉണ്ടായിരുന്നു.

എന്ത് പ്രതികരണവും ചെയ്യാന്‍ കഴിയുന്നവനാണ്, കര്‍ത്തും, അകര്‍ത്തും, അന്യഥാ കര്‍ത്തും സമര്‍ഥനായ ഈശ്വരന്‍ – ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറ്റൊരു വിധത്തില്‍ ചെയ്യാന്‍, കഴിവുള്ളവന്‍ – അതാണ്‌ ഭാരതീയ ചിന്തയില്‍ ഈശ്വര നിര്‍വ്വചനം.

അത്രയും കഴിവുകളോട് കൂടിയ രാമന്‍ തനിക്കു വന്ന ഒരു ദുരിതം എങ്കിലും മാറ്റാന്‍ കഴിവില്ലാത്തത് കൊണ്ടല്ല, അത് അനുഭവിക്കുന്നതിലുള്ള അറിവ് കൊണ്ട് – ജീവിതത്തില്‍ എന്തെല്ലാം ക്ലേശങ്ങള്‍ മനുഷ്യനായി തീരുമ്പോള്‍ അനുഭവിക്കുന്നൂ, അതനുസരിച്ചാണ് ഒരുവന്‍ പാകപ്പെടുന്നത്.

ദുഖങ്ങളുടെ ഹേതു, സ്വരൂപം, ഫലം, ഇവയെ ചിന്തിക്കുമ്പോള്‍, ഫലചിന്തനത്തില്‍ ഓരോ ദുഖവും നമ്മുടെ പാപങ്ങളെ എടുത്ത് കൊണ്ട് പോകുന്നതാണ്.
ഓരോ സുഖവും നമ്മുടെ പുണ്യത്തെ ചിലവാക്കി തീര്‍ക്കുന്നതാണ്.

മനസ്സുള്‍പ്പെടെ ഇന്ദ്രിയങ്ങള്‍ ശോഭനമാകുന്നത് സുഖത്തിലും, അശോഭനമാകുന്നത് ദുഖത്തിലും ആണ്. എല്ലാ ദുഃഖവും പൂര്‍വ്വപാപങ്ങളില്‍ നിന്നും,
എല്ലാ സുഖവും പൂര്‍വ്വ പുണ്യങ്ങളില്‍ നിന്നും ആണ്.

എത്രമാത്രം പാപം ഉണ്ടായിരുന്നോ അതാണ്‌ ദുഃഖം കൊണ്ട് പോകുന്നത്. ദുഃഖം വരുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ഉയരുന്നത് എന്ന് പ്രാചീന ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു.

വനവാസവും ക്ലേശവും മനുഷ്യനായി വന്ന ഈശ്വരന്‍ അനുഭവിക്കുന്നതിലൂടെ, എങ്ങനെയാണ് ശാപഗ്രസ്തമായ പാപങ്ങളില്‍ നിന്ന് മോചനം നേടുന്നത്, അതുപോലെ മനുഷ്യന്‍ അവന്‍റെ മുന്നിലേക്ക്‌ വരുന്ന ക്ലേശസഹസ്രങ്ങള്‍ കാണുമ്പോള്‍ തകരാതിരിക്കാന്‍ തരുന്ന ഏറ്റവും വലിയ സന്ദേശങ്ങളില്‍ ഒന്നാണ് രാമായണം.

നിര്‍മ്മലാനന്ദം

നിര്‍മ്മലാനന്ദം

Posted in അറിവ്, രാമായണം | Tagged , , , , , | Leave a comment

അഹൈതുകീഭക്തി

18222278_1476160625737831_5319746860305644357_n

അനിശ്ചിതത്വത്തെ അറിയാതെ, തനിക്കറിയാമെന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിക്കുമ്പോഴാകും അറിയാതെ അടി വരുന്നത്.
വീഴാന് പാകത്തിന് ഉണങ്ങിയ തേങ്ങയോ മടലോ തെങ്ങിലില്ല എന്ന് ഉറപ്പിച്ചിട്ട്‌ തെങ്ങിന്റെ കീഴേ നിന്ന് പുളയുമ്പോഴാവും തേങ്ങാ തലയില് വീഴുന്നത്!
 
