ദാമ്പത്യവിജ്ഞാനം ഭാഗം 56 [അന്നവിചാരം-ചോദ്യോത്തരങ്ങള്‍]

പഴനെല്ലിന്റെ അരി പതിവായി കഴിയ്ക്കാം. ഗോതമ്പ് കഴിയ്ക്കാം. യവം കഴിയ്ക്കാം. റവ കഴിയ്ക്കാം. ചണംപയർ കഴിയ്ക്കാം – അതിവടെ കിട്ടാൻ പ്രയാസം ആണ് – Linseed. കറിയായിട്ടൊക്കെ ഉപയോഗിയ്ക്കാം.  കയ്പാണ്‌, നല്ല കയ്പാണ്‌.. നിങ്ങളീ പെയിന്‍റ് അടിയ്ക്കാനുപയോഗിയ്ക്കുന്ന Linseed Oil അതിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്നതാണ്‌. ചണം‌പയര്‍ എന്ന് പറയും – Linseed അത് വളരെ നല്ലതാണ്‌., നല്ല നിലവാരത്തിലുള്ള സാധനം ആണ്‌. ഇതൊക്കെ ചരകശുശ്രുതാതികളുടെ കാലം മുതല്‍ക്ക് ഉപയോഗിച്ചു വരുന്നതാണ്‌. ആധുനികരീതിയിലും നിങ്ങള്‍ക്ക് നോക്കാം. അവയില്‍ Anti Oxidants ധാരാളമാണ്‌. ചരകന്‍ അന്നു പറഞ്ഞവയില്‍ അല്ലാത്തതില്‍ ഒന്നും Anti Oxidants വേണ്ട തരത്തില്‍ ഇല്ല. അപ്പോള്‍ അവരുടെ ഗവേഷണമോ നിങ്ങളുടെ ഗവേഷണമോ മെച്ചമെന്നു നോക്കിയാല്‍ മതി. പതിവായി കഴിയ്ക്കാം. ഇതൊക്കെ – ചെറുപയറ് കഴിയ്ക്കാം, ബീന്‍സ് കഴിയ്ക്കാം, മൂത്ത മുള്ളങ്കി കഴിയ്ക്കാം – പിഞ്ച് മുള്ളങ്കി കഴിയ്ക്കരുത്, കാരറ്റ് ആകാം, ബീറ്റ്‌റൂട്ട് ആകാം, പടവലങ്ങ ഇഷ്ട പോലെ കഴിയ്ക്കാം – ഏറ്റവും കൂടുതല്‍ Anti Oxidant ഉള്ള സാധനങ്ങളില്‍ ഒന്നാണ്‌ പടവലങ്ങ. മൂക്കുന്നതിനു മുമ്പ് കഴിയ്ക്കണം. പടവലങ്ങ കഴിയ്ക്കാം. വെള്ളരിയ്ക്ക ധാരാളം കഴിയ്ക്കാം. പഴകിയ കുമ്പളങ്ങയേ കഴിയ്ക്കാവൂ, കണ്ടിട്ടുണ്ടാവും. പഴയ കാലത്ത് വീടുകളിലൊക്കെ തെങ്ങിന്റെ ഓല കൊണ്ട് കെട്ടിത്തൂക്കും, കുമ്പളങ്ങ.

ചോദ്യം: വേവാന്‍ പ്രയാസമല്ലേ?
