ദാമ്പത്യവിജ്ഞാനം ഭാഗം 57 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]


പത്തു മാസവും പാൽ കഷായങ്ങൾ കഴിച്ചാൽ, കുഞ്ഞിനും തള്ളയ്ക്കും പൂർണ്ണ ആരോഗ്യം ഉണ്ടാവുകയും പ്രസവിച്ച് കഴിഞ്ഞ സ്ത്രീ പഴയത് പോലെ ഇരിക്കുകയും ചെയ്യും. ഇത് നിങ്ങൾക്ക് ഇതിന്റെ സംഘാടകരോട് പറഞ്ഞാൽ ഇതിന്റെ കോപ്പി എടുത്ത് അവര് തരും. ശർമ്മാജി എന്തിയേ ? ഇവിടെ ഉണ്ടോ? ഇതിന്റെ കോപ്പി എടുത്ത് ആവശ്യക്കാർക്ക് കൊടുക്കുക. കാരണം ഇവരുടെ കൈയിൽ കോപ്പി കുറവാ.

ഇത് പഴയ യോഗമാണ്. ഇതിന്റെ കോപ്പിയെടുക്കുക, ആവശ്യക്കാർക്ക്. അതിന് ചിലർക്ക് ഇതൊക്കെ ഒന്ന് കേട്ട് പോണം എന്നേ ഉള്ളൂ അവർക്ക് കൊടുക്കുകയൊന്നും വേണ്ട. ആ പേപ്പർ നമുക്ക് നഷ്ടമാകും. അവര് പിന്നെയെങ്ങാനും അത് ബാർബർ ഷോപ്പീ കൊണ്ട് കൊടുത്ത് കഴിഞ്ഞാൽ – നമ്മുടെ പാരമ്പര്യത്തെ മറ്റവൻ കത്തി വെയ്ക്കുന്നത് സുഖമുള്ള പണിയല്ല. അത് കൊണ്ട് ആവശ്യക്കാർക്ക് മാത്രം കൊടുത്താൽ മതി. നമ്മുടെ പാരമ്പര്യം നമുക്ക് വലുതാണ്‌.. പറഞ്ഞത് മനസ്സിലായി? ചോദിക്കുന്നവർക്ക് മാത്രം കൊടുത്താൽ മതി. റെഡിയാക്കി വെച്ചാൽ മതി.

(സദസ്സിൽ നിന്നും മറുപടി )
സ്വാമിജി – അപ്പോ സൂക്ഷിച്ച് ഉപയോഗിയ്ക്കും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ പാരമ്പര്യപരമായ അറിവുകൾ എല്ലാവര്ക്കും വാരിക്കോരി കൊടുക്കാൻ ഉള്ളതല്ല. ഞാനാണെങ്കിൽ പരമ ലുബ്ധനുമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ അച്ഛനമ്മമാരും എന്റെ ഗുരുക്കന്മാരും സർവ്വാദരണീയരാണ്. അതെന്റെ വാക്കുകളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. ഞാൻ ഒരു COMPROMISE-നും നിൽക്കില്ല ഈ കാര്യത്തിൽ. എനിക്കെന്റെ അച്ഛനേക്കാൾ, അമ്മയേക്കാൾ ആചാര്യന്മാരേ ക്കാൾ വലുതായി ഈ ജഗത്തിൽ ഒന്നുമില്ല. എന്ത് സമ്പാദിച്ചാലും എന്തുണ്ടായാലും അവരുടെ ഒരനുഗ്രഹം കുറയുമെങ്കിൽ അത് വലിച്ചെറിയുകയേ ഉള്ളൂ. കാരണം അതിന്റെ മുകളിൽ ഒന്നും ഓടൂല. അത് നല്ല ഉറപ്പുള്ളത് കൊണ്ടാ ഞാനീ വഴിയ്ക്ക് പോകുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇഷ്ടപ്പെടുകേലേ എന്ന് പോലും ഞാൻ നോക്കുന്നില്ല എന്ന് എന്നെ പരിചയപ്പെട്ട അന്ന് മുതൽ നിങ്ങൾക്ക് ബോധ്യമുള്ളതാണ്. AM I RIGHT? ഞാനിഷ്ടത്തിനു വർത്തമാനം പറയാറില്ല. രണ്ട് തല്ല് കിട്ടാവുന്ന വർത്തമാനമേ എപ്പോഴും പറയാറും ഉള്ളൂ. നിങ്ങളുടെ കൈ പൊങ്ങാതെ ഇരിക്കുന്നതോ കിട്ടാതിരിക്കുന്നതോ അവരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്. അല്ലെങ്കിൽ കിട്ടാവുന്നതേ ഞാൻ സംസാരിക്കാറുള്ളൂ. AM I RIGHT? കുറെ കേട്ടവരോട് ചോദിക്കുന്നതല്ലേ അതിന്റെ എളുപ്പം.