ഉണക്കത്തേങ്ങയില്ല, മടലും ഇല്ല. ഉടയതമ്പുരാന് തീരുമാനിച്ചാല് എന്താണ് നടക്കാത്തത്? ഏതു തേങ്ങയാണ് വീഴാത്തത്? ഇല്ലാത്ത തെങ്ങിലെ ഇല്ലാത്ത തേങ്ങ വരെ വീഴും. പിന്നെയാണോ?
 
“കര്ത്തും അകര്ത്തും അന്യഥാ കര്ത്തും സമര്ത്ഥഃ ഈശ്വരഃ”
 
ഈശ്വരനിര്വ്വചനം അതാണ്‌.
 
കര്ത്തും സമര്ത്ഥഃ – ചെയ്യാന് സമര്ത്ഥന്.
അകര്ത്തും സമര്ത്ഥഃ – ചെയ്യാതിരിക്കാന് സമര്ത്ഥന്.
അന്യഥാ കര്ത്തും സമര്ത്ഥഃ – വേറൊന്നായി ചെയ്യാന് സമര്ത്ഥന്.
 
ആതുകൊണ്ട് ഒരേയൊരു പണിയേ പറ്റൂ.
 
“അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം” എന്നറിഞ്ഞ് “സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ”
 
യാതൊരു ജനങ്ങള് അന്യചിന്ത കൂടാതെ എന്നെ ധ്യാനിച്ച്‌ എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നില് ഉറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാന് വഹിക്കുന്നു എന്നറിഞ്ഞ് സകല ധര്മ്മങ്ങളെയും ഉപേക്ഷിച്ചിട്ട് നീ എന്നെത്തന്നെ ശരണം പ്രാപിക്കുക, ഞാന് നിന്നെ എല്ലാ പാപങ്ങളില് നിന്നും മോചിപ്പിക്കാം, നീ വ്യസനിക്കേണ്ട!
 
നിഷ്കാമവും നിഷ്കളങ്കവും നിര്വ്വികല്പ്പവുമായ ഭക്തി. അഹൈതുകീഭക്തി. മറ്റൊന്നു കൊണ്ടും രക്ഷപ്പെടില്ല
 
“ഭഗവാനേ, നിന്നിലുള്ള അഹൈതുകീഭക്തി, അത് എന്നില് നിന്ന് എടുത്തു കളയാതിരിക്കണം. ഈ ലോകത്തു നിന്നിലുള്ള ഭക്തി ഒന്നു മാത്രം മതി എനിക്ക്, മറ്റൊന്നും എനിക്ക് ആവശ്യമില്ല” എന്നു പ്രാര്ത്ഥിക്കാന് കഴിഞ്ഞാല് പൊരുളായി. അരുളുമായി.
 
പൊരുളില്ലെങ്കില് അരുളില്ല
 
അതാണ്‌ ഗീതയുടെ മര്മ്മരം.
അതാണ്‌ സുവിദിതമായ യജ്ഞസങ്കല്പ്പം.
 
[യോഗഃ അപ്രാപ്തസ്യ പ്രാപണം; ക്ഷേമഃ തദ്രക്ഷണം. പ്രാപിക്കാത്ത വസ്തുവിന്റെ പ്രാപ്തിയാണ് യോഗം. പ്രാപിച്ച വസ്തുവിന്റെ രക്ഷണം ക്ഷേമം]
Posted in അറിവ്, ഭഗവദ്ഗീത, മറ്റുള്ളവ | Tagged , , , | Leave a comment

പുരോഗതി

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

എത്ര ആശുപത്രികൾ വളർന്നു എന്നുള്ളതല്ല
എത്ര ആശുപത്രികൾ ഇല്ലാതാക്കാൻ കഴിഞ്ഞു
എന്നുള്ളതാണ് പുരോഗതി.

