സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍

സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍

കുടുംബജീവിതം പുലര്‍ത്താന്‍ പോകുന്ന ഒരു സ്ത്രീയുടെ, അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ, സ്വാതന്ത്ര്യസങ്കല്പങ്ങള്‍ എന്നത് ചിന്തനീയമായ വിഷയമാണ്. സ്ത്രീപുരുഷസമത്വത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കി നോക്കിയാല്‍ പുരുഷന് അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും സ്ത്രീയ്ക്കും അവകാശപ്പെട്ടതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഏതെങ്കിലും ഒരു സ്ത്രീ വിവാഹിതയാകുന്നത് ജീവശാസ്ത്രപരമായ ആവശ്യകതയ്ക്കു (Biological Necessity) വേണ്ടി ആണെങ്കില്‍ അവിടെയും സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് തെല്ലും സംശയമില്ല. പുരുഷനേക്കാള്‍ സ്വാതന്ത്ര്യം സ്ത്രീയ്ക്കാണ് വേണ്ടതെന്നും, സ്ത്രീയാണ് സ്വേച്ഛാചാരിയായി ജീവിക്കാന്‍ യോഗ്യയെന്നും സ്ത്രീയുടെ പുറകെയാണ് പുരുഷന്മാര്‍ സഞ്ചരിക്കേണ്ടതെന്നുമുള്ള കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

പക്ഷേ, ഒരു കുടുംബം പുലര്‍ത്തണമെന്നും ഉത്തമമായ കുടുംബജീവിതം വേണമെന്നും തന്റെ കുഞ്ഞുങ്ങള്‍ ലോകോത്തരന്മാരാകണമെന്നും ആഗ്രഹിക്കുന്ന ഒരു പാരസ്പര്യത്തിലെങ്ങാനും ഒരു സ്ത്രീ വീഴുന്നുണ്ടെങ്കില്‍, അത് ലഭ്യമാകണമെങ്കില്‍, ഇന്ദ്രിയപരങ്ങളും, സാമൂഹികങ്ങളുമായ എല്ലാ സ്വാതന്ത്ര്യങ്ങളും സ്ത്രീ ബലി കഴിച്ചേ മതിയാകൂ.

ഒരേ സമയം സര്‍വ്വതന്ത്രസ്വാതന്ത്ര്യവും അതേ സമയം തന്റെ മക്കള്‍ തന്നെ അനുസരിച്ച് വികസിച്ച് നല്ല നിലയില്‍ വരണമെന്ന ആഗ്രഹവും ഒരുമിച്ചു പോകില്ല. അതുകൊണ്ട് ജീവിതത്തിലേക്ക് കടക്കുന്നതിനു മുമ്പ് എല്ലാ ഇന്ദ്രിയപരങ്ങളായ സ്വാതന്ത്ര്യവും അനുഭവിക്കുക, ലോകത്തെ പുല്ലുവില നല്‍കി മാറ്റുക, ലോകത്തിനു വേണ്ടി ജീവിക്കാനല്ല താന്‍ ഇറങ്ങിയിരിക്കുന്നത്, തന്റെ സുഖമാണ് എനിക്കു വലുത്, എന്ന് തീരുമാനിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീ പോകുമ്പോള്‍ അത് ഒരു ജീവിതക്രമമാണ്. അതിനു തീര്‍ച്ചയായും അതിന്റെ മെച്ചങ്ങള്‍ ഉണ്ട്, നഷ്ടങ്ങളുമുണ്ട്.

താന്‍ എത്ര കഷ്ടപ്പെട്ടാലും താന്‍ എത്ര ദുഃഖിച്ചാലും തനിക്കുള്ള കുഞ്ഞുങ്ങള്‍ ലോകോത്തരന്മാരായിത്തീരണം, തന്നെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവ് വേണം, തന്റെ കൈക്കുള്ളില്‍ കുടുംബം നിലനിന്നു പോകണം, ആരോഗ്യവും ആനന്ദവും തന്റെ കുഞ്ഞുകുട്ടികള്‍ക്കെല്ലാം ഉണ്ടാകണം, എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു തലം വരുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യം ബലി കഴിക്കണം. ഇത് മറ്റൊരു ജീവിതക്രമമാണ്.

ഇവയില്‍ ഏതു ജീവിതക്രമം സ്വീകരിക്കണം എന്നത് സ്ത്രീ തന്നെ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. രണ്ടിനും അതിന്റെ മെച്ചങ്ങള്‍ ഉണ്ട്. ദോഷങ്ങളും ഉണ്ട്. പരമ്പരാശ്രിതമായ മെച്ചം രണ്ടാമത്തെ ജീവിതക്രമത്തിനാണ്. വൈയക്തികമായ മെച്ചം ആദ്യത്തേത്തിനും ആണ്.

About Anthavasi

The Indweller
This entry was posted in അറിവ്, ആരോഗ്യജീവനം, മനസ്സ് സമൂഹം and tagged , . Bookmark the permalink.

1 Response to സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍

 1. Narayana Pillai says:

  🙏🙏
  On Tue, 18 Apr 2017 at 12:32 AM, Teachings of Swami Nirmalananda Giri
  Maharaj of Kerala wrote:

  > Anthavasi posted: “https://www.youtube.com/watch?v=TDyUBwXcB6o
  > ♥സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍♥ കുടുംബജീവിതം പുലര്‍ത്താന്‍
  > പോകുന്ന ഒരു സ്ത്രീയുടെ, അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ,
  > സ്വാതന്ത്ര്യസങ്കല്പങ്ങള്‍ എന്നത് ചിന്തനീയമായ വിഷയമാണ്. സ്ത്രീപുരുഷസമത്വത്ത”
  >

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s