Category Archives: മറ്റുള്ളവ

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ഒരു കുടുംബത്തിന്‍റെ ചുമതല ഉള്ള കുടുംബിനി, കുടുംബിനി ആകാന്‍ ഉള്ളവള്‍, കുടുംബിനി ആയി നിന്നവള്‍, സര്‍ഗ്ഗപ്രക്രിയയില്‍, സര്‍ജ്ജനത്തില്‍, വരാനിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും, വരാനിരിക്കുന്ന മുഴുവന്‍ രാജാക്കന്മാരേയും, വരാനിരിക്കുന്ന മുഴുവന്‍ ബ്രഹ്മചാരികളേയും, ഗൃഹസ്ഥനെയും സന്ന്യാസിയെയും ഏതൊരംഗതലത്തില്‍ സര്‍ജ്ജനം ചെയ്തു കൊണ്ടുവന്നുവോ… അവള്‍.. അവള്‍ പരമോന്നത ആയതുകൊണ്ട്, അവളുടെ ബാല്യം പിതാവിനാല്‍, യൌവനം ഭര്‍ത്താവിനാല്‍, വാര്‍ദ്ധക്യം മകനാല്‍ സുരക്ഷിതമായിരിക്കണം. … Continue reading

Posted in അറിവ്, മറ്റുള്ളവ, മൊഴിമുത്തുകള്‍ | Tagged , | Leave a comment

അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളോട്

അളവറ്റ ആനന്ദത്തിന്റെ ലോകമാണ് ഗുരുവും ഗുരുവിന്റെ ലോകവും. അളക്കാനാവാത്ത യാഥാർഥ്യത്തിന്റെ, അളക്കാനാവാത്ത അനുഭവത്തിന്റെ, അളക്കാനാവാത്ത ജ്ഞാനത്തിന്റെ, അപരിമേയ ലോകം. അമൃതത്തിന്റെ അരുമക്കിടാങ്ങളോട്, ഋഷികുലം സദാ സർവ്വദാ അജ്ഞാപിക്കുന്നതും, അപേക്ഷിക്കുന്നതും, അളവറ്റ ഈ അമൃതത്വത്തിന്റെ ലോകങ്ങളിലേക്കെത്തൂ ആസ്വദിക്കൂ എന്നാണ്. എത്ര ജന്മങ്ങള്‍, എത്ര കർമ്മകലാപങ്ങള്‍, തേടിയത് മറന്നു ജീവിച്ച നിമിഷങ്ങള്‍, ആനന്ദം തേടി അലഞ്ഞു, ആനന്ദം അനുഭവിക്കാന്‍ … Continue reading

Posted in മറ്റുള്ളവ | Leave a comment

ലോകം എന്ന അന്നം

നിങ്ങള്‍ മഴവില്‍ മനോരമ കാണാറുണ്ടോ? ഭാര്യയുമോന്നിച്ചിരുന്ന് “വെറുതെയല്ല ഭാര്യ” കാണാറുണ്ടോ? നിങ്ങളുടെ ഭാര്യാഭര്‍ത്തൃബന്ധത്തെ ഉലയ്ക്കുമോ അത്? പരസ്പരസ്നേഹത്തിന്‍റെ സ്ഥാനത്ത് കുറെ പെണ്ണുങ്ങള്‍ ഇരുന്ന് ഒരു ഭാര്യ പുരുഷനെക്കൊണ്ടു പണിയെടുപ്പിച്ച് അതിന്‍റെ മാര്‍ക്കുമൊക്കെയിട്ടു രസിക്കുമ്പോള്‍ അതിന്‍റെ അവതാരികകളായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വക്രോക്തികളില്‍ നിങ്ങള്‍ സുഖിക്കുമ്പോഴും ആന്തരികമായി എവിടെയൊക്കെയോ നിങ്ങളിലെ പുരുഷഹോര്‍മോണുകള്‍ തപിക്കപ്പെടുമോ? തുടര്‍ന്നുള്ള ബന്ധങ്ങളില്‍, തുടര്‍ന്നുള്ള ഇടപാടുകളില്‍, … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മറ്റുള്ളവ | Tagged , | Leave a comment

മന ഏവ മനുഷ്യാണാം

എന്തിനാണ് ആദ്ധ്യാത്മിക ശാസ്ത്രം പഠിച്ചത്? അതില്‍ ആധ്യാത്മികത ഇല്ലെന്നു ബോധ്യപ്പെടാന്‍. എന്തിനാണ് ഗുരുവിനെ തേടിയത് ? ഗുരു ഇല്ല, എന്നറിയാന്‍. ചിരന്തനമായ സത്യം ഏകമാണന്നും, അത് തന്നെയാണ് ഗുരുവായും, കൃഷ്ണനായും, വിഷ്ണുവായും, ക്രിസ്തുവായും, മനുഷ്യനായും, ചെടിയായും, എല്ലാമായും വിരാജിക്കുന്നത്. അതുകൊണ്ട് ഇവ തമ്മില്‍ ഒന്നിലും ഭേദമില്ലെന്നു തിരിച്ചറിയാന്‍, ബോധം ഏകമാണന്ന സത്യം മാത്രം മനസ്സിലാക്കാന്‍, അത് … Continue reading

