Tag Archives: SPIRITUALITY

ശാന്തി, ആര്‍ജ്ജവം, ആത്മജ്ഞാനം

ശാന്തിയിലാണ് ആത്മജ്ഞാനം ഉയിര്‍കൊള്ളുന്നത്‌. ശ്രദ്ധ നന്നായി ഉള്ളവന് മാത്രമേ ശാന്തി വരൂ. ശാന്തി ഉണ്ടാകണമെങ്കില്‍ വിശ്വാസം ദാര്‍ഢൃമുള്ളതായിരിക്കണം. വിശ്വാസത്തിനു ദാര്‍ഢൃം വരണമെങ്കില്‍, സ്വന്തം ബോധത്തെ ഒരിക്കലും കളിപ്പിച്ചിട്ടില്ലായിരിക്കണം. ഒരു പ്രവര്‍ത്തിയും സ്വന്തം വാക്കിനും ബോധത്തിനും എതിരായിരിക്കരുത്. ഒരു ശരിയുടെ ലാവണ്യമെറ്റെടുക്കാന്‍ ഏതു മൂഢനും കഴിയും. ചെയ്ത കര്‍മ്മത്തിന്‍റെ കര്‍ത്തൃത്വം – അതിലെ പരാജയങ്ങളുടെ കര്‍ത്തൃത്വം – … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

… തസ്യൈ ജനന്യൈ നമഃ

പ്രാചീനന്‍ അന്നത്തെ കണ്ടത് സപ്താന്നസര്‍ഗ്ഗങ്ങളിലാണ്. ശബ്ദവും സ്പര്‍ശവും രൂപവും രസവും ഗന്ധവും അന്നമാണ്. അഞ്ചു വര്‍ഷത്തെ അമ്മയുടെ സ്പര്‍ശനത്തെക്കാള്‍ വിലയേറിയ മറ്റൊരന്നവും ഒരു കുഞ്ഞിന് ഈ ലോകത്ത് കിട്ടില്ല. അഞ്ചു വര്‍ഷം മാതൃസ്പര്‍ശം കിട്ടിയിട്ടില്ലെങ്കില്‍ ഏത് അന്നം കഴിച്ചാലും അവനു പൂര്‍ണ്ണ ആരോഗ്യം ലഭിക്കില്ല. പെറ്റിട്ട ശേഷം സമ്പാദിക്കാന്‍ വിദേശത്തു പോയി, ആ സമ്പാദ്യം കൊണ്ട് … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

മൌനം

☑ ഒരാള്‍ മൌനിയാകുന്നത് അഹങ്കാരം ത്യജിക്കുമ്പോഴാണ്. ആവശ്യം ഹേതുവായതില്‍ മാത്രം ഇന്ദ്രിയ-മനസ്സുകള്‍ ഇടപെടാന്‍ അനുവദിക്കുകയും, ആവശ്യമില്ലാത്തതിലൊന്നും ഇടപെടാതെ ആത്മോര്‍ജ്ജത്തെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് മുനി. മൌനം കൊണ്ട് ലോകചേതനയെ യാതോരുവന് മാറ്റിമറിക്കുവാന്‍ കഴിയുന്നുവോ, അവനാണ് മുനി. ☑ ഒരു കുടുംബത്തില്‍ ഒരാള്‍ എത്ര സംഭാഷണം ചെയ്യുന്നുവോ, കുടുംബം നന്നായി പോകാന്‍, അയാള്‍ വിഡ്ഢിയാണ്. ഒരു സംഭാഷണവും ഇല്ലാതെ … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged , , , , , | Leave a comment

ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ്

♥ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ്♥ ☑ “ബ്രഹ്മവിത്‌ ബ്രഹ്മൈവ ഭവതി” എന്ന തലത്തിലാണ് ബ്രഹ്മത്തെ അറിഞ്ഞവര്‍ ദൈവങ്ങള്‍ ആകുന്നത്. അവര്‍ ദൈവത്തെ അറിഞ്ഞവരാണ്. അറിഞ്ഞവര്‍ ബ്രഹ്മം തന്നെയാണ്. ദൈവമെന്ന പദം പരിമിതപരമാണ്. പക്ഷെ സംഭവിക്കുന്നത്‌, ബ്രഹ്മം തന്നെയാണ് അവര്‍ എന്നുള്ളതാണ്. ☑ ഒരാള്‍ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭൂതിയില്‍ എത്തിയാല്‍, അയാള്‍ ബ്രഹ്മം തന്നെയാണ്. ഇത് … Continue reading

Posted in അറിവ്, മറ്റുള്ളവ | Tagged , | Leave a comment

അര്‍ജുന വിഷാദ യോഗം – പഠന ശിബിരം

അര്‍ജുനന്‍ കുരുക്ഷേത്ര ഭൂമിയില്‍ എന്തിനു വിഷാദമഗ്നനായി? ബന്ധുക്കളെ കണ്ട് അവരുടെ നാശത്തെക്കുറിച്ച് ഓര്‍ത്ത് വ്യസനിച്ചോ അര്‍ജുനന്‍? കുരുക്ഷേത്ര യുദ്ധത്തിനു മുമ്പ് അതേ ബന്ധുക്കള്‍ക്കെതിരെ ഒറ്റയ്ക്കു യുദ്ധം ചെയ്തപ്പോള്‍ ഉണ്ടാകാതിരുന്ന വ്യസനം എന്തു കൊണ്ട് അര്‍ജുനന് കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉണ്ടായി? ആദ്യ യുദ്ധത്തില്‍ ഇല്ലാതിരുന്ന ഒരാള്‍ കുരുക്ഷേത്രത്തില്‍ അര്‍ജുനന്‍റെ തേരില്‍ ഉണ്ടായിരുന്നതാണോ കാരണം? അര്‍ജുനവിഷാദം സാക്ഷാല്‍ കൃഷ്ണന്‍റെ മറ്റൊരു … Continue reading

Posted in ഭഗവദ്ഗീത, വീഡിയോകള്‍ ¦ Videos | Tagged , , | Leave a comment

നമ്മുടെ മനസ്സിലാണ്‌ ശരീരം

ഒരു പഴയ സംഭാഷണം ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും … Continue reading

Posted in അറിവ് | Tagged , , , , , , , , , , , , , , | 1 Comment

ആത്മീയതയുടെയും ആധുനികശാസ്ത്രത്തിന്‍റെയും സംഗമം

ആത്മാവ് സത്താണ്, ആത്മാവ് ചിത്താണ്, ആത്മാവ് ആനന്ദമാണ്. അവ്യാകൃതമായ സച്ചിതാനന്ദം വികാരമായി വ്യാകൃതമായിത്തീര്‍ന്നതാണ് ഈ ദൃശ്യപ്രപഞ്ചം. കാര്യകാരണങ്ങള്‍ ഒന്നാകയാല്‍ ഈ പ്രപഞ്ചം ജ്ഞാനിക്ക് ഈശ്വരന്‍ തന്നെയാണ്. അതുകൊണ്ട് ജ്ഞാനി സച്ചിതാനന്ദത്തിലാണ്. അജ്ഞന്‍ സുഖദുഃഖങ്ങള്‍ മാറിമാറി അനുഭവിക്കുന്നവനാണ്. അപ്പോള്‍ അതിന്‍റെ സ്വരൂപദര്‍ശനം – അതിന്‍റെ ഹേതുദര്‍ശനം, വിശ്വത്തിന്‍റെ ഹേതുസ്വരൂപം, വിശ്വാനുഭവത്തിന്‍റെ ഫലം – മൂന്നും ഏകത്ര ചേരുന്നത് … Continue reading

Posted in അറിവ്, ഉപനിഷത്തുകള്‍ | Tagged , , , , | Leave a comment