ദാമ്പത്യവിജ്ഞാനം ഭാഗം 54 [അന്നവിചാരം]

 

ഒരിക്കലും നിരാഹാരം കിടക്കരുത്. നിരാഹാരം ഒക്കെ ക്രൂരമായ ഹിംസയാണ്. അഹിംസയല്ല.

ചോദ്യം – അപ്പോള്‍ ഉപവാസം?

ഉപവാസം എന്നത് ഈശ്വരന്റെ അടുത്ത് ഇരിക്കുമ്പോഴാണ് എങ്കിൽ, അന്നം ഉപേക്ഷിക്കുകയല്ല, ഈശ്വരൻ എല്ലാമയതു കൊണ്ട്, എല്ലാം ഈശ്വരനായി ഇരിക്കുന്ന ഒരു നിമിഷത്തിൽ ആഹാരം കഴിയ്ക്കണം എന്നില്ല, വേറിട്ട്‌. ഉപവാസ ശബ്ദത്തിന്റെ അർത്ഥം – “ഉപേ വാസഃ” – അടുത്തിരിയ്ക്കുക, ആരുടെ അടുത്ത്? ഈശ്വരന്റെ അടുത്ത്. ഞാൻ ഈശ്വരന്റെ അടുത്ത് ഇരിയ്ക്കുന്നു, അത് കൊണ്ട് കഴിയ്ക്കുന്നില്ല. കഴിയ്ക്കാൻ തോന്നാത്തത് കൊണ്ട് കഴിയ്ക്കാത്തതാണ്. ആ സമയത്ത് ചിലപ്പോൾ, കഴിയ്ക്കാൻ തോന്നുന്നില്ലെങ്കിലും പ്രകൃതിയ്ക്ക് ഉണർവ് വേണമെങ്കിൽ, അന്നവും കൊണ്ട് ആരെങ്കിലും വരും;
ഈശ്വരൻ അവരെ അറിയിക്കും – ഇങ്ങനെ ഒരാൾ എന്റെയടുത്ത് ഇരിയ്ക്കുകയാണ്, അല്പം അന്നം വേണം, അയാൾ എഴുന്നേറ്റ് പോവില്ല, അതുകൊണ്ട് നീ കൊണ്ട് കൊടുക്ക്. അപ്പൊ കൊണ്ട് വരും. അപ്പോൾ കഴിച്ചാലും കഴിയ്ക്കാത്ത പോലാണ്. അത് കൊണ്ട് ആ ചോദ്യം, ഉപവസിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അന്നം ഉപേക്ഷിയ്ക്കുക എന്നല്ല അർത്ഥം. അന്നം ഉപേക്ഷിയ്ക്കുന്നത് – ആരെങ്കിലും പണ്ട് ഈശ്വരന്റെ അടുത്തിരുന്നപ്പോൾ അന്നം കഴിയ്ക്കാതിരിയ്ക്കുന്നത് കണ്ട് നമുക്ക് കാണാവുന്ന അന്നം കഴിയ്ക്കാത്തത് മാത്രം ആയതു കൊണ്ട്, നമ്മൾ അത് അനുകരിക്കാൻ പോയതാണ്. അത് ULCER ഉണ്ടാക്കും. അത് കൊണ്ടാ ഈ വലിയ ഉപവാസം ഒക്കെ നടത്തിയവർ, വലിയ വലിയ ആചാര്യന്മാർ ഉൾപ്പെടെ കുടലൊക്കെ മുറിച്ചവരാണ്. രഹസ്യമായിട്ടായിരിക്കും മുറിയ്ക്കുന്നത്, ഭക്തന്മാർ അറിയാതിരിയ്ക്കാൻ. അത്രേ ഉള്ളൂ. ULCER-ഉം, ULCERATIVE COLITIS-ഉം ഒക്കെ ഉണ്ടാകും.

അന്നം നിന്ദിക്കരുത്, അന്നം ഉപേക്ഷിയ്ക്കരുത്, അന്നം ധാരാളം ഉണ്ടാക്കണം.

അത് കൊണ്ട് ഗർഭകാലത്ത് വളരെ സൂക്ഷിയ്ക്കണം, അന്നത്തിന്റെ കാര്യത്തിൽ. കഴിയ്ക്കുന്ന ആഹാരം; അത് രണ്ടെണ്ണം ആണ് പറഞ്ഞു വന്നത് – ഒന്ന് ചിന്തകൾ, കാണുന്നവ; ഇവയൊക്കെ വരുമ്പോൾ PINEAL– ഞാൻ എവിടെയാ പറഞ്ഞതെന്ന് നിങ്ങൾ വിട്ടു പോയി, എനിക്ക് വിടാൻ പറ്റുകേല.

