അനിശ്ചിതത്വം അനിവാര്യമാണ്

അനിശ്ചിതത്വത്തിന്‍റെ അനിശ്ചിതത്വം നിലനില്‍ക്കുക തന്നെ വേണം.
രാവിലെ എഴുന്നേറ്റു പരീക്ഷയ്ക്കു പോകാന്‍ ഒരുങ്ങുമ്പോള്‍ വേണം അന്ന് ഹര്‍ത്താല്‍ ആണെന്ന് അറിയാന്‍. ഈ പ്രപഞ്ചത്തില്‍ ഒന്നും തന്‍റെ ബുദ്ധിയിലല്ല ഓടുന്നതെന്ന് അങ്ങനെയൊക്കെ സംഭവിക്കുമ്പോഴേ മനസ്സിലാകൂ.

താന്‍ വിചാരിക്കുന്നതു പോലെയാണ് ഈ ലോകം ഓടുന്നതെന്നൊക്കെ വിചാരിച്ച്, ബഹളം വെച്ച്, കൂവിക്കുറുക്കു വിളിച്ചു വരുമ്പോള്‍ തന്റെ പുരയുടെ ഒരു ഭാഗം ആഞ്ഞിലിമരം വീണു തകര്‍ന്നു കിടക്കുന്നത് കാണുമ്പോഴേ അവന്‍ പഠിക്കുകയുള്ളൂ, ഈ പ്രപഞ്ചത്തില്‍ ഒന്നും തന്‍റെ ബുദ്ധിയിലല്ല ഓടുന്നതെന്ന്. ബോധമുള്ള മനുഷ്യന്‍ അപ്പോള്‍ ബാക്കിയുള്ളവരെ ഇതു ചൂണ്ടിക്കാട്ടി പറയണം – “ദേ, നമ്മളെല്ലാം കൂടി ഇത് ഇത്രയും പണിതതാണ്. തീര്‍ക്കാന്‍ പ്രകൃതിയ്ക്ക് അര നിമിഷം മതി”.

❣പ്രകൃതി ഒന്നും തീര്‍ക്കാതിരിക്കുന്നത് നമ്മുടെ മര്യാദയിലാണ്, നന്മയിലാണ്. അതുകൊണ്ട് നന്മയുണ്ടാകണം❣

ലോകത്തുള്ള കല്ല്‌ മുഴുവന്‍ പൊട്ടിച്ച് കടലിന്റെ തീരത്ത് അടുക്കി, കടല്‍ ക്ഷോഭിച്ചാല്‍ അറിയാനുള്ള ഉപകകരണങ്ങള്‍ കടലിന്റെ നടുക്ക് സ്ഥാപിച്ച് വെച്ച്, അമ്പതിനായിരം ഓഫീസുകള്‍ കടല്‍ത്തീരത്ത് കെട്ടി, അഞ്ചു ലക്ഷം ജോലിക്കാരെ അതിനകത്തു ഇരുത്തി, ആയിരം ഡയറക്ടറന്‍മാരെയും വെച്ച്, ആയിരത്തിയഞ്ഞൂറ് ഗവേഷകപ്രമാണിമാര്‍ ഇരുന്നു രാപ്പകല്‍ കണ്ണില്‍ എണ്ണയുമൊഴിച്ചു റഡാറുകളില്‍ നോക്കിയിരിക്കുന്നതിനിടയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ കയറി വരുന്ന ഒരു സുനാമി അവരുടെ ഓഫീസുകള്‍ ഉള്‍പ്പടെ തകര്‍ക്കുമ്പോഴേ മാനവന് മര്യാദ വരികയുള്ളൂ. അല്ലാതെ പഠിപ്പിച്ചും അറിഞ്ഞും ഡിഗ്രി സമ്പാദിച്ചും മനുഷ്യനു മര്യാദ വരുമോ?

❣കശ്മലന്മാര്‍ പുളയ്ക്കാതിരിക്കണമെങ്കില്‍ ഈ പ്രപഞ്ചം അനിശ്ചിതമായിത്തന്നെ തുടരണം❣

അനിശ്ചിതത്വം മാറിയാല്‍ മണ്ണില്‍ മനുഷ്യന്‍ ഉണ്ടാവില്ല. ജീവജാലങ്ങള്‍ ഉണ്ടാവില്ല. കാരണം, താന്‍ തീരുമാനിക്കുന്നതു പോലെ പ്രപഞ്ചം നടക്കുമെന്ന് ഒരുത്തനു തോന്നിയാല്‍ “ഞാന്‍ ഭരിച്ചാല്‍ തിരുവിതാംകോട് ഭരുമോ എന്നു നോക്കട്ടെ” എന്നു പറയുന്ന ചന്ത്രക്കാറനെപ്പോലെ ചാടിക്കളിക്കും അവന്‍.

