Category Archives: ആരോഗ്യജീവനം

ലോകം എന്ന അന്നം

നിങ്ങള്‍ മഴവില്‍ മനോരമ കാണാറുണ്ടോ? ഭാര്യയുമോന്നിച്ചിരുന്ന് “വെറുതെയല്ല ഭാര്യ” കാണാറുണ്ടോ? നിങ്ങളുടെ ഭാര്യാഭര്‍ത്തൃബന്ധത്തെ ഉലയ്ക്കുമോ അത്? പരസ്പരസ്നേഹത്തിന്‍റെ സ്ഥാനത്ത് കുറെ പെണ്ണുങ്ങള്‍ ഇരുന്ന് ഒരു ഭാര്യ പുരുഷനെക്കൊണ്ടു പണിയെടുപ്പിച്ച് അതിന്‍റെ മാര്‍ക്കുമൊക്കെയിട്ടു രസിക്കുമ്പോള്‍ അതിന്‍റെ അവതാരികകളായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വക്രോക്തികളില്‍ നിങ്ങള്‍ സുഖിക്കുമ്പോഴും ആന്തരികമായി എവിടെയൊക്കെയോ നിങ്ങളിലെ പുരുഷഹോര്‍മോണുകള്‍ തപിക്കപ്പെടുമോ? തുടര്‍ന്നുള്ള ബന്ധങ്ങളില്‍, തുടര്‍ന്നുള്ള ഇടപാടുകളില്‍, … Continue reading

Advertisements
Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മറ്റുള്ളവ | Tagged , | Leave a comment

ആധുനികത, അന്ധവിശ്വാസം

ശാസ്ത്രം ആധുനികമായാലും പൌരാണികമായാലും ഒരു പറ്റം ഗവേഷകരായ ശാസ്ത്രജ്ഞന്‍മാരുടെ കയ്യില്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. അവര്‍ പറയുന്നതു വിശ്വസിക്കുക മാത്രമാണ് അതു കൈകാര്യം ചെയ്യുന്ന ഭിഷഗ്വരന്മാരും അത് ഉപഭോഗം ചെയ്യുന്ന രോഗികളും ചെയ്യുന്നത്. അത്രയേ എന്നും ചെയ്യാനാകൂ. തന്‍റെ മക്കള്‍ക്ക്‌ ഒരു മരുന്നു വാങ്ങിച്ചു കൊടുക്കുന്ന അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്കു മരുന്നു വാങ്ങികൊടുക്കുന്ന സഹോദരന്, അയല്‍പക്കക്കാരനെ കൂട്ടിക്കൊണ്ടുപോയി … Continue reading

Advertisements
Posted in ആയുര്‍വേദം, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

അപ്രാപ്തത്തിന്‍റെ പ്രാപ്തി

സ്ത്രൈണഭാവങ്ങളില്‍ ഏറിയ കൂറും പുരുഷന് അപ്രാപ്തമാണ്. പുരുഷഭാവങ്ങളില്‍ ഏറിയ കൂറും സ്ത്രീയ്ക്ക് അപ്രാപ്തമാണ്. പുരുഷനായി ജനിച്ചവനില്‍ സ്ത്രൈണഭാവങ്ങളുടെ അപര്യാപ്തത ഉണ്ട്. സ്ത്രീയായി ജനിച്ചവളില്‍ പുരുഷഭാവങ്ങളുടെ അപര്യാപ്തതയും. അപര്യാപ്തത എവിടെയുണ്ടോ അവിടെ അതൃപ്തിയുമുണ്ട്. തൃപ്തി ഉണ്ടാകാന്‍ അപര്യാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യം. ഒരുവന്‍ തൃപ്തനാകണമെങ്കില്‍ അപര്യാപ്തമായ, അപ്രാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യമാണ്. 💙 അപ്രാപ്തത്തിന്‍റെ പ്രാപ്തി ആണ് … Continue reading

Advertisements
Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , | Leave a comment

ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤ ✓ ആയുര്‍വേദം ഉപവാസം അനുവദിച്ചിരിക്കുന്നത്‌ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവുള്ളവനു മാത്രമാണ്. അവര്‍ക്ക് മാത്രമാണ് ആരോഗ്യത്തെ ബാധിക്കാതെ അന്നം ഉപേക്ഷിക്കാന്‍ സാധിക്കുക. അല്ലാതെ സാര്‍വ്വലൌകികമായി എല്ലാവര്‍ക്കും എടുത്തുപയോഗിക്കാനുള്ളതല്ല ഉപവാസം. ✓ വിരോധം വരുമ്പോള്‍ ഉപവാസം ഒട്ടും പാടില്ല. എതിരാളിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇന്ന് ഉപവാസം ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെടുന്നത്. ഭാര്യയെ പേടിപ്പിക്കാന്‍ … Continue reading

Advertisements
Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം | Tagged , , | Leave a comment

സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍

♥സ്ത്രീസ്വാതന്ത്ര്യം – രണ്ടു ജീവിതക്രമങ്ങളില്‍♥ കുടുംബജീവിതം പുലര്‍ത്താന്‍ പോകുന്ന ഒരു സ്ത്രീയുടെ, അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ, സ്വാതന്ത്ര്യസങ്കല്പങ്ങള്‍ എന്നത് ചിന്തനീയമായ വിഷയമാണ്. സ്ത്രീപുരുഷസമത്വത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കി നോക്കിയാല്‍ പുരുഷന് അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും സ്ത്രീയ്ക്കും അവകാശപ്പെട്ടതാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഏതെങ്കിലും ഒരു സ്ത്രീ വിവാഹിതയാകുന്നത് ജീവശാസ്ത്രപരമായ ആവശ്യകതയ്ക്കു (Biological Necessity) … Continue reading

Advertisements
Posted in അറിവ്, ആരോഗ്യജീവനം, മനസ്സ് സമൂഹം | Tagged , | 1 Comment

ആഹാരം പാചകം ആരോഗ്യം

ആവിയില്‍ പുഴുങ്ങിയ ആഹാരപദാര്‍ഥങ്ങളാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന ഒരു വിശ്വാസം പൊതുവേ പ്രചാരത്തിലുണ്ട്. ആയുര്‍വേദത്തിന്റെ ആഹാരരീതികളില്‍ ആവിയില്‍ പുഴുങ്ങി വേവിക്കുന്ന ആഹാരസാധനങ്ങള്‍ക്ക് ഏറ്റവും പിന്നിലാണ് സ്ഥാനം. പ്രകൃതിജീവനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തെറ്റായ വിശ്വാസത്തിനു സമൂഹത്തില്‍ പ്രചാരം ലഭിച്ചത് എന്ന് തോന്നുന്നു – പ്രകൃതി ആവിയില്‍ പുഴുങ്ങാറില്ല. അഗ്നിയില്‍ ചുടാറേയുള്ളൂ ചുട്ടു കഴിക്കുന്നതാണ് ഏറ്റവും നല്ല … Continue reading

Advertisements
Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മറ്റുള്ളവ | Tagged , , | Leave a comment

സ്വപ്നത്തകർച്ചയും അർബുദവും

സൃഷ്ടികൾ രണ്ടുണ്ട്‌- മണ്ണ്‌ പ്രപഞ്ച സൃഷ്ടിയാണെങ്കിൽ മണ്ണുകൊണ്ട്‌ കലമുണ്ടാക്കുന്നത്‌ ജീവസൃഷ്ടിയാണ്‌. മകൻ എങ്ങനെ വളരണമെന്ന്‌ അച്ഛനും അമ്മയും ഇച്ഛിക്കുക. തന്റെ പാരമ്പര്യത്തിൽ ഡോക്ടർമാരേയുള്ളൂ എന്നിരിക്കെ, മകൻ എഞ്ചിനീയറായാൽ യാതൊരു ഫലവുമില്ലെന്ന്‌ വിശ്വസിക്കുമ്പോൾ, മകനെ ഡോക്ടറാക്കാൻ മാതാപിതാക്കൾ നിർബ്ബന്ധിക്കും. ഇങ്ങനെ മകന്റെ ഭാവിയെക്കുറിച്ച്‌ അമ്മ വേറൊരുവഴിക്കും അച്ഛൻ വേറൊരുവഴിക്കും സമൂഹം വേറൊരുവഴിക്കും ആലോചിക്കുകയും അതിനുവേണ്ടി നിർബ്ബന്ധിക്കുകയും ചെയ്യുക. … Continue reading

