ദാമ്പത്യവിജ്ഞാനം – 49 [ദാമ്പത്യം എന്തിന്?]

അത് ഭാര്യയുടെ സ്നേഹം കുറഞ്ഞു വരികയും ഇടയ്ക്കിടയ്ക്ക് തമ്മില്‍ മുട്ടും തട്ടും ഒക്കെ ഉണ്ടാകുമ്പോള്‍ നാട്ടുകാരും ബാക്കിയുള്ളവരും കൂടി “ഒരു കുട്ടിയുണ്ടാകാന്‍ ശ്രമിച്ചുകൂടെ? അങ്ങനെയാണെങ്കില്‍ ഇതിനൊരു പരിഹാരം ഉണ്ടാകുമല്ലോ” എന്ന് നിരന്തരമായി പറയുമ്പോഴും, പിന്നെ ഇടയ്ക്കിടയ്ക്ക് ഒരു കുട്ടിയുണ്ടായാല്‍ എളുപ്പമുണ്ടല്ലോ ഈ ഉണ്ടാക്കിയ സ്വത്തൊക്കെ ആരെയാ ഏല്‍പ്പിക്കുക എന്ന് വിചാരിക്കുമ്പോഴും ഒക്കെ ആഗ്രഹം വരും, അത് സ്വത്തിനു വേണ്ടിയുള്ളത് കുട്ടിയില്‍ ആരോപിച്ചതാണ്. മനസ്സിലായില്ല? നിങ്ങള്‍ എന്നെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ പറഞ്ഞത് അതൊന്നുമല്ല, വിവാഹം കഴിക്കുന്നത്‌ തന്നെ പ്രജാതന്തുവിനു വേണ്ടിയാണ്.

“പ്രജാമേസ്യാതഥ ജായാമേസ്യാതഥ പ്രജായേയ:”

എനിക്ക് കുട്ടി വേണം, അതിനൊരു ജായയെ വേണം, എന്നെ ജനിപ്പിക്കാന്‍.

“വിത്തമേസ്യാതഥാ കര്‍മ്മകുര്‍വീയ” – എനിക്ക് പണം വേണം അതുകൊണ്ട് ഞാന്‍ പണിയെടുക്കുകയാണ്. പണം വേണ്ടവന്‍ പണിയെടുത്താലേ ഉണ്ടാവുകയുള്ളൂ. പണിയെടുക്കാതെ പണം ഉണ്ടാവില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന നോട്ട് ഉണ്ടാവും. അത് നില്‍ക്കൂല്ല. പണിയെടുത്തത് മാത്രമേ നില്‍ക്കൂ. മനസ്സും ശരീരവും വാക്കും സംയോജിതമായി നടത്തി പണിയെടുത്ത് ഉണ്ടാക്കിയ ഒരു രൂപ പണമാണ്. ഇവ പങ്കു വഹിക്കാത്ത ലക്ഷം രൂപയും പണമല്ല. അത് നിങ്ങളെയും കൊണ്ട് പോകും, ഇത് നിങ്ങളുടെ പുറകേ വരും. അതുകൊണ്ടാണ് ഒരുപാട് ഇല്ലാത്തവന്‍ ചിലപ്പോള്‍ സുഖമായി ജീവിക്കുമ്പോള്‍ നിങ്ങള്‍ ഒരുപാട് ഉള്ളവര്‍ സുഖമില്ലാതെ ജീവിക്കുന്നത്. ഈ കണക്കു പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല. ജീവിക്കാന്‍ വളരെ കുറച്ചു മതി. മൂല്യമാണ് വേണ്ടത്. ആ മൂല്യം അതിനു നല്‍കുന്നത് കര്‍മ്മമാണ്‌. കര്‍മ്മത്തിന്‍റെ മൂല്യമുള്ളത് മാത്രമേ ധനമാവുകയുള്ളൂ. അത് ശ്രദ്ധിച്ചു നോക്കിയിട്ടുള്ളവര്‍…

“ഞാന്‍ പണിയെടുക്കുന്നു, എന്തിനു പണിയെടുക്കുന്നു? എനിക്ക് ധനം വേണം.”

