ദാമ്പത്യവിജ്ഞാനം – 08 [ഉദകശാന്തി]

എല്ലാം പവിത്രമാക്കാന്‍ കഴിയുന്നതാണ് ജലം. അതുകൊണ്ട് വൈവാഹിക ജീവിതത്തെ പൂര്‍ണ്ണമായി പവിത്രീകരിക്കുന്നത് ജലത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തിലാണ് എന്നതിനാല്‍ “അഥ വൈഭവതി ശ്രദ്ധാവാ ആപഃ”

ആപഃ ശാന്തി. അതിന് ശാന്തി ഉദകം പവിത്രീകരിക്കണം. ഇത് എല്ലാ കര്‍മ്മത്തിലും പ്രധാനം ആണ്, വിവാഹത്തില്‍ പ്രത്യേകിച്ചും. വിവാഹത്തിന് മുന്‍പാണ് ഈ ഉദകപൂര്‍വ്വകര്‍മ്മം ഏറ്റവും പ്രധാനം ആയിത്തീരുന്നത്. ജന്മനക്ഷത്രത്തില്‍, പുണ്യതിഥികളില്‍, വിവാഹത്തില്‍, ചൌളത്തില്‍, ഉപനയനത്തില്‍, സമാവര്‍ത്തനത്തില്‍, സീമന്തത്തില്‍, എന്നുവേണ്ട എല്ലാ മംഗളകര്‍മ്മങ്ങളിലും ഇത് പ്രത്യേകമാണ്. ദ്വിപാത്തുക്കള്‍ക്കും ചതുഷ്പാത്തുക്കള്‍ക്കും ഭയം ഇല്ലാതാക്കാന്‍ ഉദകശാന്തി അത്യന്താപേക്ഷിതമാണ്. ഒരു അമ്മ വെള്ളം കൊണ്ടുപോയി ഒരു പശുവിന് കൊടുക്കുമ്പോള്‍ ശാന്തമായി കുടിക്കുന്നതും, വേറെ ഒരു സ്ത്രീ കൊണ്ടുപോയി കൊടുക്കുമ്പോള്‍ കുടിക്കാതിരിക്കുന്നതും അതിന്‍റെ ക്രിസ്റ്റലീകരണം വ്യത്യാസപ്പെടുകയാല്‍ ഭയം ജനിക്കുന്നതു കൊണ്ടാണ്.

ആഹാരം കഴിക്കുമ്പോള്‍ തരുന്ന ജലം സങ്കല്‍പ്പത്തിനനുസരിച്ച് മാറുന്നതിനാല്‍ ഒരു ആഹാരം കഴിഞ്ഞാല്‍ നമ്മുടെ സ്വഭാവം മാറും, കുടിച്ച ജലം കൊണ്ട്. അതുകൊണ്ട് ആര് കൊണ്ടു ജലം തരുമ്പോഴും നമ്മള്‍ ഒരല്‍പ്പനേരംഇരുന്ന് നമ്മുടെ മനസ്സ് ഏകാഗ്രമാക്കുമ്പോള്‍ ആ ജലം പവിത്രീകരിച്ചിട്ടു മാത്രമേ കുടിക്കാവൂ. അല്ലെങ്കില്‍ ബാഹ്യമായ ആ ജലം ഉള്ളിലെത്തുമ്പോള്‍ ആന്തരികമായ ജലത്തെ മുഴുവന്‍ മാറ്റിമറിക്കും. ജലീയങ്ങലായ ധാതുക്കളെ മുഴുവന്‍ മാറ്റിമറിക്കും. ഉദകശ്രോതസ്സുകളെ മുഴുവന്‍ മാറ്റിമറിക്കും. ഇതൊക്കെ നിങ്ങള്‍ ആധുനികശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ തന്നെ പഠിച്ചുനോക്കിക്കൊള്ലുക. ഒരു സങ്കല്‍പ്പമുള്ള വെള്ളം നിങ്ങളുടെ BLOOD-BRAIN-BARRIER വരെ കടക്കും. നേരെ മറിച്ച് ഒരു ആധുനികമരുന്നും കടക്കില്ല. ഒരൊറ്റ ആധുനികമരുന്ന് പോലും കടക്കില്ല. പിന്നെ എങ്ങനെയാണ് ചികിത്സ സാധ്യമാകുന്നത്? അവിടെയാണ് പ്രാചീനര്‍ കഷായാദികള്‍ക്കും മറ്റും അമിതപ്രാധാന്യം കൊടുക്കുന്നത്. അത് ജലീയമാണ്. നിങ്ങള്‍ക്ക് ഏതു ഗവേഷകനോട് വേണമെങ്കില്‍ പോയി ചോദിക്കാം, ഇന്നുവരെ, ഞാന്‍ ഈ പറയുന്ന ഈ നിമിഷം വരെ, മനുഷ്യന്‍റെ BLOOD-BRAIN-BARRIER കടക്കുന്ന ഒരു മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ എന്ന്. വൈദികകാലം മുതല്‍ ഇന്നുവരെ നിങ്ങളുടെ അടുക്കളയ്ക്കകത്ത്‌ പാകം ചെയ്തെടുക്കുന്ന സാദാ കഷായം വരെ മനുഷ്യന്‍റെ BLOOD-BRAIN-BARRIER കടക്കുമോ എന്ന് നിങ്ങള്‍ക്ക് ഗവേഷണം ചെയ്തുനോക്കാം. വെറുതെ പറഞ്ഞതാണോ എന്നും അപഗ്രഥിയ്ക്കാം. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ജലമാണ്. അതുകൊണ്ട് ജലത്തിന് അവര്‍ അമിതപ്രാധാന്യം ആണ് കൊടുത്തത്.

