ദാമ്പത്യവിജ്ഞാനം – 43 [ചോദ്യോത്തരങ്ങള്‍]

അതുകൊണ്ട് ഒരുതരം വിരക്തി കുട്ടികളില്‍ വന്നു തുടങ്ങിയിരിക്കുന്നു – മാതൃസ്നേഹത്തിന്‍റെ കുറവ്.

അയല്പക്കത്ത് അതിര്‍ത്തിയില്‍ വഴക്കുണ്ടാക്കാന്‍ പണ്ട് പുരുഷനാണ് പോയിരുന്നത്. അമ്മമാര്‍ ചെന്ന് വിളിക്കും. “ഇങ്ങ് വാ മനുഷ്യാ… എന്തായീ കാണിക്കുന്നതു?”. രണ്ടു നെഞ്ചത്തടിയും നിലവിളിയും ഒക്കെ കാണിച്ചു ഇവനെയിങ്ങു കൂട്ടിക്കൊണ്ടു വരും. എന്നിട്ട് അപ്പുറത്തൂടെ പാത്രമൊക്കെ എടുത്തു ചെന്ന് ആ വീട്ടുക്കാരെ സഹായിച്ചു സ്നേഹം സമ്പാദിക്കും. ഇന്ന് മുണ്ട് മാടി കെട്ടി ഇവളാണ് ചെല്ലുന്നത് തെറി പറയാനായിട്ട്. ഇതൊരു മാറ്റമാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഈ സഞ്ചരിക്കുന്നവനായത് കൊണ്ട് കാണുന്നതാണ്. ഞാന്‍ കണ്ടതൊക്കെ ശരിയാണോ എന്നറിയാനാണ് നിങ്ങളുടെ മുന്‍പില്‍ വയ്ക്കുന്നത്. ശരിയല്ലെങ്കില്‍ പറയണം. ശരിയാണോ?

ഒരു ഓട്ടോറിക്ഷയില്‍ ഈ ക്ലാസ് കേള്‍ക്കാന്‍ വരുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. മുന്‍പൊക്കെ പുരുഷന്‍റെ കക്ഷത്തിലാണ് പേഴ്സ്,, ചെറിയ ബാഗ്‌ ഒക്കെ. ഇവന്‍ ഇതില്‍ നിന്നും പൈസ എടുത്തു കൊടുക്കും. അവന്‍ രണ്ടു രൂപ കൂടുതല്‍ ചോദിച്ചാല്‍ അവന്‍റെ കുത്തിനു പിടിക്കും, രണ്ടു ചീത്ത പറയും. അപ്പോള്‍ പെണ്ണുംപിള്ള പയ്യെ പറയും.. “കൊടു മനുഷ്യാ… ആരെങ്കിലും കാണും… കൊടുത്തേക്ക് ” കൊടുപ്പിക്കും. ഇപ്പോഴാണെങ്കില്‍ പെണ്ണുംപിള്ളയാണ് ഇതൊക്കെ ചെയ്യുന്നതു. പേഴ്സ് ഇവളുടെ കൈയ്യിലാണ്. ഇവനിങ്ങനെ കൊച്ചിനെയൊക്കെ എടുത്തു…. ഒരു കുപ്പിപ്പാലുമൊക്കെയായിട്ടു… IT ക്കാരാണെങ്കില്‍ ഉറപ്പ്! പൈസ കൊടുക്കാന്‍ നേരം ഇവള്‍ അവന്‍റെ കുത്തിനു പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇയാളാണ് പറയുക… ” കൊടുക്കെടീ… കൊടുക്കാന്‍…” ഇയാളെ കണ്ണ് കൊണ്ട് ഒന്ന് നോക്കും.

“ഉടന്‍ മഹാദേവിയിടത്തുകൈയ്യാലഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ചകണ്‍കൊണ്ടൊരു നോക്കു നോക്കി പാര്‍ശ്വസ്ഥനാകുംപതിയോടുരച്ചാന്‍”

എന്ന മട്ടില്‍ ഒരു നോട്ടം നോക്കും. ഇവന്‍റെ പണി തീരും. ഇവന് പിന്നെ ഒറ്റ പണിയേ ഉള്ളൂ. അവിടുന്ന് അവന്‍ വിടും. ഇത് എനിക്ക് ഒരു ബന്ധവും ഇല്ലാത്ത മട്ടില്‍ അവന്‍ കപ്പയുടെ എണ്ണവും വാഴക്കുലയും ഒക്കെ നോക്കി ഇരിക്കും. ഇങ്ങനെയാണ് ഞാന്‍ കണ്ടിരിക്കുന്നത്. ഇങ്ങനെ ഒക്കെ ആണോ?

