Category Archives: അഷ്ടാവക്ര

അധർമ്മം…മൗനം…

🌹 അധർമ്മം സടകുടഞ്ഞു നില്ക്കുമ്പോൾ മൗനം ദീക്ഷിക്കുന്നത് അധർമ്മം ചെയ്യുന്നതിനേക്കാൾ നീചമായ പ്രവൃത്തിയാണ്. 🌹 കൗരവരാജസദസിന്റെ മദ്ധ്യത്തിലേക്ക് പാഞ്ചാലിയെ വലിച്ചിഴച്ചുകൊണ്ടുവന്ന് ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യാനൊരുങ്ങുമ്പോൾ ഉന്നതകുലജാതയായ, ഉത്തമോത്തമയായ ആ പാഞ്ചാലി തിരിഞ്ഞു നിന്ന് മൗനം ദീക്ഷിക്കുന്ന ഭീഷ്മപിതാമഹനോടും, കൃപാചാര്യരോടും, ശല്യരോടും, ദ്രോണരോടുമൊക്കെയായി കേണപേക്ഷിച്ചു : “ഞാൻ ഒരു സ്ത്രീയാണ്. രാജകന്യകയാണ്. രജസ്വലയാണ്. ഏതു രാഷ്ട്രമീമാംസയനുസരിച്ചാണ് എന്നെ … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം, സമൂഹം | Tagged , , | 2 Comments

ദുര്‍നിഗ്രഹമാണ് ഈ മനസ്

എത്ര ക്ലേശിച്ചാലും പിടിച്ചടക്കാന്‍ വയ്യാത്ത ഒന്നാണ് മനസ്സ്. മനസ്സാണ് മുഴുവന്‍ നന്മകളുടെയും കാരണം. മുഴുവന്‍ പ്രശ്നങ്ങളുടെയും കാരണം. ഏതു സംസ്കൃതിയാണോ, ഭൌതികദ്രവ്യങ്ങളെ, ഭൌതികശരീരത്തെ പഠിച്ചിട്ട്, അതിന് അതീതമായ, സൂക്ഷ്മമായ മനസ്സാണ് ഇതിനെ നിയന്ത്രിക്കുന്നത്‌ എന്ന് തിരിച്ചറിയുന്നത്‌, തിരിച്ചറിഞ്ഞിട്ട് ലോകത്തോടുള്ള എല്ലാ ഇടപാടുകളിലും എല്ലാ വ്യക്തിബന്ധങ്ങളിലും എല്ലാ ജീവിതവ്യാപാരങ്ങളിലും, സമസ്തകര്‍മ്മകലാപങ്ങളിലും നിരന്തരമായി സ്വന്തം മനസ്സിനെ നിരീക്ഷിക്കുന്നത്, മറ്റൊന്നിനെയും … Continue reading

Posted in അറിവ്, അഷ്ടാവക്ര, മനസ്സ് സമൂഹം | Tagged , | Leave a comment

യാദൃശ്ചികത അഥവാ ജീവിതം

യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്. എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി? ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം? ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!! അജയ്യബലവാന്മാരായിരുന്നവര്‍ – തന്റെ … Continue reading

Posted in അറിവ്, അഷ്ടാവക്ര, മൊഴിമുത്തുകള്‍ | Leave a comment

സങ്കല്പങ്ങള്‍ മാത്രമാണ് ഈ പ്രപഞ്ചം

സുഖവും ദുഃഖവുമെല്ലാം പൂര്‍വ്വകൃതപുണ്യപാപങ്ങളാലാണ്, സംഭവങ്ങളാലല്ല. സംഭവങ്ങള്‍ക്ക് ഒന്നുമില്ല. കര്‍മ്മവും കര്‍മ്മാനുശേഷവും. ആ സുഖവും ദുഃഖവും. ധര്‍മ്മാധര്‍മ്മങ്ങളും സുഖദുഃഖങ്ങളും എല്ലാം മനസ്സിന്‍റെ ധര്‍മ്മമാണ്. “ദുഃഖസുഖങ്ങളും വിണ്ണരകങ്ങളും ഒക്കെ മനസ്സിന്‍റെ സൃഷ്ടിയല്ലോ” “നിഴലിന്‍വഴി പൈതല്‍ പോലെ പോയ്‌ ഉഴലാ ഭോഗമിരന്നു ഞാനിനി…” കാരണം ഭോഗം മനസ്സിന്‍റെ സൃഷ്ടിയാണ്. മനസല്ലാതെ വേറെ സൃഷ്ടിയില്ല. മനസ്സ് ഉണ്ടാക്കുന്നതാണ് ഈ പ്രപഞ്ചം. മനസ്സ് … Continue reading

Posted in അറിവ്, അഷ്ടാവക്ര | Tagged | Leave a comment

സത്യം…അഷ്ടാവക്രഗീതയില്‍ നിന്ന്

സത്യം. സത്യം എന്നു പറഞ്ഞാല്‍ ശ്രദ്ധ എന്ന് അര്‍ത്ഥം വരും. സത്യമാണ് ശ്രദ്ധ. മൂന്നു കാലത്തിലും ഉള്ളതാണ് സത്യം. അത് ജീവനാണ്. കാണുന്നതും കേള്‍ക്കുന്നതുമായതെല്ലാം ഇന്ദ്രിയങ്ങളുടേതാണ്. ആരെക്കുറിച്ച് എന്ത് ആരോടു പറയുമ്പോഴും താന്‍ സത്യമാണ് പറയുന്നത് എന്നു പറയുന്ന ചിലരുണ്ട്. അത് അസത്യമാണ്. അവര്‍ പറയും, “അവന്‍ കാണിച്ചതാണ് ഞാന്‍ പറഞ്ഞത്”. അവന്‍ കാണിച്ചതല്ല സത്യം. … Continue reading

Posted in അറിവ്, അഷ്ടാവക്ര | Tagged | Leave a comment

മോക്ഷം എന്നാല്‍ മോചനം

മോക്ഷം എന്നാല്‍ മോചനം. ഭൂമിയിലെ ജീവിതത്തില്‍ നിന്നുള്ള മോചനമല്ല മോചനം. അങ്ങനെയെങ്കില്‍ മരണമാണ് ഏറ്റവും വലിയ മോചനം. ജനനവും മരണവുമൊന്നുമല്ല മോചനം. മോചിക്കാത്തത് ഈ കാണുന്ന ദൃശ്യങ്ങളില്‍ നിന്നുമല്ല. ദൃശ്യങ്ങള്‍ ഉണ്ടാകട്ടെ, ഉണ്ടാകാതിരിക്കട്ടെ. അവയുമായുള്ള എന്റെ മനസ്സിന്‍റെ ചേര്‍ച്ചയില്‍ നിന്നുള്ള മോചനമാണ് മോചനം. ഒരു വസ്തു യാദൃശ്ചികമായി എന്നിലേക്ക്‌ വന്നു ചേരുമ്പോള്‍ അതെടുത്തു പൂര്‍ണ്ണമനസ്സോടെ ഉപയോഗിക്കുന്ന … Continue reading

Posted in അറിവ്, അഷ്ടാവക്ര | Tagged | Leave a comment