ഉഴുന്ന് തീരെ കഴിയ്ക്കരുത്. ഉഴുന്ന് വല്ലപ്പോഴും കഴിയ്ക്കാം. പഴയ ആളുകളെ നോക്കിയാൽ അറിയാം, തിരുവോണം വിശേഷം ഒക്കെ വരുമ്പോഴേ ഉഴുന്ന് അരയ്ക്കുകയുള്ളൂ. ഇന്ന് നിത്യവും ഇഡ്ഡലിയും ദോശയുമാണ്‌.

ചോദ്യം: ഉഴുന്ന് ഉണ്ടാക്കുന്ന പ്രശ്നം.
സ്വാമിജി – ഉഴുന്ന് ഉണ്ടാക്കുന്നത് – മേദസ്സിനെ അത് മാറ്റി മറയ്ക്കും. മേദോധാതുവിലാണ് അവൻ കുഴപ്പമുണ്ടാക്കുന്നത്. ഉഴുന്ന് നല്ല ആയുർവേദ ഔഷധമാണ്. നല്ല ആയുർവേദ ഔഷധമാണ്. മഹാമാഷതൈലം, മാഷതൈലം ഇതിലൊക്കെ ഉഴുന്നാണ് ചേരുന്നത്. ഉഴുന്ന് ചേർന്ന ഒരുപാട് ഔഷധങ്ങളുണ്ട്, നിത്യാഹാരത്തിന് പറ്റില്ല എന്നേ പറഞ്ഞതിന് അർത്ഥമുള്ളൂ. ഇടയ്ക്കൊക്കെ കഴിയ്ക്കാം. അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസമൊക്കെ ഇഡ്ഡലിയാക്കുക. നിത്യം പറ്റിയ ആഹാരം അല്ല.

കോവയ്ക്ക?
സ്വാമിജി – കോവയ്ക്കയും കഴിയ്ക്കാം. കോവയ്ക്ക യജ്ഞസമയങ്ങളിലേ കഴിയ്ക്കാവൂ എന്നാണ് യാജ്ഞികരുടെ നിയമം. അതൊരു ഐതിഹ്യം കൊണ്ടാണ്. പക്ഷെ നല്ല ഭക്ഷണം ആണ് നിത്യം നിങ്ങൾക്ക് കഴിയ്ക്കാം. കുഴപ്പം ഒന്നും ഇല്ല.

പാൽ?
പാലുപയോഗിയ്ക്കാം. പാൽ പ്രകൃതിവിരുദ്ധം ഒന്നുമല്ല, ആയുർവേദപ്രകാരവും ആധുനിക വൈദ്യശാസ്ത്രപ്രകാരവും പാൽ സമീകൃത ആഹാരമാണ്. എന്നാൽ ചില ശരീരത്തിന് പാൽ ഇപ്പോഴത്തെ CONDITION-ൽ ചില ഭക്ഷണങ്ങളാൽ ചില മരുന്നുകളാൽ REACTIVE ആയിത്തീർന്നിട്ടുണ്ട്. അവര് കഴിയ്ക്കരുത്. അല്ലാത്തവർക്ക് കഴിയ്ക്കാം. പാൽ ഏറ്റവും നല്ല സാധനമാണ്. പാലിനേക്കാൾ നല്ലതാണ് മോര്. അത് നിത്യവും കഴിയ്ക്കാം.