“വിത്തമേസ്യാതഥ കര്‍മ്മകുര്‍വീയ
ജായാമേസ്യാതഥ പ്രജാംപ്രജായേയ:”

എന്നേ വളര്‍ത്താന്‍, എന്‍റെ കര്‍മ്മങ്ങള്‍ നടപ്പാക്കാന്‍, ഞാന്‍ സങ്കല്‍പ്പിക്കുന്ന സങ്കല്പങ്ങള്‍ക്ക് നാളെ ഫലമുണ്ടാകാനാണ്, എന്നെ ഒന്നു പുനര്‍ജ്ജനിപ്പിക്കാനാണ് നിന്നെ ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അതിനുള്ള തപസ്സും അതിനുള്ള സൌകുമാരികതയും അതിനുള്ള ലാളിത്യവും അതുള്‍ക്കൊള്ളാനുള്ള ഗൌരവവും നിനക്കുണ്ട്‌ എന്നുള്ളത് കൊണ്ട് നിന്നെ ഞാന്‍ വിവാഹം കഴിക്കുന്നു. ഇതാണ് വിവാഹം എന്ന സംസ്കാരം. അതിനാണ് ഈ സംസ്കാര കര്‍മ്മത്തിലൂടെ പോകുന്നത്. കാരണം എന്‍റെ പരമ്പര, എന്‍റെ അച്ഛന്‍, എന്‍റെ അപ്പൂപ്പന്‍ എന്നില്‍ അര്‍പ്പിച്ച പാരമ്പര്യകര്‍മ്മങ്ങളിലൂടെ മഹത്തായ ജ്ഞാനത്തെയും പാരമ്പര്യത്തെയും നഷ്ടപ്പെടാതെ പുത്രനിലൂടെ, പുത്രന്‍റെ പുത്രനിലൂടെ, പരമ്പരയെ അനശ്വരമായി കൊണ്ട് പോകുന്നതിനാണ് ഞാന്‍ നിന്നെ സ്വീകരിക്കുന്നത്. ഇതാണ് വൈദികം. ഇതാണ് ഞാന്‍ പറഞ്ഞത്. ഇത് പറഞ്ഞിട്ട് വേണമായിരുന്നു ആദ്യത്തെത് പറയാന്‍. അത് എനിക്കൊരു തെറ്റ് പറ്റി പോയിട്ടുണ്ട്. അത് അറിയാതെ പറഞ്ഞതല്ല, നിങ്ങള്‍ ഒന്നു ചൊടിക്കുന്നത് കാണാന്‍ ഒരു രസമാണല്ലോ എന്നു കൂടെ വിചാരിച്ചു പറഞ്ഞതാണ്. തീര്‍ത്തു അറിയാതെയല്ല പണി പറ്റിച്ചത്. നിങ്ങള്‍ അങ്ങനെയല്ല എന്ന് പറയുമ്പോഴേക്കും നിങ്ങള്‍ ചൊടിക്കും. പിന്നെ ചോടിപ്പൊക്കെ കഴിഞ്ഞു മതിയല്ലോ.

പ്രജാതന്തുവിനെ ആണ് പ്രജ എന്ന് പറയുന്നത് – “പ്രകര്‍ഷേണ ജായ പ്രജ” – നല്ലത് പോലെ ജനിച്ചത്. സന്താനം എന്ന് പറയും. “തനു വിസ്താരേ കരണേ ച || സമ്യക് തനു വിസ്താരേ കരണേ ച||” – സന്താനം.

എന്‍റെ തനു – ശരീരം, സൂക്ഷ്മ കാരണ ശരീരങ്ങളെ എന്‍റെ ശരീരത്തില്‍ ഇരുന്നു ഇന്ന് വിസ്തരിപ്പിക്കുന്ന ലോകത്തിന് വിസ്തൃതിയുണ്ടാക്കുവാന്‍ ആ ലോകങ്ങളെ വെട്ടിപ്പിടിക്കുവാന്‍ എന്‍റെ സങ്കല്‍പ്പങ്ങള്‍ ഈ ജീവിതകാലം കൊണ്ട് പറ്റാത്തതിനാല്‍ അത് വെട്ടിപിടിക്കാവുന്ന ഒരുവനെ സങ്കല്‍പ്പിച്ചു ഏല്‍പ്പിച്ച് മരിക്കാന്‍ – അതിനു എന്നേ ജനിപ്പിക്കാന്‍ കൊള്ളാവുന്ന ഒരുവളെ സ്വീകരിക്കുന്നതാണ് വിവാഹം. ചമല്‍ക്കാരം ഉണ്ടോ ഇതിന്?

