Author Archives: Anthavasi

About Anthavasi

The Indweller

പൂര്‍വ്വജന്മകൃതം പാപം

“പൂര്‍വ്വജന്മകൃതം പാപം വ്യാധിരൂപേണ ജായതേ…” ആധുനിക വൈദ്യശാസ്ത്രവും മറ്റും ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ള പദമാണിത്. കേള്‍ക്കുന്ന മാത്രയില്‍ ആര്‍ക്കും ഇതൊരു അന്ധവിശ്വാസം ആണെന്നു തോന്നും. പെട്ടെന്ന് തോന്നുക കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെയാണ് അസുഖം വരുക? എന്നാണ്. ആ ലോജിക്കില്‍ ഇത് തെറ്റാണന്നും തോന്നും. ഓരോ കോശത്തിനും ഒരു പൂര്‍വ്വജന്മമുണ്ട്. ഏതു കോശത്തിനും ആ കോശം ജനിക്കുന്നതിനു മുന്‍പ് … Continue reading

Posted in അറിവ്, ആയുര്‍വേദം | Tagged , , , | Leave a comment

അമ്മയെന്ന അറിവ്

സത്യത്തെ അവലംബിച്ചുംധർമ്മത്തിൽ ജീവിച്ചും സങ്കൽപ്പങ്ങളെ സദാചാര മൂല്യങ്ങളിൽ തളച്ചും ദീർഘകാല നൈര്യന്തരത്തിൽ താൻ സങ്കല്പിക്കുന്നതെല്ലാം സത്യമാക്കിയും അമ്മ അന്തക്കരണത്തിൽ കൊളുത്തി വെച്ച ഒരു അറിവിന്റെ ജ്വാലയുമായാണ് ഓരോ കുഞ്ഞും ജനി മുതൽ മരണം വരെ യാത്ര ചെയ്യുന്നത്. എന്റെ അമ്മ സങ്കൽപ്പിച്ച ആ സങ്കൽപ്പങ്ങളുടെ നിമിഷങ്ങളിൽ തന്നെ ഞാൻ പോകുന്ന വഴികളിൽ കഴിക്കാനുള്ള ധാന്യമണികളിൽ എന്റെ … Continue reading

Posted in മറ്റുള്ളവ | Leave a comment

അന്തക്കരണശുദ്ധി

വിശുദ്ധാന്തക്കരണത്തില്‍ ഭഗവാന്‍ തന്നെ നിറഞ്ഞു വിളങ്ങും… അന്തക്കരണം വിശുദ്ധമാകാന്‍ ആദ്യം നിര്‍ഭയരാകുക… ഭയചകിതരായിട്ടാണ് അന്തക്കരണം വിശുദ്ധമല്ലാതെയാകുന്നത്… ഒന്നിനെയും ഭയക്കരുത്… ഭയക്കേണ്ടത് തന്റെ വാസനകളെ മാത്രമാണ്… അവന്‍ മാത്രമേ ശത്രുവായി കയറി വരുകയുള്ളൂ… പൂര്‍വ്വകര്‍മ്മങ്ങളും അതിന്‍റെ ഫലങ്ങളും അതിലെ വാസനകളും ശത്രുവായി നില്‍പ്പുണ്ട്… അത് ഒരു പശ്ചാത്താപം കൊണ്ട് പോയിക്കിട്ടും… പൂര്‍ണ്ണ നിര്‍ഭയരാകുക…. നിര്‍ഭയം മാത്രമേ ആധ്യാത്മിക … Continue reading