പഴയ കുമ്പളങ്ങയ്ക്കാണ്‌ രുചി. അതു കൊണ്ട് ഒരോലന്‍ വെച്ചൊന്ന് കൂട്ടി നോക്കിക്കേ. അത് നല്ല കനം കുറച്ചരിഞ്ഞാല്‍ അവന്‍ അതു പോലെ കിടക്കും കഷണമായിട്ട്. അങ്ങനെയങ്ങ് കഷണമായിട്ട് കീറിയിട്ട്, ഒന്നും പറ്റിയില്ലെങ്കില്‍ അത് ഒരു മാതിരി വെന്തു വരുമ്പഴേയ്ക്ക്, ലേശം ഉപ്പിട്ട് വെന്തു വരുമ്പഴേയ്ക്ക്, രണ്ട് പച്ചമുളകും കീറിയിട്ട് വെന്തു വരുമ്പഴേയ്ക്ക്, അല്പം വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങിയാല്‍ ഒരു കിലോ അരിയുടെ ചോറുണ്ണാം. ഇനി അതില്‍ നല്ല തേങ്ങാപ്പാലൊക്കെ ഒഴിച്ച് ഉണ്ടാക്കിയാല്‍ അതിനു തുല്യം എന്താണുള്ളത്. അത് പഴയ അമ്മമാര്‍ ഉണ്ടാക്കണം, സ്വാദിഷ്ടമായി കഴിയ്ക്കണമെങ്കില്‍ . ഇപ്പൊ ഇതെല്ലാം കൂടെ കൂടി കുമ്പളങ്ങ അരിഞ്ഞത് മൂന്ന് കപ്പ്, മുട്ട അടിച്ച് ചേര്‍ത്തത് ഇത്ര, വെള്ളുള്ളി ഇത്ര, ഇതെല്ലാം കൂടി കൂട്ടിക്കുഴച്ച് എവിടെത്തൊട്ടാലും ഗതികേടാവുന്ന ഒരു സാധനം. അതിനൊരു പേരും. “കുമ്പളങ്ങ ഉടുലുടുലു”. (സദസ്സില്‍ നിന്ന് ചിരി)

ചോദ്യം: എത്ര പ്രായം വേണം?
ഒരു നാലഞ്ചു മാസം പഴകിയാല്‍ വളരെ നല്ലതാണ്‌.. കടേന്ന് വാങ്ങിയ്ക്കുമ്പോല്‍ അങ്ങനെയൊന്നും പഴകിയതൊന്നുമല്ല കിട്ടുന്നത്, അത് അവടേം ഇവടേം ഒക്കെ എറിഞ്ഞും ഒക്കെയാണ്‌ കിട്ടുന്നത്. അത് പൊട്ടിപ്പോവുകയില്ല, ചീഞ്ഞ് പോകും. അതിനു കാരണമെന്താണെന്നു വെച്ചാല്‍ അത് പലതും കുത്തിക്കേറ്റിയ സാധനം ആണ്‌. ഇതതല്ല. ഇതവനവന്‍ വിളയിപ്പിച്ചെടുക്കുന്ന സാധനം ആണ്‌. നല്ല സാധനം കിട്ടും.

ചോദ്യം : തെങ്ങിന്റെ ഓലയില്‍ കെട്ടിത്തൂക്കുന്നത്?
അത്, കെട്ടിത്തൂക്കാന്‍ എളുപ്പത്തിന്‌ കെട്ടുന്നതാ, അന്ന് വള്ളി കിട്ടാത്തതുകൊണ്ട് കെട്ടിയതാണെന്ന് കൂട്ടിയാല്‍ മതി.

പഴകിയ കുമ്പളങ്ങ, വെള്ളരിയ്ക്ക, പടവലങ്ങ ഇതൊക്കെ ധാരാളം ഉപയോഗിയ്ക്കാം, നിത്യം ഉപയോഗിയ്ക്കാം. മത്സ്യമാംസങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് ആടിന്റെ മാംസവും, രോഹിണി മത്സ്യവും ഉപയോഗിയ്ക്കാം. രോഹിണി ബ്രാലാണെന്നാണ്‌ എനിക്ക് തോന്നുന്നത്. പുസ്തകം വായിച്ചിട്ട്, എനിക്ക് മത്സ്യത്തെയും, മാംസത്തെയും കുറിച്ച് അനുഭവപരിചയം ഇല്ല. അതുകൊണ്ട് വേറെ എവിടെയെങ്കിലും ചോദിച്ചറിഞ്ഞോണം. പുസ്തകത്തിലെ കാര്യങ്ങള്‍ പറഞ്ഞു തരുന്നു എന്നേ ഉള്ളൂ. ബാക്കിയൊക്കെ പറഞ്ഞു തരാന്‍ അറിയും. അത് പുസ്തകത്തിലെ അറിയും, കാരണം പഠിയ്ക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് നന്നായി പഠിച്ചിട്ടുണ്ട്, അതും. ഇങ്ങനെയാണത് കഴിയ്ക്കാവുന്നത്. അതൊക്കെ നിത്യവും കഴിയ്ക്കാം.

