Category Archives: അറിവ്

അസഹിഷ്ണുത ഇന്ത്യന്‍ മണ്ണില്‍

ലോകത്ത് എല്ലായ്പ്പോഴും സഹിഷ്ണുത ഒരു നല്ല ആശയമാണ്. സഹിഷ്ണു ആകാനുള്ള വെമ്പല്‍ ഭാരതീയ മനസ്സുകള്‍ക്ക് വളരെ കൂടും. ഭാരതീയ ചിന്തയുടെ ഒരംശം നിങ്ങള്‍ ഉള്‍ക്കൊണ്ടുപോയാല്‍ സഹിഷ്ണു ആകാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. നേരെ മറിച്ച് നിങ്ങള്‍ പാശ്ചാത്യങ്ങളായ മതങ്ങളിലേക്ക് ഒരു നിമിഷം മാറിച്ചിന്തിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ സഹിഷ്ണുത കുറയാന്‍ തുടങ്ങും. നിങ്ങള്‍ ഏതു പാശ്ചാത്യമതത്തില്‍ വേണമെങ്കില്‍ … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged , | Leave a comment

യാദൃശ്ചികത അഥവാ ജീവിതം

യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്. എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി? ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം? ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!! അജയ്യബലവാന്മാരായിരുന്നവര്‍ – തന്റെ … Continue reading

Posted in അറിവ്, അഷ്ടാവക്ര, മൊഴിമുത്തുകള്‍ | Leave a comment

അറിവിന്റെ ആധാരം വിനയമാണ്

ഞാൻ പറഞ്ഞതിൽ നല്ലതാണെന്ന്‌ നിങ്ങൾ കണ്ടെത്തുന്നതൊന്നും എന്‍റെതല്ല. എന്‍റെ അന്വേഷണമല്ല. എന്‍റെ പഠനമല്ല.   ഇതെല്ലാം എന്‍റെ പൂർവ്വ ആചാര്യന്മാരോടൊപ്പം നിൽക്കുവാനും അവർ ചെയ്യുന്ന കർമ്മങ്ങളെ കാണുവാനും അവരുടെ കൂടെ നിന്ന്‌ സഹായിക്കുവാനുമൊക്കെ ഇടയാക്കിയ ഒരു ബാല്യത്തിന്‍റെയും ഒരു കൗമാരത്തിന്‍റെയും അറിവുകള്‍ മാത്രമാണ്‌. അതുകൊണ്ട്‌ അവയ്ക്ക്‌ ഒന്നിനും എനിക്ക്‌ അർഹതയില്ല എന്നെനിക്ക്‌ നന്നായി അറിയാം.   … Continue reading

Posted in അറിവ് | Tagged , , | Leave a comment

ശബ്ദം സൃഷ്ടിയുടെ ആധാരമാണ്

ശബ്ദം സൃഷ്ടിയുടെ ആധാരമാണ്. എവിടെ നിന്നാണ് ശബ്ദം വന്നത്? ശബ്ദത്തിന്റെ സങ്കല്‍പ്പം ആരിലാണ് ? അന്യനു ഉപദ്രവകാരിയായോ, തനിക്കു വേണ്ടിയോ, മറ്റുള്ളവരെക്കുറിച്ചോ, മറ്റു വസ്തുക്കളെക്കുറിച്ചോ താന്‍ പുറത്തേക്ക് വിട്ട ശബ്ദം അന്തരീക്ഷത്തില്‍ വെറുതെയാകുമോ? അത് ചുറ്റുമുള്ള ദ്രവ്യങ്ങളില്‍ പരിണാമം ഉണ്ടാക്കുമോ? ആ ശബ്ദം ആയിരമായിരം വര്‍ഷങ്ങളിലൂടെ പോകുമ്പോഴും അത് എവിടെയെങ്കിലുമൊക്കെ സര്‍ജ്ജനം ചെയ്യുമോ? നാം പുറത്തേക്കുവിട്ട … Continue reading

