ശബ്ദം സൃഷ്ടിയുടെ ആധാരമാണ്

💖 നിർമ്മലാനന്ദം💖

💖 നിർമ്മലാനന്ദം💖

ശബ്ദം സൃഷ്ടിയുടെ ആധാരമാണ്. എവിടെ നിന്നാണ് ശബ്ദം വന്നത്? ശബ്ദത്തിന്റെ സങ്കല്‍പ്പം ആരിലാണ് ? അന്യനു ഉപദ്രവകാരിയായോ, തനിക്കു വേണ്ടിയോ, മറ്റുള്ളവരെക്കുറിച്ചോ, മറ്റു വസ്തുക്കളെക്കുറിച്ചോ താന്‍ പുറത്തേക്ക് വിട്ട ശബ്ദം അന്തരീക്ഷത്തില്‍ വെറുതെയാകുമോ? അത് ചുറ്റുമുള്ള ദ്രവ്യങ്ങളില്‍ പരിണാമം ഉണ്ടാക്കുമോ? ആ ശബ്ദം ആയിരമായിരം വര്‍ഷങ്ങളിലൂടെ പോകുമ്പോഴും അത് എവിടെയെങ്കിലുമൊക്കെ സര്‍ജ്ജനം ചെയ്യുമോ?

നാം പുറത്തേക്കുവിട്ട സങ്കല്‍പ്പനങ്ങളോട് കൂടിയ, നമ്മുടെ മനസ്സോടു കൂടിയ ശബ്ദങ്ങളുടെയൊരു ആകാരം തന്നെയായിരിക്കുമോ ഈ അന്തരീക്ഷമാകെ? ശബ്ദം ഉണ്ടാക്കുന്ന ആന്തരീകങ്ങളും ബാഹ്യങ്ങളുമായ നമ്മോടു ബന്ധപ്പെട്ട ആകാശങ്ങളുടെ സ്വഭാവമായ എല്ലാ ശബ്ദങ്ങളും, നാം സൃഷ്ടിച്ച ഉപകരണങ്ങളിലൂടെ രൂപാന്തരപ്പെടുന്ന എല്ലാ ശബ്ദങ്ങളും, ആകാശത്തിന്റെ സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവുമോ?

ആ ആകാശം വായുവായി പരിണമിക്കുമ്പോള്‍ ആ വായുവില്‍ ആ ശബ്ദത്തിന്റെ ശ്രോതൃഗുണങ്ങള്‍ വായുവിന്റെ സ്പര്‍ശഗുണങ്ങളോടൊപ്പം കലര്‍ന്ന് കൂടിയിട്ടുണ്ടാവുമോ? അത് വായുവിനെ ഗുണാന്വിതങ്ങളാക്കുന്നുണ്ടാവുമോ?

ആ വായു പരിണമിച്ചെത്തുന്ന അഗ്നി, സര്‍വ്വാതിരിക്തമായ അഗ്നിയുടെ ഗുണങ്ങളില്‍ ആ വാക്കുകള്‍ ഭാവസാകല്യമുണ്ടാക്കി അഗ്നിയെ മാറ്റി മറിക്കുന്നുണ്ടാവുമോ?

“അഗ്നേരാപ:” എന്ന്… ജലത്തില്‍ ഈ ശബ്ദജാലങ്ങള്‍ കുടികൊള്ളൂന്നുണ്ടാവുമോ?

ആ ജലം പൃഥ്വിയായി പരിണമിക്കുമ്പോള്‍ പൃഥ്വിയില്‍ ആ ശബ്ദത്തിന്‍റെ ആന്തോളനങ്ങളും വീചികളും ഉണ്ടാവുമോ? ശബ്ദസ്പര്‍ശരൂപരസഗന്ധഗുണങ്ങള്‍ അഞ്ചും തികഞ്ഞ പൃഥ്വി എന്‍റെ ശബ്ദഗുണങ്ങളോട് കൂടിയ സൃഷ്ടിക്കു നിദാനമാകുമ്പോള്‍ അന്നത്തില്‍, ഗന്ധത്തില്‍, എല്ലാം ആ ശബ്ദം കലര്‍ന്ന് കൂടുമോ? അത്, എന്‍റെ വരാനിരിക്കുന്ന ജന്മങ്ങളുടെ ആഹാരമായി രൂപാന്തരപ്പെടുമോ? അതിനെ ഒഴിവാക്കി കടന്നു പോകാന്‍ എനിക്ക് കഴിയുമോ?

എല്ലാ ശബ്ദത്തിന്‍റെയും ഒപ്പം ആരുടെതാണ് സങ്കല്‍പ്പം?

