ദാമ്പത്യവിജ്ഞാനം ഭാഗം 53 [ഗര്‍ഭകാലം]

തന്‍റെ ഗോത്രത്തിന് , തന്‍റെ കുടുംബത്തിന് സാത്മ്യം വന്ന ആഹാരം മാത്രമേ കഴിയ്ക്കാവൂ. സാത്മ്യം ഇല്ലാത്ത ഒരാഹാരവും കഴിയ്ക്കരുത്. വിശേഷ അവസരങ്ങളിൽ എളുപ്പം നോക്കി, എന്നു പറഞ്ഞാൽ ഗർഭിണിയെ കൊണ്ട് വിടാൻ, സ്വീകരിയ്ക്കാൻ ഒക്കെയുള്ള ചടങ്ങുകൾ നിങ്ങളുടെ നാട്ടിൽ ഓരോ സമുദായത്തിനും ഓരോ രീതിയിലും ഉണ്ട്. അവയ്ക്കൊന്നും ബേക്കറി പലഹാരങ്ങൾ വാങ്ങരുത്. കാരണം – മാസം രണ്ടങ്ങ്‌ ആകുമ്പോഴേക്ക് ദൌഹൃതം ആകും; ദോഹതം , ദൌഹൃതം – നാടൻ ഭാഷയിൽ പള്ളിക്കത്തോട്ടുകാർ “വ്യാഖൂണ്‍” എന്ന് പറയും. ദൗ, വ്യാക് – അതിൽ നിന്ന് വന്നിട്ടുള്ളതാണ് അത്. പഴയ ആളുകള് പ്രായം ചെന്ന ആളുകള് ഇരിപ്പുണ്ടെങ്കിൽ അവർക്ക് അറിയാം. ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും അറിയില്ല, അവര് മലയാളം ഒന്നും കേട്ടിട്ടും ഇല്ല. ദൗവ്യാക് എന്ന് പറഞ്ഞാൽ രണ്ട് ഹൃദയം ആണ് ഒരു സ്ത്രീ പ്രവർത്തിപ്പിയ്ക്കുന്നത്. അവടെ വാക്കിന്, മനസ്സിന് ഒക്കെ വലിയ പ്രാധാന്യം ഉണ്ട്. ഏറിയ കൂറും ഒരു ഹൃദയം പോകും അക്കാലത്ത്. രണ്ടിൽ ഏത് പോകണം എന്നുള്ളതേ ഉള്ളൂ. ലോലമായത് കൊണ്ട് അകത്ത് കിടക്കുന്നത് പോകും. ജനിക്കുമ്പോ തുളയുണ്ടാകും, ഭിത്തിക്ക് കട്ടിയുണ്ടാകും ഒന്നര വയസ്സിലും ഒരു വയസ്സിലും ഒക്കെ ഏറ്റവും പ്രധാനമായ ഹൃദയത്തിനു തന്നെ പ്രശ്നങ്ങൾ ഉണ്ടാവുക എന്ന് വന്നാൽ എന്താവും ഗതി?

ബൈക്കിൽ യാത്ര ചെയ്യരുത്. ഇപ്പൊ ഗർഭിണിയെയും വണ്ടിയില്‍ കയറ്റി – ഇപ്പൊ അവൾ തന്നെ ഓടിച്ച് പോവുകയാണ് – ചെക്കൻ പുറകെ ഇരിക്കുകയാണ്. ഓടിച്ചാൽ എന്താണ് എന്നാണ് ചോദിക്കുന്നത്.

“എന്താ തല പോകുമോ? നിങ്ങടെ കാലത്ത് ഇതൊന്നും ഇല്ലാത്തതിന്റെ അസൂയ – തള്ളേ, മര്യാദയ്ക്ക് ഇവിടെ ഇരുന്നോണം!”

