ദാമ്പത്യവിജ്ഞാനം – 10 [രക്ഷോഖ്നം – 2]

അതിന്‍റെ യാദൃശ്ചികത ആദ്യവസാനം നിലനിര്‍ത്തിയാണ് പ്രാചീനര്‍ ദാമ്പത്യത്തെ മനോഹരമാക്കി കൊണ്ടുപോയത്.

“പ്രണവേന ഉദ്ധാപ്യ വ്യാഹൂതിഭി: പ്രോക്ഷതി അഥ ദക്ഷിണാം ദിഭാദീ പുരസ്താത് ഉപവിഷ്ടായ ഹിരണ്യം ദധാതി ദക്ഷിണതോ രജതം പശ്ചാത്_കാംസ്യം ഉത്തരതോ വാസോ ദധാതി” ഇങ്ങനെയാണ് ആ പ്രോക്ഷണം. അത് രോഗശമനത്തിനു വേണ്ടിത്തന്നെയാണ്. ഇല്ലെങ്കില്‍ ദാമ്പത്യത്തില്‍ നിന്ന് രോഗങ്ങള്‍ ഉണ്ടാകും. ഏറ്റവും കൂടുതല്‍ തലച്ചോറിനെയും ത്വക്കിനെയും ബാധിക്കുന്ന രോഗങ്ങള്‍ ആണ് ഉണ്ടാവുക. വിവാഹം കഴിഞ്ഞാല്‍ ഒരു അമ്പതു ശതമാനം പേര്‍ക്ക് കേരളത്തില്‍ ആധുനികരുടെ ഇടയില്‍ urinary infection വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രിയില്‍ പോയിരിക്കും urinary infection മൂലം. കടുത്ത antibiotic മരുന്നുകള്‍ കൊണ്ടാണ് ദൂഷ്യം മാറുന്നത്. പഴയ കാലത്ത് ആരെങ്കിലും ഇങ്ങനെ പോയോ എന്ന് നോക്കുക. antibiotic ഉണ്ടായിരുന്നോ എന്ന് നോക്കുക. നിങ്ങള്‍ പോയതും, പരിചയക്കാര്‍ പോയതും ഒക്കെ നിങ്ങള്‍ക്കറിയാം. കടുത്ത antibiotic മരുന്നുകളിലാണ് ഒരു മാസം. പിന്നെ എന്ത് ആനന്ദം ഉണ്ടാകാന്‍ ആണ്? മധുവിധു തന്നെ antibiotic കൊണ്ടാണ് ആഘോഷിക്കുന്നത്.

രക്ഷോഖ്നഹോമം കൊണ്ട് ഈ ചേര്‍ച്ചയ്ക്ക് ശരീരത്തെ തയ്യാറെടുപ്പിക്കുക ആണ് അവര്‍ ചെയ്തത്. അതിനാണ് കുറെ ദിവസങ്ങളൊക്കെ എടുക്കുന്നത്. സകലരോഗങ്ങളുടെയും ബീജങ്ങളെ നുള്ളിക്കളഞ്ഞിട്ടാണ് ചേര്‍ക്കുന്നത്.

ഒരു വിവാഹത്തിന്‍റെ ചേര്‍ച്ചയിലൂടെ പിതൃപൈതാമഹസംപ്രാപ്തമായി അനേകം രോഗങ്ങളുടെ ബീജങ്ങളെ ശരീരത്തില്‍ പേറുന്ന ഒരു സ്ത്രീ അനേകം രോഗങ്ങളുടെ ബീജങ്ങളെ ശരീരത്തില്‍ പേറി എത്തിയിരിക്കുന്ന ഒരു പുരുഷനോടൊപ്പം ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. ഇത്രയും കാലം അവളുടെ ശരീരത്തിലിരുന്ന് വാക്കിനെയും മനസ്സിനെയും മസ്തിഷ്കത്തെയും നിയന്ത്രിച്ച്‌ അതിന് ഉതകുന്ന അമിനോ അമ്ലങ്ങള്‍ ശരീരത്തില്‍ തന്നെ സംജാതമാക്കി അവളുടെ ഉടമസ്ഥത നേരിട്ടെടുത്ത ലക്ഷോപലക്ഷം വരുന്ന മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത അണുകങ്ങള്‍ അവളുടെ ശരീരത്തില്‍ ഉണ്ട്. അതേ പോലെ ഒരു അണുസാമ്രാജ്യം കുടിയിരിക്കുന്ന മറ്റൊരാളുമായിട്ടാണ് അവള്‍ ചേര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. അങ്ങനെ ഒരു ചേര്‍ച്ചയ്ക്ക് ഒരുങ്ങുന്ന അവരെ നിയന്ത്രിക്കുന്ന അവരിലെ സൂക്ഷ്മജീവി സാമ്രാജ്യത്തെയും, അവ സംജാതമാക്കുന്ന അവരുടെ മസ്തിഷ്കാദികളെ നിയന്ത്രിക്കുന്ന അമിനോ അമ്ലങ്ങളെയും സജീവമായി സംയോജിപ്പിക്കാന്‍ ഒരുങ്ങുന്ന ഒരു അറിവിന്‍റെ ആദ്യപത്രങ്ങളാണ് ഈ ക്രിയകള്‍. അല്ലാതെ താന്‍ സ്നേഹിക്കുകയും തന്‍റെ നിയന്ത്രണത്തിലിരിക്കുകയും ചെയ്യുന്ന പുരുഷനെ, താന്‍ സ്നേഹിക്കുകയും തന്‍റെ നേത്രുത്വത്തിലിരിക്കുകയും ചെയ്യുന്ന സ്ത്രീയെ ഒരു വിവാഹം കൊണ്ട് സംയോജിപ്പിക്കുവാന്‍ ഒരുങ്ങുന്ന സദ്യവട്ടങ്ങളും മാല്യാംബരങ്ങളും സ്ത്രീധനവും ഒന്നുമല്ല.