അപ്പോള്‍ അത് കൊണ്ടൊക്കെയാണ് ഈ വിരക്തി വരുന്നത്.

ചോദ്യം : “സപ്തപതിയെപ്പറ്റി പറഞ്ഞപ്പോള്‍ തുരീയാതീത അവസ്ഥയെ പറ്റി പറഞ്ഞു”

ഞാന്‍ പറഞ്ഞു, അത് ഒരു ദിശയിലാണ് തുര്യക വരെ പറയുന്നത്. മറ്റത് തുര്യം, തുര്യാതീതം. തുര്യാതീതം എന്നതു സായൂജ്യമാണ്, ജീവന്‍ വെടിയുമ്പോള്‍. അത് രണ്ടു ദിശയിലും പറയുന്നുണ്ട്, വാസിഷ്ടം തന്നെ.

ചോദ്യം: “ശിംശപാ വൃക്ഷം…?”
അശോകമാണ്. ശിംശപം എന്നത് അശോകത്തിന്‍റെ പര്യായമാണ്.

ചോദ്യം: “മുഹൂര്‍ത്തം ശുഭവും ആശുഭവുമാണ്, ഒരേ സമയം പരിണമിപ്പിക്കുന്നത് കാലമാണ്”

എന്ന് പറഞ്ഞാല്‍ ഏതു മുഹൂര്‍ത്തം എടുത്താലും ഏതു ശുഭമുഹൂര്‍ത്തവും, ഇത്ര മുതല്‍ ഇത്ര വരെ, എന്ന് നിങ്ങള്‍ക്ക് എഴുതിത്തന്നാലും അതിനകത്ത് ശുഭവും അശുഭവും ഉണ്ട്. ഏറ്റവും ചെറിയ സമയത്തിന്‍റെ അംശത്തില്‍ വരെ ശുഭാശുഭങ്ങള്‍ ഉണ്ട്. ഭാഗ്യവാന്‍ ചെയ്യുന്ന കര്‍മങ്ങള്‍ ശുഭത്തിലായിരിക്കും. ദൌര്‍ഭാഗ്യവാന്‍ ചെയ്യുന്ന കര്‍മങ്ങള്‍ അശുഭത്തിലുമായിരിക്കും. ജ്യോതിഷി ശുഭാശുഭമൊക്കെ കുറിച്ച് തരും. താലി കെട്ടാന്‍ നേരത്ത് ഒരു വിസ്മൃതി വന്നു ഒരു ബഹളം ഉണ്ടാക്കി അതു ചിലപ്പോള്‍ ശുഭത്തിലാകും, ചിലപ്പോള്‍ അശുഭത്തിലാകും. അതിനുള്ളിലെ അശുഭത്തിലായിരിക്കും അത് നടന്നത്. അതുകൊണ്ട് മുഹൂര്‍ത്തമൊക്കെ Correct ആയിട്ട് നോക്കീട്ടുണ്ടാവും, പക്ഷേ പോകും. ഒരു അശുഭമുഹൂര്‍ത്തത്തിലാണ് വിശ്വാസമില്ലാത്തവന്‍ ഒരുത്തന്‍ പോയി പെണ്ണ് കെട്ടുക. പക്ഷേ അവനു ഭാഗ്യമുള്ളതുകൊണ്ട് അതിനകത്തെ ശുഭത്തിലാണ് പെണ്ണ് കെട്ടിയത് എങ്കിലത് നേരെയാകും. ഇതു തമ്മില്‍ കിടന്നു തര്‍ക്കിക്കും. നിങ്ങള്‍ ജ്യോതിഷിയെ കണ്ടിട്ടെന്തായി? ഞാന്‍ ജ്യോതിഷിയെ കാണാഞ്ഞിട്ടും കിട്ടിയില്ലേ? ഇതിന്‍റെ കാരണം ഇതാണ്.

ചോദ്യം : “ഗോത്രങ്ങള്‍ എത്ര?”
ഒരുപാടുണ്ട്.

ചോദ്യം : “കേരളത്തില്‍ പ്രധാനമായവ?”
എന്‍റെ അറിവ് ശരിയാണെങ്കില്‍ സമന്‍, ഗൌതമന്‍, ഭരദ്വാജന്‍, കാശ്യപന്‍, അത്രി, അംഗിരസ്സ്, വിശ്വാമിത്രന്‍, ഭാര്‍ഗവന്‍ ഇതെല്ലാം കേരളത്തിലുണ്ട്. ഞാന്‍ വിട്ടു പോയ ഗോത്രക്കാര് വല്ലവരും ഇരിപ്പുണ്ടെങ്കില്‍ അവരും പറഞ്ഞാല്‍ മതി.

