ദാമ്പത്യവിജ്ഞാനം – 48 [പ്രജാതന്തുവിന് വേണ്ടി ആര് വിവാഹം കഴിക്കുന്നു?]

രസത്തെ ദഹിപ്പിച്ചു രക്തമായും, രക്തത്തെ ദഹിപ്പിച്ചു മാംസമായും, മാംസത്തെ ദഹിപ്പിച്ചു മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ചു അസ്ഥിയായും, അസ്ഥിയെ ദഹിപ്പിച്ചു മജ്ജയായും, മജ്ജയെ ദഹിപ്പിച്ചു പൂര്‍ണമാക്കി ബീജമായും, മറുവശത്ത് അണ്ഡമായും രൂപാന്തരപ്പെടുമ്പോള്‍, ഈ പ്രക്രിയയിലൂടെ കാമം കര്‍മ്മമായി അഗ്നിയെ ജലത്തെയെല്ലാം സ്വീകരിച്ച് പചനപാചനങ്ങളിലൂടെയെല്ലാം കടന്നു അവിടെയെത്തി നില്‍ക്കുമ്പോള്‍ സങ്കല്‍പ്പം കേവലം ഒരു ശരീരബന്ധത്തിന്‍റെ സുഖം മാത്രമായി ഉഴറി ഓടുന്ന ഒരു നിലയില്‍ ബീജത്തിനോ, മജ്ജയ്ക്കോ, അസ്ഥിക്കോ, മേദസ്സിനോ, മാംസത്തിനോ, രക്തത്തിനോ, രസത്തിനോ ഒരു പ്രാധാന്യവും ഇല്ലാത്ത, യാന്ത്രികമായ ഒരു സുഖത്തിന്‍റെ മാത്രം സങ്കല്പമുള്ള, ഈ ഓട്ടത്തില്‍, അതും എല്ല് കടിക്കുന്ന ഒരു പട്ടി എല്ലിട്ടു കടിക്കുമ്പോള്‍ എല്ലിനു മുകളിലൂടെ ചാടുകയും, എല്ല് മലര്‍ന്നു കിടന്നു കടിക്കുകയും, എല്ല് കടിച്ചുകൊണ്ട് വലിക്കുകയും, എല്ലിനെ ഉരുട്ടുകയും എല്ലാം ചെയ്യുന്നതിനിടയില്‍ അതിന്‍റെ മോണ പൊട്ടി വരുന്ന ഒരു ചോരയില്‍ നാവില്‍ രക്തത്തിന്‍റെ രുചി അനുഭവിച്ചാല്‍ അത് എല്ല് തന്നതാണെന്നുള്ള വ്യാമോഹത്തില്‍ വീണ്ടും കടിക്കുന്നതു പോലെ ജീവിക്കുന്നു എന്നല്ലാതെ ഇതെങ്ങനെ പ്രജയ്ക്ക് വേണ്ടിയാകും?

ഉദാഹരണം നിങ്ങളെ വിഷമിപ്പിച്ചേക്കും. വിഷമിപ്പിക്കുന്നത് ഞാന്‍ പട്ടിയോട്‌ ഉപമിച്ചതിലായിരിക്കും. ദേഷ്യമുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാം, വിരോധമില്ല. ഉപമ ആപ്തമാണോ?

ശ്രോതാവ് : “വ്യാസന് വിജയിക്കാന്‍ കഴിയാത്തിടത്ത്, വ്യാസന് പോലും ഉത്തമന്മാരായ പുത്രന്മാരെ ജനിപ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍….?”