മുതിര കഴിയ്ക്കരുതെന്ന് പറയാറുണ്ടല്ലോ?
സ്വാമിജി – കഴിച്ചാല് ചിലപ്പോൾ അലസിപ്പോകും അതുകൊണ്ടാണ് അവര് മുതിര കഴിയ്ക്കരുതെന്നു പറയുന്നത്. അതെ മുതിര കഴിയ്ക്കരുതെന്ന് തന്നെയാണ്. അത് ചൂടാണ്. ചൂടാകുന്ന പദാർത്ഥങ്ങൾ കഴിയ്ക്കരുത്.

പായസം വിരുദ്ധമാണോ?
സ്വാമിജി – പായസം വിരുദ്ധമല്ല. പാൽ കഴിയ്ക്കാം, നല്ല മോര് കഴിയ്ക്കാം. പാകമായി FERMENTചെയ്ത മോര് നല്ലതാണ്. തൈര് രാത്രിയിൽ കഴിയ്ക്കരുത്. തൈര് തനിച്ച് കഴിയ്ക്കരുത്.

പായസം ഉണ്ടാക്കുമ്പോൾ പശുവിന പാൽ പകുതിയും തേങ്ങാപ്പാൽ പകുതിയും ചേർക്കുന്നത് നല്ലതാണോ?
സ്വാമിജി – അതൊക്കെ എളുപ്പ മാർഗ്ഗത്തിൽ പോകുന്നതാ. ഒഴിവാക്കുന്നതാണ് നല്ലത്. ശീലമുള്ളതല്ല. ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
പാല്, മോര്, തൈര്. തൈര് വരുമ്പോ , തൈര് നിത്യം കഴിയ്ക്കുകയാണ് എങ്കിൽ പോലും രാത്രിയിൽ കഴിയ്ക്കരുത്. തൈര് ചൂടാക്കി കഴിയ്ക്കരുത്. മോരങ്ങനെയല്ല. മോര് നിത്യവും കഴിയ്ക്കാം. കാച്ചിയിട്ടൊക്കെ നിത്യവും കഴിയ്ക്കാം. രാത്രിയിലും കഴിയ്ക്കാം. പച്ചമോരും പരിചയമുള്ളവർക്ക് കഴിയ്ക്കാം. ഒന്നും സംഭാവിയ്ക്കില്ല. തൈര് രാത്രിയിൽ കഴിയ്ക്കരുത്. ചൂട് ചോറിനോടൊപ്പം മോരും തൈരും ഉപയോഗിയ്ക്കരുത്. കാരണം ആ തൈര് ചൂടാകും. ചൂടായ തൈരിൽ LACTOBACILLAE അതിന്റെ അമിനോഅമ്ളങ്ങളെ വിഷമയമാക്കി നിങ്ങളിൽ വിടുമെന്നുള്ളത് കൊണ്ടാണ് തൈര് ചൂടാക്കരുതെന്നു പറയുന്നത്.

കാളൻ എല്ലാം തൈര് വെച്ചല്ലേ ഉണ്ടാക്കുന്നത്?
സ്വാമിജി – അല്ല, കട്ടിമോര് വെച്ചാണ്. കട്ടിമോര് കൊണ്ടാകാം. വെണ്ണ കടഞ്ഞു മാറ്റിയത്. വെണ്ണ കടഞ്ഞു മാറ്റാത്ത തൈര് കൊണ്ടാണെങ്കിൽ അത് തെറ്റാണ്.

സദ്യക്കെല്ലാം അങ്ങനെയാണ്. തോർത്ത് വെച്ച് തൈര് അരിയ്ക്കുകയാണ് ചെയ്യുന്നത്..(സദസ്സിൽ നിന്നും)
സ്വാമിജി – അത് അവിടന്ന് വരുന്നതല്ലേ. അതെ ആ തോർത്ത് വെച്ച് പിഴിയുന്നത് ആ തമിഴ്നാട്ടീന്നു വരുന്ന സാധനം അല്ലെ?

