ദാമ്പത്യവിജ്ഞാനം – 09 [രക്ഷോഖ്നം]


വിവാഹം സമ്പൂര്‍ണ്ണവും സമഗ്രവും സാമഞ്ജസ്യമുള്ളതുമാകണമെങ്കില്‍, ശാരീരികവും മാനസികവും വാചികവുമായ ചേര്‍ച്ചയില്‍ മസ്തിഷ്കത്തെ ബാധിക്കുന്ന രാക്ഷസങ്ങളായ, പൈശാചികങ്ങളായ അനേകം ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികളെ ഹനിക്കുകയോ സമ്യക്കാക്കിയെടുക്കുകയോ ചെയ്യുന്ന ഔഷധങ്ങളുടെ പുക അനിവാര്യമാണ്. ഔഷധങ്ങള്‍ പുകയ്ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് “നാനോ”- യുടെ കാലഘട്ടത്തില്‍ പഠിക്കാന്‍ എളുപ്പമാണ്. നാനോ കാര്‍ബണ്‍ ട്യൂബ് (Carbon Nanotubes) എന്ന് കേട്ടിട്ടുണ്ടാവും. പഴയ ഒരു തള്ള കൊച്ചിന് പാണ്ടുത, അനീമിയ വന്നാല്‍ ഒരു കരിക്ക് കൊണ്ടുവന്ന് തുരന്ന്‍ അതിലേക്ക് ഒരു പിടി പുകയിറ വാരിയിട്ട് ഒന്നു തിളപ്പിച്ചു കൊടുക്കുമ്പോള്‍ അതിനു രക്തം ഇഷ്ടം പോലെ ഉണ്ടാകും. ലുക്കീമിയ പോകും. മുട്ട് ഒന്നു മുറിഞ്ഞാല്‍ ഒരല്‍പം പുകയിറ എടുത്ത് തേനില്‍ ചാലിച്ച് പുരട്ടിയാല്‍ മുറിവ് ഉണങ്ങും. മോണ പഴുത്ത് വീര്‍ത്ത് ചവയ്ക്കാന്‍ വയ്യാതെ വിഷമിക്കുമ്പോള്‍ പുകയിറ എടുത്തു തേനില്‍ ചാലിച്ച് കനത്തില്‍ തോരെ തോരെ പുരട്ടുമ്പോള്‍ വറ്റിപ്പോകും. ഇതൊന്നും ഇന്ന് കണ്ടുപിടിച്ചതല്ല. ഇനിയും കണ്ടുപിടിച്ചിട്ടില്ല. രക്ഷോഖ്നത്തിനായുള്ള ഹോമാദികള്‍ !

വിവാഹം വ്യത്യസ്തഗോത്രങ്ങള്‍ തമ്മില്‍ ആയിരിക്കണം എന്നാണ്. സഗോത്രയെയും സപിണ്ഡയെയും വിവാഹം അരുതെന്നാണ്. വിവാഹിതരാകുന്നവര്‍ അസഗോത്രയും അസപിണ്ഡയും ആയിരിക്കണമെന്നാണ്. വിവാഹിതര്‍ ആവുന്നവര്‍ സഗോത്രയും സപിണ്ഡയും – Consanguineous Parents – ആയാല്‍ ductless ഹോര്‍മോണുകളുടെ നില ശോചനീയമായിത്തീരുവാനും പരമ്പരാര്‍ജ്ജിതങ്ങളായ അനേകം രോഗങ്ങളുടെ സംഗമഭൂവാകാനും ഇടയുണ്ട്. അപസ്മാരവും ഉന്മാദവും ഒക്കെ അതിന്‍റെ ഫലമാണ്. ഏതു സ്മൃതിഗ്രന്ഥവും നിങ്ങള്‍ക്ക് പരിശോധിക്കാം. ഏതു ഗ്രഹ്യസൂത്രവും നിങ്ങള്‍ക്ക് പരിശോധിക്കാം. ഏതു ശ്രൌതസൂത്രവും നിങ്ങള്‍ക്ക് പഠിക്കാം. അതിലെല്ലാം ഇത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സഗോത്രയെയോ സപിണ്ഡയെയോ വിവാഹം കഴിക്കരുത്. വിവാഹിതരാകുന്നവര്‍ അസഗോത്രയും അസപിണ്ഡയും ആയിരിക്കണം. അല്ലെങ്കില്‍ ഒരിക്കലും മാനസികവും, വാചികവും, ശാരീരികവുമായ ഒരു സുഖവും ലഭിക്കില്ല.

ശ്രോതാവ്: “ഗോത്രം തന്നെ ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കില്ല; അപ്പോള്‍?”