ചോദ്യം : “ഗോത്രമാറ്റത്തിന്‍റെ സാഹചര്യങ്ങള്‍ ? ”

സ്ത്രീകള്‍ വിവാഹസമയത്ത് മാറും. അതാണ്‌ പ്രധാനമാറ്റം. പിന്നെ പ്രബലന്‍മാരായ ചില രാജാക്കന്മാര്‍ ഗോത്രത്തെ മാറ്റിമറിച്ചിട്ടുണ്ട്. അതാണ്‌ കേരളചരിത്രം. കേരളത്തില്‍ ഇദ്ദേശീയര്‍ കുറവാണ്. നിങ്ങള്‍ കാണുന്ന നായന്മാരും ഈഴവരും ഇദ്ദേശീയരാണെന്ന് വിശ്വസിക്കുന്ന ബ്രാഹ്മണരും ഒന്നും ഇവിടുത്തു കാരല്ല. പുറത്തുനിന്ന് ആദ്യം കൊണ്ടുവന്ന ആളുകള്‍ ബ്രാഹ്മണര്‍ തിരിച്ചുപോകയാല്‍ അവര്‍ തിരിച്ചു ചെന്നാല്‍ കൂട്ടാതിരിക്കുന്നതിന് വേണ്ടി പിന്‍കുടുമ മുറിച്ചു കളഞ്ഞു മുന്‍കുടുമ വച്ചതാണ് ആദ്യകാലത്തുണ്ടായ കേരളീയര്‍. അവര്‍ ഒരു ജാതിയായി അറിയപ്പെട്ടിരുന്നില്ല. ഒന്നിച്ചായിരുന്നു, അവരില്‍ നാല് വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു. പൂജ ചെയ്യുന്നവര്‍, കൃഷിയും കച്ചവടവും ചെയ്യുന്നവര്‍, ഭരിക്കുന്നവര്‍, സേവ ചെയ്യുന്നവര്‍. അങ്ങനെയിരിക്കെ അവര്‍ക്ക് യജ്ഞ്ഞോപവീതവും പൊട്ടിച്ചു കളഞ്ഞു, വ്രാത്യന്‍മാരായി.
അങ്ങനെയിരിക്കുമ്പോള്‍ ആണ് കേരളത്തിലേക്ക് രണ്ടാമതായി ബ്രാഹ്മണരെ ചിറയ്ക്കല്‍ രാജാവാണ് കൊണ്ടുവരുന്നതെന്നാണ് എന്‍റെ ഓര്‍മ. പെരുംചോല്ലൂര്‍ ഗ്രാമത്തില്‍. അവര് കൂടുതല്‍ ആളുകള്‍ക്ക് വരാന്‍ പറ്റാത്തത് കൊണ്ട് കുറച്ചു പേര്‍ പുരുഷന്‍മാരും വളരെ കുറച്ചു സ്ത്രീകളുമേ വന്നുള്ളൂ. അപ്പോള്‍ ഉണ്ടാകുന്ന പുരുഷന്‍മാരില്‍ ആദ്യത്തെ ആളിന് അവരുടെ സ്ത്രീകളെ വിവാഹം കഴിക്കുവാനും ബാക്കിയുള്ളവര്‍ക്ക് സംബന്ധത്തിനും രാജാവ്‌ അനുമതി കൊടുത്തു. അങ്ങനെ തെരഞ്ഞെടുത്തപ്പോള്‍ അതിനെ അനുവദിച്ചവര്‍ നല്ലവര്‍ എന്ന് അര്‍ഥം വരുന്ന നായന്മാരും അനുവദിക്കാത്തവര്‍ ചീത്ത എന്ന അര്‍ഥം വരുന്ന തീയ്യരുമായി. ഒരേ സമൂഹം രണ്ടായി പിരിഞ്ഞതാണ്. ഇങ്ങനെയാണ് ഒരു ചരിത്രം പറയുന്നത്. നിങ്ങള്‍ക്ക് കൂടുതല്‍ പഠിച്ചു നോക്കാം. അതിന്‍റെ ചരിത്രഗതിയെ പറ്റി നിങ്ങള്‍ പഠിച്ചുകൊള്ളുക. അത് തന്നെ പൊട്ടിപിരിഞ്ഞു ഒരുപാടായി. ഇതൊന്നും കേരളത്തിലുള്ളതല്ല. അതുകൊണ്ടാണ് ഇതിനെല്ലാത്തിനും ഈ ബ്രാഹ്മണ്യത്തിലേക്ക് പോകാനുള്ള ത്വര കിടക്കുന്നത്. ജനിതകത്തില്‍ കിടക്കുന്ന ഒരു ത്വര. എവിടെയോ അറിയാതെ ഒരു അന്വേഷണം. അതെല്ലാം ചെന്ന് എത്തുന്നത് അങ്ങോട്ടാണ്. അങ്ങനെയാണ് ഗോത്രം ചില രാജാക്കന്മാര്‍ മാറ്റിമറിച്ചിട്ടുള്ളത്.

