ദാമ്പത്യവിജ്ഞാനം ഭാഗം 58 [അന്നവിചാരം-Morning Sickness]


മറ്റത് പാത്രങ്ങൾ നല്ല വൃത്തിയായി കഴുകി പാൽ നല്ല വെള്ളമൊഴിച്ച് കാച്ചി വറ്റിച്ച് കൃത്യമായി ഒറ ഒഴിച്ച്, നല്ല ഒറയൊഴിച്ച്, കെടുമ്പിക്കാത്ത ഒറയൊഴിച്ച്, ഒറ കൂടി, ഒറപ്പാക്കി കടഞ്ഞ് എടുക്കുന്ന വെണ്ണ – ആ വെണ്ണയ്ക്ക് നല്ല ഗന്ധമുണ്ടാകും. ആ വെണ്ണ നല്ല പോലെ വെള്ളത്തിൽ കഴുകി അതിലെ മോരിന്‍റെ അംശങ്ങൾ കളഞ്ഞ് ആ വെണ്ണ അടുപ്പത്ത് വെച്ച്, ഉരുകുമ്പോൾ അല്പം പുളിച്ച മോരും കറിവേപ്പിലയും ഇട്ട് വേണമെങ്കിൽ അല്പം തേങ്ങാക്കൊത്തും ഇട്ട് കാച്ചി അരിച്ച് വെച്ചാൽ അവനിരിയ്ക്കുന്നതിന്‍റെ ഒരൊന്നര കിലോമീറ്റർ ചുറ്റളവിൽ അതിന്‍റെ ഗന്ധമെത്തും. സുഗന്ധവാഹിയായിരിയ്ക്കും. ആ മോര് ഒഴിയ്ക്കുന്നത് കൊണ്ടാണ് സുഗന്ധവാഹിയാകുന്നത്. ആ നെയ്‌ കൂട്ടിയാൽ പിന്നെ അവന്‍ ജീവിതത്തിൽ മറ്റു നെയ്‌ കൂട്ടൂല. നെയ്യുടെ രുചിയും മണവും അറിയും. അതങ്ങനെ ഉണ്ടാക്കി വെയ്ക്കാൻ പഠിയ്ക്കണം. അതിനു അടുക്കളയിലൊക്കെ കയറി പഠിയ്ക്കണം. ആണാ പെണ്ണാന്നു പറഞ്ഞ് നടന്നാൽ പോര. രാവിലെ ഉടുത്തൊരുങ്ങി, ക്യൂടക്സും പുരട്ടി, ചില്ലുകൂടിൽ ഇരിയ്ക്കാൻ പാകത്തിന് നടന്നാല്‍ പോരാ; ഇതൊക്കെ പഠിച്ചിട്ടുള്ളവൾ പാകം ചെയ്തങ്ങ് കൊടുത്ത് കഴിഞ്ഞാൽ അവൾ വിളിയ്ക്കുന്ന പുറകെ വരും, പിള്ളേരും ഭർത്താവും ഒക്കെ. ആഹാരം കൊടുക്കാൻ പഠിച്ചിട്ടുള്ളവൾ തീരുമാനിച്ചാൽ അത് പോലെ നില്‍ക്കും വീട്ടിലുള്ള അംഗങ്ങൾ. അതിനാ കലനയറിയണം, അല്ലാതെ തുള്ളിച്ചാടി സ്ത്രീ സ്വാതന്ത്ര്യം എന്നു പറഞ്ഞു നടന്നാൽ പോര. ആണും പഠിയ്ക്കണം. ഒരു ആവശ്യ ഘട്ടത്തിൽ വീട്ടിൽ ആളുകളൊക്കെ വന്നിരിയ്ക്കുമ്പോൾ നേരെ ആ അടുക്കളയിലേക്ക് കയറി പതിനഞ്ച് മിനിട്ട് കൊണ്ട് ഭംഗിയുള്ള ആഹാരം ഉണ്ടാക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവർ അദ്ഭുതപരതന്ത്രരായി ഇറങ്ങിപ്പോകുമ്പോൾ അവൻ വിളിയ്ക്കുന്ന പുറകെ പെണ്ണിറങ്ങി വരും. പഠിയ്ക്കണ്ട, ഇതൊക്കെ പഠിച്ചാൽ നിങ്ങൾ പിന്നെ വിവാഹം കഴിയ്ക്കൂല. അത് കൊണ്ട് ശരിയായ അർത്ഥത്തിൽ വേണം ജീവിതം. എന്നിട്ടേ ഗൃഹസ്ഥൻ ആകാവൂ. എന്നിട്ടേ സന്ന്യസിയ്ക്കാവൂ. അല്ലാതെ ഈ പണിയൊന്നും ചെയ്യരുത്. ചുമ്മാ ഇറങ്ങിയിരിയ്ക്കുകയാണ് രാവിലെ.