“നിങ്ങളുടെ കാലത്ത് ബൈക്കും ഉണ്ടായിരുന്നില്ല, കാറും ഉണ്ടായിരുന്നില്ല, നിങ്ങളുടെ ഭർത്താവിന് ഓടിക്കാനും പറ്റിയില്ല, ഞങ്ങടെ കാലത്ത് ഇതൊക്കെ കാണുമ്പോ ഒരു തരാം കൃമികടി. അവിടെ എങ്ങാനും മര്യാദയ്ക്കിരുന്നോണം”

ഇത് കഴിഞ്ഞിട്ട് ഈ കൊച്ചിനെയും ചുമന്ന് ആശുപത്രി കയറിയിറങ്ങി, അവസാനം ഇതിന്‍റെ ഹാർട്ട് ഓപ്പറേഷനും കഴിഞ്ഞ് അമൃത, സത്യ സായി ഇവിടെയൊക്കെ കൊണ്ട് നടന്ന്, ഫ്രീ കിട്ടുമോ എന്നൊക്കെ നോക്കി, അവസാനം അതൊന്നും കിട്ടുകേലെന്നു വന്ന് കാശ് മുടക്കി ചെയ്ത് വീട്ടിൽ വന്ന് ഇതിരിക്കുമ്പോഴാണ് തള്ള, മകന്റെ കുഞ്ഞാണെങ്കിലും വേണ്ടില്ല, ഇവളുടെ അഹന്തയോർത്ത് അടക്കിച്ചിരിയ്ക്കുന്നത് – തിരിച്ച്. ഇത് വരാതിരിയ്ക്കണമെങ്കിൽ സ്നേഹം വേണം, വിശ്വാസം വേണം.

അപ്പൊ ഇത് വരാതിരിയ്ക്കണം എങ്കിൽ അതിന് , ഒരു വഴിയെ ഉള്ളൂ. ഇതെല്ലാം പാലിക്കണം.

ചോദ്യം: ഗര്‍ഭിണി ചക്ക മുറിക്കരുത് എന്ന് ഒക്കെ പറയുന്നത്?

വളരെ നിർബന്ധം ആണ്. ജീവന്‍റെ തുടിപ്പ് എവിടെയെങ്കിലും മുറിഞ്ഞാൽ കോശങ്ങൾ അതേറ്റു വാങ്ങും. ഭാരതീയ ചിന്തയുടെ സമുജ്ജ്വലമായ രണ്ട് അക്ഷങ്ങളാണ് ഉള്ളത്. ചക്ക, കുമ്പളങ്ങ ഇവയൊന്നും പഴയ അമ്മമാർ മുറിയ്ക്കാൻ സമ്മതിയ്ക്കില്ല. കാരണം, ഒരു കത്തി കടന്നു പോകുമ്പോൾ എത്ര ചക്കക്കുരു മുറിയും? ആ മുറിഞ്ഞ കുരു കാണുമ്പോൾ, മുറിഞ്ഞ വസ്തുക്കള കാണുമ്പോള്‍…. അതാണ്‌ ഞാൻ സീരിയലും സിനിമയും ഒന്നും കാണരുതെന്ന് മുഖ്യമായി പറഞ്ഞത്. രക്തം കാണുമ്പോൾ, ആ സമയത്തൊക്കെ നിങ്ങളുടെ തലച്ചോറിൽ ഒരു മാറ്റം വരുകയും നിങ്ങളുടെ PINEAL, PITUITARY, ADRENAL, THYROID – ഇത്രയും മാറി മറിയുകയും ചെയ്യും. ഒരു അടിയോ ഇടിയോ ഒക്കെ കാണുമ്പോൾ പിനിയൽ ഗ്രന്ഥിയിൽ മാറ്റം വരും. നിങ്ങളുടെ കോശവാർധക്യത്തെ നിയന്ത്രിയ്ക്കുന്നത് ഈ ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയിൽ ഒരു സ്രവം രൂപപ്പെട്ടാൽ, ഒരു ഭാഗത്ത് അതും നിങ്ങൾ അപ്പോൾ ആഹരിയ്ക്കുന്ന ആ വിഷയവും – കാണുന്ന ആ വിഷയവും, ENZYMATIC APPROACH-ൽ ENZYME-കളെ മാറ്റി മറയ്ക്കും.