ചോദ്യം: പഴകിയ കുമ്പളങ്ങ.. (ചോദ്യം വ്യക്തമല്ല)
പെശക് ചെറുതായുണ്ട്. പ്രാണാവൃതിയില്‍ ചെറിയ കളിയവന്‍ കളിയ്ക്കും. വളരെ ചെറുതാണ്‌, അതു കൊണ്ട് വലിയ അപകടമൊന്നുമില്ല. അപ്പോള്‍ ഇതൊക്കെയാണ്‌ ഉത്തമ ഭക്ഷണം, നിത്യം കഴിയ്ക്കാവുന്നത്. നിത്യം കഴിയ്ക്കരുതാത്തത് – ഉഴുന്ന്, ചേമ്പ്, ചേന, ഇതൊക്കെ നിത്യ ഭക്ഷണത്തില്‍ പെടരുത്. കാച്ചില്‍ . കപ്പ വളരെ സൂക്ഷിച്ചേ കഴിയ്ക്കാവൂ.. കപ്പ നിത്യം കഴിയ്ക്കരുതെന്നല്ല. കപ്പ, ഒന്ന്‍ – സാത്മ്യം വന്നതല്ല കേരളീയര്‍ കഴിയ്ക്കുന്നത്. കപ്പ നിത്യം കഴിയ്ക്കുന്നതോ ഒന്നും അല്ല പ്രശ്നം. അതിന്റെ കട്ട് കളഞ്ഞേ കഴിയ്ക്കാവൂ. പ്രഷര്‍ കുക്കറില്‍ വേവിച്ച് കഴിയ്ക്കരുത്. തിളപ്പിച്ചൂറ്റി മാത്രമേ കഴിയ്ക്കാവൂ. വാട്ടിയുണങ്ങിയ കപ്പ ഉപയോഗിയ്ക്കാം. പാവയ്ക്ക കഴിയ്ക്കാം.

ചോദ്യം: അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആ പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് കൂടി മാറേണ്ടി വരും.
അയ്യോ, മാറാതെ പറ്റുകേല. അവനവന്റെ മുറ്റത്ത് ഒരു നാല്‌ കുമ്പളം ഒക്കെ വെച്ച് പിടിപ്പിക്കാന്‍ അത്ര.. അങ്ങനെ ചെയ്താലേ ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. പത്ത് ചീര വെച്ച് പിടിപ്പിച്ചാല്‍ മതി. ചീരയെന്നും കഴിയ്ക്കാം. വള്ളിച്ചീരയുണ്ട് – അതായത് ബസളച്ചീര – വെള്ളയും, പച്ചയും ഉണ്ട്. പിന്നെ തണ്ട് ചീരയുണ്ട്. തമിഴ്‌നാട്ടീന്ന് വരുന്ന ആ പച്ച തണ്ടുള്ള ഒരു വെറൈറ്റി ഉണ്ട്. ഏറ്റവും സ്വാദിഷ്ടമായ ചുവന്ന ചീരയുണ്ട്. അതില്‍ തന്നെ രണ്ട് വെറൈറ്റിയുണ്ട്. ആ ചെമപ്പിന്‌ നടുക്ക് കറുപ്പുള്ളതും, തനിചെമപ്പുള്ളതും. അത് നല്ല വെറൈറ്റികളാണ്‌. മഴക്കാലത്ത് അത് കഴിയ്ക്കണ്ട – കാരണം, മഴക്കാലത്ത് അതില്‍ പുഴു ഉണ്ടാകും. അതുകൊണ്ട്‌ മഴയ്ക്ക് മുമ്പ് തെങ്ങിന്റെ തടത്തിലോ മറ്റുള്ളയിടത്തോ ഒരു പത്തു ചീര നട്ടാല്‍ ഒരല്പം പച്ചച്ചാണകോം നുള്ളി