ബ്രഹ്മവിത്തുക്കളായ രണ്ടു പേര്‍, ജ്ഞാനികളായ രണ്ടു പേര്‍ – അവര്‍ക്കുള്ള പഴയ പേര് ബ്രാഹ്മണര്‍ എന്നാണ്. ആ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ഇങ്ങനെ പ്രയോഗിച്ചത്.

(സദസ്സില്‍ ആരോ BLOOD-BRAIN-BARRIER സംബന്ധിച്ച് ചോദിച്ച ചോദ്യത്തിന് ഉള്ള മറുപടി)
നമ്മുടെ രകതത്തിന്‍റെയും തലച്ചോറിന്‍റെയും ഒരു അതിര് ഉണ്ട്. മരുന്ന് അവിടെ എത്തിക്കഴിഞ്ഞാല്‍ മാത്രമാണ് പ്രവര്‍ത്തനനിരതമാകുന്നത്. പിറ്റ്യൂറ്ററി മുതലായ, പിറ്റ്യൂറ്ററി, അഡ്രീനല്‍, തൈറോയിഡ്, പ്രോസ്ട്രെയ്റ്റ് മുതലായ സങ്കേതങ്ങളില്‍ ഇവ എത്തിയാലാണ് നിങ്ങളിലെ തൈറോയിഡ് ഉള്ള ഒരു കുട്ടിയുടെ Thyroid Stimulating Hormone (TSH) എന്നെന്നേക്കുമായി പരിഹരിക്കപ്പെടുന്നത്. നിങ്ങള്‍ ഒരു മരുന്ന് കഴിച്ചാല്‍ അത് രക്തത്തിന്‍റെ താഴ്ന്ന തലങ്ങളില്‍ പരിഹരിക്കുമ്പോള്‍ അത് അളക്കുന്ന മാനോമീറ്ററില്‍ കുറവുണ്ടാകും. ഒരു നിമിഷം ആ മരുന്ന് ചെന്നില്ലെങ്കില്‍ വീണ്ടും കൂടും. മറിച്ച് നിങ്ങളുടെ വീടിന്‍റെ ചുറ്റും നില്‍ക്കുന്ന ചെറുകടലാടിയും, നിലംപരണ്ടയും, നിലപ്പനക്കിഴങ്ങും പറിച്ച് അരച്ചു പിഴിഞ്ഞ് കഴിച്ചാല്‍ ഒരിക്കല്‍ മാറിയാല്‍ പിന്നീട് ഒരിക്കലും വരില്ല. പിന്നെ നിങ്ങള്‍ വേറെ ഏതെങ്കിലും തെറ്റ് ചെയ്യുമ്പോള്‍ മാത്രമേ വരൂ. കാരണം അത് BLOOD-BRAIN-BARRIER-ലാണ് പരിഹരിക്കപ്പെടുന്നത്. ഒരു കീഴാര്‍നെല്ലി അരച്ചു