ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ

രാമരാജ്യം എന്നത് നിങ്ങളുടെ രാഷ്ട്രപിതാവിന്‍റെ സ്വപ്നങ്ങളിലെ സജീവമായ ഒരു സങ്കല്‍പ്പം ആയിരുന്നു.

ജനാധിപത്യത്തിന്‍റെ ആദിപ്രഭുക്കന്മാര്‍ അത്തരം ഒരു സങ്കല്‍പ്പത്തെ ഇഷ്ടപ്പെടാത്തതു കൊണ്ട് അധികാരഗര്‍വ്വിന്‍റെ മൌനസമ്മതത്തോടു കൂടി നിങ്ങളുടെ രാഷ്ട്രപിതാവിനെ പറഞ്ഞു വിട്ടിട്ട് സഞ്ചരിച്ചത്, അഴിമതിയും അക്രമവും പൂഴ്ത്തിവെയ്പ്പും കൊള്ളയും കൊലപാതകവും ഉള്ള ഒരു ജനാധിപത്യത്തിന്‍റെ അന്തഃക്ഷോഭങ്ങളിലൂടെ മാത്രമാണ്.

ഈ സ്വാതന്ത്ര്യദിനപ്പുലരിയില്‍ – അഖണ്ഡഭാരതത്തിന്‍റെയല്ല, ഖണ്ഡഭാരതത്തിന്‍റെ – സ്വാതന്ത്ര്യദിനപ്പുലരിയില്‍….

പാക്കിസ്ഥാന്‍ പോയതു കൊണ്ടു പറഞ്ഞതല്ല. അങ്ങനെ തെറ്റിദ്ധരിക്കണ്ട.

1947 ആഗസ്ത് പതിനാലാം തീയതി നിങ്ങളുടെ വീരന്മാരായ സ്വാതന്ത്ര്യസമരസേനാനികള്‍ നേടിയ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരന്‍ നിങ്ങളുടെ പിച്ചച്ചട്ടിയില്‍ നിവൃത്തിയില്ലാത്തതു കൊണ്ട് വലിച്ചെറിഞ്ഞു പോയതാണ്. അല്ലാതെ ഒരു സമരവീര്യം കൊണ്ടും നേടിയതല്ല. അതില്‍ അഭിമാനിക്കാനുമില്ല – എന്നെ നിങ്ങള്‍ രാജ്യദ്രോഹിയെന്ന് മുദ്രയടിച്ചാല്‍പ്പോലും. കാരണം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യപതിയായ ബ്രിട്ടനെ ഓടിച്ചുവെന്ന് അഭിമാനിച്ചു പ്രസംഗിക്കുന്ന വീരന്മാര്‍ക്കു മുമ്പില്‍ പോണ്ടിച്ചേരിയും, ദിയുവും, ദാമനും, ഗോവയും സ്വതന്ത്രമായിരുന്നില്ല.

സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് കുമാരന്‍ മാസ്റ്റര്‍ക്ക് പോണ്ടിച്ചേരിയിലേക്ക് ജാഥ നയിക്കേണ്ടി വന്നിട്ടുണ്ട്.

ഈ സ്വാതന്ത്ര്യസമരചരിത്രം, അന്ന് ജീവിച്ചിരുന്നവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍, ആ പ്രായം ഉണ്ടെകില്‍ അവര്‍ക്ക് ഓര്‍മ്മ കാണും.

ഇന്ത്യയുടെ വിരിമാറു കീറുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ ജനത നീങ്ങുമ്പോള്‍,
“ഗാന്ധിയെ പിടിക്കണം
ഉരലിലിട്ടിടിക്കണം
ജിന്നയെ വിളിക്കണം
പാക്കിസ്ഥാന്‍ കൊടുക്കണം”
എന്നുള്ള മുദ്രാവാക്യങ്ങളൊക്കെ മുഴങ്ങിയതും ഈ രാജ്യത്തിന്‍റെ വിരിമാറില്‍ത്തന്നെയാണ്. ഞാന്‍ ഉണ്ടാക്കി പാടിയതല്ല. എന്‍റെ പ്രായത്തിനടുത്തു പ്രായമുള്ളവര്‍ക്ക് ഓര്‍മ്മയുണ്ടാകും.

