ദാമ്പത്യവിജ്ഞാനം – 17 [പുണ്യാഹവാചനം]

ജലത്തെ പരിശുദ്ധമാക്കുന്ന പുണ്യാഹം – അതിനാണ് ഋത്വിക്കുകളോട് ചോദിക്കുന്നത് – മന സമാധിഗതാ – അവര്‍ ഉടനെ മറുപടി പറയും. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ട്, മനസ്സിനെ വിഷയങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ട്, പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ഹോമിച്ചിട്ട്‌, പ്രാണനിയന്ത്രണം സാധിച്ചിട്ട്‌, ഇടത്തെ നാസാദ്വാരം അടച്ച് വലത്തെ നാസാദ്വാരത്തില്‍ക്കൂടി നാലു മാത്രയില്‍ പ്രാണനെ എടുത്ത്, പതിനാറു മാത്രയില്‍ നിലനിര്‍ത്തി, താഴെ മൂലാധാരത്തില്‍ ചെന്നടിക്കുന്നു എന്ന് സങ്കല്‍പ്പിച്ച്, എട്ടു മാത്രയില്‍ പുറത്തേക്ക് മെല്ലെ വിടുമ്പോള്‍, നിരന്തരമായ ഈ ലഖുപ്രാണായാമപ്രക്രിയയിലൂടെ മനോനിയന്ത്രണവും പ്രാണനിയന്ത്രണവും സാധിച്ച് വൃത്തിവിശിഷ്ടങ്ങളായ ലോകങ്ങള്‍ അസ്തമിച്ച് യജമാനനും ഋത്വിക്കുകളും നില്‍ക്കുന്നു. മനസ്സ് സമാധിയിലാണോ എന്ന് ചോദിക്കുന്ന യജമാനന്‍റെ ചോദ്യത്തിന് ഉത്തരമായി പ്രാണലയം സാധിച്ചവന്‍, വൃത്തി അടങ്ങിയവന്‍ ‘അതെ, എന്‍റെ മനസ്സ് സമാഹിതമാണ്’ എന്ന് ഉച്ചരിച്ച് സമാഹിതമായ മനസ്സിന്‍റെ ഉജ്ജ്വലതരംഗങ്ങള്‍ കൊണ്ട് ജലത്തെ പരിശുദ്ധമാക്കി ചെയ്യുമ്പോള്‍ ആ ജലം പുണ്യാഹം ആകുന്നു. ജലം മാറും. ജലസ്വഭാവം മാറും. സൃഷ്ടിയുടെ അടിസ്ഥാനം ആയ ജലത്തെ പരിണമിപ്പിക്കുന്ന പുണ്യാഹം!

‘മനോവൈചന്ദ്രമ ബ്രാഹ്മണാനക്ഷത്രാണി തസ്മാത് ബ്രാഹ്മണേഷു മനഃ സമധാതി. പ്രസീദന്തു ഭവന്തഃ ഇതി പ്രസന്നാസ്മഃ ഇതി തരേഷാം പ്രതിവചനം’ ഇങ്ങനെ ഋത്വിക്കുകളും പുണ്യാഹവാചയിതാവും തമ്മില്‍ വചനം കൈമാറി, ‘തഥൈവാസ്യ പ്രസന്നാ ഭവന്തി, ശാന്തിരസ്തു, പുഷ്ടിരസ്തു, തുഷ്ടിരസ്തു, രിദ്ധിരസ്തു, അവിഘ്നമസ്തു, ആയുഷ്യമസ്തു, ആരോഗ്യമസ്തു, ശിവം കര്‍മ്മസ്തു ഇത്യാശിഷമേവയിതാമാശാസ്തേ തഥൈവേതരേഷാം പ്രതിവചനം’, ‘ഓമിതി ബ്രഹ്മഃ ഓമിതീതം സര്‍വ്വം തസ്മാതോമിതിസന്ധായ പുണ്യാഹം ഭവന്തോ ഭ്രുവന്തു’, ‘ഇത്യേതേനാഹശ്ചഃ നക്ഷത്രം ച പൂതേ ഭവതഃ തേ ഏവയിതം പൂതേ പുനീതഃ’ എന്നിങ്ങനെ പുണ്യാഹവാചനം.