ആ സമയത്ത് DUCTLESS HORMONE-കളിൽ വരുന്ന മാറ്റം; പ്രാണനിൽ വരുന്ന മാറ്റം; പ്രാണനിൽ വരുന്ന മാറ്റം നിങ്ങളുടെ ENZYME-കൾ പ്രതിപ്രവർത്തിയ്ക്കുന്നതു കൊണ്ടാണ്. ഇവിടെ പ്രതിപ്രവർത്തിയ്ക്കുന്ന മുഖ്യമായ ENZYME-ന്‍റെ പേര് XANTHINE OXIDASE (XO/XAO)
എന്നാണ്. അത് HYDROGEN PEROXIDE-മായാണ് പ്രതിപ്രവർത്തിയ്ക്കുന്നത്. പ്രതിവർത്തിച്ചാൽ ഒരു OXYGEN ഫ്രീ ആവും. അതിനാണ് NASCENT OXYGEN എന്ന് പറയുന്നത്. അതിന് CHEMISTRY പഠിയ്‌ക്കണം. ചെറിയ CHEMISTRY പോര, ORGANIC CHEMISTRY പഠിയ്ക്കണം. ORGANIC CHEMISTRY-യും പഴയത് പഠിച്ചാൽ പോര, FREE RADICAL CHEMISTRY പഠിയ്ക്കണം.

ഇതിൽ ആ OXYGEN SINGLE (ATOM) ആയിട്ട് വരും. അതിന് പറയുന്ന പേരാണ് NASCENT OXYGEN. പക്ഷെ അയാൾ അവിടെ വെറുതെ ഇരിയ്ക്കില്ല. അയാൾ വേറെ ഒരെണ്ണത്തിനെ പിടിയ്ക്കണം, ഇണയായാൽ മാത്രമേ നിൽക്കാൽ പറ്റുകയുള്ളൂ OXYGEN. വേറൊരെണ്ണത്തിനെ പോയി പിടിച്ചു പറിച്ചാൽ അവിടെ NACENT ആവും. ഒരു PCR (POLYMERASE CHAIN REACTION) DEVELOP ചെയ്യും.നിങ്ങൾ കാണുന്ന ലുക്കീമിയയും കുന്തവും കൊടചക്രവും എല്ലാം ഈ പ്രക്രിയയുടെ ഫലമാണ്. ഇത് നിങ്ങൾ കഴിയ്ക്കുന്ന വിരുദ്ധ ആഹാരങ്ങൾ – പാലും മത്സ്യവും – ചെട്ടിനാട് മീൻകറി വെയ്ക്കുമ്പോള്‍ പാലൊഴിച്ച് വെയ്ക്കും. അങ്ങനെ വരുന്ന പാലും മത്സ്യവും; മുതിര പാലൊഴിച്ച് വേവിയ്ക്കും – പാലും മുതിരയും; ചക്കപ്പഴം കൊണ്ട് പായസം ഉണ്ടാക്കുമ്പോ തേങ്ങ ഒക്കെ ഇട്ട് വെയ്ക്കും; തേങ്ങ ഇടിച്ച് പിഴിഞ്ഞ് പായസം ഉണ്ടാക്കാൻ ആണ് ഒരുങ്ങിയത്; സമയം ആയപ്പോ പിഴിയാൻ ആരും ഇല്ല; ആറു പാക്കറ്റ് പാൽ കൊണ്ട് വന്ന് നേരേയങ്ങ് ഒഴിയ്ക്കും; പാലും ചക്കപ്പഴവും; വിരുദ്ധമാ ഈ സാധനം.

ചോദ്യം : തേങ്ങാപ്പാൽ ചേരില്ലേ?

തേങ്ങാപ്പാൽ ചേർക്കാം. തേങ്ങാപ്പാൽ ചേർക്കാൻ പറച്ചിട്ട തേങ്ങ പിഴിയാൻ ആളെ മുഴുവൻ കിട്ടിയില്ല. അടുപ്പത്ത്ന്നു വാങ്ങണം. ചെക്കനു ഫ്ലൈറ്റിന്‍റെ സമയം ആകുന്നു. പായസം ഇപ്പൊ കൊടുക്കണം. ഇവൻ അവിടെ എത്തുമ്പഴേക്ക് ആശുപത്രിയിലാവും. മനസ്സിലായില്ല?

