Category Archives: മൊഴിമുത്തുകള്‍

ശാന്തി, ആര്‍ജ്ജവം, ആത്മജ്ഞാനം

ശാന്തിയിലാണ് ആത്മജ്ഞാനം ഉയിര്‍കൊള്ളുന്നത്‌. ശ്രദ്ധ നന്നായി ഉള്ളവന് മാത്രമേ ശാന്തി വരൂ. ശാന്തി ഉണ്ടാകണമെങ്കില്‍ വിശ്വാസം ദാര്‍ഢൃമുള്ളതായിരിക്കണം. വിശ്വാസത്തിനു ദാര്‍ഢൃം വരണമെങ്കില്‍, സ്വന്തം ബോധത്തെ ഒരിക്കലും കളിപ്പിച്ചിട്ടില്ലായിരിക്കണം. ഒരു പ്രവര്‍ത്തിയും സ്വന്തം വാക്കിനും ബോധത്തിനും എതിരായിരിക്കരുത്. ഒരു ശരിയുടെ ലാവണ്യമെറ്റെടുക്കാന്‍ ഏതു മൂഢനും കഴിയും. ചെയ്ത കര്‍മ്മത്തിന്‍റെ കര്‍ത്തൃത്വം – അതിലെ പരാജയങ്ങളുടെ കര്‍ത്തൃത്വം – … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

… തസ്യൈ ജനന്യൈ നമഃ

പ്രാചീനന്‍ അന്നത്തെ കണ്ടത് സപ്താന്നസര്‍ഗ്ഗങ്ങളിലാണ്. ശബ്ദവും സ്പര്‍ശവും രൂപവും രസവും ഗന്ധവും അന്നമാണ്. അഞ്ചു വര്‍ഷത്തെ അമ്മയുടെ സ്പര്‍ശനത്തെക്കാള്‍ വിലയേറിയ മറ്റൊരന്നവും ഒരു കുഞ്ഞിന് ഈ ലോകത്ത് കിട്ടില്ല. അഞ്ചു വര്‍ഷം മാതൃസ്പര്‍ശം കിട്ടിയിട്ടില്ലെങ്കില്‍ ഏത് അന്നം കഴിച്ചാലും അവനു പൂര്‍ണ്ണ ആരോഗ്യം ലഭിക്കില്ല. പെറ്റിട്ട ശേഷം സമ്പാദിക്കാന്‍ വിദേശത്തു പോയി, ആ സമ്പാദ്യം കൊണ്ട് … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

ആധുനികത, അന്ധവിശ്വാസം

ശാസ്ത്രം ആധുനികമായാലും പൌരാണികമായാലും ഒരു പറ്റം ഗവേഷകരായ ശാസ്ത്രജ്ഞന്‍മാരുടെ കയ്യില്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. അവര്‍ പറയുന്നതു വിശ്വസിക്കുക മാത്രമാണ് അതു കൈകാര്യം ചെയ്യുന്ന ഭിഷഗ്വരന്മാരും അത് ഉപഭോഗം ചെയ്യുന്ന രോഗികളും ചെയ്യുന്നത്. അത്രയേ എന്നും ചെയ്യാനാകൂ. തന്‍റെ മക്കള്‍ക്ക്‌ ഒരു മരുന്നു വാങ്ങിച്ചു കൊടുക്കുന്ന അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്കു മരുന്നു വാങ്ങികൊടുക്കുന്ന സഹോദരന്, അയല്‍പക്കക്കാരനെ കൂട്ടിക്കൊണ്ടുപോയി … Continue reading

Posted in ആയുര്‍വേദം, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

അപ്രാപ്തത്തിന്‍റെ പ്രാപ്തി

സ്ത്രൈണഭാവങ്ങളില്‍ ഏറിയ കൂറും പുരുഷന് അപ്രാപ്തമാണ്. പുരുഷഭാവങ്ങളില്‍ ഏറിയ കൂറും സ്ത്രീയ്ക്ക് അപ്രാപ്തമാണ്. പുരുഷനായി ജനിച്ചവനില്‍ സ്ത്രൈണഭാവങ്ങളുടെ അപര്യാപ്തത ഉണ്ട്. സ്ത്രീയായി ജനിച്ചവളില്‍ പുരുഷഭാവങ്ങളുടെ അപര്യാപ്തതയും. അപര്യാപ്തത എവിടെയുണ്ടോ അവിടെ അതൃപ്തിയുമുണ്ട്. തൃപ്തി ഉണ്ടാകാന്‍ അപര്യാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യം. ഒരുവന്‍ തൃപ്തനാകണമെങ്കില്‍ അപര്യാപ്തമായ, അപ്രാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യമാണ്. 💙 അപ്രാപ്തത്തിന്‍റെ പ്രാപ്തി ആണ് … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , | Leave a comment

മൌനം

☑ ഒരാള്‍ മൌനിയാകുന്നത് അഹങ്കാരം ത്യജിക്കുമ്പോഴാണ്. ആവശ്യം ഹേതുവായതില്‍ മാത്രം ഇന്ദ്രിയ-മനസ്സുകള്‍ ഇടപെടാന്‍ അനുവദിക്കുകയും, ആവശ്യമില്ലാത്തതിലൊന്നും ഇടപെടാതെ ആത്മോര്‍ജ്ജത്തെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് മുനി. മൌനം കൊണ്ട് ലോകചേതനയെ യാതോരുവന് മാറ്റിമറിക്കുവാന്‍ കഴിയുന്നുവോ, അവനാണ് മുനി. ☑ ഒരു കുടുംബത്തില്‍ ഒരാള്‍ എത്ര സംഭാഷണം ചെയ്യുന്നുവോ, കുടുംബം നന്നായി പോകാന്‍, അയാള്‍ വിഡ്ഢിയാണ്. ഒരു സംഭാഷണവും ഇല്ലാതെ … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged , , , , , | Leave a comment

ഈശ്വരദര്‍ശനം സാധ്യമാണോ?

