ആരോഗ്യചിന്തകള്‍ | 2 | മസ്തിഷ്കമരണം വന്നേക്കാവുന്ന വഴി

നല്ല സാമൂഹ്യസ്വാധീനവും മറ്റു കാര്യങ്ങളും ഇല്ലാതെ ഒരു അമ്പതു കൊല്ലത്തിനപ്പുറം ഇന്ത്യന്‍ ആശുപത്രികളില്‍ പ്രവേശിക്കാന്‍ പറ്റുമോ എന്ന കാര്യം ആലോചിക്കേണ്ടതാണ്. പ്രവേശിക്കുന്നവന്‍ മസ്തിഷ്കമരണത്തിനു വേഗം വിധേയനാകുമോ എന്ന കാര്യം സംശയാസ്പദമാണ്. ഇതൊക്കെ ദോഷൈകദൃക്കുകളുടെ കണ്ടെത്തല്‍ ആണ് – തെറ്റിദ്ധരിക്കേണ്ട. നിങ്ങള്‍ ശുഭൈകദൃക്കുകള്‍ ഇതൊന്നും വിശ്വസിക്കരുത്.

ലക്ഷങ്ങള്‍ മുടക്കി പഠിച്ചിട്ടു വരുന്നവര്‍; അല്ല, കോടികള്‍ മുടക്കി പഠിച്ചിട്ടു വരുന്നവര്‍, കോടികള്‍ ചെലവാക്കി നടത്തുന്ന സ്ഥാപനങ്ങള്‍ അവിടേയ്ക്ക് ഉന്നതകുലജാതനും ധനവാനും എന്തും ചെയ്യുവാന്‍ ത്രാണിയും ഭരണരംഗങ്ങളില്‍ സ്വാധീനവും ഒക്കെയുള്ള ഒരാളാണ് ഞാനെങ്കില്‍ എന്‍റെ കൂട്ടത്തില്‍ ഒരാള്‍ക്ക്‌ കണ്ണ് കിഡ്നി ലിവര്‍ ഒക്കെ ആവശ്യം വന്നാല്‍ എവിടെയാണ് ഒരാള്‍ക്ക്‌ മസ്തിഷ്കമരണം സംഭവിക്കുക എന്നു നോക്കിയിരിക്കാനുള്ള ക്ഷമ എനിക്കുണ്ടായി എന്നു വരില്ല. എന്‍റെ ധനം മസ്തിഷ്കമരണങ്ങളെ എളുപ്പത്തിലാക്കാന്‍ ശ്രമിച്ചുപോയാല്‍ അതൊരു പാതകമായി നിങ്ങള്‍ കരുതരുത്. നിങ്ങള്‍ ജീവിച്ചിട്ടു വലിയ കാര്യമൊന്നുമില്ല; ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ചികിത്സിക്കാന്‍ ബുദ്ധിമുട്ടിയും കഴിയുന്ന നിങ്ങള്‍ക്ക് അത്യാവശ്യം കുട്ടികള്‍ക്കു പുറത്തൊരു ജോലിയോ നിങ്ങളുടെ കുടുംബത്തിനു നല്ലൊരു സൌകര്യമോ പിന്നെ നിങ്ങളുടെ ആളിന്‍റെ കണ്ണും കിഡ്നിയുമൊക്കെ മറ്റാളുകളിലൂടെ ജീവിക്കുന്നു എന്ന ഒരു ബോധമോ ഉണ്ടാക്കിത്തരാന്‍ എനിക്കു വളരെയെളുപ്പം കഴിയും. പ്രയോജനമില്ലാത്ത ആളിനു വേണ്ടി കൂടുതല്‍ പണം ചെലവാക്കി കൂടുതല്‍ കഷ്ടതയിലെത്തുന്നതിനേക്കാള്‍, നിങ്ങളെ രക്ഷിക്കാന്‍ ഇതിനൊക്കെക്കഴിയും.

ഇത്തരമൊരു വ്യവസായതാല്‍പ്പര്യത്തിനു വഴിമരുന്നിടും എന്നൊക്കെ ദോഷൈകദൃക്കുകള്‍ പറയും – നിങ്ങള്‍ അതൊന്നും വിശ്വസിക്കരുത്!!! അങ്ങനെയൊക്കെ പറഞ്ഞുതുടങ്ങിയിട്ടുണ്ട് പലയിടത്തും.

ഈ സാധ്യത വരുംകാലങ്ങളില്‍ വളരെ വിപുലമാണ്.

About Anthavasi

The Indweller
This entry was posted in ആയുര്‍വേദം, ആരോഗ്യജീവനം. Bookmark the permalink.

1 Response to ആരോഗ്യചിന്തകള്‍ | 2 | മസ്തിഷ്കമരണം വന്നേക്കാവുന്ന വഴി

  1. Sashikumar says:

    Thank you Swamiji for clearing a confusion in my mind. I was a lone thinker amoung a group against transplanting requirement/success/possibility of misuse.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s