വെച്ചാല്‍ മതി, വേറെ വളമൊന്നും വേണ്ട. ശകലം ഗോമൂത്രം കൂടെ ഒഴിച്ചു കൊടുത്താല്‍, അവന്‍ കാലിന്‍റെ വണ്ണത്തില്‌, തുടയുടെ വണ്ണത്തില്‍ ഉണ്ടാകും. തണ്ട് നിറഞ്ഞ് നില്‍ക്കും. നല്ല മൃദുലം ആയിരിയ്ക്കും. ചവച്ചു തിന്നുമ്പം നാരും ഉണ്ടാവില്ല. വെള്ളം പതിവായി ഒഴിച്ചില്ലെങ്കില്‍ നാരുണ്ടാകും. പിന്നെ വീട്ടിലെ ചാരം ഒരു തുള്ളി നുള്ളിയിട്ടാല്‍ മുഴുവന്‍ നാരാകും. ചീര വളര്‍ത്തുമ്പോള്‍ അതാലോചിയ്ക്കണം, ചാരം ഇടരുത്. ഇതൊക്കെ അറിയണം, ഇതൊക്കെ പഠിയ്ക്കണം. ഇതൊക്കെ പഠിച്ചിട്ടേ ഗൃഹസ്ഥനാകാവൂ. ഇത് പഠിയ്ക്കാതെ സന്ന്യാസി ആകരുത്, നാട് നന്നാക്കാന്‍ . ഇത് പഠിയ്ക്കാതെയാണ്‌, നാട് നന്നാക്കാന്‍ ഇറങ്ങുന്നത്. പഠിയ്ക്കണം ഇത്.

ചോദ്യം: ചാരം ഇട്ടാല്‍ എന്താണ് കുഴപ്പം?
ചാരം ഇട്ടാല്‍ പൂക്കും. നട്ടു നോക്കിക്കോ. ചാരം ചെന്നാല്‍ ചീര വേഗം പൂക്കും. ചില വീട്ടില്‍ നില്‍ക്കുന്നത് കാണാന്‍ പാടില്ലേ? നരുന്തായിട്ട് നിന്നിട്ട് പൂത്ത് നില്‍ക്കുകയാ. കണ്ടിച്ച് വല്ല കറിയിലും ഇട്ടാല്‍ മൂന്ന് ദിവസം വേണ്ടി വരും ഉണ്ട് തീരാന്‍ . മനസ്സിലായില്ല? അതിനാ സൈഡ് ഡിഷൊക്കെ വേണ്ടി വരും. സൈഡ് പാത്രം ഒക്കെ വേണ്ടി വരും. മനസ്സിലായില്ലേ ഇത് തുപ്പിയിടാന്‍ . മേശപ്പുറം മുഴുവന്‍ വൃത്തികേടാക്കും. മറ്റേത് അതിന്റെ വേരു വരെ അങ്ങ് പോകും. അത് പണിയാനറിയുന്നവന്‍ ഉണ്ടാക്കണം, അതിന്റെ സ്വാദ് വേറെയാണ്‌. അതിന്‌ നല്ല നാടന്‍ ഗോമൂത്രം ഒക്കെ അങ്ങ് ഒഴിച്ചു കൊടുത്താല്‍ ചീര പോലെ ആദായകരമായ ഒരു കൃഷിയുണ്ടാവുകയില്ല. ഇതൊക്കെ കഴിയ്ക്കാം നിത്യവും. അതൊക്കെ കഴിയ്ക്കണം. അങ്ങനെ നാടനൊക്കെ കഴിച്ച് വളരണം. അതീ കാലാവസ്ഥയ്ക്കിണങ്ങിയതാ. പുറത്തുന്ന് വരുന്ന പഴങ്ങള്‍ ഗര്‍ഭിണി തിന്നരുത്. പുതിയ സാധനങ്ങള്‍ ഒന്നും. കുരുവില്ലാത്തതൊന്നും കഴിയ്ക്കരുത്. ഭാവിയില്‍ കുട്ടിയ്ക്ക് കുട്ടിയുണ്ടാകാതെ വരും. Mutate ചെയ്തതൊന്നും കഴിയ്ക്കരുത്. ഒന്നിച്ച് കൊലപ്പിച്ച