പും നരകവും പുത്രനും

Swamiji with Maharaj Sri Kashikananda Giri Swamiji
Swamiji with Maharaj Sri Kashikananda Giri Swamiji

പും നാമ നരകാത്‌ ത്രായതേ ഇതി പുത്രാഃ

എന്താണ് ഈ നരകം ?

നിങ്ങളുടെ ജന്മ വാസനകൾ വീണ്ടും വീണ്ടും നിങ്ങളെ ജന്മത്തിലേക്കു കൊണ്ടുവരുന്നതിൽ നിന്ന് നിങ്ങൾ നിങ്ങളുടെ സങ്കല്പങ്ങളോട് കൂടി ഒരു പുത്രനെ ജനിപ്പിക്കുമ്പോൾ…
നിങ്ങളുടെ ശേഷക്രിയകൾ അവൻ ഏറ്റെടുക്കുന്നു.

ശേഷക്രിയ എന്നുപറഞ്ഞാൽ നിങ്ങൾക്കു പിണ്ഡാടിയന്തരാദികൾ തരുന്നതല്ല…
നിങ്ങളുടെ സ്വപ്‌നങ്ങൾ…
നിങ്ങളുടെ ഇനിയും തീരാതെ കിടക്കുന്ന കർമ്മങ്ങളുടെ മുഴുവൻ ഉത്തരദായിത്വവും അവൻ ഏറ്റെടുത്തു നിങ്ങളെ മുക്തമാക്കുന്നു…

അതുകൊണ്ടാണ്…
തന്റെ സ്വപ്നങ്ങളിലൂടെ…
തന്റെ കുഞ്ഞു വളർന്ന്…
തന്റെ ശേഷക്രിയകൾ ചെയ്യാനുള്ളവൻ…
അവന്‍ അന്യന്റെ സ്വപ്നങ്ങളിൽ പഠിച്ചും വളർന്നും വരരുത് എന്നുള്ളതുകൊണ്ടാണ്…
ഭാരതീയ വിദ്യാഭ്യാസംമാതൃകാപരങ്ങളായ ഗുരുകുലങ്ങളും ഗോത്രത്തിന്റെ ഗുരുക്കന്മാരും ഗോത്രസംസ്കാരത്തെ അറിയുന്ന ആചാര്യന്മാരും ആ സംസ്കാരത്തിന് അച്ഛനമ്മമാരോട് യോജിച്ചു നിൽക്കുന്നവരും മക്കളെ പഠിപ്പിക്കുന്നവരുമായൊക്കെ ഉണ്ടായത്….

എത്രത്തോളം ഗോത്രസംസ്കൃതിക്ക്‌ അനുഗുണമായി…
എത്രത്തോളം മാതൃപിതൃ സങ്കൽപ്പങ്ങൾക്ക് അനുഗുണമായി…
മക്കൾ വളരുന്നു…
അവർ വളരുന്നൂ എന്ന ഓർമ്മപോലും അച്ഛനമ്മമാർക്ക് ശാന്തിയാണ്…

About Anthavasi

The Indweller
This entry was posted in അറിവ്, ആത്മീയത and tagged , , . Bookmark the permalink.

Leave a comment