അവയവങ്ങൾ മാറ്റി വെയ്‌ക്കുന്നതിലല്ല,
അവയവങ്ങൾക്ക് കേടു വരാതിരിക്കുന്നതിലാണ്
ശാസ്ത്രപുരോഗതി.

എത്രമാത്രം പോലീസ് സൈന്യം വളർന്നു എന്നുള്ളതല്ല,
എത്ര കണ്ട് ഭരിച്ചു എന്നുള്ളതല്ല,
എത്ര കണ്ട് ഭരണം ഇല്ലാതിരുന്നു
എന്നുള്ളതാണ് ഭരണരംഗത്തെ വളർച്ച !

ഈ അവബോധം
ഇത് മനസ്സിലാകണമെങ്കിൽ
നല്ല തന്തയ്‌ക്കും തള്ളയ്‌ക്കും പിറന്നവൻ നാട് ഭരിക്കണം.
അവൻ ഭരിക്കാനല്ല വരുന്നത്,
സ്നേഹിക്കാനാണ് വരുന്നത്.
ജ്ഞാനം കൊടുക്കാനാണ് വരുന്നത്.
അറിവുള്ളവൻ ഇരിക്കേണ്ട സ്ഥാനങ്ങളിൽ
അറിവില്ലാത്തവൻ കയറി നിരങ്ങുമ്പോൾ
ഇതിലപ്പുറവും സംഭവിക്കും.

ഭരണാധികാരിക്ക്,
മാനവചേതനയെ മഹാമൂല്യങ്ങളിലേക്ക്‌ വളർത്തുന്ന
ചോദനയുണ്ടാവണം.
അതില്ലെങ്കിൽ കാര്യമില്ല.

Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , | Leave a comment

ക്ഷേത്ര വിശ്വാസം

SWAMI NIRMALANANDA GIRI MAHARAJ OF KERALA

SWAMI NIRMALANANDA GIRI MAHARAJ OF KERALA

വൈചിത്ര്യം എന്നു പറയെട്ടെ,

ഭരണാധികാരികൾ പോലും നികുതി കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല ഈ രാജ്യത്ത്.
അതായത് ഭരണാധികാരിക്ക് പോലും സാമൂഹ്യപ്രതിബന്ധത ഇല്ല ഈ രാജ്യത്ത്.
എന്നാൽ ആചാരങ്ങളിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യപ്രതിബദ്ധത ഉള്ളതു കൊണ്ട്‌
ക്ഷേത്രങ്ങളിൽ കൊടുക്കാൻ അതേ രാജ്യത്തെ ജനങ്ങൾ മടി കാണിക്കുന്നില്ല!

അതുകൊണ്ടാണ് ക്ഷേത്രങ്ങൾ ഇന്ന്
ഭരണാധികാരിയുടെയും തന്ത്രിയുടെയും
രാഷ്ട്രീയക്കാരന്റെയും മതമേലധ്യക്ഷൻമാരുടെയും
അന്യസമുദായങ്ങളിൽ പെട്ടവരുടെയും
അന്യമതങ്ങളിൽ പെട്ടവരുടെയും
അന്യജാതികളിൽ പെട്ടവരുടെയും
ഒക്കെ ചർച്ചാവിഷയമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

ക്ഷേത്രത്തിനകത്തു ഭക്തജനം കൊണ്ടു വന്നിടുന്ന ധനം
അവിടെ വരുന്നില്ലെങ്കിൽ
ആർക്കും ആ ക്ഷേത്രത്തെക്കുറിച്ചു ചർച്ച ചെയ്യേണ്ട ആവശ്യം തന്നെ വരികയില്ല.