വ്യാസനൊക്കെ വിജയിച്ചിട്ടുണ്ട്. വ്യാസന്‍ ജനിപ്പിച്ച പുത്രന്മാരെല്ലാം ഉത്തമന്മാരാണ്. ആരുടെ കാര്യമാണ് ഉത്തമനല്ല എന്ന് പറഞ്ഞത്? ധൃതരാഷ്ട്രരും പാണ്ഡുവും ആണോ? അത് കഥ വേറെ ആണ്. കൃത്യമായി ഒരമ്മ വിളിച്ച്, “പുത്രാ… ഇവര്‍ക്ക് ഈ രാജ്യം നിലനില്‍ക്കാന്‍ പുത്രന്മാരെ വേണം.” വേദങ്ങള്‍ വ്യസിച്ച, പരാശരന്‍റെ പുത്രന്‍, കാളിയില്‍ ജനിച്ച പരാശരന്‍റെ പുത്രന്‍, അമ്മയുടെ അപേക്ഷയനുസരിച്ചു വന്ന് തന്‍റെ സഹോദരന്‍റെ ഭാര്യമാരില്‍ പുത്രധര്‍മത്തിന് ഒരുങ്ങുമ്പോള്‍ അതിന് “നിയോഗം” എന്നാണ് പേര്. അതെല്ലാം പഠിക്കണം. അല്ലാതെ നിങ്ങള്‍ ഇടയ്ക്കൂന്നു ചോദിച്ചാല്‍ അതെല്ലാം നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടി വരും. നിയോഗത്തില്‍ നിയോഗിയുടെ മനസ്സ്, നിയോഗത്തിന് വിധേയമാകുന്ന മനസ്സ് ഇതൊക്കെ പ്രധാനമാണ്. അതുകൊണ്ടാണ് നേരത്തേ ഞാന്‍ ഒരു ചോദ്യം ചോദിച്ചത്. നിങ്ങള്‍ പരിശോധനയ്ക്കായി നിന്ന് കൊടുക്കുന്ന വേളയില്‍ എന്ത് സംഭവിക്കും? അപ്പോള്‍ അതിനു മുന്‍പ് തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയ ഇല്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ട്. അതുപോലെ, ഒന്ന് കാശി രാജ്യത്തിലെ സ്വയംവരമണ്ഡപത്തില്‍ നിന്നും കൈയ്യില്‍ വരണമാല്യവുമായി നില്‍ക്കുന്ന പെണ്‍കൊടികളെയാണ് ബലാല്‍കാരേണ പിടിച്ചുകൊണ്ട് വരുന്നത്. ബലാല്‍ക്കാരം സ്ത്രീമനസ്സിന് ഇഷ്ടമുള്ള ഒന്നാണ്. അനിഷ്ടമുള്ളതല്ല മനശാസ്ത്രപ്രകാരം. കാരണം തന്‍റെ ഉത്തരവാദിത്ത്വം ഇല്ലാതെയും താന്‍ വിധേയം ആകാതെയും പ്രകൃതി തന്നെ വിധേയമാക്കി ചെയ്യുന്ന ഒരു പ്രക്രിയയുടെ സുഖം അവര്‍ക്ക് മനസ്സില്‍ എന്നും വച്ചു ആനന്ദിക്കുവാനും കുറ്റങ്ങള്‍ തങ്ങളുടേതല്ലാതെ മറ്റൊരിടത്ത് ഏല്‍പ്പിക്കുവാനും പറ്റുന്ന അനിതരസാധാരണമായ ഒരു ലോകമാണത്. അത് നിങ്ങളോട് ഇപ്പോള്‍ പഠിപ്പിച്ചു തരാന്‍ പറ്റില്ല, അതിനു നമുക്ക് വേറെ ക്ലാസ്സ്‌ വയ്ക്കണം. അതിന്‍റെ ജീവശാസ്ത്രം വേറെയാണ്. എങ്കിലും ഞാന്‍ സൂചിപ്പിച്ചു എന്ന് മാത്രം. അത് നിങ്ങള്‍ക്കെല്ലാം അറിയുകയും ചെയ്യാം. പക്ഷേ നിങ്ങള്‍ക്ക് ശാസ്ത്രീയമായി ഒന്നുമറിയില്ല എന്നുമാത്രമേയുള്ളൂ. അതാണ്‌ എന്നും മനസ്സില്‍ നില്‍ക്കുന്നത്. പക്ഷേ അതിനു വരുന്നവന്‍ ആരോഗ്യമുള്ളവനും അനിതരസാധാരണമായ ഗുണങ്ങളുള്ളവനും ആയിരിക്കണം. ലോകത്തിന്നുവരെ അനിതരസാധാരണമായ ഗുണങ്ങള്‍ ഉള്ളവനും അനവദ്യസുന്ദരമായ സ്വഭാവം ഉള്ളവനും അനിഷേധ്യമായ കഴിവുള്ളവനും ചെയ്യുന്നതൊന്നും കുറ്റമായി ഒരു കോടതിയിലും ഒരിക്കലും വന്നിട്ടില്ല, വരില്ല. അത് ലോകസുഖത്തിന്‍റെയും ലോകസങ്കല്പത്തിന്‍റെയും അപ്പുറമാണ്. അത്തരം ആയിരം കേസുകള്‍ നിങ്ങള്‍ക്ക് തന്നെ അറിയാം, ഒരുപക്ഷേ.