അല്‍പ്പം ആള്‍ബലമുണ്ടായിട്ടുള്ളപ്പോള്‍ അല്‍പ്പം ധനം കയ്യില്‍ വന്നപ്പോള്‍, അല്‍പ്പം വിദ്യാഭാസം നേടിയപ്പോള്‍- കാര്യമായൊന്നുമില്ല, നാലു വാക്ക് കമ്മ്യൂണിക്കേറ്റിങ്ങ് ഇംഗ്ലീഷില്‍ പറയാന്‍ പഠിച്ചപ്പോള്‍, ഈ നാട് മുടിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് മനുഷ്യര്‍, ജനാധിപത്യത്തിന്റെ അപ്പൊസ്തലന്മാര്‍. ഈ പ്രപഞ്ചം നിശ്ചയാത്മികയാണ് എന്ന് അറിഞ്ഞാല്‍ ഇവന്മാര്‍ മര്യാദയ്ക്കിരിക്കുമോ? അതുകൊണ്ട് മതങ്ങളും ജാതികളും വര്‍ഗ്ഗങ്ങളും നേതാക്കന്മാരും ഒതുങ്ങണമെങ്കില്‍ അവര്‍ പ്രതീക്ഷിച്ചിരിക്കാത്ത നേരത്ത് കണ്ഠത്തിലും വയറ്റിലുമൊക്കെ കാന്‍സര്‍ വരണം. മറ്റുള്ളവനെ വെട്ടിച്ചു കൊണ്ടുവന്ന പണം മുഴുവന്‍ ഇട്ടു മൂടാന്‍ മകനെ വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അവനു ബുദ്ധിയില്ലാതെ വരണം, മന്ദബുദ്ധിയാകണം. ഇതൊക്കെക്കൊണ്ടേ മനുഷ്യന്‍ നന്നാവുകയുള്ളൂ. ഇതിനെതിരെ ഗവേഷണം നടത്തരുത്. നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉടയ തമ്പുരാന്‍ വെട്ടും. ഇങ്ങനെയൊക്കെ വരുമ്പോള്‍ “നീ മര്യാദയാകുമോ, എങ്കില്‍ രക്ഷപ്പെടും” എന്ന് പഠിപ്പിക്കണം.

എല്ലാം ഇങ്ങനെ അനിശ്ചിതമായിത്തുടരുമ്പോഴും താന്‍ അല്പം അറിയുന്നു എന്നു തോന്നുമ്പോള്‍ മനുഷ്യനുള്ള ഉള്ള അഹങ്കാരം എത്രയാണ്? അവന്‍ ആരെയാണ് വക വെയ്ക്കുന്നത്? ആരോടാണ് വിനയാന്വിതമായി പെരുമാറുന്നത്? ആര്‍ക്കാണ് അവന്‍ ഒരു ഉപകാരം ചെയ്യുന്നത്? അങ്ങനെയുള്ള മനുഷ്യന്‍ ഇതെല്ലാം അറിഞ്ഞുവെന്നു വന്നാല്‍ എന്താകും കഥ? അതുകൊണ്ട് പ്രപഞ്ചത്തിന്റെ രഹസ്യം ഉടയ തമ്പുരാന്റെ കയ്യില്‍ത്തന്നെയിരിക്കട്ടെ. അത് വെളിപ്പെടരുത്. അപൂര്‍വ്വം അറിയേണ്ടവര്‍ മാത്രമേ അത് അറിയാവൂ. അത് അനിശ്ചിതമാണ് എന്നു മാത്രമേ അറിയാവൂ. ❣അറിയാന്‍ ശ്രമിക്കുന്നതു പോലും അഹങ്കാരമുണ്ടാക്കും❣

❣അനിശ്ചിതത്വം അനിവാര്യമാണ്❣

നിര്‍മ്മലാനന്ദം

@anthavasi : anthavasi.wordpress.com

Advertisements

About Anthavasi

The Indweller
This entry was posted in അറിവ്, ഭഗവദ്ഗീത, മറ്റുള്ളവ and tagged , , . Bookmark the permalink.

One Response to അനിശ്ചിതത്വം അനിവാര്യമാണ്

  1. bineesh kp says:

    👍👍👍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s