ദാമ്പത്യവിജ്ഞാനം – 47 [കോശസംസ്കാരം]

യഥാവിധിയായ സംസ്കാരകര്‍മ്മങ്ങള്‍ കൊണ്ട് മസ്തുളങ്കവും കോശങ്ങളും സമീചീനമായി സംയോജിപ്പിച്ചില്ലെങ്കില്‍ ഇത്തരം അറിവുകളെല്ലാം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അപഖ്യാതികളും, ഉപദ്രവങ്ങളും രോഗങ്ങളും ഉണ്ടാക്കും. ആദ്യത്തേത് രണ്ടു ദിശകളും പിന്നത്തേതു നാല് മാത്രകളും ആയി, നാല് അളവുകളുമായാണ് വികസിക്കുന്നത്.

യാഥാര്‍ത്യബോധത്തോടെ പ്രയോജനത്തെ യാഥാര്‍ത്യമായി കണ്ടു കോശങ്ങളെ ആ രീതിയില്‍ ശരിയാക്കി എടുക്കുന്നതും പ്രിയാപ്രിയങ്ങളുടെ തലങ്ങളില്‍ നിഷ്പ്രയോജനമായതിനെ പ്രയോജനത്തിലേക്ക് വ്യാഖ്യാനിക്കുകയും, പ്രയോജനാപേക്ഷയുള്ളതിനെ നിഷ്പ്രയോജനത്തിലേക്ക് വ്യാഖ്യാനിക്കുകയും ചെയ്ത്, ഒരു തലമുറയില്‍ ഓടാന്‍ പറ്റിയാലും അടുത്ത തലമുറയില്‍ ഓടാന്‍ പറ്റാതാവുകയും ചെയ്യുക – ഇതാണ് സംസ്കൃതിക്ക് വരുന്ന ച്യുതി.

ഒരു തലമുറയിലേ പഠിക്കാതെ പഠിപ്പിക്കാന്‍ പറ്റുകയുള്ളൂ. അടുത്തതില്‍ അതും നടക്കൂല്ല. നേരത്തേ പഠിപ്പിച്ചവന്‍റെ ജനിതകത്തിന്‍റെ സ്മരണകൊണ്ട് പഠിപ്പിക്കാനുള്ള ഒരു അവബോധം കിടക്കുന്നതാണ് പഠിക്കാതെ പഠിപ്പിക്കുവാന്‍ കാരണമായിത്തീരുന്നത്. അപ്പോള്‍ പഠിച്ചുമില്ല, പഠിപ്പിക്കാനുള്ള ആവേഗം അടുത്ത തലമുറയില്‍ പോകുകയും ചെയ്യുമ്പോള്‍ പഠിപ്പിക്കാനേ പറ്റൂല്ല, കോശസംസ്കാരം മായും. ഇതാണ് ഇതിന്‍റെ മുഖ്യവൈകല്യം. ഉദാഹരണം മനസ്സിലായോ? ഇങ്ങനെയുണ്ടോ പലപ്പോഴും… ഈ അച്ഛനും കൊച്ചച്ഛനും? ഇവിടെയാണ് നമ്മുടെ mind പോകുന്നത്.

(ഒരു ശ്രോതാവിനു മറുപടിയായി) തീര്‍ച്ചയായും. അതുകൊണ്ട് പലപ്പോഴും നമുക്ക് വസ്തുതകളുമായി ഇടപെടാന്‍ പറ്റാതെ വരുന്നുണ്ട്. വസ്തുതകളെ മനസ്സിലാക്കാന്‍ പറ്റാതെ വരുന്നുണ്ട്. ജീവിതത്തെ യഥാവിധമായി ഭരിക്കുന്നവയെ ഇല്ലാതാക്കാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് ലോകത്ത് ഒരിക്കലും ശാസ്ത്രസത്യങ്ങള്‍ നിലനിന്നത് സാര്‍വലൌകികമായി ജനം അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടുമല്ല. പലതും അറിയുമ്പോളാണ് ചമത്ക്കാരം പോകുന്നതു. ചമത്ക്കാരജന്യമായ അറിവിന്‍റെ അംശമില്ലാതെ ഒരറിവും നിലനില്‍ക്കുകയുമില്ല. ഒരളവില്‍ നമ്മുടെ കോശങ്ങളില്‍ സംഭവിക്കുന്ന ചമത്ക്കാരമാണ് അറിവ്. ഒരു ചമത്ക്കാരം നടക്കും ഉള്ളില്.

