Tag Archives: EDUCATION

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍!

  സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.   അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , , , , , | Leave a comment

സമൂഹം പരിഷ്കാരം മൂല്യബോധം

പരിഷ്കൃതസമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണ് മൂല്യബോധം. ഇന്ന് സമൂഹത്തില്‍ മൂല്യബോധം കുറവുണ്ടെങ്കില്‍ സമൂഹം പരിഷ്കൃതമല്ല എന്നര്‍ത്ഥം. പരിഷ്കാരം എന്ന പദം തന്നെ മാനസികമായാണ് ആദ്യം സംജാതമാകുന്നത്. നിത്യവും പരിഷ്കരിക്കാവുന്ന ഒന്ന് വൈയക്തികവും കൌടുംബികവും സാമൂഹികവും രാഷ്ട്രപരവും വിശ്വപരവുമായ മനസ്സാണ്. മനസ്സുകള്‍ പരിഷ്കരിക്കപ്പെട്ട ഒരു തലത്തില്‍ മാത്രമാണ് പരിഷ്കൃതസമൂഹം ഉണ്ടാകുന്നത്. ഇന്നുള്ളത് പരിഷ്കൃതസമൂഹമാണ് എന്ന് ആദ്യം തീരുമാനിക്കുക. … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , | Leave a comment

… തസ്യൈ ജനന്യൈ നമഃ

പ്രാചീനന്‍ അന്നത്തെ കണ്ടത് സപ്താന്നസര്‍ഗ്ഗങ്ങളിലാണ്. ശബ്ദവും സ്പര്‍ശവും രൂപവും രസവും ഗന്ധവും അന്നമാണ്. അഞ്ചു വര്‍ഷത്തെ അമ്മയുടെ സ്പര്‍ശനത്തെക്കാള്‍ വിലയേറിയ മറ്റൊരന്നവും ഒരു കുഞ്ഞിന് ഈ ലോകത്ത് കിട്ടില്ല. അഞ്ചു വര്‍ഷം മാതൃസ്പര്‍ശം കിട്ടിയിട്ടില്ലെങ്കില്‍ ഏത് അന്നം കഴിച്ചാലും അവനു പൂര്‍ണ്ണ ആരോഗ്യം ലഭിക്കില്ല. പെറ്റിട്ട ശേഷം സമ്പാദിക്കാന്‍ വിദേശത്തു പോയി, ആ സമ്പാദ്യം കൊണ്ട് … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

നമ്മുടെ മനസ്സിലാണ്‌ ശരീരം

ഒരു പഴയ സംഭാഷണം ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും … Continue reading

Posted in അറിവ് | Tagged , , , , , , , , , , , , , , | 1 Comment

വിദ്യാഭ്യാസത്തില്‍ ആയോധനകലകള്‍ എന്തിന്?

ദിനചര്യകളും, ഋതുചര്യകളും എല്ലാം കാറ്റില്‍പ്പറത്തിയുള്ള ജീവിതത്തില്‍ എപ്പോഴോ ഭയം ഭാരതീയന്‍റെ സ്വഭാവമായി. ഭയത്തില്‍ നിന്ന് മോചനം നേടുന്നതിന് എന്ന വ്യാജേന ഒട്ടേറെ ആയുധപരിശീലനം ജാതികളും മതങ്ങളും ഗോത്രങ്ങളും ഏറ്റെടുത്തു. പരിപക്വമാകാത്ത മനസ്സോടു കൂടിയ ആളുകള്‍ ശരീരത്തെയും ശരീരസംരക്ഷണത്തിന് ആയുധങ്ങളെയും അവലംബിക്കുമ്പോള്‍ അത് ഒരിക്കലും സുരക്ഷയ്ക്കായിരിക്കില്ല, ഹിംസയ്ക്കായിരിക്കുമെന്ന വസ്തുത പൂര്‍വ്വികരെപ്പോലെ ആധുനികര്‍ക്ക്‌ അറിയാന്‍ വയ്യാതെ പോയി. അതിന്‍റെ … Continue reading

Posted in മൊഴിമുത്തുകള്‍ | Tagged , | 1 Comment