ജനങ്ങളെ തമ്മിലടിപ്പിക്കുവാനല്ലാതെ സ്നേഹിപ്പിക്കുവാന്‍ നിങ്ങളുടെ നേതൃമന്യന്‍മാര്‍ക്ക് അന്നേ കഴിഞ്ഞിരുന്നില്ല.

ഇതൊക്കെ നിങ്ങള്‍ക്ക് മനസ്സിലാകുമോ എന്തോ!

ഇന്ത്യന്‍ ജനതയെ മതപരമായും ജാതീയമായും വര്‍ഗ്ഗപരമായും ബ്രിട്ടീഷുകാര്‍ മാത്രമല്ല, ഇവിടുത്തെ ഭരണാധികാരികളും രാജനീതി കൈകാര്യം ചെയ്തവരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം വിഭജിച്ച്‌ വേര്‍പെടുത്തി തമ്മിലടിപ്പിക്കുകയായിരുന്നു.

ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ സമ്മതിക്കുന്നു, ഇന്നും അങ്ങനെ തന്നെയെന്ന്!

മനുഷ്യനെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവും മനുഷ്യത്വത്തെ അംഗീകരിക്കുന്ന മതവും എന്നേ ഈ രാജ്യത്തോടു വിട പറഞ്ഞു കഴിഞ്ഞു!

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ ഞാന്‍ ഓര്‍ക്കുന്നത് പരിണിതപ്രജ്ഞനും ക്രാന്തദര്‍ശിയും യോഗിവര്യനും ആയ ശ്രീ അരബിന്ദോയുടെ ജന്മദിനമായാണ്.

ഈ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യത്തേക്കാളേറെ, മനുഷ്യജന്മത്തിന്‍റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ യോഗശാസ്ത്രത്തിന്‍റെ പണിപ്പുരകളില്‍ സൂക്ഷിച്ച് ലോകത്തില്‍ പ്രഘോഷണം ചെയ്ത അഭിനവഭാരതത്തിലെ അത്യുജ്ജ്വല താരകമായ ശ്രീ അരബിന്ദോയുടെ ജന്മദിനമാണ് ഭാരതം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. ഇത് നിങ്ങള്‍ക്ക് അറിയില്ലായിരിക്കും എന്ന് തോന്നുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അരബിന്ദോയെ പോണ്ടിച്ചേരിയില്‍ നിന്നു കൊണ്ടുവന്ന്, ബ്രിട്ടീഷുകാരന്‍റെ തുറുങ്കിലടയ്ക്കുവാനും തൂക്കിലിടുവാനും വരെ ഇന്ത്യന്‍ സമരനായകന്മാര്‍ ശ്രമിച്ച കാലഘട്ടത്തിന്‍റെ ചരിത്രം മറക്കാറായിട്ടില്ല ഇന്ത്യന്‍ മണ്ണിന്.

അന്നും ഇന്നും, ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ കാലം മുതല്‍ ഇന്ത്യയെ വളര്‍ത്തുവാനും ഭരിക്കുവാനും പോകുന്ന പ്രസ്ഥാനങ്ങള്‍ കുതികാല്‍വെട്ടിന്‍റെയും വഞ്ചനയുടെയും ചരിത്രം പേറുന്നുവെന്ന നഗ്നസത്യം ലോകചരിത്രകാരന്മാര്‍ പല രൂപത്തില്‍ പല തരത്തില്‍ എഴുതിയിട്ടുമുണ്ട്.

അതിന്‍റെ ബാക്കിപത്രങ്ങള്‍ ഇന്നു തുടരുമ്പോള്‍, അതിന്‍റെ കോലാഹലങ്ങള്‍ പാര്‍ലിമെന്റിലും സമീപത്തും നടക്കുമ്പോള്‍ ഇന്ത്യന്‍ ജനത വിറളി പിടിക്കേണ്ട കാര്യമില്ല, അത് സമീപകാലഭാരതത്തിന്‍റെ പൈതൃകസ്വത്തായി കാണുന്നതാണ് കൂടുതല്‍ ഉചിതവും.

About Anthavasi

The Indweller
This entry was posted in അറിവ്, മൊഴിമുത്തുകള്‍, വീഡിയോകള്‍ ¦ Videos, സമൂഹം and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s