വാങ്ങിയ്ക്കുന്ന തൈരാണ്‌
സ്വാമിജി – ങാ, അതിന്റെ വെണ്ണ മാറ്റിയതാണ്. അതിന്റെ വെണ്ണ മാറ്റിയിട്ട്, സാമാന്യം നല്ലവണ്ണം പുഴുവും ഉള്ളതാണ്. അത് തോർത്ത് കൊണ്ട് പിഴിഞ്ഞാലേ ആ പുഴു പോകാതെ ഇരിക്കുകയുള്ളൂ. അത് പട്ടാളം മാർച് ചെയ്യുന്നതാണ്. അത് റെയിൽവേസ്റ്റേഷനിൽ വെച്ച് അടപ്പ് ഊരിയാൽ കറുത്ത തലോടു കൂടി ചട്ടിത്തൊപ്പിയൊക്കെ വെച്ച് പട്ടാളം മാർച് ചെയ്യുന്നത് കാണാം. നല്ല ടേസ്റ്റ് ആണ് ആ സാധനത്തിന്.
(സദസ്സിൽ നിന്നും ചിരി)
അവൻ ചേർത്ത കിച്ചടിയൊക്കെ കഴിയ്ക്കുമ്പോൾ ഒരു നോണ്‍വെജിററ്റെറിയന്റെ ഒരു, പ്രയോഗം വെജിറ്റെറിയൻസിനു നല്ല പോലെയുണ്ടാകും.

തൈര് ഒറ്റയ്ക്ക് കഴിയ്ക്കരുത് ?
സ്വാമിജി – തൈര് ഒറ്റയ്ക്ക് കഴിയ്ക്കരുത്. തൈരും നെല്ലിക്കയും, തൈരും പഞ്ചസാരയും, തൈരും നെയ്യും, തൈരും തേനും, തൈരും പരിപ്പും ചേർത്ത് കഴിയ്ക്കാം. ഇതെല്ലാം നല്ല COMBINATION ആണ്.
ഉപ്പ് ആകാമോ?
സ്വാമിജി ആവാം.

ഇങ്ങനെയാണ് അതിന്റെ പഴയ നിയമങ്ങൾ. നെയ്യ് ഏറ്റവും നല്ലതാണ്. നെയ്‌ കൊളസ്ട്രോൾ ഒന്നും ഉണ്ടാക്കൂല, തെറ്റിധാരണ വേണ്ട. പശുവിന്റെ നെയ്‌ PROPER ആയി എടുത്തതാണെങ്കിൽ പാലിൽ നിന്ന് എടുത്തതല്ല, പാലിൽ നിന്ന് എടുക്കുന്നത് നെയ്‌ അല്ല. എണ്ണയാണ്. പാലിൽ നിന്ന് എടുക്കുന്ന നെയ്‌ കട്ടയാവൂല. മാത്രവുമല്ല, പാലിൽ നിന്ന് എടുത്ത നെയ്‌ക്ക് നെയ്യുടെ ഗന്ധമില്ല. ചെറുതായി അമേദ്യതിന്റെ ഗന്ധമുണ്ട്. AM I RIGHT? നിങ്ങൾ എങ്ങാണ്ടുന്നും മേടിച്ച് കൊണ്ട് പോകാറുണ്ടല്ലോ ഒരു പാക്കറ്റ്? സ്ഥലം പറയണ്ട. ശരിയാണോ ? ഒരു ദുർഗന്ധം ഉണ്ടോ ? ങേ? നിങ്ങൾ ഒരു സെറ്റ് മിക്കവാറും മേടിച്ച് കൊണ്ട് പോകാറുണ്ടല്ലോ ഒരു പായ്ക്ക്. AM I RIGHT? ഒരു ചെറിയ ദുർഗന്ധം, ഒരു ചെറിയ അമേദ്യതിന്റെ ദുർഗന്ധം….

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s