മറ്റേതിനു വിവാഹം ഒന്നും കഴിക്കണം എന്നില്ല. കഴിച്ചത് കൊണ്ട് കാര്യവും ഇല്ല. കാമസംതൃപ്തിക്ക് കാമമുള്ളവന്‍ വിവാഹം കഴിച്ചിട്ട് ഒരു കാര്യവും ഇല്ല; ഉള്ളവള്‍ വിവാഹം കഴിച്ചിട്ട് ഒരു കാര്യവും ഇല്ല. അത് സംതൃപ്തമാകുന്ന പ്രശ്നമില്ല. നിങ്ങള്‍ സമ്മതിക്കാന്‍ അല്പം വിഷമമുള്ള കാര്യമാണ്. സത്യം നിങ്ങള്‍ ചിന്തിക്കുമെങ്കില്‍, ഭാര്യയായി ഇരിക്കുന്ന സ്ത്രീക്ക് കാമന തോന്നുമ്പോള്‍ കൂടെയുള്ള ഭര്‍ത്താവിനു തോന്നണമെന്നില്ല. ഭര്‍ത്താവിനു തോന്നുമ്പോള്‍ ഭാര്യക്ക് തോന്നണമെന്നില്ല. രണ്ടു പേര്‍ക്കും തോന്നി വരുമ്പോള്‍ കാലം അനുകൂലം ആകണമെന്നില്ല. രണ്ടു പേര്‍ക്കും തോന്നി കാലം അനുകൂലം ആയി വരുമ്പോള്‍ ദേശം അനുകൂലം ആകണമെന്നില്ല. ഒത്തുവന്നാല്‍ വീട്ടില്‍ 10-30 പേര്‍ ആ സമയത്താണ് അതിഥിയായും ബഹളമായും വരുന്നത് എങ്കില്‍ ഇതിലൊക്കെ ഗുലുമാലാണ്. ഇതൊക്കെ നിങ്ങള്‍ പഠിക്കേണ്ട കാര്യമാണ്; പക്ഷേ ഞാനാണ് പഠിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ പണിക്കൊന്നും പോകാത്തത്. നല്ല പോലെ ഉറപ്പിച്ചു പറഞ്ഞു തരാം. ഞങ്ങള്‍ അറിഞ്ഞാണോ അറിയാതെയാണോ എന്നെ വിളിച്ചത് എന്നറിയില്ല. വിളിച്ചപ്പോള്‍ ഞാന്‍ വിളി കേട്ടത് ഇത് അറിയാം എന്നുള്ളത് കൊണ്ട് തന്നെയാണ്. ഞാന്‍ പറഞ്ഞതൊക്കെ സത്യമാണോ എന്ന് ആലോചിച്ചു നോക്കിയിട്ട് സമ്മതിച്ചാല്‍ മതി.

