അസഹിഷ്ണുത ഇന്ത്യന്‍ മണ്ണില്‍

ലോകത്ത് എല്ലായ്പ്പോഴും സഹിഷ്ണുത ഒരു നല്ല ആശയമാണ്. സഹിഷ്ണു ആകാനുള്ള വെമ്പല്‍ ഭാരതീയ മനസ്സുകള്‍ക്ക് വളരെ കൂടും. ഭാരതീയ ചിന്തയുടെ ഒരംശം നിങ്ങള്‍ ഉള്‍ക്കൊണ്ടുപോയാല്‍ സഹിഷ്ണു ആകാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും.

നേരെ മറിച്ച് നിങ്ങള്‍ പാശ്ചാത്യങ്ങളായ മതങ്ങളിലേക്ക് ഒരു നിമിഷം മാറിച്ചിന്തിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ സഹിഷ്ണുത കുറയാന്‍ തുടങ്ങും. നിങ്ങള്‍ ഏതു പാശ്ചാത്യമതത്തില്‍ വേണമെങ്കില്‍ ചെന്നു ചേര്‍ന്നോളൂ, ചേരുന്നതിന്റെ അടുത്ത ദിവസം മുതല്‍, നിങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന സഹിഷ്ണുത ഉണ്ടാവില്ല. നിങ്ങളുടെ വാക്കുകള്‍ക്ക് കാര്‍ക്കശ്യം വരും.

ഇതിനൊരു കാരണമുണ്ട്. ഇന്ത്യയില്‍ കാണുന്ന എല്ലാ മതങ്ങളും ഇവിടെ നിന്നു തന്നെ രൂപപ്പെട്ടവയാണ്. മതം പുറത്തു നിന്നു വന്നു എന്നു പറഞ്ഞാലും ഒരു ആശയം പുറത്തു നിന്നു കടമെടുത്തു എന്നു മാത്രമേയുള്ളൂ.

പാശ്ചാത്യനായ ഒരു ക്രിസ്ത്യാനിയോ പാശ്ചാത്യനായ ഒരു മുസ്ലീമോ ഇന്ത്യന്‍ ക്രിസ്ത്യാനിയോളവും ഇന്ത്യന്‍ മുസ്ലീമിനോളവും തീവ്രമായി അസഹിഷ്ണുത ഉള്ളവനല്ല. അങ്ങനെയിരിക്കെ, ഈ അസഹിഷ്ണുതയെ എങ്ങനെയാണ് പാശ്ചാത്യന്‍റെ ഗുണമായി ചിത്രീകരിക്കുന്നത്?

ഇന്ത്യയ്ക്കു വെളിയിലുള്ള ഏതെങ്കിലും ഒരു ക്രിസ്ത്യാനിയോ ഒരു പാതിരിയോ ഒരു ഇന്ത്യന്‍ ക്രിസ്ത്യാനിയോളം അസഹിഷ്ണുവല്ല. അങ്ങനെയിരിക്കെ ഇന്ത്യയില്‍ കാണുന്ന അസഹിഷ്ണുത എങ്ങനെ ക്രിസ്തുമതത്തിന്റെതാകും?

ക്രിസ്തുമതത്തിന്റെ ആവിഷ്കാരഭൂവില്‍ അസഹിഷ്ണുത ഉണ്ടെങ്കില്‍ അവിടെ ഉള്ളവനാണ് അസഹിഷ്ണു ആയിരിക്കേണ്ടത്. അവര്‍ അസഹിഷ്ണുക്കള്‍ അല്ല എന്നുള്ളതിനു തെളിവ് അത്തരം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക്‌ സാമൂഹ്യസേവനത്തിനായി കൊടുക്കുന്ന സംഭാവനകള്‍ ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് ക്രിസ്ത്യന്‍ സംഘടനകളേക്കാള്‍, ഇസ്ലാമിക് സംഘടനകളേക്കാള്‍ ഹിന്ദു സംഘടനകള്‍ ആണ് എന്നതാണ്. ഇത് വിവരാവകാശനിയമം വഴി അപേക്ഷ കൊടുത്ത് അറിയാവുന്നതെയുള്ളൂ. ഇന്ത്യക്കാരായ സ്വാമിമാരെല്ലാം വിദേശത്തു കിടന്ന് എങ്ങനെയാണ് കളിക്കുന്നത്?

ഏറ്റവും സഹിഷ്ണുത ഉണ്ട് എന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ മണ്ണില്‍, ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്നാണ് അസഹിഷ്ണുതയും സഹിഷ്ണുതയും ഒരു പോലെ സംജാതമാകുന്നത് എന്നല്ലേ ഇതിന്റെ അര്‍ത്ഥം? അതിന്റെ അര്‍ത്ഥം അസഹിഷ്ണുത മതത്തില്‍ നിന്നല്ല വരുന്നത് എന്നാണ് . അസഹിഷ്ണുത ഒരു മതത്തിന്റെയും സ്വന്തമല്ല.

താന്‍ വിട്ടിട്ടു പോന്നത് തെറ്റാണെന്നും താന്‍ ഇപ്പോള്‍ നില്‍ക്കുന്നതു ശരിയാണെന്നും ഉള്ള ഒരു അഹന്തയുടേതു മാത്രമാണ് അസഹിഷ്ണുത. ആ ശരി സ്ഥാപിക്കാനാണ് – ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നതാണ് ശരി, പഴയത് തെറ്റായതു കൊണ്ടുതന്നെയാണ് ഞാന്‍ വിട്ടു പോന്നത്, ഞാനാണ് ശരി, ഞാന്‍ വിട്ടു പോന്നതല്ല ശരി, എന്നു സ്ഥാപിക്കാനുള്ള വെമ്പലിലാണ് അസഹിഷ്ണുത സംജാതമാകുന്നത്.

വിട്ടുപോകാത്തവര്‍ അത് ശരിയെന്നു സ്ഥാപിക്കുന്നതും അസഹിഷ്ണുത തന്നെയാണ്.

ഇന്നലെ വരെ നിങ്ങളുടെ അച്ഛന്‍റെ വലംകൈ ആയി നടന്ന നിങ്ങളുടെ ഒരു സഹോദരന്‍ ഇന്നു രാവിലെ വീട്ടില്‍ നിന്നിറങ്ങി, ശത്രുവായിത്തീര്‍ന്ന്‍, പുറത്തേക്കിറങ്ങിയാല്‍ തന്റെ അച്ഛനും സഹോദരനുമെല്ലാം തെറ്റാണെന്നും താന്‍ ശരിയാണെന്നും പറഞ്ഞു നടക്കുന്നത്, അവന്‍ വിട്ടുപോന്ന ആശയം ശരിയാണെന്നു പറയാന്‍ ഇഷ്ടമില്ലാതിരിക്കുകയും, അവന്‍ നില്‍ക്കുന്ന ആശയം ശരിയാണെന്നു സ്ഥാപിക്കാന്‍ വ്യഗ്രത ഉണ്ടായിരിക്കുകയും ചെയ്യുന്നതു കൊണ്ടു മാത്രമാണ്. ഇതു മാത്രമാണ് ഇന്ന് ഇന്ത്യന്‍ മണ്ണില്‍ അസഹിഷ്ണുതയെ വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഏക കാരണം.

കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

About Anthavasi

The Indweller
This entry was posted in അറിവ്, മൊഴിമുത്തുകള്‍ and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s