Tag Archives: mind

പൂര്‍വ്വജന്മകൃതം പാപം

“പൂര്‍വ്വജന്മകൃതം പാപം വ്യാധിരൂപേണ ജായതേ…” ആധുനിക വൈദ്യശാസ്ത്രവും മറ്റും ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ള പദമാണിത്. കേള്‍ക്കുന്ന മാത്രയില്‍ ആര്‍ക്കും ഇതൊരു അന്ധവിശ്വാസം ആണെന്നു തോന്നും. പെട്ടെന്ന് തോന്നുക കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെയാണ് അസുഖം വരുക? എന്നാണ്. ആ ലോജിക്കില്‍ ഇത് തെറ്റാണന്നും തോന്നും. ഓരോ കോശത്തിനും ഒരു പൂര്‍വ്വജന്മമുണ്ട്. ഏതു കോശത്തിനും ആ കോശം ജനിക്കുന്നതിനു മുന്‍പ് … Continue reading

Posted in അറിവ്, ആയുര്‍വേദം | Tagged , , , | Leave a comment

രാമായണത്തിലെ രാമന്‍

“ഈ ലോകമെല്ലാം നിന്നില്‍ വസിക്കുന്നു നീ ഈ ലോകത്തില്‍ വസിക്കുന്നു ബ്രഹ്മരൂപിയായ നീ സര്‍വ്വവ്യാപകനാണ്” രാമായണം പഠിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഈ രാമനെ ഒന്ന് തിരിച്ചറിഞ്ഞിട്ടു പഠിക്കുകയാണെങ്കില്‍ വളരെ മെച്ചമാണ്. വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രചിക്കുമ്പോള്‍, രാമന്‍റെ ആഗമനത്തിനു മുന്‍പുള്ള, രാമനാമത്തെ , അതിന്‍റെ മാഹാത്മ്യത്തെ ഒക്കെ ഉള്‍ക്കൊള്ളുവാന്‍ കാരണമായി തീരുന്നത് നാല് പ്രസിദ്ധ … Continue reading

Posted in അറിവ്, രാമായണം | Tagged , , , , , | Leave a comment

അവസ്ഥാ പൂജ്യതേ

എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്. വ്യക്തിയെയല്ല. പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു രാഷ്ട്രപതിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍, ഒരു സന്ന്യാസിയെ കണ്ട് വണങ്ങിയാല്‍, ഒരു പുരോഹിതനെ കണ്ട് വണങ്ങിയാല്‍, വണങ്ങുന്നത് ആ വ്യക്തിയെയല്ല, നാമരൂപാങ്കിതമായ ആ … Continue reading

Posted in അറിവ്, മനസ്സ് സമൂഹം, മൊഴിമുത്തുകള്‍ | Tagged , , , | Leave a comment

മനസ്സാക്ഷി

ഈശ്വര നിർദ്ദിഷ്ടമാണ് മനസ്സാക്ഷി. നാല് പ്രാവശ്യം കള്ളം പറഞ്ഞു കഴിയുമ്പോൾ മനസ്സാക്ഷി പിൻവലിയും. ഒരു പ്രാവശ്യം പറയുമ്പോൾ ഒരു കുറ്റബോധം നൽകും. ആ കുറ്റബോധം നിഴലിക്കുമ്പോൾ നമ്മൾ നടക്കുന്ന വഴിക്കൊക്കെ ഒരു വേദന ഉണ്ടാകും. “വേണ്ടിയിരുന്നില്ല ശരിയല്ല അവനോടു പോയി മാപ്പു പറയണം” എന്നൊക്കെ തോന്നിക്കും. പക്ഷെ പറയില്ല. വീണ്ടും അടുത്ത കർമ്മങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഇതിന്റെ … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , | Leave a comment