കഴിച്ചാല്‍ അയ്യായിരം കൊല്ലങ്ങളായി നിങ്ങളുടെ മഞ്ഞപ്പിത്തത്തെ മാറ്റിയെടുക്കുന്നത് BLOOD-BRAIN-BARRIER-ല്‍ പ്രവര്‍ത്തിച്ചായതു കൊണ്ടാണ് താല്‍ക്കാലികമല്ലാത്തത്. മറിച്ച് കൂടുതല്‍ ഫലപ്രദം എന്ന് പറഞ്ഞ് വിറ്റതില്‍ അഞ്ചു കൊല്ലത്തില്‍ കൂടുതല്‍ ആയുസ്സുള്ള ഒരു (ആധുനിക)മരുന്ന് ഉണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. ആധുനിക ഗവേഷണങ്ങള്‍ കോടികള്‍ ഗവേഷണങ്ങള്‍ക്ക്‌ ചിലവാക്കിയത് മിച്ചം. ഒരു പൈസയും ഗവേഷണത്തിനു ചിലവാക്കാതെ പൂര്‍വ്വാചാര്യന്മാര്‍ എഴുതിത്തന്ന്‍ ഉപയോഗിക്കുന്നത് ഉപയോഗിക്കാന്‍ പഠിച്ചിട്ടില്ലാത്ത നക്രതുണ്ടികളും നരകാസുരന്‍മാരും മറ്റെതൊക്കെ വാങ്ങിക്കഴിച്ച് തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും വരാനിരിക്കുന്ന തലമുറയുടെയും ജീവിതം ദുസ്സഹമാക്കുന്നു എന്നല്ലാതെ ഒരു പ്രയോജനവും ഇല്ലെന്നാണ് ഞാന്‍ പറഞ്ഞതിന്‍റെ സാരം.

അപ്പോള്‍ രണ്ട് ബ്രാഹ്മണര്‍ ഗായത്രിയെ പുരശ്ചരണം ചെയ്തിട്ട് “ഓം തത് സവിതുര്‍ വരേണ്യം ഇതി” യവം അക്ഷതം തണ്ടുലം സമര്‍പ്പിച്ച്‌ “ഭുര്‍ഭുവസ്വരോം ഇതി” എന്നിങ്ങനെ ജലത്തെ എടുക്കുന്ന പദ്ധതി, രക്ഷോഖ്നം. അനേകം സൂക്ഷ്മജീവികളുണ്ട്. ഒരു ഗോത്രത്തില്‍ നിന്ന് മറ്റൊരു ഗോത്രത്തിലേക്ക് രൂപാന്തരപ്പെടുമ്പോള്‍ ഭക്ഷണം ദേശം കാലം ഇവയൊക്കെക്കൊണ്ട് തന്‍റെ ശരീരത്തെ ആശ്രയിച്ചു ജീവിക്കുന്ന രാക്ഷസങ്ങളായ പൈശാചികങ്ങളായ…