ഗോത്രം തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് പറ്റാതായിപ്പോയത് അത് എഴുതിവെച്ചവരുടെ തെറ്റാണോ? ഒരു ശാസ്ത്രം എഴുതിവെച്ച് ആ ശാസ്ത്രത്തെ നിങ്ങള്‍ നിഷേധിക്കുകയും വളരെ ദൂരം സഞ്ചരിക്കുകയും നിങ്ങളുടെ ഗോത്രം നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ പറ്റാതായത് ആ ശാസ്ത്രം എഴുതിയവന്റെ തെറ്റാണോ അതോ നിങ്ങളുടെ തെറ്റാണോ? നിങ്ങളുടെ തെറ്റാണെങ്കില്‍ അത് നിങ്ങളാണ് പരിഹരിക്കേണ്ടത്. അതിന് അവര്‍ എന്ത് ചെയ്യാന്‍? വിദേശവാസം ഇഷ്ടപ്പെടുകയും ജോലി സംബന്ധമായി പലയിടത്തും ഓടിനടക്കുകയും സ്വന്തം പൈതൃകം ഉപേക്ഷിക്കുകയും പഠിപ്പ് അതാണ്‌ എന്ന് വിശ്വസിക്കുകയും ചെയ്ത് രണ്ടോ മൂന്നോ തലമുറയിലൂടെ സഞ്ചരിച്ചു കഴിഞ്ഞ് പൈതൃകം തേടി അലയാന്‍ പോകുന്ന ഒരു സമയത്ത് അന്ന് ജീവിച്ചിരുന്ന ഗൌതമാദിമുനികള്‍ ഇന്ന് നിങ്ങള്‍ക്ക് വഴികാണിച്ചുതരണം എന്ന് പറഞ്ഞ് അവരുടെ ശാസ്ത്രം തെറ്റാണെന്ന് പറയരുത്. അവരുടെ ശാസ്ത്രം ശാസ്ത്രമാണ്. നിങ്ങള്‍ അത് ഉപയോഗിക്കാത്തത് നിങ്ങളുടെ വിവരക്കേട് ആണ്. എന്നിട്ടും അവര്‍ കരുണാമയന്‍മാരായി നിങ്ങള്‍ക്ക് ഗോത്രം അറിയാന്‍ വയ്യാതെ വന്നാല്‍ നിങ്ങള്‍ കാശ്യപഗോത്രത്തില്‍ പെട്ടോളൂ; കാരണം സാര്‍വ്വലൌകികമായ ഒരു സിദ്ധാന്തം കാശ്യപന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്; അതുകൊണ്ട് കാശ്യപഗോത്രത്തില്‍ പെട്ട് പുതിയ ഒരു സംസ്കൃതിയിലേക്ക് വന്നോളൂ, പൈതൃകം കളയേണ്ട എന്ന് പറഞ്ഞ് ഒരു വഴി “മുടിയനായ പുത്രന്” വേണ്ടി തുറന്നിട്ടു തന്നിട്ടുണ്ട്. ഇതില്‍ക്കൂടുതല്‍ അവര്‍ എന്തുചെയ്യണം? അവര്‍ വരച്ച വരയിലൂടെയാണ് പോയിരിക്കുന്നത്. അത്രവേഗമൊന്നും അവരെ നിങ്ങള്‍ക്ക് പിടിക്കാന്‍ ആവില്ല. കാരണം അവരുടെ ബൌദ്ധികചേതന നിങ്ങള്‍ പഠിച്ച ഒരു ആംഗലേയഭാഷയ്ക്കും ഒരു ഫിസിക്സിനും കെമിസ്ട്രിയ്ക്കുമില്ല. ഇനിയും നിങ്ങള്‍ ഒരു അയ്യായിരം വര്‍ഷം കൂടി പുരോഗമിച്ചാലും എത്തുകയുമില്ല. അവരുടെ ശാസ്ത്രം പുരോഗമിക്കാതെ അവിടെ നിന്നുകൊള്ളട്ടെ, ഒരു കുഴപ്പവുമില്ല.

എന്തിനാണ് രക്ഷോഖ്നം? അതൊക്കെ അന്ധവിശ്വാസമല്ലേ, തട്ടിപ്പല്ലേ?

നിങ്ങളുടെ ശരീരത്തില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ദൃഷ്ടങ്ങളും അദൃഷ്ടങ്ങളും ആയ കൃമികള്‍ ഉണ്ട്. നിങ്ങള്‍ ഒന്ന് കെട്ടിപ്പിടിക്കുമ്പോള്‍ നിങ്ങള്‍ ഒന്നു വസ്ത്രം മാറി ഉപയോഗിക്കുമ്പോള്‍, ഒരുവന്‍റെ വസ്ത്രം മറ്റൊരുവന്‍ ഉപയോഗിക്കുമ്പോള്‍, ഓരോ സഹവാസക്യാമ്പില്‍ ചെന്ന് പെടുമ്പോള്‍ ഒക്കെ ഒരായിരം രോഗങ്ങളും കൊണ്ടാണ് കുടുംബത്ത് വരുന്നത്. സാര്‍വ്വലൌകികമായ സോഷ്യലിസത്തില്‍ ഒരുത്തന്‍ കുളിച്ച തോര്‍ത്ത് ഉപയോഗിച്ച് വേറൊരുത്തന്‍ കുളിക്കുമ്പോള്‍ ഇത് തന്നെ സംഭവിക്കുന്നു. അതുകൊണ്ട് വിവാഹത്തിലേക്ക് വരുന്ന അസഗോത്രയും അസപിണ്ഡയും ആയ വ്യത്യസ്തദേശവും വ്യത്യസ്തകാലവും (കാലം എന്നാല്‍ വയസ്സ്) ഉള്ള വ്യക്തികള്‍ തമ്മിലുള്ള ചേര്‍ച്ചയ്ക്കാണ് വിവാഹം.