ഒരു വർഷത്തെ തന്ത്രിയുടെ വരുമാനവും
ഒരു വർഷത്തെ ശാന്തിക്കാരന്റെ വരുമാനവും
ഒരു വർഷത്തെ കമ്മറ്റിക്കാരുടെ വരുമാനവും
ഒരു വർഷത്തെ സർക്കാരിന്റെ വരുമാനവും
ഒരു വർഷം അതിൻറെ പടിക്കൽ കച്ചവടത്തിനു ലേലം പിടിച്ചിരിക്കുന്നവന്റെ വരുമാനവും
ഒരു വർഷം ആ ക്ഷേത്രത്തിലേക്ക് തീർത്ഥാടകരായി വരുന്നവരുടെ കൈയിൽ നിന്നുള്ള കാശ് കൊണ്ട് നടക്കുന്ന ഹോട്ടലുകളിലെ വരുമാനങ്ങളും
ഒക്കെ അനവരതം വന്നു കൊണ്ടിരിക്കുമ്പോഴാണ്,
അത് തിന്നു മുടിച്ചു തകർക്കുന്ന ഇവരുടെ ചിന്തകളിൽ
അവരെത്തന്നെ തകർക്കുന്ന ചിന്തകൾ ആവിർഭവിക്കുന്നത്.

ഇവർ ഓരോരുത്തരും ആ ക്ഷേത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചീത്ത വിളിക്കുമ്പോൾ, ഇവർ കഴിച്ച അന്നത്തെയാണ് ചീത്ത വിളിക്കുന്നത്.
നിരീശ്വരവാദിയും ഈശ്വരവാദിയും ഭരണാധികാരിയുമെല്ലാം ഏതൊരു ശക്തിയെ കച്ചവടമായി വെച്ചാണോ ഈ പണം സമാഹരിക്കുന്നത്,
അതിൽ നിന്നും എത്ര എടുത്തു കൊണ്ടാണോ യാത്ര ചെയ്യുന്നത്‌
അതിന്റെ പങ്കായി ഇവരിൽ എത്ര പേർ എത്ര രൂപ ശമ്പളം വാങ്ങി,
ഇതിൽ എത്ര പേർ ആ ക്ഷേത്രങ്ങളിൽ പോയി അവിടുത്തെ പടച്ചോറ് വാങ്ങി തിന്നു,
ക്ഷേത്രത്തിൽ പോകാതെ, അതിലെ അന്നം ഉണ്ണാതെ, അതിൽ ആരാധിക്കാതെ, പങ്കില്ലാതെ, അതിൽ നിന്നു മാറി നിന്നിട്ട്,
അതിലേക്കു പോകുന്ന മന്ത്രി,
തൊഴാൻ അവിടെ ചെല്ലുന്നവൻ,
അവൻ നടത്തുന്ന പത്രസമ്മേളനങ്ങൾ,
അതിന്റെ കമ്മറ്റിക്കാർ പറയുന്ന,
ഓരോ ജാതിയും പറയുന്ന,
ഓരോ മതവും പറയുന്ന,
ഇവരൊക്കെ അവിടെ ചെന്നു ഉണ്ടും തിന്നും സുഖിച്ചും
അവിടുത്തെ അത്താഴത്തിൽ കൈയ്യിട്ടു വാരിയും
അവിടുത്തെ പ്രസാദത്തിന് ഉണ്ടാക്കുന്ന സാധനങ്ങൾ പലതും അടിച്ചു മാറ്റിയും,
അതിൻറെ പടിക്കൽ കച്ചവടം നടത്തടിയും ജീവിക്കുമ്പോൾ,
അങ്ങനെയുള്ള ഓരോരുത്തനും
ആ വിശ്വാസത്തെ എതിർക്കുമ്പോൾഅവൻ അവൻറെ അന്നത്തെ ആണ് എതിർക്കുന്നത്.