Posted in അറിവ് | Tagged , | Leave a comment

സമൂഹം പരിഷ്കാരം മൂല്യബോധം

പരിഷ്കൃതസമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണ് മൂല്യബോധം. ഇന്ന് സമൂഹത്തില്‍ മൂല്യബോധം കുറവുണ്ടെങ്കില്‍ സമൂഹം പരിഷ്കൃതമല്ല എന്നര്‍ത്ഥം. പരിഷ്കാരം എന്ന പദം തന്നെ മാനസികമായാണ് ആദ്യം സംജാതമാകുന്നത്. നിത്യവും പരിഷ്കരിക്കാവുന്ന ഒന്ന് വൈയക്തികവും കൌടുംബികവും സാമൂഹികവും രാഷ്ട്രപരവും വിശ്വപരവുമായ മനസ്സാണ്. മനസ്സുകള്‍ പരിഷ്കരിക്കപ്പെട്ട ഒരു തലത്തില്‍ മാത്രമാണ് പരിഷ്കൃതസമൂഹം ഉണ്ടാകുന്നത്. ഇന്നുള്ളത് പരിഷ്കൃതസമൂഹമാണ് എന്ന് ആദ്യം തീരുമാനിക്കുക. … Continue reading

Posted in അറിവ്, മനസ്സ് സമൂഹം | Tagged , , | Leave a comment

ശാന്തി, ആര്‍ജ്ജവം, ആത്മജ്ഞാനം

ശാന്തിയിലാണ് ആത്മജ്ഞാനം ഉയിര്‍കൊള്ളുന്നത്‌. ശ്രദ്ധ നന്നായി ഉള്ളവന് മാത്രമേ ശാന്തി വരൂ. ശാന്തി ഉണ്ടാകണമെങ്കില്‍ വിശ്വാസം ദാര്‍ഢൃമുള്ളതായിരിക്കണം. വിശ്വാസത്തിനു ദാര്‍ഢൃം വരണമെങ്കില്‍, സ്വന്തം ബോധത്തെ ഒരിക്കലും കളിപ്പിച്ചിട്ടില്ലായിരിക്കണം. ഒരു പ്രവര്‍ത്തിയും സ്വന്തം വാക്കിനും ബോധത്തിനും എതിരായിരിക്കരുത്. ഒരു ശരിയുടെ ലാവണ്യമെറ്റെടുക്കാന്‍ ഏതു മൂഢനും കഴിയും. ചെയ്ത കര്‍മ്മത്തിന്‍റെ കര്‍ത്തൃത്വം – അതിലെ പരാജയങ്ങളുടെ കര്‍ത്തൃത്വം – … Continue reading

Posted in അറിവ്, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

… തസ്യൈ ജനന്യൈ നമഃ

പ്രാചീനന്‍ അന്നത്തെ കണ്ടത് സപ്താന്നസര്‍ഗ്ഗങ്ങളിലാണ്. ശബ്ദവും സ്പര്‍ശവും രൂപവും രസവും ഗന്ധവും അന്നമാണ്. അഞ്ചു വര്‍ഷത്തെ അമ്മയുടെ സ്പര്‍ശനത്തെക്കാള്‍ വിലയേറിയ മറ്റൊരന്നവും ഒരു കുഞ്ഞിന് ഈ ലോകത്ത് കിട്ടില്ല. അഞ്ചു വര്‍ഷം മാതൃസ്പര്‍ശം കിട്ടിയിട്ടില്ലെങ്കില്‍ ഏത് അന്നം കഴിച്ചാലും അവനു പൂര്‍ണ്ണ ആരോഗ്യം ലഭിക്കില്ല. പെറ്റിട്ട ശേഷം സമ്പാദിക്കാന്‍ വിദേശത്തു പോയി, ആ സമ്പാദ്യം കൊണ്ട് … Continue reading