പക്ഷേ ഇവിടെ ബലാല്കാരമായി പിടിച്ചുകൊണ്ട് പോകുന്നത് രാജയഷ്മാരോഗിയായ ഒരുത്തന്‍റെ ഭാര്യയാക്കുന്നതിനു വേണ്ടിയാണ്. ഭീഷ്മര്‍ക്ക് ഭാര്യയാക്കാനല്ല. ആയിരുന്നെങ്കില്‍ ഒരംബയും ഒരംബാലികയും ഒരംബികയും എതിര്‍ക്കൂല്ല. അതിന്‍റെ മന:ശാസ്ത്രം നിങ്ങള്‍ക്ക് മനസ്സിലായോ എന്നറിയില്ല. നിറഞ്ഞ രാജസദസ്സില്‍ കൈയില്‍ വരണമാല്യവുമേന്തി സ്ത്രീസങ്കല്പത്തിന്‍റെ മുഴുവന്‍ കാമങ്ങളും പുഷ്കലമായി നില്‍ക്കുന്ന സ്വയംവര മണ്ഡപത്തിലേക്ക് ആയിരം രാജാക്കന്മാര്‍ക്കിടയിലൂടെ സാല്വന്‍റെ കഴുത്തിലേക്കു വരണമാല്യമിടാന്‍ ചെല്ലുമ്പോള്‍ ഓടി വന്ന് “നിര്‍ത്ത്!” എന്ന് പറഞ്ഞു വരണമാല്യവും തട്ടി ആ രാജകുമാരന്‍മാരുടെ മുന്‍പില്‍ നിന്നും ബലാല്കാരമായി അംബയെയും അംബികയെയും അംബാലികയെയും എടുത്തു തേരിലേക്ക് കയറ്റി ഒരു ബ്രഹ്മചാരി കടന്നു പോകുമ്പോള്‍ അവന്‍ ആ നില്‍ക്കുന്ന രാജാക്കന്മാര്‍ക്ക് പോലും ആദരണീയനാണ്, അനിഷേധ്യനാണ്. ലോകത്തില്‍ ഏതു പെണ്ണാണ്‌ അവന്‍റെ ഭാര്യാപദവി ആഗ്രഹിക്കില്ലാത്തത്? പക്ഷേ പൊട്ടിത്തെറിക്കുന്നതു നിത്യബ്രഹ്മചാരത്തിന്റെ ശപഥവും ചെയ്ത് രാജ്യം വേണ്ടെന്നു വച്ചു പിന്‍വാങ്ങി തന്‍റെ സഹോദരന്‍ രാജ്യഭാരമേറ്റ് രാജയഷ്മാവായി കിടക്കുമ്പോള്‍ അവനു കാഴ്ചവയ്ക്കാനാണ് കൊണ്ടുപോകുന്നത് എന്ന് അറിയുമ്പോഴാണ് പകയും ദ്വേഷവും ഒക്കെ പൊട്ടിപുറപ്പെടുന്നത്.

നിങ്ങള്‍ വായിക്കേണ്ട പോലെ വായിച്ചില്ല എന്നൊരു സംശയം. അതിനും കുഴപ്പമില്ല, ഇത് കഴിഞ്ഞു വരുന്നതാണ് വ്യാസന്‍. സര്‍വഥാ ഹസ്തിനപുരത്തോട് പക മുഴുത്തു നില്‍ക്കുന്ന സ്ത്രീത്വം അതിന്‍റെ വയലില്‍ തപസ്സല്ല രൂപപ്പെടുത്തിയിരിക്കുന്നത്. വ്യാസപുത്രന്‍മാര്‍ക്ക് പാണ്ഡിത്യം അല്പം പോലും കുറവില്ല. ശരീരത്തിന്‍റെ ഭാഗങ്ങള്‍ മാതൃജവും പിതൃജവും ആണ്. പാണ്ഡുവിനും ധൃതരാഷ്ട്രനും മാതൃജഭാവങ്ങളായ അംശങ്ങക്ക് മാത്രമാണ് വൈകല്യമുള്ളത്. ധൃതരാഷ്ട്രനു നേത്രേന്ദ്രിയവൈകല്യം മാതൃജമായി ബാധിച്ചുവെങ്കില്‍ രക്തജവൈകല്യമാണ് പാണ്ഡുവിനെ ബാധിച്ചത്. ഇവ മാതൃജമാണ്. പിതൃജമല്ല.
ദീര്‍ഘദൃഷ്ടിയും ഭാവിയെ അറിയുന്നവനുമായ വ്യാസന്‍ അമ്മയോട് ആവശ്യപ്പെട്ടതും അല്പം സമയം തരാനാണ്. വ്യാസന്റെ ഭാഗത്ത്‌ തെറ്റില്ല. നിങ്ങളുടെ ഭാഗത്ത്‌ ഉണ്ട്, കാരണം നിങ്ങള്‍ നേരത്തേ ഈ സങ്കല്‍പം പുലര്‍ത്തിയവര്‍ വിരളമാണ്. ഒരു കുട്ടിക്ക് വേണ്ടി വിവാഹം കഴിക്കുന്നവര്‍ ചെറുപ്പക്കാരുടെ ഇടയില്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. വ്യാസന്‍ കുട്ടിക്ക് വേണ്ടിയോ ഹസ്തിനപുരത്തിന് വേണ്ടിയോ ഒന്നും നോയമ്പ് നോറ്റതല്ല. അമ്മ വിളിച്ചിട്ട് വന്നതാണ്. വ്യാസന്‍ വന്നത് അമ്മയുടെ ഒരു ആഗ്രഹം നിറവേറ്റാന്‍ വേണ്ടി മാത്രമാണ്. അത് കാലം വരുത്തിയതാണ് വ്യാസനെ. നിങ്ങളെ കാലം വരുത്തിയതുമല്ല.