സപിണ്ഡ എന്ന് പറഞ്ഞാല്‍ പിണ്ഡോദകാദി ക്രിയകള്‍ക്ക്‌ അധികാരമുള്ള തലത്തില്‍ ജനിച്ചത്‌. മരിച്ചു പോയാല്‍ ബലിയിടാന്‍ അധികാരമുള്ള തലങ്ങളില്‍ ജനിച്ചത്‌. അങ്ങനെയുള്ള ആളെ വിവാഹം കഴിക്കരുത്.

പത്രങ്ങളില്‍ പ്രാചീന യാഥാസ്ഥിതികരായ ആളുകള്‍ വിവാഹപരസ്യം കൊടുക്കുമ്പോള്‍ ഇന്ന ഗോത്രത്തില്‍ ഉള്ള പുരുഷന് വധുവിനെ അന്വേഷിക്കുന്നു എന്ന് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. ആ ഗോത്രത്തില്‍ ഉള്ളവര്‍ താല്‍പ്പര്യം കാണിക്കേണ്ട എന്നാണ് അതിനര്‍ഥം. അതിനാണ് ഗോത്രം കൊടുക്കുന്നത്.

ഇതൊക്കെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അതൊക്കെ തിരിച്ചെടുക്കാന്‍ ശ്രമിച്ചുകൊള്ളുക. അത്രയേ എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളൂ.

അതിന് വഴി ഇതാണ്. അതിന് ഏറ്റവും പ്രധാനപ്പെട്ടത് പ്രാണന്‍ ആണ്. പ്രാണനും രയിയുമായുള്ള ചേര്‍ച്ചയാണ് വിവാഹം തന്നെ. സ്ത്രൈണഭാവത്തിന് രയി എന്നും പുരുഷഭാവത്തിന് പ്രാണന്‍ എന്നും പറയും. ദമ്പതിക്രിയയില്‍ അനുഭവിക്കുന്ന സുഖം തന്നെ അവയുടെ ചേര്‍ച്ചയുടെ ഫലം ആണ്. എല്ലാവരിലും സുഖം അനുഭവിക്കില്ല. അതിന് ശാരീരികലക്ഷണങ്ങള്‍, വാചികലക്ഷണങ്ങള്‍, മാനസികലക്ഷണങ്ങള്‍ ഒക്കെയുണ്ട്. കാര്യമായി സ്നേഹത്തിലൊക്കെ തമ്മിലുള്ള ഒരു ചേര്‍ച്ചയ്ക്ക് ഒരുങ്ങിയാലും അതിനിടയിലെ ഒരു വാക്ക് മതിയാവും പിന്നെ ജീവിതത്തിലൊരിക്കലും ആ ചേര്‍ച്ചയ്ക്ക് കഴിയാത്തവനാക്കി അവനെ മാറ്റാന്‍. ഒറ്റ വാക്ക് മതിയാകും. ആ സമയത്ത് കാതോടുകാതോരം പറയുന്ന ഒരു വാക്കിന്‍റെ പ്രഭാവത്തില്‍ ഉത്തമമായ ഒരു സന്താനം ജനിക്കുകയോ, അധമമായ ഒരു സന്താനം ജനിക്കുകയോ ലോകമാകെ നാശമെത്തിക്കുവാന്‍ പറ്റിയതുണ്ടാവുകയോ സ്നേഹസമ്പന്നമായതുണ്ടാവുകയോ ഒക്കെ ചെയ്യാം. അതിന്‍റെ യാദൃശ്ചികത ആദ്യവസാനം നിലനിര്‍ത്തിയാണ് പ്രാചീനര്‍ ദാമ്പത്യത്തെ മനോഹരമാക്കി കൊണ്ടുപോയത്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , . Bookmark the permalink.

2 Responses to ദാമ്പത്യവിജ്ഞാനം – 09 [രക്ഷോഖ്നം]

  1. mridubala says:

    പുകയിറ എന്താണ് ?

    • Rajasree says:

      പഴയ അടുപ്പിന്റെ ഒക്കെ അടുത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കരി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s