ആ അന്നത്തെ ഇന്ന് എതിർക്കുമ്പോൾ,
എതിർത്ത അന്നം കൊണ്ടാണ്
നാളെ തൻറെ കോശങ്ങൾ ഉണ്ടാകുന്നത്
എന്ന് ഒരുവനും ഓർക്കുന്നില്ല.

ഞാൻ തന്നെ എതിർക്കുന്ന ഒന്നിൽ നിന്ന് എൻറെ കോശങ്ങൾ ഉണ്ടാകാനുള്ള അന്നം രൂപപ്പെടുന്നു എന്നു വന്നാൽ
അത് എൻറെ ദുഃഖമാണ്,
ലോകത്തിന്റെ ദുഃഖമല്ല.

Posted in അറിവ്, രാഷ്ട്രീയം, വിശ്വാസം, സമൂഹം | Tagged , , , , | Leave a comment

വൈകാരികസാക്ഷരത

Swami Nirmalananda Giri Maharaj

Swami Nirmalananda Giri Maharaj

“അല്ലിയും നാമ്പും മുറിച്ചൊന്നൊന്നായ് പരീക്ഷിച്ചാൽ
ഫുല്ലപുഷ്പത്തിൻ മുഗ്ദ്ധസൗരഭമകന്നുപോം
ചെന്തീജ്ജ്വാലയിലെരിച്ചമ്ലശോധനം ചെയ്‌താൽ
കാന്തിയൊക്കെയും മങ്ങി കരിയായ്ത്തീരും വജ്രം”
 
എം പി അപ്പന്റെ വരികളാണിവ.
 
ഒരുവന് ഒരു പൂവ് പറിച്ച് ഇത് പൂവിന്റെ ജനി, ഇത് കേസരം, ഇത് കാലിക്സ്, ഇത് കൊറോള, ഇത് സ്റ്റെയ്മന്സ്, ഇത് പിസ്റ്റില്, എന്നൊക്കെ പറഞ്ഞ് അതിന്റെ ഭാഗങ്ങള് അടര്ത്തി മാറ്റി പഠിക്കുമ്പോള് ഒരുതരം ബൌദ്ധികമായ വികാസം അവനില് ഉണ്ടാകുന്നുണ്ടാവും.
പക്ഷെ പൂവിന്റെ സമഗ്രത മനുഷ്യമനസ്സില് ഉണ്ടാക്കുന്ന ആനന്ദം അവന് നഷ്ടപ്പെടും.
 
ആയിരം പൂക്കള് പറിച്ച് ഇങ്ങനെ അപഗ്രഥിച്ചു കഴിഞ്ഞാല്,
അതെല്ലാം അവന്റെ മസ്തിഷ്കത്തില് രേഖപ്പെടുത്തിക്കഴിഞ്ഞാല്,
പൂവ് അവനില് പിന്നീട് ഒരു വൈകാരികതലവും ഉണ്ടാക്കുമെന്ന്
പ്രതീക്ഷിക്കുക പോലും വേണ്ട.
 
നൂറു ശരീരങ്ങള് അറുത്തു മുറിച്ചു പഠിച്ചു കഴിഞ്ഞ ഒരുവന്
അതിന്റെ സമഗ്രതയില് ഉണ്ടാകുന്ന വൈകാരികത കിട്ടാന് പ്രയാസമാണ്.
അങ്ങനെ ഒരു സാക്ഷരത ഇന്നില്ല.
 
ഒരു ശലഭവും ഒരു കുഞ്ഞുമായി സംവദിക്കുമ്പോള്
കുഞ്ഞിനുണ്ടാകുന്ന അറിവുകള് ആന്തരികമാണ്‌.
ശലഭത്തെ കീറിമുറിച്ചു പഠിച്ചാല്
ആ അറിവുകള് ഉണ്ടാകില്ല, കിട്ടില്ല.
Posted in അറിവ്, മനസ്സ് സമൂഹം | Tagged , , , | Leave a comment