(ഒരു ശ്രോതാവിനു മറുപടിയായി) കേവലമായ അറിവ്…? കേവലമായ അറിവ് ബോധ്യപ്പെടുകയാണ് ചെയ്യുന്നത്. അത് ബോധിപ്പിക്കുകയല്ല ചെയ്യുന്നത്. അതൊന്നും ഗുരുക്കന്‍മാര്‍ക്ക് ഉണ്ടാക്കിത്തരാന്‍ പറ്റില്ല. ഗുരുക്കന്മാര്‍ നിങ്ങള്‍ക്ക് തരുന്നത് ചമത്കാരം മാത്രമാണ്. പക്ഷേ ഇന്ന് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അറിവിനാണ് ആ ചമത്കാരം ഉള്ളത്. പഠിപ്പിക്കുന്നവനല്ല.

പഠിപ്പിക്കുന്നവനില്‍ ചമത്കാരം ഉണ്ടാകുമ്പോള്‍ അറിവിന്‍റെ ചമത്കാരം നിങ്ങള്‍ക്ക് ബോധ്യപ്പെടാതെ പോകും.
ഞാന്‍ പഠിപ്പിക്കുന്ന അറിവിന്‌ ചമത്കാരം ഉണ്ടെന്നും അയാള്‍ പഠിപ്പിച്ചതിന് ഇല്ലെന്നും വരുമ്പോള്‍ നിങ്ങളില്‍ അറിവിന്‌ ചമത്കാരം ഇല്ലെന്നേ കേള്‍ക്കുകയുള്ളൂ. ഞാന്‍ പഠിപ്പിച്ചതിനു ഉണ്ടെന്നു കേള്‍ക്കൂല്ലാ. അതാണ്‌ പാരമ്പര്യജ്ഞാനം ഇല്ലെങ്കില്‍ സംഭവിക്കുന്നത്‌.

എതിര്‍പ്പിന്‍റെ ഉദ്ദേശ്യം പ്രയോജനമാണ്. പ്രയോജനം ഭൌതികമാണ്. എന്നേക്കാള്‍ നന്നായി പഠിപ്പിച്ച ഒരാള് പഠിപ്പിച്ചില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെല്ലാം അയാളേക്കാള്‍ പേരോ പ്രശസ്തിയോ സ്ഥാനമോ പണമോ ലഭിക്കാന്‍ വേണ്ടിയാണ്. പക്ഷേ അതിനേ എതിര്‍ത്ത് പറയുമ്പോള്‍ നിങ്ങള്‍ക്ക് അറിവിനെക്കുറിച്ചാണ് ശങ്ക വരുന്നത്. അയാളെക്കുറിച്ചല്ല. ആ ശങ്ക നിങ്ങളില്‍ സംജാതമാക്കിക്കഴിഞ്ഞാല്‍ ഞാന്‍ പഠിപ്പിക്കുന്നതും നിങ്ങളില്‍ പിന്നെ കയറില്ല. അതാണ്‌ ഇന്ന് സനാതനധര്‍മത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അറിവിന്‍റെ ഈ ഒരു പ്രത്യേകതയെ അറിഞ്ഞ് പഠിക്കുവാന്‍ എളുപ്പം തരുന്നത് സംസ്കാരകര്‍മങ്ങള്‍ തന്നെയാണ്. സംസ്കരിക്കപ്പെടുന്നത് നിങ്ങളുടെ കോശങ്ങളെത്തന്നെയാണ്. സംസ്കരിക്കുന്നത്‌ അതിന്‍റെ ചമത്ക്കാരം കൊണ്ടാണ്. ഇത്രയാണ് ഞാന്‍ പറഞ്ഞത്.

ഭാര്യയില്‍ ഭര്‍ത്താവിനു വിശ്വാസം വരുന്നതും, ഭര്‍ത്താവില്‍ ഭാര്യക്ക് വിശ്വാസം വരുന്നതും, ആ വിശ്വാസത്തിലുള്ള ജീവിതം തുടരുന്നതും, അത് സമ്യക്കാകുന്നതും, ആനന്ദപ്രദമാകുന്നതും ഈ കോശസംസ്കാരം കൊണ്ട് തന്നെയാണ്. മറ്റേതു Adjustment ആണ്. അതുകൊണ്ട് നിങ്ങളില്‍ സാര്‍വലൌകികമായി ഉപയോഗിക്കുന്ന പദം “ചട്ടിയും കലവും അല്ലേ എപ്പോഴും മുട്ടിക്കൊണ്ടോക്കെ ഇരിക്കും, അതിലങ്ങനെ വിഷമിക്കാനൊന്നും ഇല്ല”. അങ്ങനെയല്ലാത്ത ഒന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്തത് സംസ്കാരമില്ലാത്തത് കൊണ്ടാണ്.

ശ്രോതാവ് : “എന്തൊക്കെ പഠിച്ചാലും ഒരു ന്യൂനപക്ഷത്തിനേ രക്ഷപ്പെടാന്‍ പറ്റുകയുള്ളൂ, സംസ്കാരമുള്ളവര്‍!”