Advertisements
Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം | Tagged | Leave a comment

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ | Hormone Imbalance

നേന്ത്രക്കായയും പൈനാപ്പിളും ഇറച്ചിക്കോഴിയും ഹോര്‍മോണ്‍ നല്‍കിയാണ്‌ ഇന്ന് മുഖ്യമായും ഉല്‍പ്പാദിപ്പിക്കുന്നത്. മറ്റു പലതിനും അങ്ങനെ ചെയ്യുന്നുണ്ട്. പ്രമുഖമായി ഈ മൂന്നെണ്ണം സൂക്ഷിക്കണം. രോഗികള്‍ മാത്രം ശ്രദ്ധിച്ചാല്‍പ്പോരാ. രോഗം വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ മൂന്നെണ്ണം തൊടരുത്. പൈനാപ്പിള്‍ ഒന്നിച്ചു വിളയിച്ചെടുക്കുന്നത് ഹോര്‍മോണ്‍ ഉപയോഗിച്ചാണ്. ഒന്നരക്കൊല്ലം കൊണ്ടു വളരേണ്ട കോഴിയെ ഇരുപത്തേഴു ദിവസം കൊണ്ട് വളര്‍ത്തി തിന്നാറാക്കിത്തരുന്നത്‌ ഹോര്‍മോണ്‍ … Continue reading

Advertisements
Posted in ആരോഗ്യജീവനം | Leave a comment

ആരോഗ്യചിന്തകള്‍ | 3 | ആരോഗ്യരംഗത്തെ ശൃഗാലന്മാര്‍

നിങ്ങള്‍ ഇവിടെ പഠിക്കുന്ന ഔഷധങ്ങള്‍ സ്വയമോ മറ്റുള്ളവര്‍ക്കോ പറഞ്ഞുകൊടുത്തു ഫലം കിട്ടുന്നു എന്ന് കണ്ടാല്‍ അതു സ്വന്തമാക്കാന്‍ അപ്പുറത്ത് ചില ശ്രിഗാലന്മാര്‍ നോക്കിയിരുപ്പുണ്ട്. ഇന്ന് നിങ്ങള്‍ പ്രയോഗിക്കുന്ന ഔഷധങ്ങള്‍ അവര്‍ എടുത്തു നാളെ ഗുളികയോക്കെയാക്കും. വില്‍ക്കുകയും ചെയ്യും. വാങ്ങാനും ധാരാളം പുങ്കന്മാര്‍ ഉണ്ടാവും – ഈ ഔഷധങ്ങള്‍ വീട്ടുമുറ്റത്തു നില്‍പ്പുണ്ടെങ്കിലും. അവരും രക്ഷപ്പെടട്ടെ – അവര്‍ക്ക് … Continue reading

Advertisements
Posted in ആയുര്‍വേദം, ആരോഗ്യജീവനം | Leave a comment

ആരോഗ്യചിന്തകള്‍ | 2 | മസ്തിഷ്കമരണം വന്നേക്കാവുന്ന വഴി

നല്ല സാമൂഹ്യസ്വാധീനവും മറ്റു കാര്യങ്ങളും ഇല്ലാതെ ഒരു അമ്പതു കൊല്ലത്തിനപ്പുറം ഇന്ത്യന്‍ ആശുപത്രികളില്‍ പ്രവേശിക്കാന്‍ പറ്റുമോ എന്ന കാര്യം ആലോചിക്കേണ്ടതാണ്. പ്രവേശിക്കുന്നവന്‍ മസ്തിഷ്കമരണത്തിനു വേഗം വിധേയനാകുമോ എന്ന കാര്യം സംശയാസ്പദമാണ്. ഇതൊക്കെ ദോഷൈകദൃക്കുകളുടെ കണ്ടെത്തല്‍ ആണ് – തെറ്റിദ്ധരിക്കേണ്ട. നിങ്ങള്‍ ശുഭൈകദൃക്കുകള്‍ ഇതൊന്നും വിശ്വസിക്കരുത്. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിട്ടു വരുന്നവര്‍; അല്ല, കോടികള്‍ മുടക്കി പഠിച്ചിട്ടു … Continue reading

Advertisements
Posted in ആയുര്‍വേദം, ആരോഗ്യജീവനം | 1 Comment