ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ്

Swami Nirmalananda Giri Maharaj

Swami Nirmalananda Giri Maharaj

♥ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയാണ്♥

☑ “ബ്രഹ്മവിത്‌ ബ്രഹ്മൈവ ഭവതി” എന്ന തലത്തിലാണ് ബ്രഹ്മത്തെ അറിഞ്ഞവര്‍ ദൈവങ്ങള്‍ ആകുന്നത്. അവര്‍ ദൈവത്തെ അറിഞ്ഞവരാണ്. അറിഞ്ഞവര്‍ ബ്രഹ്മം തന്നെയാണ്. ദൈവമെന്ന പദം പരിമിതപരമാണ്. പക്ഷെ സംഭവിക്കുന്നത്‌, ബ്രഹ്മം തന്നെയാണ് അവര്‍ എന്നുള്ളതാണ്.

☑ ഒരാള്‍ ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭൂതിയില്‍ എത്തിയാല്‍, അയാള്‍ ബ്രഹ്മം തന്നെയാണ്. ഇത് ശ്രുതിയുടെ പ്രമാണമാണ്. അയാള്‍ ആത്മജ്ഞാനത്തിലാണ് ഇരിക്കുന്നത്. ആത്മജ്ഞാനിയെ ആരാധിക്കുന്നവര്‍ക്കും അതിന്റെ പ്രയോജനങ്ങള്‍ കിട്ടും. ആത്മജ്ഞാനം തന്നെ കിട്ടും. ആത്മജ്ഞാനികളുടെ വംശപരമ്പരയില്‍ ഒന്നും അജ്ഞാനി ജനിക്കുകയുമില്ല. ആത്മജ്ഞാനിയെ ആരാധിക്കുന്നത് കൊണ്ട് പാപങ്ങള്‍ എല്ലാം കഴുകി പോകുകയും ചെയ്യും.

☑ അവിടെ ആത്മജ്ഞാനി എന്നത്, അദ്ദേഹത്തിന്റെ അറിവാണ്, ശരീരമല്ല. ദൃഷ്ടനഷ്ടമായ ശരീരമോ, സൂക്ഷ്മശരീരമോ അല്ല. ഇതാണ് അതിന്റെ വ്യതിയാനം. ആളുകള്‍ എടുക്കുന്നത് ശരീരാദികളെയാണ്. ഈ വ്യത്യാസമാണ് തിരിച്ചറിയേണ്ടത്.

☑ കേള്‍ക്കുമ്പോള്‍ ഏതോ ഒരു അസൂയയുടെ അംശം ഉള്ളില്‍ കിടക്കുന്നത് കൊണ്ട് അകാരണമായ ഏതോ ഒരു ദ്വേഷം അകത്തു കിടക്കുന്നത് കൊണ്ട്, അത് അവര്‍ നേടിയിരിക്കുന്ന സ്ഥാനമാനങ്ങളും ബാക്കി കാര്യങ്ങളും കണ്ട്, അവരെ നിന്ദിക്കുന്നതിനുള്ള രസം കൊണ്ട്, വാക്കുകളെ ആ അര്‍ത്ഥത്തില്‍ എടുക്കുന്നതാണ്.

☑ കൃഷ്ണനെ, രാമനെ, ഇന്നത്തെ ദൈവങ്ങള്‍ എന്ന് കരുതുന്ന സത്യസായിബാബയെ, വള്ളിക്കാവിലമ്മയെ – എന്തായാലും അവര്‍ക്ക് ചുറ്റും ആ ഐശ്വര്യാദികള്‍ ഉണ്ടാകുന്നതിനു പിന്നില്‍ അവര്‍ക്കൊരു തപസ്സു ഉണ്ടാവും. ആ ഐശ്വര്യാദികളെ ഈശ്വരന്‍ എന്ന് വിചാരിക്കുന്ന ഒരുപറ്റം ആളുകള്‍ ഉണ്ടാവും. അവരുടെ ശരീരേന്ദ്രിയവ്യാപാരങ്ങളെ ഈശ്വരന്‍ എന്ന് വിചാരിക്കുന്ന വേറെ ഒരുപറ്റം ആളുകള്‍ ഉണ്ടാവും. അവരുടെ ഒപ്പം നിന്ന് പ്രശസ്തിയുടെ ഭാഗമായി കാണുന്ന ആളുകള്‍ ഉണ്ടാവും; അവരെ സംബന്ധിച്ചിടത്തോളം അവര്‍ കടന്നു വന്ന പൂര്‍വ്വപൂര്‍വ്വശരീരങ്ങളുടെ അടിസ്ഥാനത്തില്‍ കിടക്കുന്ന പാപസഞ്ചയങ്ങളും, പുണ്യസഞ്ചയങ്ങളും മേടിക്കാന്‍ ചെന്ന ആളുകള്‍ ഉണ്ടാവും.

☑ ഏതൊരു ആത്മജ്ഞാനം വരുമ്പോഴാണോ പുണ്യപാപങ്ങള്‍ ഇല്ലാതാകുന്നത്, നിന്ദിച്ചു ആ പാപങ്ങളെ ഏറ്റു വാങ്ങാനും, സ്തുതിച്ചു ആ പുണ്യത്തിന്റെ പങ്കു പറ്റാനും – അവര്‍ക്ക് ഇനി പുണ്യവും വേണ്ട, പാപവും വേണ്ട – കൂടെ കൂടി അവരോടൊപ്പം സഞ്ചരിച്ചും നടന്നും, കിട്ടാവുന്നതൊക്കെ അവിടുന്ന് തട്ടിയെടുത്തു പാപം നേടാന്‍ ചെന്നവരുണ്ടാവും. പറ്റുന്നതെല്ലാം അവിടെ സമര്‍പ്പിച്ചു പുണ്യം നേടാന്‍ ഉള്ളവരുണ്ടാവും.

☑ ഈ തലങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പ്രരാബ്ധാനുഗമമായ കര്‍മ്മങ്ങള്‍ ഒരിക്കലും സമാനമല്ല. ആത്മബോധപരമായ തലങ്ങള്‍ എകമാണ്. അതുകൊണ്ട് അവര്‍ ആരും തമ്മില്‍ ഒരു തരത്തിലുള്ള വൈരത്തിനും സാദ്ധ്യതയില്ല. ഇവര്‍ ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഒരാളുടെത് മറ്റൊരാളുമായി ഏറ്റു മുട്ടാവുന്ന ഒരു തലം പോലുമില്ല. പക്ഷെ അനുയായി വൃന്ദങ്ങള്‍ തമ്മില്‍ ഇതുണ്ടാവും. അത് സ്വാഭാവികവുമാണ്. അതിന്റെ തലങ്ങളില്‍ ഉള്ളതിനെ വെച്ച് അതെല്ലാം ഇവരില്‍ ഏല്‍പ്പിച്ചു പാപം വരുത്തി വെക്കാതിരിക്കുകയും ചെയ്യാം.

☑ ആത്മജ്ഞാനത്തിന്റെ വഴിയില്‍ ഒരാള്‍ സഞ്ചരിക്കുകയും ആത്മജ്ഞാനം നേടുകയും ചെയ്‌താല്‍ അത് ആരായിരുന്നാലും ബ്രഹ്മം തന്നെയാണ്. അത് തര്‍ക്കമറ്റതാണ്. ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആധ്യാത്മികതയുമായി ഒരു ബന്ധവുമില്ല.

♥നിര്‍മ്മലാനന്ദം♥

Advertisements

About Anthavasi

The Indweller
This entry was posted in അറിവ്, മറ്റുള്ളവ and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s