ദുര്‍നിഗ്രഹമാണ് ഈ മനസ്

എത്ര ക്ലേശിച്ചാലും പിടിച്ചടക്കാന്‍ വയ്യാത്ത ഒന്നാണ് മനസ്സ്. മനസ്സാണ് മുഴുവന്‍ നന്മകളുടെയും കാരണം. മുഴുവന്‍ പ്രശ്നങ്ങളുടെയും കാരണം. ഏതു സംസ്കൃതിയാണോ, ഭൌതികദ്രവ്യങ്ങളെ, ഭൌതികശരീരത്തെ പഠിച്ചിട്ട്, അതിന് അതീതമായ, സൂക്ഷ്മമായ മനസ്സാണ് ഇതിനെ നിയന്ത്രിക്കുന്നത്‌ എന്ന് തിരിച്ചറിയുന്നത്‌, തിരിച്ചറിഞ്ഞിട്ട് ലോകത്തോടുള്ള എല്ലാ ഇടപാടുകളിലും എല്ലാ വ്യക്തിബന്ധങ്ങളിലും എല്ലാ ജീവിതവ്യാപാരങ്ങളിലും, സമസ്തകര്‍മ്മകലാപങ്ങളിലും നിരന്തരമായി സ്വന്തം മനസ്സിനെ നിരീക്ഷിക്കുന്നത്, മറ്റൊന്നിനെയും … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം | Tagged , | Leave a comment

നമ്മുടെ മനസ്സിലാണ്‌ ശരീരം

ഒരു പഴയ സംഭാഷണം ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും … Continue reading

Posted in അറിവ് | Tagged , , , , , , , , , , , , , , | 1 Comment

സങ്കല്പങ്ങള്‍ മാത്രമാണ് ഈ പ്രപഞ്ചം

സുഖവും ദുഃഖവുമെല്ലാം പൂര്‍വ്വകൃതപുണ്യപാപങ്ങളാലാണ്, സംഭവങ്ങളാലല്ല. സംഭവങ്ങള്‍ക്ക് ഒന്നുമില്ല. കര്‍മ്മവും കര്‍മ്മാനുശേഷവും. ആ സുഖവും ദുഃഖവും. ധര്‍മ്മാധര്‍മ്മങ്ങളും സുഖദുഃഖങ്ങളും എല്ലാം മനസ്സിന്‍റെ ധര്‍മ്മമാണ്. “ദുഃഖസുഖങ്ങളും വിണ്ണരകങ്ങളും ഒക്കെ മനസ്സിന്‍റെ സൃഷ്ടിയല്ലോ” “നിഴലിന്‍വഴി പൈതല്‍ പോലെ പോയ്‌ ഉഴലാ ഭോഗമിരന്നു ഞാനിനി…” കാരണം ഭോഗം മനസ്സിന്‍റെ സൃഷ്ടിയാണ്. മനസല്ലാതെ വേറെ സൃഷ്ടിയില്ല. മനസ്സ് ഉണ്ടാക്കുന്നതാണ് ഈ പ്രപഞ്ചം. മനസ്സ് … Continue reading

Posted in അറിവ്, അഷ്ടാവക്ര | Tagged | Leave a comment

03 മനസ്സും സമൂഹവും [പഠനങ്ങളും അപക്വവിരക്തിയും]

ഇന്ന് പഠിപ്പിക്കുന്ന രീതിയില്‍ പഠിച്ചുകഴിഞ്ഞിറങ്ങുമ്പോള്‍, അതിന്‍റെ ലിംഗങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ കടന്നുകൂടുന്ന വേളയില്‍,  നിങ്ങളുടെ മനസ്സ് “ഇത് നിങ്ങളുടെ ബന്ധുവാണ്, ഇവന്‍ കൊല്ലപ്പെടേണ്ടവനാണ്;ഇതു നിന്‍റെ ശത്രുവാണ്, ഇവന്‍ സ്നേഹിക്കപ്പെടേണ്ടവനാണ്” എന്നൊരു ബോധം ഒരു ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം എന്ന നിലയില്‍ നിങ്ങളുടെ തലച്ചോറില്‍ പഠനങ്ങളിലൂടെ കയറ്റിവെയ്ക്കുന്നുവോ? നിരന്തരമായ ശ്രവണവും, നിരന്തരമായ ചര്‍ച്ചയും, നിരന്തരമായ പഠനവും കൊണ്ട് ഇന്ത്യന്‍ … Continue reading

Posted in മനസ്സ് സമൂഹം | Tagged , | Leave a comment