Posted in അറിവ്, ആത്മീയത | Tagged , , | Leave a comment

ഈശ്വരാന്വേഷണം

ഈശ്വരാന്വേഷണം തുടങ്ങിയാൽ വ്യവഹാരത്തിലുള്ള താല്പര്യം കുറഞ്ഞു വരും. വ്യവഹാരങ്ങളിലുള്ള താല്പര്യം കുറഞ്ഞു വന്നാൽ ലോകേഷണയും വിത്തേഷണയും ദാരേഷണയും കുറഞ്ഞു പോകും… ഇവ മൂന്നും ഇല്ലാതായാൽ പ്രപഞ്ചമില്ല… ഇത് ഇല്ലാതാകുന്നതോടുകൂടി ലോകദൃഷ്ടിയിൽ അവൻ നിസ്സാരനായിത്തീരും… ലോകദൃഷ്ടിയിൽ നിസ്സാരനാകാൻ കഴിയുമ്പോഴാണ് ഈശ്വരദൃഷ്ടി കൈവരുന്നത്… ജഗത് പ്രകാശിച്ചാൽ ഈശ്വരൻ മറയും… ഈശ്വരൻ പ്രകാശിച്ചാൽ ജഗത് മറയും… ഭാരതീയ ദർശനത്തിന്റെ ഏറ്റവും … Continue reading

Posted in അറിവ്, ആത്മീയത | Tagged , | Leave a comment

ധ്യാനവും ഓജസ്സും

സത്യം പറയുക, കോപിക്കാതിരിക്കുക, ആദ്ധ്യാത്മപ്രവണമായിരിക്കുക, ശാന്തമായിരിക്കുക, സദ്‌വൃത്തനിരതമായിരിക്കുക ഇവ ചെയ്യുന്ന ആളിനു ഓജസ്സ് വര്‍ദ്ധിക്കുകയാല്‍ ജരാനരകള്‍ ഉണ്ടാകുന്നില്ല. ഇതൊക്കെ നിത്യരസായനങ്ങള്‍ ആണെന്ന് ആയുര്‍വേദം പറയുന്നു. ഒജസ്സുമായി ബന്ധപ്പെട്ട് ഒരുപാടു കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഓജസ് വര്‍ദ്ധിപ്പിക്കാന്‍ ധ്യാനിക്കാറുണ്ട്. ധ്യാനം ഓജക്ഷയകരം ആണെന്ന് വാഗ്ഭടാചാര്യന്‍. ഓജക്ഷീയേത ക്രോധക്ഷുത്ധ്യാനശോകശ്രമാദിഭി: കാരണം, ധ്യാനിക്കാന്‍ ഒരാള്‍ വിഷയലോകങ്ങളില്‍ നിന്നു സ്ഥൂല ഇന്ദ്രിയങ്ങളെ പിന്‍വലിച്ചു … Continue reading

Posted in അറിവ്, ആത്മീയത, ആയുര്‍വേദം | Tagged , , | Leave a comment

രാമായണത്തിലെ രാമന്‍

“ഈ ലോകമെല്ലാം നിന്നില്‍ വസിക്കുന്നു നീ ഈ ലോകത്തില്‍ വസിക്കുന്നു ബ്രഹ്മരൂപിയായ നീ സര്‍വ്വവ്യാപകനാണ്” രാമായണം പഠിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഈ രാമനെ ഒന്ന് തിരിച്ചറിഞ്ഞിട്ടു പഠിക്കുകയാണെങ്കില്‍ വളരെ മെച്ചമാണ്. വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രചിക്കുമ്പോള്‍, രാമന്‍റെ ആഗമനത്തിനു മുന്‍പുള്ള, രാമനാമത്തെ , അതിന്‍റെ മാഹാത്മ്യത്തെ ഒക്കെ ഉള്‍ക്കൊള്ളുവാന്‍ കാരണമായി തീരുന്നത് നാല് പ്രസിദ്ധ … Continue reading