വാഴ, ഒന്നിച്ച് കൊലപ്പിച്ച പൈനാപ്പിള്‍ – പൈനാപ്പിള്‍ അല്ലെങ്കിലും ഗര്‍ഭിണി കഴിയ്ക്കരുത്. ജീരകം, പൈനാപ്പിള്‍ , പപ്പായ, ചെമ്പരത്തി ഇവയൊന്നും അടുക്കല്‍ കൂടെ പോലും പോകരുത്. ചെമ്പരത്തി താളി പോലും തേയ്ക്കരുത്. ഗര്‍ഭഛിദ്രം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടാകും. ജീരകം അധികം കഴിയ്ക്കരുത് ഒരു ആറു മാസത്തേയ്ക്ക്. നാലഞ്ചാറ് മാസം വരെ ജീരകം ഒഴിവാക്കി വെയ്ക്കണം. ആറു മാസം ആയാല്‍ ജീരകം വെള്ളത്തില്‍ ധാന്വന്തരം ഗുളികയൊക്കെ വായുവിനു വേണ്ടി കൊടുക്കും. നേരത്തേ ആവരുത്. ജീരകത്തിന്‌ abortive power ഉണ്ട്. തുളസിയിലയ്ക്കുണ്ട് ചെറിയ തോതില്‍ abortive power. കൂവളത്തിലയ്ക്കും ഉണ്ട്. അപ്പോ കഴിയ്ക്കരുത്. വന്‍ തോതില്‍ ഇല്ലെങ്കിലും. അതു പോലെ തന്നെ പൈനാപ്പിള്‍ ഒട്ടും തൊട്ടേക്കരുത്, പൈനാപ്പിള്‍ ഏറ്റവും abortive power ഉള്ളതാണ്‌. ഒരു കഷണം പൈനാപ്പിള്‍ മതിയാകും. ഇതറിയാന്‍ മേലാതെ ഗര്‍ഭിണിയൊക്കെയാകും. IO, ITSI യുമൊക്കെ ചെയ്ത് ആകാത്തിടത്ത് ആയി ഒക്കെ വരുന്ന കൂട്ടത്തില്‍ ഭര്‍ത്താവ് ഒരു ജ്യൂസ് വാങ്ങിച്ചു കൊടുക്കും പൈനാപ്പിള്‍ . വീട്ടില്‍ വരുമ്പ്ഴേക്ക് അല്പ ബ്ളീഡിങ്ങും ഉണ്ടാകും പണിയും തീരും. വീണ്ടും അടുത്ത പണിയ്ക്ക് പോവുകയാണ്‌. അന്നേരവും മനസ്സിലാക്കൂല ഇത്. ഇതൊക്കെ കാര്‍ന്നോത്തിമാരോട് ചോദിച്ച് മനസ്സിലാക്കണം. ഒരു പൈനാപ്പിള്‍ കുത്തിപ്പിഴിഞ്ഞാല്‍ തീര്‍ന്നു കിട്ടും പണി. ഒരൊറ്റ പപ്പായയുടെ കായ മതി. തീര്‍ന്നു കിട്ടും പണി. അത് കൊണ്ട് അതൊന്നും കഴിയ്ക്കരുത്, ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ . സംസ്കാരത്തിലത് പ്രത്യേകം ഓര്‍ക്കണം. പത്തു മാസവും പറ്റുമെങ്കില്‍ പാല്‍ കഷായങ്ങള്‍ കുടിയ്ക്കണം. അതിന്‌ ഒന്നാം മാസം വേറെ, രണ്ടാം മാസം വേറേ അങ്ങനെയൊരു കുറിപ്പുണ്ട്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s