അത് കൊണ്ട് കഴിക്കുമ്പോള്‍ നെയ്‌ വളരെ നല്ലതാണ്. നെയ്‌ ആയുസ്സിനും നല്ലതാണ്. “ആയുർവൈഘൃതം” എന്നാണു പ്രമാണം. കുട്ടികൾക്ക് കുട്ടിക്കാലത്ത് നെയ്യും വെണ്ണയുമാണ്‌ പണ്ട് ധാരാളം കൊടുത്തിരുന്നത്. ഇപ്പൊ ഡോക്ടർമാര് പറയുന്നത് കൊളസ്ട്രോൾ ഉണ്ടാകുമെന്നാണ്. അങ്ങനെയായിരുന്നെങ്കിൽ നൂറും നൂടിയിരുപതും വയസ്സ് വരെ ഇരുന്ന കാരണവന്മാർ എന്തുമാത്രമാണ് കഴിച്ചത് വെണ്ണയും നെയ്യുമൊക്കെ. ആലോചിയ്ക്കണ്ട. നല്ല വെണ്ണയും നെയ്യുമൊക്കെ ധാരാളം കഴിയ്ക്കാം. ഒന്നും സംഭവിയ്ക്കില്ല. ഹാർട്ടിനും ഒന്നും സംഭവിക്കൂല, അതീന്ന് ബ്ലോക്ക് ഒന്നും ഉണ്ടാകില്ല. ബ്ലോക്ക്‌ ഉണ്ടാകുന്നത് ചിക്ക് ഓയിലാണ്. അതാണ്‌ MUTATE ചെയ്തത് കഴിയ്ക്കരുതെന്നു പറഞ്ഞത്. ചിക്കൻ – അതിന്റകത്ത് ഒരു ചിക്ക് ഓയിൽ ഉണ്ട്. അതാണ്‌ ബ്ലോക്ക്‌ ഉണ്ടാക്കുന്നത്. മാത്രവുമല്ല ചിക്കൻ കഴിയ്ക്കുമ്പോൾ MITOSIS വേഗത്തിലാകും. ഗർഭിണി കഴിച്ചാൽ ജനിയ്ക്കുന്ന കുഞ്ഞിനു ജനിയ്ക്കുമ്പോൾ പല്ലുണ്ടാകും. അങ്ങനെയാണ് ചേർത്തല ഒരെണ്ണത്തിനെ തന്തയെടുത്ത് അടിച്ചത്. കേട്ടില്ല, ചേർത്തലയിൽ ഒരു കൊച്ചിനെയെടുത്ത് അടി വെച്ചു കൊടുത്തത് കാലേ പിടിച്ച്, ജ്യോതിഷി പറഞ്ഞിട്ട്, വായിച്ചില്ലേ പത്രത്തിൽ ? എന്ത് ചെയ്യണ്ടത്, കാലില്‍ പിടിച്ചടിച്ചു, കംസനടിച്ച പോലെ, ഒരറ്റയടി അടിച്ചു, കൊച്ച് മായാദേവി അല്ലാത്തത് കൊണ്ട് പറന്നു പോയില്ല, തീർന്നു പോയി. കാരണം ജനിച്ചപ്പഴേ പല്ല് മുളച്ചതാണ്.

ജനിക്കുമ്പോള്‍ തന്നെ പല്ല് മുളയ്ക്കുക, പെണ്‍പിള്ളേർക്ക് മീശ വെയ്ക്കുക, താടിരോമം വളരുക, പോളിസിസ്റ്റിക് ഓവറി ഉണ്ടാവുക, ഇതൊക്കെ ബ്രോയിലർ ചിക്കന്‍റെ പണിയാണ്. അതുകൊണ്ട് അത് കഴിയ്ക്കരുത്. പെണ്ണ് ഇന്ന് ആണായി മാറുക ആണ്. പെണ്ണായി മാറുക. ഗർഭിണി തീരെ കഴിയ്ക്കരുത്, MUTATE ചെയ്തതൊന്നും.