വ്യക്തമായി അങ്ങനെ തന്നെ അവര്‍ എഴുതി വെച്ചിട്ടുണ്ട്. ഇന്ന് വ്യാഖ്യാനിക്കണ്ട. അതൊക്കെ നിങ്ങള്‍ തച്ചുടച്ച് കളഞ്ഞു. വിവാഹം വെറും പുടവ കൊടുപ്പായി മാറി. ഒരു രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ വിവാഹം ആയി. എന്നിട്ട് നിത്യവും ജീവിതം ദു:ഖിപ്പിച്ച് കൊണ്ടുപോവുകയാണ്‌. പരിഷ്കൃതനും വിദ്യാസമ്പന്നനും ആയ മനുഷ്യന്‍ ഇതില്‍ കൂടുതല്‍ അധ:പതിക്കാന്‍ ഇല്ല.

പ്രാചീനന്റെ കാഴ്ചപ്പാടുകളെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കുക. അവര്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് – എകരാത്രം, ദ്വിരാത്രം, ത്രിരാത്രം, പഞ്ചരാത്രം, നവരാത്രം – അപമൃത്യുവും പുനര്‍മൃത്യുവും ജയിക്കാന്‍. പുനര്‍മൃത്യുവിനെ ജയിക്കുക എന്ന് പറഞ്ഞാല്‍, ജന്മങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍, ഈ ജന്മം കൊണ്ടുതന്നെ പൂര്‍ണ്ണത കൈവരാന്‍. ഇതിനു വേണ്ടിയാണ് ഭഗവാന്‍ ബൌദ്ധായനന്‍ സൂത്രം രചിച്ചത് – “ജയതി ഇത്യാഃ ഭഗവാന്‍ ബൌദ്ധായനഃ” ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രഹയജ്ഞം കഴിഞ്ഞാണ് വിവാഹം.

ഈ വിഷയം നിങ്ങള്‍ക്ക് കൂടുതല്‍ റെഫര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍, അതായത് ഉദകശാന്തി രക്ഷോഖ്നം ഗ്രഹയജ്ഞം എന്നീ വിഷയങ്ങളില്‍ പ്രാചീനന്റെ വൈഖരികള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അനേകം ഗ്രന്ഥങ്ങള്‍ ഉണ്ട് – “ബൌദ്ധ്യായനഗ്രഹ്യശേഷസൂത്രം”, “അഗ്നിവേശ്യഗ്രഹ്യസൂത്രം”, “യാജ്ഞവല്‍ക്യസൂത്രം”, “ജൈമിനീയഗ്രഹ്യസൂത്രം”, “വൈഖാനസഗ്രഹ്യസൂത്രം”, “വാസിഷ്ഠഗ്രഹ്യസൂത്രം”, “ബൃഹസ്പതിസൂത്രം”, “കാത്യായനഗ്രഹ്യസൂത്രം”, “ഗോമിലഗ്രഹ്യസൂത്രം”, “ശാതാതപഗ്രഹ്യസൂത്രം”, “ബ്രഹത്പരാശരഗ്രഹ്യസൂത്രം”, “ഗാര്‍ഗ്ഗ്യസൂത്രം” – എല്ലാം വാങ്ങാന്‍ കിട്ടും.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s