അറിവിന്റെ ആധാരം വിനയമാണ്

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്

ഞാൻ പറഞ്ഞതിൽ നല്ലതാണെന്ന്‌ നിങ്ങൾ കണ്ടെത്തുന്നതൊന്നും എന്‍റെതല്ല. എന്‍റെ അന്വേഷണമല്ല. എന്‍റെ പഠനമല്ല.
 
ഇതെല്ലാം എന്‍റെ പൂർവ്വ ആചാര്യന്മാരോടൊപ്പം നിൽക്കുവാനും അവർ ചെയ്യുന്ന കർമ്മങ്ങളെ കാണുവാനും അവരുടെ കൂടെ നിന്ന്‌ സഹായിക്കുവാനുമൊക്കെ ഇടയാക്കിയ ഒരു ബാല്യത്തിന്‍റെയും ഒരു കൗമാരത്തിന്‍റെയും അറിവുകള്‍ മാത്രമാണ്‌. അതുകൊണ്ട്‌ അവയ്ക്ക്‌ ഒന്നിനും എനിക്ക്‌ അർഹതയില്ല എന്നെനിക്ക്‌ നന്നായി അറിയാം.
 
എങ്കിലും കാലമാവശ്യപ്പെടുന്നതുകൊണ്ട്‌ അതിലൂടെ സഞ്ചരിക്കുന്നു എന്നു മാത്രമേ ഉള്ളു.
 
നിങ്ങൾ എല്ലാം ഈ ചികിത്സകൾ ചെയ്യാൻ തുടങ്ങുമ്പോൾ, ഇതെല്ലാം മനസ്സിലാക്കി കഴിയുമ്പോൾ, അന്ന്‌ നിർത്താം എന്നുമുള്ള വിശ്വാസത്തിലാണ്‌ ചെയ്യുന്നത്‌. കാരണം കേരളത്തിലെ ആയുർവേദ ഭിഷഗ്വരന്മാർ ഈ രംഗത്തേക്ക്‌ വരാതിരിക്കുന്നതും, ഈ രംഗം ഒരുപാട്‌ പേരെ വേദനിപ്പിക്കുന്നതും കണ്ടപ്പോൾ തോന്നിയ ഒരു മനുഷ്യത്വം മാത്രമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വന്നതിനുശേഷമുള്ള ഈ പ്രചോദനം. മറ്റൊരു തരത്തിലും ഞാൻ അതുമായി ബന്ധപ്പെട്ടിട്ടുമില്ല.
 
ഞാൻ ഇപ്പോഴും ആ സഞ്ചിയുമായി തെണ്ടുന്ന ആളാണ്‌. തെറ്റിദ്ധരിക്കണ്ട. സ്വന്തമായി ഞാൻ സ്ഥലം ഉണ്ടാക്കുകയോ പരിപാടികൾ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ താമസിക്കുന്ന ഇടമൊന്നും എന്‍റെ സ്ഥലമല്ല. പൂർണ്ണമായും. അതൊക്കെ പൈസയുള്ള കുറേപ്പേര്‍, ഈ ചികിത്സ കൊണ്ട് അവരുടെ വീട്ടിലെ കുട്ടികൾക്ക്‌ മാറ്റമോ, അല്ലെങ്കിൽ മുതിർന്നവർക്ക്‌ മാറ്റമോ വരുമ്പോള്‍, അവരുടെ മനസ്സില്‍ കുറെ പണം ഇങ്ങനെയുള്ള കാര്യങ്ങൾക്ക്‌ ചെയ്യാൻ ആഗ്രഹം തോന്നുന്നു. അത്‌ അവരുടെതായിട്ട്‌ തന്നെ. അത്‌ നടത്തി കൊണ്ടുപോവാനൊക്കെ അവരാണ്‌ നല്ലത്‌.
 
അല്ലാതെ ഇതൊക്കെ വ്യവസായമായിട്ട് നടത്താൻ സന്യാസിമാർ ഇറങ്ങാന്‍ തുടങ്ങിയാൽ പിന്നെ ഒരുപാട്‌ കത്തിയാവും. അതുകൊണ്ട് അതൊന്നും വേണ്ട എന്ന്‌ വിചാരിച്ചിട്ട്‌ വെറുതേ തെണ്ടി നടന്നതാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്‌. അതുകൊണ്ട്‌ മറ്റ്‌ ധാരണകളൊന്നും വച്ച്‌ പുലർത്തണ്ട. കാരണം വല്ല്യ ഒരു സ്ഥാപനത്തിന്‍റെ ആള്‍ ഒന്നുമല്ല ഞാന്‍. നിങ്ങളെക്കാൾ സാധാരണനായ ഒരാൾ.
 
മിക്കവാറും എട്ടുവയസ്സ്‌ മുതൽ നല്ലപ്പോലെ തെണ്ടി തിന്നിട്ടുള്ള പരിചയം ഉള്ള ഒരാൾ. കാരണം അച്ഛനമ്മമാരുടെ അടുക്കല്‍ നിന്നൊക്കെ വളരെ ചെറുപ്പത്തിൽ പോന്നതുകൊണ്ട്‌ മിക്കവാറുമൊക്കെ ഭക്ഷണം തെണ്ടിയായിരുന്നു കഴിച്ചത്‌. അതുകൊണ്ട്‌ നിങ്ങൾ പുലർത്തുന്ന ഒരഭിമാനം എനിക്കില്ല. അതുകൊണ്ട്‌ തന്നെ എനിക്ക്‌ എളുപ്പമാണ് ആളുകളോട്‌ ഇടപഴകാൻ. നിങ്ങളോട്‌ ഇടപെടാനൊക്കെ അതുകൊണ്ട്‌ എളുപ്പമാണ്.
 
ഇവിടെ വരാൻ, പഠിച്ചുകൊണ്ടിരിക്കുന്നതും, പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ നിങ്ങളെ കാണാൻ, ഭാരതീയ സംസ്കൃതിയുടെ രണ്ട്‌ മുഖ്യമുഖങ്ങളായ സ്വാധ്യായത്തിലൂടെയും പ്രവചനത്തിലൂടെയും കടന്നു പോകുന്ന നിങ്ങളെ കാണാൻ, നിങ്ങളോടൊപ്പം അൽപനേരം ഇരിക്കാൻ അറിയുന്ന ചില ശകലങ്ങൾ നിങ്ങളോട്‌ പറഞ്ഞു തരാൻ ഒക്കെ ഇടയാക്കിയ ആ ഈശ്വരഭാവത്തിന്‌ കൃതജ്ഞത അർപ്പിച്ചുകൊണ്ട്‌…
 
നിങ്ങളുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ, ഞാൻ പറഞ്ഞതിൽ ഏതെങ്കിലും ഒരെണ്ണം പ്രയോജനപ്പെട്ടു എങ്കിൽ, എനിക്ക്‌ ചാരിതാർത്ഥ്യമുണ്ട്‌…..

About Anthavasi

The Indweller
This entry was posted in അറിവ് and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s