ഈശ്വരദര്‍ശനം സാധ്യമാണോ? സാധ്യമാണ്. അരൂപിയായ ഈശ്വരന്‍ അരൂപിയായിരിക്കുന്നത് എല്ലാം ആകാനാണ്. “കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും സമര്‍ത്ഥഃ ഈശ്വരഃ” – ഇങ്ങനെയാണ് പറയുക. ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, വേറൊരു തരത്തില്‍ ചെയ്യാന്‍ സാമര്‍ത്ഥ്യമുള്ളയാളാണ് ഈശ്വരന്‍. അതുകൊണ്ട് ഹൃദയത്തില്‍ വിശുദ്ധി ഉണ്ടെങ്കില്‍ ഈശ്വരനെ കാണാം. മറ്റെന്തിനോടും സംവദിക്കുന്നതിനേക്കാള്‍ ഭംഗിയായി ഈശ്വരനോട് സംവദിക്കാം. ഒറ്റക്കാര്യമേ വേണ്ടൂ, ഹൃദയ വിശുദ്ധി മാത്രം. … Continue reading

Posted in അറിവ്, ഉപനിഷത്തുകള്‍, മൊഴിമുത്തുകള്‍ | Tagged , | 1 Comment

ആയുർവേദത്തിന്റെ ‘നാനോ’ തലങ്ങൾ

ആയുർവേദ ശാസ്ത്രത്തിന്റെ അതിഗഹനതയും ഉദാരതയും ഒന്നിച്ചു സമ്മേളിക്കുന്ന, അതിന്റെ പ്രായോഗികതയുടെ ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആയുർവേദത്തിന്റെ ഏറ്റവും ഉദാരമായ വാക്കാണ് പ്രഭാവം– ഈ വാക്കിനെ നിത്യോപയോഗത്തിലൂടെ ഇത്രയും വളർത്തിയെടുത്തത് ശാസ്ത്രസാങ്കേതിക വിദ്യയുടെ തലതൊട്ടപ്പന്മാർ ആരുമല്ല; ഭാരതത്തിലെ സാധാരണക്കാരാണ്; അമ്മമാരാണ്. അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, ഭസ്മങ്ങൾ, ഗുളികകൾ, കൽക്കങ്ങൾ തുടങ്ങി ഇത്രയും വിപുലമായ ഔഷധങ്ങൾ ഏതൊരു … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged | Leave a comment

നല്ല കുട്ടികൾ ജനിക്കാൻ

പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ ജനിത ക സ്മരണ ഉണരാത്തവ എത്ര പഠിച്ചാലും പഠിക്കാത്തവനായിത്തീരുകയും ചെ യ്യും; അപ്പോൾ … Continue reading

Posted in അറിവ്, ദാമ്പത്യവിജ്ഞാനം, മൊഴിമുത്തുകള്‍ | Tagged , , , , | 1 Comment

സൗരജീവിയായ മനുഷ്യന്‍ പകലുറങ്ങുമ്പോള്‍!

ശരീരത്തിലെ ആന്തരികകാലം പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ ബാഹ്യകാലവും. ബാഹ്യകാലത്തിന്‌ ആന്തരികകാലത്തോട്‌ ഏറ്റവും യോജിപ്പാണുള്ളത്‌. ബാഹ്യകാലത്തെ പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കുകയും വേണം. ഭൂമി, ഭൂമിയുടെ സ്ഥാനം, ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ, ചന്ദ്രന്റെ ഭ്രമണം ഇവയെയൊക്കെ ആസ്പദമാക്കിയാണ്‌ ബാഹ്യകാലവും ആന്തരികകാലവും കൂടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌. ഇതിൽ ഏറ്റവും കൂടുതൽ മനസ്സിനെയും ശരീരത്തെയും പ്രകടമായി ബാധിക്കുന്നത്‌ ചന്ദ്രന്റെ … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged | 3 Comments

അന്നമാണ് ആരോഗ്യം

അന്നത്തില്‍ തുടങ്ങി അന്നത്തില്‍ അവസാനിക്കുന്ന ജീവിതയാത്രയില്‍ ആരോഗ്യം കാംക്ഷിക്കുന്നവര്‍, 1. അന്നത്തെ നിന്ദിക്കരുത് – വേണ്ടാ എന്ന് പറയരുത് 2. അന്നം ഉപേക്ഷിക്കരുത് 3. അന്നം ധാരാളം ഉത്പാദിപ്പിക്കണം

Posted in മൊഴിമുത്തുകള്‍ | Tagged , | Leave a comment