Posted in അറിവ്, രാമായണം | Tagged , , , , , | Leave a comment

അഹൈതുകീഭക്തി

അനിശ്ചിതത്വത്തെ അറിയാതെ, തനിക്കറിയാമെന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിക്കുമ്പോഴാകും അറിയാതെ അടി വരുന്നത്. വീഴാന്‍ പാകത്തിന് ഉണങ്ങിയ തേങ്ങയോ മടലോ തെങ്ങിലില്ല എന്ന് ഉറപ്പിച്ചിട്ട്‌ തെങ്ങിന്‍റെ കീഴേ നിന്ന് പുളയുമ്പോഴാവും തേങ്ങാ തലയില്‍ വീഴുന്നത്!   ഉണക്കത്തേങ്ങയില്ല, മടലും ഇല്ല. ഉടയതമ്പുരാന്‍ തീരുമാനിച്ചാല്‍ എന്താണ് നടക്കാത്തത്? ഏതു തേങ്ങയാണ് വീഴാത്തത്? ഇല്ലാത്ത തെങ്ങിലെ ഇല്ലാത്ത തേങ്ങ വരെ … Continue reading

Posted in അറിവ്, ഭഗവദ്ഗീത, മറ്റുള്ളവ | Tagged , , , | Leave a comment

പുരോഗതി

എത്ര ആശുപത്രികൾ വളർന്നു എന്നുള്ളതല്ല എത്ര ആശുപത്രികൾ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് പുരോഗതി. അവയവങ്ങൾ മാറ്റി വെയ്‌ക്കുന്നതിലല്ല, അവയവങ്ങൾക്ക് കേടു വരാതിരിക്കുന്നതിലാണ് ശാസ്ത്രപുരോഗതി. എത്രമാത്രം പോലീസ് സൈന്യം വളർന്നു എന്നുള്ളതല്ല, എത്ര കണ്ട് ഭരിച്ചു എന്നുള്ളതല്ല, എത്ര കണ്ട് ഭരണം ഇല്ലാതിരുന്നു എന്നുള്ളതാണ് ഭരണരംഗത്തെ വളർച്ച ! ഈ അവബോധം ഇത് മനസ്സിലാകണമെങ്കിൽ നല്ല തന്തയ്‌ക്കും … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , | Leave a comment

ക്ഷേത്ര വിശ്വാസം

SWAMI NIRMALANANDA GIRI MAHARAJ OF KERALA വൈചിത്ര്യം എന്നു പറയെട്ടെ, ഭരണാധികാരികൾ പോലും നികുതി കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല ഈ രാജ്യത്ത്. അതായത് ഭരണാധികാരിക്ക് പോലും സാമൂഹ്യപ്രതിബന്ധത ഇല്ല ഈ രാജ്യത്ത്. എന്നാൽ ആചാരങ്ങളിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യപ്രതിബദ്ധത ഉള്ളതു കൊണ്ട്‌ ക്ഷേത്രങ്ങളിൽ കൊടുക്കാൻ അതേ രാജ്യത്തെ ജനങ്ങൾ മടി കാണിക്കുന്നില്ല! അതുകൊണ്ടാണ് ക്ഷേത്രങ്ങൾ ഇന്ന് … Continue reading

Posted in അറിവ്, രാഷ്ട്രീയം, വിശ്വാസം, സമൂഹം | Tagged , , , , | Leave a comment

വൈകാരികസാക്ഷരത

“അല്ലിയും നാമ്പും മുറിച്ചൊന്നൊന്നായ് പരീക്ഷിച്ചാൽ ഫുല്ലപുഷ്പത്തിൻ മുഗ്ദ്ധസൗരഭമകന്നുപോം ചെന്തീജ്ജ്വാലയിലെരിച്ചമ്ലശോധനം ചെയ്‌താൽ കാന്തിയൊക്കെയും മങ്ങി കരിയായ്ത്തീരും വജ്രം”   എം പി അപ്പന്‍റെ വരികളാണിവ.   ഒരുവന്‍ ഒരു പൂവ് പറിച്ച് ഇത് പൂവിന്‍റെ ജനി, ഇത് കേസരം, ഇത് കാലിക്സ്, ഇത് കൊറോള, ഇത് സ്റ്റെയ്മന്‍സ്, ഇത് പിസ്റ്റില്‍, എന്നൊക്കെ പറഞ്ഞ് അതിന്‍റെ ഭാഗങ്ങള്‍ അടര്‍ത്തി … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , , | Leave a comment