സ്വാമിജി : എന്നായിരുന്നു ഞാന്‍ പറഞ്ഞു തരേണ്ടത്‌. ഞാന്‍ അങ്ങനെ പറഞ്ഞില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ ശ്രമിക്കുകപോലും ഇല്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് ശ്രമിക്കുകയും ശ്രവണം ചെയ്യുകയും ചെയ്യാം. പരിണമിച്ചു വരുന്ന ഒരു ജനിതകത്തിലെങ്കിലും അത് ശരിയാകും. നിങ്ങളുടെ ജനിതകാംശങ്ങള്‍ ശുദ്ധമായിരിക്കുകയാണെങ്കില്‍ ഇപ്പോള്‍ ശരിയാകും. അതുകൊണ്ട് അത് ശുദ്ധമാക്കി വയ്ക്കുക. ശ്രവാണാദികള്‍ അതിനുള്ളതാണു. കോശസംസ്കാരമാണ് ഇതിന്‍റെ പ്രശനം. അതൊരു കുട്ടി എന്നുള്ള നിലയില്‍ രൂപാന്തരപ്പെടുന്നത് 56 ദിവസം കൊണ്ടാണ് – 8 ആഴ്ച. നിങ്ങള്‍ക്ക് ആധുനികവും പരിശോധിക്കാം സമാന്തരമായി. ഗര്‍ഭാധാന സംസ്കാരം മുതല്‍ 8 ആഴ്ച. ഈ 8 ആഴ്ച നിങ്ങള്‍ അറിയുന്നുപോലും ഇല്ല! പിന്നെ എങ്ങനെ സംസ്കാരം ഉണ്ടാകും?

വിവാഹം ഒക്കെ കഴിഞ്ഞു. മാസങ്ങളോ വര്‍ഷങ്ങളോ ഒക്കെ എടുത്തു. ശരീരശാസ്ത്രമോ മന:ശാസ്ത്രമോ പഠിച്ചില്ല. ഉത്തമമായ ദിനങ്ങളും ഉത്തമമായ രാത്രികളും ഉത്തമമായ കര്‍മപദ്ധതികളും ഉത്തമമായ വേഴ്ചകളും ഉത്തമബീജങ്ങളും നഷ്ടമായി. ഒരു കുസൃതിചോദ്യവും ചോദിച്ചോട്ടെ? vulgar ആണെന്ന് പറയരുത്. നിങ്ങളില്‍ വിവാഹിതരില്‍ ആരാണ് കുട്ടിക്ക് വേണ്ടി ആദ്യമായി സങ്കല്‍പ്പിക്കുകയും അതിനു വേണ്ടി ഇടപഴകുകയും ചെയ്തിട്ടുള്ളത്? അവിടെയാണ് ഈ പ്രസക്തമായ ചോദ്യം നിലനില്‍ക്കുന്നത്. കുട്ടിക്ക് വേണ്ടിയാകുമ്പോള്‍ അതിനേ കുറിക്കുന്ന അറിവുകള്‍ എല്ലാം ആദ്യം സമ്പാദിക്കും. ഒന്ന്, തന്‍റെ ബീജം പൂര്‍ണമായിരിക്കണം. രണ്ട്, അതിലെ നൂറോ നൂറ്റിപ്പത്തോ ദശലക്ഷം ബീജാണുക്കളില്‍ ഉത്തമമായത് നാളെ മാതൃകാപുത്രനായി ജനിക്കണം. ഈ സങ്കല്‍പം നിങ്ങളുടെ തലച്ചോറില്‍ ഉണ്ടാകുമ്പോള്‍ സങ്കല്‍പം കാമമായി കാമം കര്‍മമായി ആ കര്‍മത്തിന് അനുഗുണമായ പചനാഗ്നി കത്തുമ്പോള്‍ അത് കോശകോശാന്തര വ്യാപാരത്തിന്‍റെ ഉപാപജയത്തെ (human metabolism) നടത്തുമ്പോള്‍…. രസത്തെ ദഹിപ്പിച്ചു രക്തമായും, രക്തത്തെ ദഹിപ്പിച്ചു മാംസമായും, മാംസത്തെ ദഹിപ്പിച്ചു മേദസ്സായും, മേദസ്സിനെ ദഹിപ്പിച്ചു അസ്ഥിയായും, അസ്ഥിയെ ദഹിപ്പിച്ചു മജ്ജയായും, മജ്ജയെ ദഹിപ്പിച്ചു പൂര്‍ണമാക്കി ബീജമായും, മറുവശത്ത് അണ്ഡമായും രൂപാന്തരപ്പെടുമ്പോള്‍, ഈ പ്രക്രിയയിലൂടെ കാമം കര്‍മ്മമായി അഗ്നിയെ ജലത്തെയെല്ലാം സ്വീകരിച്ച് പചനപാചനങ്ങളിലൂടെയെല്ലാം കടന്നു അവിടെയെത്തി നില്‍ക്കുമ്പോള്‍ സങ്കല്‍പം കേവലം ഒരു ശരീരബന്ധത്തിന്‍റെ സുഖം മാത്രം…..

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s