
♥ മൌനം ♥
☑ ഒരാള്‍ മൌനിയാകുന്നത് അഹങ്കാരം ത്യജിക്കുമ്പോഴാണ്. ആവശ്യം ഹേതുവായതില്‍ മാത്രം ഇന്ദ്രിയ-മനസ്സുകള്‍ ഇടപെടാന്‍ അനുവദിക്കുകയും, ആവശ്യമില്ലാത്തതിലൊന്നും ഇടപെടാതെ ആത്മോര്‍ജ്ജത്തെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് മുനി. മൌനം കൊണ്ട് ലോകചേതനയെ യാതോരുവന്‍ മാറ്റിമറിക്കുവാന്‍ കഴിയുന്നുവോ, അവനാണ് മുനി.
☑ ഒരു കുടുംബത്തില്‍ ഒരാള്‍ എത്ര സംഭാഷണം ചെയ്യുന്നുവോ, കുടുംബം നന്നായി പോകാന്‍, അയാള്‍ വിഡ്ഢിയാണ്. ഒരു സംഭാഷണവും ഇല്ലാതെ കുടുംബത്തെ സുസ്ഥിതിയിലാക്കാന് ആര്‍ക്കു കഴിയുന്നു, അവന് ഉത്തമനാണ്.
☑ അഹങ്കാരം എല്ലാം ത്യജിച്ചാലാണ് ഒരുവന് മൌനത്തില്‍ എത്തിചേരുന്നത്.
☑ അഹങ്കാരമില്ലാത്തപ്പോള് ബോധം ഏകമാണ്, അദ്വയമാണ്, ആനന്ദമാണ്, സത് ആണ്, ചിത് ആണ്. അതില്‍ അഹങ്കാരം കളിക്കാന്‍ തുടങ്ങിയാല്‍ ഏകമല്ല, ജീവിതത്തിന്റെ എല്ലാ അക്ഷങ്ങളിലും ഞാന്‍ എന്നും നീ എന്നും രണ്ടു തലങ്ങള്‍ ഉണ്ടാവും.
☑ ഏതു കാര്യം അഹങ്കാരത്തില്‍ ഇരുന്നു മൌനം വെടിഞ്ഞു ഒരാള്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവോ, ആ സമയത്ത് അയാളില്‍ തന്നെ ദൃശ്യവും ദിക്കും രണ്ടായി പിരിഞ്ഞു നില്ക്കും. പുറത്തുള്ള ഏതൊരു ദൃശ്യവും എങ്ങനെയെന്നു അറിയാതെ അയാള്‍ അയാളുടെതാക്കി ദൃശ്യങ്ങളെ രൂപാന്തരപ്പെടുത്തി തനിക്കു പ്രതിയോഗിയായി സൃഷ്ടിച്ചിരിക്കും. പ്രാതിയോഗികതയില്ലാതെ യാതൊരറിവും അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാതാകും.
☑ മനോമയന് പ്രാതിയോഗികതയില് എല്ലാത്തിനെയും സൃഷ്ടിച്ച്, താന്‍ അതില്‍ നിന്നെല്ലാം വേറിട്ടവന്‍ ആണെന്നും അതെല്ലാം തന്നില്‍ നിന്ന് അന്യമാണെന്നും അത് തനിക്കു എതിരാണെന്നും അതൊന്നും തനിക്കു ചേര്‍ന്നതല്ലെന്നും കണ്ടെത്തുകയും, അതിനോട് അടരാടുകയും ചെയ്തു മാത്രമേ മാനവന് മൌനം വെടിയുമ്പോള്‍ ജീവിക്കുന്നുള്ളൂ.
♥ നിര്‍മ്മലാനന്ദം ♥