സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്
സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

ആന്തരികമായ വലിയ തപസ്സും ബാഹ്യമായ ലോകസേവനവും – അതായിരുന്നു സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്.

“സന്ന്യാസാശ്രയമാത്രേണ നരോ നാരായണോ ഭവേത്” – സന്ന്യാസിമാരെ വന്ദിക്കുമ്പോള്‍ “ഓം നമോ നാരായണായ” എന്ന് ഓതി വണങ്ങുന്നത് ആ സങ്കല്‍പ്പത്തിലാണ്. ആ നാരായണ സ്വരൂപമായി നമുക്കിടയില്‍ ജീവിച്ച് ശാസ്ത്രപ്രചാരണത്തിന് നിരന്തരം യത്നിച്ച്, അതോടൊപ്പം തന്നെ അതില്‍ ഒരു ലോപവും ന്യൂനതയും വരാതെ ആയുര്‍ വേദത്തിന്‍റെ ശുദ്ധമായ രീതികളെ അവലംബിച്ച് ആയിരങ്ങള്‍ക്ക് രോഗനിവൃത്തി സമ്മാനിച്ച ഭാവാതീതന്‍.

ജീവന്മുക്തന്‍റെ ശരീരം ശാന്തമായാല്‍ എന്ത് ശേഷിക്കും ? ഉപനിഷത്ത് പറയുന്നു – നാമം ശേഷിക്കും. അങ്ങനെ നാമത്തെ ശേഷിപ്പിച്ചു കടന്നു പോയ യതിവര്യന്‍.

“ആത്മനോമോക്ഷാര്‍ത്ഥം ജഗദ്‌ഹിതായച” എന്ന മഹത്-വാക്യം സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു കടന്നുപോയ മഹാനുഭാവന്‍.

അദ്ദേഹത്തിന്‍റെ പാവനസ്മരണ… അതാണ്‌ ഈ ബ്ലോഗ്‌ സംരംഭത്തിനുള്ള പ്രചോദനം.

സര്‍വ്വത്രഹി ആദ്ധ്യാത്മശാസ്ത്രേഷു യാനി കൃതാര്‍ത്ഥലക്ഷണാനി താനി സാധനാനി ഉച്ച്യന്തേ