… പദങ്ങള്‍ ഒക്കെ അപകടം ഉണ്ടാക്കും. കാരണം ബാലരമയും ബാലമംഗളവും ഒക്കെയാണ് നിങ്ങള്‍ ആകെ വായിച്ച് അറിവ് നേടിയിട്ടുണ്ടാവുക. “രാക്ഷസം” എന്നൊക്കെ പറഞ്ഞാല്‍ രണ്ട് കൊമ്പുമൊക്കെ വെച്ച് കുറെ ചിത്രങ്ങള്‍ നിങ്ങളുടെ തലച്ചോറിനകത്ത് ഉണ്ടാക്കിത്തന്നിട്ടുണ്ട് ഭാരതീയസംസ്കൃതിയെ നശിപ്പിക്കാന്‍. ഈ സംസ്കൃതിയോട് അനുഭാവമുള്ളവര്‍ ഗ്രന്ഥമെഴുതുമ്പോള്‍ പോലും ഈ പ്രക്രിയ തുടരുന്നുണ്ട്. പാശ്ചാത്യമാതൃകയെത്തന്നെയാണ് തുടരുന്നത്. “പിശം അശിതി ഇതി പിശാചഃ”. പച്ചമാംസം തിന്നുന്നത്, നിങ്ങളുടെ ശരീരത്തിലിരുന്ന്. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍… പഴയ കാലത്ത് ഒരു പെണ്‍കുട്ടി പൂച്ചയെ മടിയില്‍ വെച്ച് അധികം കളിപ്പിച്ചാല്‍ ആ കുട്ടിയുടെ അമ്മ വഴക്കു പറയുകയും അതിനെ തല്ലി ഓടിക്കുകയും ചെയ്യുന്നത് ഒരു സ്വാഭാവികകാഴ്ചയായിരുന്നു കേരളത്തില്‍. ഇതിനു കാരണം, ഏറെത്താമസിയാതെ അവള്‍ക്ക് കുട്ടികളുണ്ടാകാതെ വരും ഈ പൂച്ച കാരണം എന്നതാണ്. ഈ പൂച്ചയും അവളുമായുള്ള ചങ്ങാത്തത്തിന്‍റെ ആധിക്യത്തില്‍ പൂച്ച അവളുടെ ഗര്‍ഭാശയത്തിലേക്ക് ഒരു വൈറസിനെ കടത്തി വിടും. “ടോക്സോ പ്ലാസ്മോസിസ്” എന്നാണ് ഈ രോഗത്തിന് ആധുനികര്‍ ഇട്ടിരിക്കുന്ന പേര്. ഇത് പൂച്ചയിലും പട്ടിയിലും നിന്നൊക്കെ ഉണ്ടാകുന്നതാണ്. ഞാന്‍ ഇത് പറഞ്ഞത് ആധുനികഗ്രന്ഥത്തില്‍ നിന്നല്ല. ആധുനികഗ്രന്ഥം ഞാന്‍ ഉദ്ധരിച്ചത് നിങ്ങള്‍ പഠിച്ചത് അതായതു കൊണ്ട് നിങ്ങളുടെ വിശ്വാസത്തെ കയ്യിലെടുക്കാന്‍ മാത്രമാണ്. ഏതു ഗൈനക്കോളജിസ്ടിനോട് പോയി നിങ്ങള്‍ക്ക് ചോദിക്കാം. അതുകൊണ്ടാണ് ആ പേരും പറഞ്ഞത്. ഞാന്‍ പറഞ്ഞത് സ്ത്രീയുടെ ഗര്‍ഭാശയത്തിലിരുന്നു പുരുഷബീജത്തെ തിന്നുനശിപ്പിക്കുന്ന ഈ പിശാചിനെക്കുറിച്ച് അഥര്‍വ്വവേദം കൃമിപ്രകരണം ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായതില്‍ വര്‍ണ്ണിക്കുന്നതുകൊണ്ടാണ് പറഞ്ഞത്. വിവാഹം സമ്പൂര്‍ണ്ണവും സമഗ്രവും സാമഞ്ജസ്യമുള്ളതുമാകണമെങ്കില്‍, ശാരീരികവും മാനസികവും വാചികവുമായ ചേര്‍ച്ചയില്‍ മസ്തിഷ്കത്തെ ബാധിക്കുന്ന രാക്ഷസങ്ങളായ, പൈശാചികങ്ങളായ അനേകം ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികളെ ഹനിക്കുകയോ സമ്യക്കാക്കിയെടുക്കുകയോ ചെയ്യുന്ന ഔഷധങ്ങളുടെ പുക അനിവാര്യമാണ്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , . Bookmark the permalink.

1 Response to ദാമ്പത്യവിജ്ഞാനം – 08 [ഉദകശാന്തി]

  1. bhattathiri says:

    ഹരഹര നമ: പാര്‍വ്വതീപതയേ ഹരഹര മഹാദേവ !

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s