ഞാന്‍ അയക്കുന്ന ശബ്ദങ്ങളുടെ പിന്നിലെ സങ്കല്‍പ്പം മറ്റൊരുവന്‍റെതാകുമോ?

ശബ്ദത്തോടൊപ്പം സങ്കല്‍പ്പമുള്ള മനസ്സ് സഞ്ചരിക്കുമോ?

പുറത്തേക്കു വാക്കായി പോകുമ്പോള്‍ കൂടെപ്പോകുന്ന മനസ്സും, കോശകോശാന്തരങ്ങളില്‍ രൂപാന്തരപ്പെട്ടു, ജനിതകമായി, വരുംകാല ജനങ്ങള്‍ക്ക്‌ ഹേതുവായിത്തീരുന്ന, അതില്‍ അടങ്ങിയിരിക്കുന്ന മനസ്സും വീണ്ടും കണ്ടു മുട്ടുമോ? അവ വരാനിരിക്കുന്ന യുഗങ്ങള്‍ക്കു ആഹാരമായിതീരുവാന്‍ വിട്ട വാക്കുകള്‍ തിരിച്ചു ആ മനസ്സിലേക്കെത്തുമോ?

എന്‍റെ വാക്കുകള്‍, എന്‍റെ നാളെയുടെ സങ്കീര്‍ത്തനങ്ങളായി, എന്നിലേക്ക്‌ എത്തുന്നവിധം, എന്‍റെ മനസ്സ്, വാക്കിനോടൊപ്പം, എന്നെ തിരിച്ചറിയാന്‍, ജനിതക പര്യവേഷണങ്ങളില്‍ എന്നെയും തേടി യാത്ര ചെയ്യുന്നുണ്ടാവുമോ? അതല്ല, എന്‍റെ മനസ്സ് കലര്‍ന്ന എന്‍റെ വാക്ക് മറ്റാര്‍ക്കെങ്കിലും ഗുണമോ ദോഷമോ ചെയ്യാന്‍ പര്യാപ്തമായി ലോകത്ത് അവശേഷിക്കുമോ? അവരുടെ മനസ്സ് എന്‍റെ വാക്കിലെ എന്‍റെ മനസ്സ് പോലെ ആയിതീരുന്നില്ലല്ലോ.

എന്റെ വാക്ക് അവരുടെ മനസ്സില്‍ ഇണ ചേര്‍ന്നുണ്ടാക്കുന്ന ലോകം, അവര്‍ മറ്റൊരു വാക്കിനെ പ്രതിദ്വന്തിയായി വിടുമ്പോള്‍, ആ വാക്കുകള്‍ക്കൊപ്പം സഞ്ചരിക്കുന്നതത്രയും അവരുടെ മനസ്സുകള്‍ ആണെങ്കില്‍, വാക്കിനോടൊപ്പം സഞ്ചരിക്കുന്ന മനസ്സ് എന്നെ തേടി, എന്റെ ജനിതക സ്മൃതികള്‍ തേടി, എന്നെ കണ്ടെത്തി എന്നിലേക്ക്‌ വന്ന്, ആ സങ്കല്‍പ്പത്തിന് അനുഗുണമായ ഭാവികളെ തീര്‍ക്കുമെങ്കില്‍, നിന്റെ വാക്കുകളെല്ലാം, വൈഖരികളെല്ലാം നാളെ നിവര്‍ത്തിക്കാത്ത ലോകങ്ങളിലേക്ക് വരും.

ആരെ കണ്ടു നന്മ നേരുമ്പോഴും, ആര്‍ക്കു വളര്‍ച്ച നീ നേരുമ്പോഴും, നിന്റെ നാളെകളുടെ വളര്‍ച്ചകള്‍ക്ക് നിന്റെ മനസ്സ് വാക്കുമായി സഞ്ചരിക്കയാണ്.

ആര്‍ക്കു നീ ആശ്രയമായ വാക്കുകള്‍ ഉതിര്‍ക്കുമ്പോഴും, നാളെയുടെ ആശ്രയ ധാതുത്വത്തിലേക്ക് നീ വികസിക്കുകയാണ്.

ആരുടെ ഉല്‍ക്കര്‍ഷത്തിനാഗ്രഹിച്ചു നീ വാക്കുകള്‍ അറിഞ്ഞും അറിയാതെയും കേട്ടും കേള്‍ക്കാതെയും വിടുമ്പോള്‍, നിന്റെ വാക്കുകളില്‍ ഒന്നുപോലും മറ്റൊരുത്തന്‍ കേട്ടാലും കേട്ടില്ലെങ്കിലും നിന്നെയല്ലാതെ അവനെ ബാധിക്കില്ല.

Advertisements

About Anthavasi

The Indweller
This entry was posted in അറിവ് and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s