വളരെ നീണ്ടതാണ് ഇതിവൃത്തം. നീണ്ട മന്ത്രങ്ങള്‍ കൊണ്ട് അലങ്കൃതമാണ്. ഇതനുസരിച്ച് ‘യയേവം വിദ്വാന്‍ പുണ്യാഹം വാചയതി നാസ്യകര്‍മ്മോ ഉപഹതം ഭവതി’ അവന്‍റെ ഒരു കര്‍മ്മവും നിഷ്ഫലമാവില്ല. അതിനനുസരിച്ചുള്ള ഔഷധങ്ങളും ധരിക്കും – ദുര്‍വ്വ, ദര്‍ഭ തുടങ്ങിയവ; ദുര്‍വ്വ എന്നാല്‍ കറുക. വേണ്ടത്ര ഔഷധങ്ങളും ഇതിനോട് ബന്ധപ്പെട്ടുണ്ട്. ഇത് നേരത്തെ പറഞ്ഞ അശ്വലായനം, അശ്വലായന ഗ്രഹ്യസൂത്രം, കൌശീതകീ ഗ്രഹ്യസൂത്രം, ആപസ്തംഭ ഗ്രഹ്യസൂത്രം, മാനവ ഗ്രഹ്യസൂത്രം, കാത്യായന പരിശിഷ്ടം, ജൈമിനീ ഗ്രഹ്യസൂത്രം, വൈഖാനസ ഗ്രഹ്യസൂത്രം, ഇതൊക്കെ കൂടാതെ മുന്‍പ് പറയാത്ത ഹാരീത സംഹിത, ആപസ്തംഭ സംഹിത, ഹിരണ്യകേശി ഗ്രഹ്യസൂത്രം, വ്യാസന്‍, യമന്‍, അശ്വലായനന്‍ പിന്നെ പുരാണങ്ങള്‍, ത്രികാണ്ടമണ്ടനം അങ്ങനെ എല്ലാത്തിലും പ്രതിപാദിക്കുന്നുണ്ട്. ഈ ചടങ്ങ് ഓരോന്നും നടക്കുമ്പോള്‍ മനസ്സിന് മാറ്റം വരും.

നിങ്ങള്‍ സ്ത്രീയെക്കാണാന്‍ വീട്ടുകാര്‍ സങ്കല്പം തരുന്ന നിമിഷം മുതല്‍ വിവാഹത്തിന് തൊട്ടുമുന്‍പ് വരെ കാമനകളുടെ സ്വപ്‌നങ്ങള്‍ സജീവമാകും. ആരോഗ്യം മുഴുവന്‍ പോകും. നാലുപ്രാവശ്യം ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ മതി, അതിനെ കണ്ടാല്‍ പിന്നെ പിശാച് ചപ്പിയതുപോലെ ഇരിക്കും. അതുകൊണ്ട് ഈ ബ്യൂട്ടിപാര്‍ലര്‍ ഒന്നുമില്ലെങ്കില്‍ വലിയ കഷ്ടമാണ് ഇന്ന്. അതൊക്കെ ഉള്ളതുകൊണ്ടാണ് ഇതൊക്കെ ഒരു ദിവസത്തേക്കെങ്കിലും കണ്ടാല്‍ കൊള്ളാവുന്നത് ആകുന്നത്.