Posted in അറിവ്, ആയുര്‍വേദം, മൊഴിമുത്തുകള്‍ | Tagged , , | Leave a comment

ലോകം എന്ന അന്നം

നിങ്ങള്‍ മഴവില്‍ മനോരമ കാണാറുണ്ടോ? ഭാര്യയുമോന്നിച്ചിരുന്ന് “വെറുതെയല്ല ഭാര്യ” കാണാറുണ്ടോ? നിങ്ങളുടെ ഭാര്യാഭര്‍ത്തൃബന്ധത്തെ ഉലയ്ക്കുമോ അത്? പരസ്പരസ്നേഹത്തിന്‍റെ സ്ഥാനത്ത് കുറെ പെണ്ണുങ്ങള്‍ ഇരുന്ന് ഒരു ഭാര്യ പുരുഷനെക്കൊണ്ടു പണിയെടുപ്പിച്ച് അതിന്‍റെ മാര്‍ക്കുമൊക്കെയിട്ടു രസിക്കുമ്പോള്‍ അതിന്‍റെ അവതാരികകളായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വക്രോക്തികളില്‍ നിങ്ങള്‍ സുഖിക്കുമ്പോഴും ആന്തരികമായി എവിടെയൊക്കെയോ നിങ്ങളിലെ പുരുഷഹോര്‍മോണുകള്‍ തപിക്കപ്പെടുമോ? തുടര്‍ന്നുള്ള ബന്ധങ്ങളില്‍, തുടര്‍ന്നുള്ള ഇടപാടുകളില്‍, … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം, മറ്റുള്ളവ | Tagged , | Leave a comment

അപ്രാപ്തത്തിന്‍റെ പ്രാപ്തി

സ്ത്രൈണഭാവങ്ങളില്‍ ഏറിയ കൂറും പുരുഷന് അപ്രാപ്തമാണ്. പുരുഷഭാവങ്ങളില്‍ ഏറിയ കൂറും സ്ത്രീയ്ക്ക് അപ്രാപ്തമാണ്. പുരുഷനായി ജനിച്ചവനില്‍ സ്ത്രൈണഭാവങ്ങളുടെ അപര്യാപ്തത ഉണ്ട്. സ്ത്രീയായി ജനിച്ചവളില്‍ പുരുഷഭാവങ്ങളുടെ അപര്യാപ്തതയും. അപര്യാപ്തത എവിടെയുണ്ടോ അവിടെ അതൃപ്തിയുമുണ്ട്. തൃപ്തി ഉണ്ടാകാന്‍ അപര്യാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യം. ഒരുവന്‍ തൃപ്തനാകണമെങ്കില്‍ അപര്യാപ്തമായ, അപ്രാപ്തമായ വസ്തുവിന്‍റെ ലഭ്യത അനിവാര്യമാണ്. 💙 അപ്രാപ്തത്തിന്‍റെ പ്രാപ്തി ആണ് … Continue reading

Posted in അറിവ്, ആരോഗ്യജീവനം, മൊഴിമുത്തുകള്‍ | Tagged , , , , | Leave a comment

ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു

❤ഉപവാസം ഓജസ്സിനെ ക്ഷയിപ്പിക്കുന്നു❤ ✓ ആയുര്‍വേദം ഉപവാസം അനുവദിച്ചിരിക്കുന്നത്‌ ദഹനരസങ്ങളെ നിയന്ത്രിക്കുവാന്‍ ഒക്കെ കഴിവുള്ളവനു മാത്രമാണ്. അവര്‍ക്ക് മാത്രമാണ് ആരോഗ്യത്തെ ബാധിക്കാതെ അന്നം ഉപേക്ഷിക്കാന്‍ സാധിക്കുക. അല്ലാതെ സാര്‍വ്വലൌകികമായി എല്ലാവര്‍ക്കും എടുത്തുപയോഗിക്കാനുള്ളതല്ല ഉപവാസം. ✓ വിരോധം വരുമ്പോള്‍ ഉപവാസം ഒട്ടും പാടില്ല. എതിരാളിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇന്ന് ഉപവാസം ഏറ്റവും കൂടുതലായി പ്രയോഗിക്കപ്പെടുന്നത്. ഭാര്യയെ പേടിപ്പിക്കാന്‍ … Continue reading

Posted in അറിവ്, ആയുര്‍വേദം, ആരോഗ്യജീവനം | Tagged , , | Leave a comment