സമൂഹം പരിഷ്കാരം മൂല്യബോധം

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

പരിഷ്കൃതസമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണ് മൂല്യബോധം. ഇന്ന് സമൂഹത്തില്‍ മൂല്യബോധം കുറവുണ്ടെങ്കില്‍ സമൂഹം പരിഷ്കൃതമല്ല എന്നര്‍ത്ഥം. പരിഷ്കാരം എന്ന പദം തന്നെ മാനസികമായാണ് ആദ്യം സംജാതമാകുന്നത്. നിത്യവും പരിഷ്കരിക്കാവുന്ന ഒന്ന് വൈയക്തികവും കൌടുംബികവും സാമൂഹികവും രാഷ്ട്രപരവും വിശ്വപരവുമായ മനസ്സാണ്. മനസ്സുകള്‍ പരിഷ്കരിക്കപ്പെട്ട ഒരു തലത്തില്‍ മാത്രമാണ് പരിഷ്കൃതസമൂഹം ഉണ്ടാകുന്നത്.

ഇന്നുള്ളത് പരിഷ്കൃതസമൂഹമാണ് എന്ന് ആദ്യം തീരുമാനിക്കുക. എന്നിട്ട് സമൂഹത്തിന് മൂല്യബോധം ഇല്ല എന്ന് ഒരു നിഗമനത്തില്‍ എത്തുക. ഇത് പരസ്പരവിരുദ്ധമല്ലേ?. ഇന്നുള്ള സമൂഹത്തില്‍ മൂല്യമില്ല എന്ന് നാം ധരിക്കുന്നുവെങ്കില്‍ പരിഷ്കൃതസമൂഹത്തില്‍ മൂല്യബോധം ഇല്ല എന്ന് പറയുന്നതിന് പകരം ആധുനികസമൂഹത്തില്‍ മൂല്യബോധമില്ല എന്ന് പറയുന്നതാകില്ലേ ശരി? സമൂഹം പരിഷ്കൃതമാണെങ്കില്‍ സമൂഹത്തില്‍ മൂല്യബോധം ഉണ്ടാകണം.

മനുഷ്യമനസ്സ് ഏറ്റവും പരിഷ്കരിക്കപ്പെടുന്നത് മാനസികമായും സാമൂഹികമായും കൌടുംബികമായും തൃപ്തി വരുമ്പോഴാണ്. തൃപ്തനായവന്റെ മനസ്സ് മാത്രമേ പരിഷ്കൃതമാവുകയുള്ളൂ. അതിന് സാധ്യത വളരെ കുറഞ്ഞ ഒരു സാമൂഹിക, മതപര, ജാതീയ, വര്‍ഗ്ഗപര, വര്‍ണ്ണപര സമൂഹമാണ് ഇന്ന് രൂപപ്പെട്ടിരിക്കുന്നത്. ഇതിനു പല കാരണങ്ങള്‍ ഉണ്ട്. ആധുനികവിദ്യാഭ്യാസം, ആധുനിക വിവരസാങ്കേതികവിദ്യകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയൊക്കെ ഒരു ദിശയില്‍ ഒട്ടേറെ നന്മകള്‍ ചെയ്തിട്ടുണ്ട്. ഒപ്പം മനുഷ്യന്റെ കാമത്തെ, ആഗ്രഹത്തെ മുന്‍പ് ഒരു കാലത്തും ഇല്ലാത്ത വിധം വളര്‍ത്തിയിട്ടുണ്ട്. മനസ്സ് അപരിഷ്കൃതമാകുന്നത് കാലഘട്ടം കൊണ്ടല്ല, പ്രായഭേദം കൊണ്ടുമല്ല. മനുഷ്യമനസ്സിനെ അപരിഷ്കൃതമാക്കുന്നത് കാലമോ, ദേശമോ അല്ല, ആഗ്രഹങ്ങള്‍ ആണ്.

എല്ലാ ആഗ്രഹങ്ങളും മനസ്സിനെ അപരിഷ്കൃതമാക്കുന്നുമില്ല. മിതവും, മര്യാദാമസൃണവും, തന്റെ സഹജീവികളെ അംഗീകരിച്ചുകൊണ്ടുള്ളതും, അന്യര്‍ക്ക് ഉപദ്രവം വരാത്തതും, കുടുംബത്തെ കുടുംബത്തിലായിരിക്കുമ്പോള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും, ഒരു ദേശത്തില്‍ പെരുമാറുമ്പോള്‍ ആ ദേശത്തിലെ ജീവജാലങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും, ഒരു രാഷ്ട്രത്തിന്റെ ചിന്തയില്‍ നില്‍ക്കുമ്പോള്‍ ആ രാഷ്ട്രത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും, ഒരു വിശാലലോകത്തിന്റെ പ്രതിനിധിയായി പെരുമാറേണ്ടി വരുന്ന ഇടങ്ങളില്‍ അനേകം രാഷ്ട്രങ്ങള്‍ ഉള്‍ക്കൊണ്ട ആ വിശാലവിശ്വത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്നതുമായ ഒരു ആഗ്രഹവും മനസ്സിനെ അപരിഷ്കൃതമാക്കില്ല. അല്ലാത്ത എല്ലാ ആഗ്രഹങ്ങളും, അത് ആരില്‍ ഉണ്ടായാലും, അവനില്‍ അപരിഷ്കൃതത്വം ഉണ്ടാവുകയും, അവന്‍ അപരിഷ്കൃതനായിത്തീരുകയും, എല്ലാ വൈകല്യങ്ങളും ചെയ്തു കൂട്ടുകയും, പറയുകയും ചെയ്യും. ഇതാണ് പരിഷ്കാരത്തിന്റെ അളവുകോല്‍.

ഒരുവനിലെ പരിഷ്കാരത്തിന് വൈയക്തികമായ ഒരു തലമുണ്ട്‌, കൌടുംബികമായ തലമുണ്ട്‌, അവന്‍ ജീവിക്കുന്ന ഗ്രാമത്തിന്റെയും, ദേശത്തിന്റെയും, രാഷ്ട്രത്തിന്റെയും തലങ്ങള്‍ ഉണ്ട്, വിശ്വതലവും ഉണ്ട്. അതിലുപരി അവന്‍ നേടിയ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തിന്റെ വലിയൊരു തലമുണ്ട്‌. ആധുനികസമൂഹത്തില്‍ ഉള്ളവര്‍ ആധുനികവിദ്യാഭ്യാസം ഒട്ടേറെ നേടിയിട്ടും സമൂഹത്തില്‍ മൂല്യബോധമില്ലെങ്കില്‍, സമൂഹമനസ്സ് പരിഷ്കൃതമല്ലെങ്കില്‍, ആധുനികന്‍ നേടിയ വിദ്യാഭ്യാസത്തെക്കുറിച്ച് വിപുലമായ തലത്തില്‍ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നില്ലേ?

Advertisements

About Anthavasi

The Indweller
This entry was posted in അറിവ്, മനസ്സ് സമൂഹം and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s