കാലം ചിലത് നശിപ്പിക്കാറാകുമ്പോള്‍ വരുത്തുന്ന ഒരു വരവുണ്ട്. അത് ഒരാള്‍ക്കും രക്ഷപ്പെടാന്‍ ആവൂല്ലാ. കാലം വരുത്തി എന്നതിന് തെളിവ് യോഗവാസിഷ്ഠമാണ്. അര്‍ജ്ജുനോപാഖ്യാനം. യുഗാന്ത്യത്തില് ധര്‍മന്‍ തപസ്സിനു പോകുന്ന സമയത്ത് പ്രജകളെ കൊണ്ട് നിറയുമ്പോള്‍ ഭൂമി അപേക്ഷിക്കും. ആ സമയത്താണ് അര്‍ജ്ജുനനും കൃഷ്ണനും എത്തുന്നത്. ആ സമയത്താണ് പാണ്ഡുവൃത്താന്തവും ധൃതരാഷ്ട്രവൃത്താന്തവും ഒക്കെ, അതൊക്കെ അനുപേക്ഷണീയമാണ്. അത് വ്യാസന്‍റെ കൈകളിലല്ല. അത്കൊണ്ടാണ് അമ്മയോട് ആവശ്യപ്പെട്ടിട്ടും, “സമയമില്ല… പെട്ടെന്ന് വേണം… ” അതുകൊണ്ടാണ് വ്യാസന്‍ ബന്ധപ്പെട്ടത്. ബന്ധപ്പെട്ടിട്ടും വ്യാസപുത്രന്മാര്‍ പണ്ഡിതന്‍മാര്‍ തന്നെയാണ്. രണ്ടു വൈകല്യങ്ങളേ അവര്‍ക്കുള്ളൂ. പാണ്ഡിത്യത്തിനു കുറവൊന്നുമില്ല. ധൃതരാഷ്ട്രന്‍ അറിഞ്ഞും ഭാവിയെ അറിഞ്ഞുമൊക്കെയാണ് ഈ കര്‍മങ്ങളിളൊക്കെ വ്യാപരിച്ചത്, അറിവില്ലതെയല്ല. അതുപോലെ നിങ്ങള്‍ അറിഞ്ഞാണ്, കാലത്തിന്‍റെ നിര്‍ണ്ണയത്തിലാണെങ്കില്‍ ദു:ഖത്തിനവകാശമില്ല. മനസ്സിലായില്ല?! ഞാന്‍ ഉദാഹരിച്ചത് അതല്ല.

പ്രജാതന്തുവിനു വേണ്ടിയല്ല ആധുനികര്‍ വിവാഹം കഴിക്കുന്നത്‌. പ്രജാതന്തുവിനു വേണ്ടി വിവാഹം കഴിക്കുന്നത്‌ സംസ്കാരത്തിലൂടെ പോകുമ്പോള്‍ മാത്രമാണ്. അബദ്ധവശാല്‍ ഒന്നോ രണ്ടോ പേര്‍ അങ്ങനെ വീണേക്കാം. കുറേക്കാലം അടിച്ചുപൊളിച്ചു ജീവിച്ചു യൌവനം അവസാനിക്കാറാകുമ്പോള്‍ കുട്ടികളില്ലെങ്കില്‍ കുട്ടിക്ക് വേണ്ടി ആഗ്രഹിച്ചേക്കാം. അത് വേറെ ആഗ്രഹമാണ്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s