ഇനി MORNING SICKNESS – ഗർഭിണി ആയിരിയ്ക്കുമ്പോൾ ഛർദ്ദിയ്ക്കും. അതിന് ഒരു കാരണമായി പ്രാചീനര്‍ കണക്കാക്കുന്നത് ചില ഭക്ഷണത്തോടുള്ള ആ കുഞ്ഞിന്‍റെ ഇഷ്ടക്കേട് ആണ് – കുഞ്ഞിന്‍റെ കോശവളർച്ചയ്ക്ക് വിരുദ്ധമാകാവുന്ന ആഹാരങ്ങൾ തള്ള കഴിയ്ക്കുമ്പോൾ വരുന്ന ഒരു IMPULSE. പെറ്റ തള്ള മകള്‍ ഗര്‍ഭിണി ആയിരിയ്ക്കുമ്പോൾ, താൻ തന്നെ നെല്ല് മൂർന്ന്, കൊയ്ത്, അത് കൊണ്ട് വന്ന് കുത്തി ഇടിച്ച് പൊടിച്ച് ഉണ്ണിയപ്പവും പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി, താൻ തന്നെ ചുമന്നു കൊണ്ട് പോയി, നടന്ന്, അവളുടെ ഭർതൃഗൃഹത്തിൽ, അവൾക്കു കഴിയ്ക്കാനായി കൊണ്ട് വന്നതിന്‍റെ മണമടിച്ചപ്പോൾ അവൾ ഛർദ്ദിയ്ക്കുന്നു എന്ന് കണ്ടാൽ ഭര്‍ത്താവിന്‍റെ അമ്മയെ വിളിച്ച്, “അവളെ കാണിയ്ക്കണ്ട, ഉള്ളിൽ കിടക്കുന്ന കുഞ്ഞിനു ഇഷ്ടമായിട്ടുണ്ടെന്നു തോന്നുന്നില്ല. അവൾക്ക് വലിയ ഇഷ്ടമായിരുന്നു ഇതൊക്കെ, കാണിക്കണ്ട, നിങ്ങളെല്ലാവരും കഴിച്ചാൽ മതി.” എന്ന് പറഞ്ഞ് ഇറങ്ങിപ്പോരുന്ന ഒരു പോളിസിയുണ്ട്.

ഇപ്പൊ ഉള്ള തള്ളമാരാണെങ്കിൽ, ഇവര്‍ നെല്ല് കൊയ്യുന്നുമില്ല, അടി കുത്തുന്നുമില്ല, പോടിക്കുന്നുമില്ല. അവര്‍ നേരെ മാരുതിയും എടുത്ത് സ്വയം ഓടിച്ച്, നേരെ കൊണ്ട് പോയി, കെ ആർ ബേക്കറിയുടെ മുമ്പിലോട്ടു ചവിട്ടി നിർത്തി, അകത്തേക്ക് കയറി, ഒരു അഞ്ഞൂറ് തരം പലഹാരം വാങ്ങിച്ച് വണ്ടിയില്‍ കയറ്റി, ഓടിച്ച് അവിടെ കൊണ്ട് ചെന്ന് ഭർതൃഗൃഹം ആണെന്നത് പോലും മറന്ന് ഇതെടുത്ത്, “എന്താടാ അവിടെ ഭാര്യയെ കേൾപ്പിക്കുകയാണോ? ആണോടാ?”, നേരെ കൊണ്ട് പോയി ഇവൾക്കങ്ങു കൊടുക്കുമ്പോൾ ഇവൾ ഛർദ്ദിയ്ക്കാൻ തുടങ്ങിയാൽ ഉടനെ ഫാമിലി ഡോക്ടറെ അവിടന്ന് വിളിച്ച് രണ്ട് ഇൻജക്ഷൻ, പുറകെ ഈ സാധനവും, കൊച്ച് ജനിയ്ക്കുമ്പോൾ എല്ലാ വൈകൃതവും. പ്രകൃതിയെ അറിഞ്ഞു ജീവിയ്ക്കാൻ പഠിയ്ക്കണം.