Posted in മറ്റുള്ളവ | Tagged , | Leave a comment

ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ്

♥ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ്♥ ☑ “ബ്രഹ്മവിത്‌ ബ്രഹ്മൈവ ഭവതി” എന്ന തലത്തിലാണ് ബ്രഹ്മത്തെ അറിഞ്ഞവര്‍ ദൈവങ്ങള്‍ ആകുന്നത്. അവര്‍ ദൈവത്തെ അറിഞ്ഞവരാണ്. അറിഞ്ഞവര്‍ ബ്രഹ്മം തന്നെയാണ്. ദൈവമെന്ന പദം പരിമിതപരമാണ്. പക്ഷെ സംഭവിക്കുന്നത്‌, ബ്രഹ്മം തന്നെയാണ് അവര്‍ എന്നുള്ളതാണ്. ☑ ഒരാള്‍ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭൂതിയില്‍ എത്തിയാല്‍, അയാള്‍ ബ്രഹ്മം തന്നെയാണ്. ഇത് … Continue reading

Posted in അറിവ്, മറ്റുള്ളവ | Tagged , | Leave a comment

അനിശ്ചിതത്വം അനിവാര്യമാണ്

അനിശ്ചിതത്വത്തിന്‍റെ അനിശ്ചിതത്വം നിലനില്‍ക്കുക തന്നെ വേണം. രാവിലെ എഴുന്നേറ്റു പരീക്ഷയ്ക്കു പോകാന്‍ ഒരുങ്ങുമ്പോള്‍ വേണം അന്ന് ഹര്‍ത്താല്‍ ആണെന്ന് അറിയാന്‍. ഈ പ്രപഞ്ചത്തില്‍ ഒന്നും തന്‍റെ ബുദ്ധിയിലല്ല ഓടുന്നതെന്ന് അങ്ങനെയൊക്കെ സംഭവിക്കുമ്പോഴേ മനസ്സിലാകൂ. താന്‍ വിചാരിക്കുന്നതു പോലെയാണ് ഈ ലോകം ഓടുന്നതെന്നൊക്കെ വിചാരിച്ച്, ബഹളം വെച്ച്, കൂവിക്കുറുക്കു വിളിച്ചു വരുമ്പോള്‍ തന്റെ പുരയുടെ ഒരു ഭാഗം … Continue reading

Posted in അറിവ്, ഭഗവദ്ഗീത, മറ്റുള്ളവ | Tagged , , | 1 Comment

ആഹാരം പാചകം ആരോഗ്യം

ആവിയില്‍ പുഴുങ്ങിയ ആഹാരപദാര്‍ഥങ്ങളാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന ഒരു വിശ്വാസം പൊതുവേ പ്രചാരത്തിലുണ്ട്. ആയുര്‍വേദത്തിന്റെ ആഹാരരീതികളില്‍ ആവിയില്‍ പുഴുങ്ങി വേവിക്കുന്ന ആഹാരസാധനങ്ങള്‍ക്ക് ഏറ്റവും പിന്നിലാണ് സ്ഥാനം. പ്രകൃതിജീവനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തെറ്റായ വിശ്വാസത്തിനു സമൂഹത്തില്‍ പ്രചാരം ലഭിച്ചത് എന്ന് തോന്നുന്നു – പ്രകൃതി ആവിയില്‍ പുഴുങ്ങാറില്ല. അഗ്നിയില്‍ ചുടാറേയുള്ളൂ ചുട്ടു കഴിക്കുന്നതാണ് ഏറ്റവും നല്ല … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മറ്റുള്ളവ | Tagged , , | Leave a comment

മഹാബലിയും മലയാളിയുടെ ഓണവും | ഓണസന്ദേശം

തിരുവോണം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളുടെ വരവാണ്. പക്ഷെ തിരുവോണത്തെക്കുറിച്ചു കേരളീയർ മനസ്സിലാക്കിയിരിക്കുന്നത് ശരിയായ ദിശയിലാണെന്നു തോന്നുന്നില്ല. തിരുവോണം മഹാബലിയോടു ബന്ധപ്പെട്ടതാണ്. മഹാബലി സുതലത്തിലേക്കാണ് പോയത് (പാതാളത്തിലേക്കല്ല). ആ അർത്ഥത്തിൽ മഹാബലിയുടെ വരവിനെ ആഹ്ളാദപൂർവ്വം എടുക്കുന്നു എന്നാണ് നമ്മൾ കണക്കിലെടുക്കുന്നത്. മഹാബലി എന്നെങ്കിലും കേരളം മാത്രമായി ഭരിച്ചിട്ടുണ്ടാവുമോ? ഭാരതചക്രവർത്തി എന്ന നിലയിൽ പ്രശസ്തമാണ് മഹാബലിയുടെ സ്ഥാനം. മൂന്നു … Continue reading

Posted in അറിവ്, മറ്റുള്ളവ | Tagged | Leave a comment