ഇതൊക്കെ അറിയാൻ മേലാതെ കാണിച്ചു വെയ്ക്കും. ഇതിനു സപ്പോർട്ട് ആയിട്ട് കുറേ പേരുടെ പാചകകലയുണ്ട്. മനസ്സിലായില്ല? ഗിരിജ ഭട്ടിന്റെയും, ഏതോ മാത്യൂവിന്റെയും; മനസ്സിലായില്ല? ഒരു കോമളം പ്രഭുവിന്റെയും ഒക്കെ ഈ പാചകകലാ പുസ്തകങ്ങൾ ഉണ്ട്, യോജിക്കരുതാത്തതൊക്കെ യോജിപ്പിച്ച്. അനേക നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട് വരുന്നതാണ് ആഹാരസംസ്കാരം. അത് ഒരു ദിവസം കൊണ്ട് പുസ്തകത്തിൽ എഴുതാവുന്നതല്ല. സാത്മ്യം വന്ന ആഹാരങ്ങൾ വേണം, നിത്യം കഴിയ്ക്കാവുന്നവ അറിയണം, നിത്യം കഴിയ്ക്കരുതാത്തവ അറിയണം. അതൊക്കെ അറിഞ്ഞു ജീവിച്ചില്ലെങ്കിൽ ഈ കുഴപ്പമെല്ലാം വരും, ഈ കുണ്ടാമണ്ടിയൊക്കെ വരും. കാലവൈരുദ്ധ്യം അറിയണം, ദേശവൈരുദ്ധ്യം അറിയണം, സമ്പത് വൈരുദ്ധ്യം അറിയണം, സംസ്കാര വൈരുദ്ധ്യം അറിയണം; ഇതെല്ലാം അറിയണം. പതിനെട്ട് തരാം വൈരുദ്ധ്യങ്ങൾ “ആത്രേയ ഭദ്രകാപീയം – ചരകം” എടുത്ത് പഠിച്ച് കൊള്ളുക. എന്നിട്ട് വേണം ജീവിതം തുടങ്ങാൻ. മക്കളേം വിളിച്ച് – വിപ്ളവകാരിയാണ്, കേമനാണ്, സ്കൂളിന്റെ മൈതാനത്ത് വന്നിരുന്ന് നാട്ടുകാരേം കൂട്ടി ഗ്രഹണസമയത്ത് തിന്നു ഒന്നും സംഭവിച്ചില്ല. ഇത് തിന്നാൽ ഉടനെ സംഭവിക്കില്ല. ഇത് ദഹിച്ച് പചിച്ച് രൂപാന്തരപ്പെട്ട് ദിവസങ്ങൾ എടുക്കും. ചെലപ്പം ജനിയ്ക്കാൻ പോകുന്ന കൊച്ചിനായിരിയ്ക്കും ഗുദം ഇല്ലാത്തത്. ഇതൊരു ദിവസം കൊണ്ടല്ല CHEMISTRY രൂപപ്പെടുന്നത്. BIOCHEMISTRY യിൽ അന്തഃസ്ഥിതങ്ങളായ ഭാവങ്ങൾ വരാൻ, എത്ര വരുമെന്നറിയാൻ ഇപ്പൊ പഠിച്ച പഠിപ്പ് പോര; മുമ്പ് പറഞ്ഞ NASCENT ഓക്സിജന്‍റെ വരവ് അറിയണം എങ്കിൽ FREE RADICAL CHEMISTRY… ഇത് പരീക്ഷ എഴുതുമ്പോ പോലും, പഠിപ്പിച്ചവൻ പഠിപ്പിച്ചപ്പോ മനസ്സിലായിട്ടുണ്ടാവില്ല; ഇത് ആഹാരത്തോട് ബന്ധപ്പെട്ടത് ആണെന്ന് മനസ്സിലായിട്ടുണ്ടാവില്ല. ഇതൊരു പരീക്ഷ എഴുതി ഡിഗ്രി എടുത്ത് ഇങ്ങ് വന്നു. അറിയാമെന്നു അഹങ്കരിച്ചാൽ പോര.

അപ്പോള്‍ കഴിയ്ക്കുമ്പൊള്‍ സൂക്ഷിയ്ക്കണം. ചക്ക മുറിയ്ക്കുമ്പോ സൂക്ഷിയ്ക്കണം. കാരണം ആ കുരു മുറിയുമ്പൊ ബ്രെയിനിൽ ഒരു വടു വീഴും; മുറിയ്ക്കുന്നവളുടെ. അതു കൊണ്ട് തള്ള പറഞ്ഞു കൊടുക്കും – “മോളേ അംഗവൈകല്യത്തിനു കാരണം ആയേക്കാവുന്നതാണ് അത്. നീ മുറിയ്ക്കണ്ട, ഞാൻ മുറിച്ചോളാം. ഞാനൊരുക്കിത്തരാം”. അത് കൊണ്ടൊക്കെയാണ് കൂട്ടായിട്ട് ജീവിച്ചത്. ഒരുത്തി ഗർഭിണി ആയിരിയ്ക്കുമ്പൊ ചെയ്യരുതാത്തത്‌ ചെയ്യാതിരിയ്ക്കണമെങ്കിൽ കൂടെ ആള് വേണം. ഞാനും മതി, എന്‍റെ കുഞ്ഞൈത്താനും മതിയെന്ന് പറഞ്ഞ്, NUCLEAR-ലേക്ക് പോയിരിയ്ക്കുകയാണ്. ആരും കൂടെ വേണ്ട. അത് കൊണ്ട് കുമ്പളങ്ങ മുറിയ്ക്കുക മാത്രമല്ല, കോഴിയെ പിടിച്ച് കഴുത്തും കണ്ടിയ്ക്കാം. അവസാനം കഴുത്ത് തിരിഞ്ഞും ഒടിഞ്ഞ് കിടന്നും ഈ കോഴി കിടക്കുന്ന പോലാ കിടക്കുന്നത് ചിലത്. ഇതിനേം കൊണ്ടിങ്ങനെ ചുമക്കുകയാണ്. കാണുമ്പോ സങ്കടം തോന്നും. വൈറ്റമിനുകൽ മിനറലുകൾ ടണ്‍ കണക്കിനാണ് തിന്നുന്നത്….

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s