ചോദ്യം : “Blood-brain barrier?”

നിങ്ങളുടെ ഉള്ളിലേക്ക് കഴിക്കുന്ന ഒരു ഔഷധം, brain-ന് ഒരു അതിര്‍ത്തിയുണ്ട്, blood-ന് ഒരു അതിര്‍ത്തിയുണ്ട്. ആ അതിര്‍ത്തിയെയാണ് , സീമയെയാണ് ഈ പറയുന്നത്. ആ സീമാന്തം വരെ ആധുനികഔഷധങ്ങള്‍ എത്തില്ല എന്ന് പറഞ്ഞുവെന്നെയുള്ളൂ. അത് നിങ്ങള്‍ക്ക് പഠിച്ചു നോക്കാം എത്തുമോ എന്ന്. നിങ്ങളുടെ വീട്ടില്‍ കാച്ചുന്ന കഷായം വരെ എത്തും. അതാണ്‌ ശുശ്രുതന്‍റെയും ചരകന്‍റെയും മെച്ചം. അതു കാണിക്കാന്‍ പറഞ്ഞതാണ്.

ചോദ്യം : “വിവാഹപരിവേഷം രൂഢമൂലമായതിനാല്‍ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വരുന്നു എന്നതില്‍ കൂടുതല്‍ വെളിച്ചം നല്‍കാമോ?”

വിവാഹപരിവേഷം പ്രാചീനരൂപത്തില്‍ ആണെങ്കില്‍ രോഗങ്ങള്‍ ഇല്ല. ആധുനികരൂപത്തില്‍ ആണെങ്കില്‍, വിവാഹത്തിന് വിളമ്പുന്ന ആഹാരം വളരെ മോശമാണ്. അരുതാത്ത, സാല്‍മ്യം വരാത്ത ഒരുപാടു യോഗങ്ങള്‍ ഇപ്പോള്‍ അതിനു ഉപയോഗിക്കുന്നുണ്ട്. മുട്ട കൊണ്ട് അവിയല്‍ വയ്ക്കുക. അങ്ങനെ ഒരുപാടു കസര്‍ത്തുകള്‍ പാചകക്കാരുടെതായി ഉണ്ട്. ബ്രാഹ്മണരായ പാചകക്കാര്‍ പോലും എളിയില്‍ ഒരു കിഴി വച്ചിരിക്കുന്നത് കാണാം. സാമ്പാറും മറ്റും വയ്ക്കുമ്പോള്‍ അതിലേക്കു ഇടാനല്ലതാണ് അത്. ഇത് non-vegetarianism-ത്തോട് താല്‍പ്പര്യം ഉണ്ടാകാനുള്ള മാസ് പൊടിച്ചതാണ്. മാസ് എന്നാണ് അതിന്‍റെ പേര്. എന്‍റെ അറിവ് ശരിയാണെങ്കില്‍ അതൊരു മത്സ്യമാണ്. Am I right? അവര്‍ വരെ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്‍റെ കാരണം രുചിവൈചിത്ര്യമാണ്. കണ്ടമാനമുള്ള മാസാലകള്‍ ഇന്ന് അരയ്ക്കുന്നുണ്ട്. vegetarian ഭക്ഷണത്തില്‍ പോലും. പല വീടുകളിലും ചെന്നാല്‍ അവര്‍ vegetarians ആണ്. Soya chunk, meal meat ഇവയൊക്കെ മേടിച്ചു മസാലകള്‍ ചേര്‍ത്തു വേവിച്ചു വച്ചിരിക്കുമ്പോള്‍, “സ്വാമീ… ഇത് vegetarians-നുള്ള മാംസമാണ്.” ഭാവന മാംസത്തിന്‍റെയാണ്. ഇതൊക്കെ ഇന്ന് വളരെ കൂടുതല്‍ ആയിരിക്കുന്നു. Am I right? അതുകൊണ്ട് വിവാഹത്തിന്‍റെ പരിവേഷത്തില്‍ രോഗങ്ങള്‍ ഉണ്ടാവാന്‍ ആഹാരം മാത്രം മതി. പിന്നെ പൊതുവേ മദ്യം അതില്‍ പ്രധാനമാണെന്ന് തോന്നുന്നു. ആണോ? കേരളീയ വിവാഹങ്ങളിലൊക്കെ മദ്യസല്‍ക്കാരം കൂടി വരുന്നുണ്ടെന്നു തോന്നുന്നു.

About Anthavasi

The Indweller
This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s