അതുകൊണ്ട് ഇത് കാമത്തില്‍ അങ്കിതമല്ല. ഇനി ഇതിനൊക്കെ അപ്പുറം പലപ്പോഴും കാലം ഒരുങ്ങി വരുന്ന ഒരു കാമവേളയില്‍ ഭര്‍ത്താവ് വിദേശത്തും ഭാര്യ നാട്ടിലുമായിരിക്കും. ഇതൊക്കെ കൃത്യമായി അവധിയെടുത്ത് വരുന്ന സമയത്തും കൃത്യമായി സാഹചര്യം ഇണങ്ങുമ്പോഴും മാത്രമാകുമ്പോള്‍ ഇത് യാന്ത്രികമാണ്‌. വൈകാരികവുമല്ല, വൈചാരികവുമല്ല. ഇതിനുള്ള വൈകാരിക സാക്ഷരതയും വൈചാരിക സാക്ഷരതയും ഒട്ട് നിങ്ങള്‍ക്കില്ല താനും. അതാരും പഠിപ്പിച്ചിട്ടുമില്ല. സാക്ഷരതയുടെ രണ്ടു മുഖങ്ങളാണ് വൈകാരികതയും വൈചാരികതയും. വൈകാരിക സാക്ഷരതയുണ്ടെങ്കിലേ ഇത് തിരിച്ചറിയൂ. പിന്നെ നിങ്ങളുടെ കേളികളും നിങ്ങളുടെ ഇടപാടുകളും ആലോചിച്ചാല്‍ അത് കേവലം ഒരു ക്രമീകരണം മാത്രമാണ്. ഇനിയും എത്രയോ ജന്മങ്ങള്‍ കഴിഞ്ഞാലും ഈ സത്യം മനസ്സിലാക്കാതെ എന്നാണ് അതിന്‍റെ സംതൃപ്തിയുടെ ദിനങ്ങള്‍ ഉണ്ടാവുക? ഇനി ആണെങ്കില്‍, രണ്ടു പേര്‍ തമ്മില്‍ ഉണ്ടാകുന്ന അബോധപ്രബോധനപരമായ പൂര്‍വജന്മാര്‍ജ്ജിതമായ കാമകലനാവൈചിത്ര്യങ്ങളെല്ലാം. അതാകട്ടെ നിങ്ങളുടെ നിയമവ്യവസ്ഥകളും നിങ്ങളുടെ ജീവിതചക്രവാളങ്ങളും അനുവദിക്കുന്നുമില്ല. പറഞ്ഞത് മനസ്സിലായോ എന്നറിയില്ല. കാമം അബോധാര്‍ജ്ജിതമാണ്. അത് പുറത്തുവച്ചു ഒരാളെ കാണുമ്പോള്‍ തോന്നി രണ്ടു പേരും തമ്മില്‍ ആശയവിനിമയം ചെയ്യുമ്പോള്‍ ഫെമിനിന്‍ എന്ന് പറയുന്ന ഒരു ശ്രവം സ്ത്രീയിലും പൌരുഷത്തിന്‍റെ ഒരു ശ്രവം പുരുഷനിലും സംജാതമാവുകയും അവ തമ്മില്‍ അന്തരീക്ഷത്തില്‍ ആഗിരണം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അറിയാതെ ഉരുത്തിരിയുന്ന ഒരു പ്രക്രിയയാണ് ഇതെങ്കില്‍ അവിടെ സാമാജിക അനുമതികളും സാമാജിക മര്യാദകള്‍ അതിനെതിരും, സാമാജിക അനുമതി ഇല്ലായ്മ, സാമാജിക രംഗങ്ങള്‍ അതിനെതിരും, അത് തെറ്റാണെന്നുള്ള സാമാജിക ബോധവും നിയമബോധവും കിടക്കുമ്പോള്‍ നിങ്ങള്‍ എന്ന് സംതൃപ്തിയോടെ ജീവിക്കുമെന്നാണ് നിങ്ങള്‍ വ്യാമോഹിക്കുന്നത്? അതുകൊണ്ട് ഇത് പൂര്‍ണമായും അസാധ്യമാണ്. അതിനു ഉപകരണങ്ങള്‍ ഉണ്ടാക്കുകയും അതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും അതിനു പ്ലാനിംഗ് ഉണ്ടാക്കുകയും അതിനു ഗവേഷണം ചെയ്യുകയും ചെയ്യുന്നതിനേക്കാള്‍ വിഡ്ഢിത്തം ലോകത്തില്ല. അതിനു പകരം മനുഷ്യന് വൈകാരിക ക്ഷമതയുള്ള വൈകാരിക സാക്ഷരത നല്‍കുകയാണ് വേണ്ടത് ചെറുപ്പം മുതല്‍. അവന്‍റെ സങ്കല്‍പ്പങ്ങളില്‍… ലോകങ്ങളില്‍… ഇത് കാമത്തിനാനെന്നുള്ളത് മാറ്റി പകരം പ്രജാതന്തുവിനു വേണ്ടിയാണെന്നും അത് നിന്നെ ജനിപ്പിക്കുവാനാണെന്നും കൊടുക്കുമ്പോള്‍ അവന്‍ സായൂജ്യത്തിന്റെ സന്തതസങ്കല്‍പ്പങ്ങളിലേക്ക് ഉയരും എന്നുള്ളത് തീര്‍ച്ചയാണ്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s