MORNING SICKNESS -ന് ഛർദ്ദി ഓവർ ആയാൽ മാതളനാരങ്ങ എന്ന് ഈ നാട്ടുകാർ പറയുന്ന, ദാടിമാതളം എന്നു വടക്കൻ കേരളീയർ പറയുന്ന ഫലം നല്ലതാണ്. ഇവിടെ മാതളനാരങ്ങ എന്ന് പറയുന്നതല്ല വടക്കൻ കേരളത്തിലെ മാതള നാരങ്ങ. വടക്കൻ കേരളത്തിൽ മാതള നാരങ്ങ എന്ന് പറയുന്നത് ഗണപതിനാരങ്ങയ്ക്കാണ്. അത് കൊണ്ടാണ് ദാടിമാതളം – ഉറുമാമ്പഴം എന്നൊക്കെ അറിയപ്പെടുന്ന ഇന്നാട്ടുകാരുടെ മാതളനാരങ്ങ. കണ്ടിട്ടുണ്ടാകും. അതിന്‍റെ ജ്യൂസ്, ആ ഛർദ്ദി നിൽക്കാൻ വളരെ നല്ലതാണ്. ഗണപതി നാരങ്ങയല്ല. അതായത് അനാർ. കടയിൽ നിന്നൊക്കെ നിങ്ങൾ വാങ്ങിയ്ക്കാറുണ്ട്. അതിന്‍റെ പഴം ഛർദ്ദിയ്ക്കു വളരെ നല്ലതാണ്, ഗർഭഛർദ്ദിയ്ക്കു വളരെ നല്ലതാണ്. അത് കൊണ്ട് ഒരു രസായനമുണ്ട് – മാതുളംഗരസായനം. അശോക തുടങ്ങിയ ഫാർമസ്യൂട്ടിക്കലുകളുടെ മാതുളംഗരസായനം. JHANDU ഫാർമ്മസ്യൂട്ടിക്കലിന്‍റെ “മതിഫലരസായനം”, മതിഫലം മാതളനാരങ്ങയാണ്.

ചോദ്യം – മാതളനാരങ്ങ ഇവിടെ ഉണ്ടാകുന്നതല്ലല്ലോ?
സ്വാമിജി – വരുന്നും ഉണ്ട്, ഇവിടെയും ഉണ്ടാകുന്നുണ്ട്. ഇവിടെയൊക്കെ വീടുകളിലോക്കെ ഉണ്ട്. ഉറുമാമ്പഴം എന്ന് പറയുന്നത് ചെറുതായിരിയ്ക്കും. അത് വലുതാകുന്നത് വളത്തിന്റെയും കുത്തിവെയ്പ്പിന്റെയും ഒക്കെയാ. Pomegranate എന്ന് പറയും. അത് വളരെ നല്ലതാണ്.

രണ്ട് – കരിക്കിൻ വെള്ളത്തിൽ ഏലത്തരി പൊടിച്ചിട്ടാൽ ആ ഛർദ്ദി നിൽക്കും. മൂന്ന് – വീട്ടുപറമ്പിൽ കുമ്പളം നില്പുണ്ടെങ്കിൽ അതിന്റെ ഇല കണ്ടിച്ചു കൊണ്ട് വന്ന് ഉപ്പേരി – തോരൻ വെച്ചു കൊടുത്താൽ നില്ക്കും. നല്ല തേങ്ങ ചേർത്ത് . കുമ്പളത്തിന്റെ ഇല തോരൻ നല്ലതാണ്, അതുകൊണ്ട് നിൽക്കും. ഇതൊക്കെ ക്ഷണ നേരം കൊണ്ട് നിൽക്കുന്നതാ, ഈ ഛർദ്ദി. അതൊക്കെ ഉപയോഗിയ്ക്കാം.

ഗർഭസ്ഥാപനത്തിനു അത്തിപ്പഴം നല്ലതാണ്. അത്തിപ്പഴം നാടനുമുണ്ട് പേയത്തിയുമുണ്ട്. പേയത്തിയുടെ വാങ്ങാൻ കിട്ടും, ഉണങ്ങിയത്‌. അത്തിപ്പഴം നല്ലതാണ്, ഗർഭസ്ഥാപനത്തിന്. ഗർഭവളർച്ചയ്ക്കാണ് മുമ്പ് പറഞ്ഞ പാൽക്കഷായം. അത് വെയ്ക്കാനൊക്കെ നേരം ഇല്ലാത്തവർ കുറുന്തോട്ടിയുടെ വേര് മാത്രം പാൽക്കഷായം വെച്ച് കഴിച്ചാലും ഉത്തമമാണ്.

About Anthavasi

The Indweller
This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

4 Responses to ദാമ്പത്യവിജ്ഞാനം ഭാഗം 58 [അന്നവിചാരം-Morning Sickness]

  1. Mohan Kumar says:

    I love swamiji’s speech, very informative and educative……extempore indeed.

  2. Mohan Kumar says:

    Iam in Dubai now ,my Holidays comes i do visit….very badly i need swamiji’s help.

  3. അമ്പിളി says:

    swamiji, പാല്‍കഷായം ഉണ്ടാക്കുന്നതെങ്ങിനെയാണ്‌

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s