നല്ലതുപോലെ ആലോചിച്ചോളൂ. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒക്കെയുണ്ടാകുന്ന ഈ സങ്കല്‍പ്പങ്ങള്‍ അകാലവാര്‍ധക്യത്തിനുതന്നെ കാരണമാണ്. തലമുടി നേരത്തെ നരക്കുന്നു. ജീവിതം വിരസമാകുന്നു. വിവാഹമൊന്നും കഴിക്കണമെന്നു തന്നെയില്ല! ഇപ്പോള്‍ അങ്ങനെയുള്ള പിള്ളേര്‍ ആണ് കൂടുതല്‍. അതുകൊണ്ട് സ്വാമിമാര്‍ക്ക് ഒക്കെ കോളാണ് – ശിഷ്യന്മാരും ശിഷ്യകളും ഇഷ്ടംപോലെയാണ്. എനിക്ക് അതില്ലാത്തതുകൊണ്ടുള്ള അസൂയ കൊണ്ട് പറഞ്ഞതല്ല – പേടിക്കേണ്ട. നിങ്ങള്‍ നല്ല ഗൃഹസ്ഥന്‍മാരായാല്‍ മതി; അതില്‍ നിന്നേ നല്ല സന്ന്യാസി ഉണ്ടാകൂ. നല്ല ഗൃഹസ്ഥന്‍ ഇല്ലെങ്കില്‍ നല്ല സന്ന്യാസി ഉണ്ടാകില്ല. അതുകൊണ്ട് സ്വാമിമാരെ തെറിപറഞ്ഞ് നടക്കേണ്ട – നല്ല ഗൃഹസ്ഥന്‍ ഇല്ലാത്തതുകൊണ്ടാണ്. നല്ല ഗൃഹസ്ഥന്‍റെ, ഉത്തമജീവിതം നയിച്ച നല്ല തന്തയുടെയും തള്ളയുടെയും ഉപോത്പന്നമാണ് നല്ല സന്ന്യാസി. അഗ്നിയില്‍ വീണ് കറ കളഞ്ഞെടുത്തതുപോല്‍ അഗ്നിവസ്ത്രവും ചൂടി നടക്കണം എന്നുണ്ടെങ്കില്‍ അത്രയും നല്ല ഗാര്‍ഹസ്ഥ്യം ഇന്ത്യയില്‍ വേണം. മിഷനറികളെ കൂട്ടിയിട്ട് കാര്യം ഒന്നുമില്ല. അതൊക്കെ അപകടകരമാവുകയേ ഉള്ളൂ. ഉത്തമ ഗാര്‍ഹസ്ഥ്യമുണ്ടായാല്‍ ഉത്തമസന്ന്യാസം ഉണ്ടാകും. അതുകൊണ്ടാണ് ഇത്ര കര്‍ക്കശമായി പറഞ്ഞത്. അതുകൊണ്ട് നിങ്ങള്‍ക്ക് പത്ത് പിള്ളേര്‍ ജനിക്കട്ടെ, അതില്‍ അഞ്ചെണ്ണത്തിനെ ഞങ്ങള്‍ക്ക് സാമൂഹ്യ സേവനത്തിന് വിട്ടു തരുക – അങ്ങനെയല്ല ഈ രീതി; ഈ അഞ്ചെണ്ണം കൊള്ളരുതാത്തതാണെങ്കില്‍ സാമൂഹ്യസേവനം കുട്ടിച്ചോറായി മാറും. മറിച്ച്, മറ്റേത് വല്ലപ്പോഴുമൊരിക്കല്‍ സംഭവിക്കുന്നതാണ്. ഒരു ഉത്തമന്‍ കടന്നുപോയാല്‍ മതി, ഒരുപാട് അധമന്മാര്‍ ഉണ്ടാക്കിവെച്ചതെല്ലാം നേരെയാക്കിപ്പോവാന്‍. അതുകൊണ്ട് ദാമ്പത്യം ഉത്തമസങ്കല്‍പ്പങ്ങള്‍ കൊണ്ടുനിറയ്ക്കുക – അതിനാണ് പുണ്യാഹവാചനവും മറ്റും.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s