അത് നിങ്ങളുടെ പ്രാണന്റെ ആവൃതിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും NASCENT OXYGEN ഉല്പാദിപ്പിയ്ക്കുകയും ചെയ്യും. മൂന്ന് പ്രക്രിയകൾ ഒരേ സമയത്തു നടക്കും. ഒന്ന് പിനിയൽ ഗ്രന്ഥിയിലെ മാറ്റം. തദ്വാരാ PITUITARY, ADRENAL, THYROID മേഖലകളിൽ വളരുന്ന മാറ്റം DUCTLESS HORMONE കളാണ് ഇവയെല്ലാം പുറപ്പെടുവിക്കുന്നത്. അവയിലൊക്കെ മാറ്റം വരും. DUCTLESS HORMONE-കൾ അനിയന്ത്രിതമായ ലോകങ്ങളിലേക്ക് ഒരു നിമിഷാർദ്ധം കൊണ്ട് നിങ്ങളെ കൊണ്ടുപോകും. അതാണ്‌ ഒരു മാറ്റം. രണ്ടാമത്തെ മാറ്റം നിങ്ങളുടെ പ്രാണനിൽ വരുന്ന ആവൃതിയാണ്. ഭക്ഷണം കഴിയ്ക്കുമ്പോ ഇത് അമൃതമാണ് എന്ന് പറഞ്ഞിട്ടാണ് പണ്ടുള്ളവർ കഴിയ്ക്കുന്നത്.

ഉദകം നൽകി, അന്നത്തെ അമൃതാക്കി – “അമൃതോപസ്തരണമസ്തു അമൃതം മേ അസ്തു”

പ്രാണനായിക്കൊണ്ട് ഒക്കെ ആഹൂതികൾ ആണ് അന്നം കൊണ്ട് ചെയ്യുന്നത്; “ഓം പ്രാണായ സ്വാഹഃ” തുടങ്ങി “ഓം ഉദാനായ സ്വാഹഃ” വരെ. മൈക്ക് ഒക്കെ വെച്ച് പറയരുതെന്നാണ്. അത് കൊണ്ടാണ് ക്രമമായി ഒക്കെ പറയാത്തത്.

കാരണം, അന്നമാണ് ജീവൻ. കുട്ടി വേണമെന്ന് ആഗ്രഹിയ്ക്കുന്നവൻ അന്നത്തെ ഒരിയ്ക്കലും നിന്ദിയ്ക്കരുത്. അന്നമാണ് പ്രജ. ഗർഭിണി ഒരിയ്ക്കല്‍ പോലും അന്നത്തെ നിന്ദിയ്ക്കരുത്. അന്നം ഉപേക്ഷിയ്ക്കരുത്.

“അന്നം ന നിന്ദ്യാത് തത് വ്രതം | അന്നം ന പരിചക്ഷ്യേത | അന്നം ബഹുകുർവീത” – തൈത്തിരീയം

നിങ്ങൾക്ക് പാരമ്പര്യത്തിൽ അറിയുന്നത് – രാഷ്ട്രപിതാവ്‌ അന്നത്തെ ഉപേക്ഷിച്ചവൻ ആണ്. അത് കൊണ്ട് ഒരു വെടിയുണ്ടയ്ക്കേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾക്കുള്ള ഉണ്ട എവിടെയാണെന്ന് അന്വേഷിച്ചാൽ മതി. അന്നത്തോട് മാത്രം കളിയ്ക്കരുത്. അന്നം നിങ്ങളെ കാത്തിരിയ്ക്കരുത്, അന്നത്തെ നിങ്ങൾ കാത്തിരുന്നാലും. ഇതൊക്കെ പാലിയ്ക്കണം. അന്നം അതീവ പരിശുദ്ധം ആയിരിയ്ക്കണം. കാണുന്നതും കേൾക്കുന്നതും തൊടുന്നതും എല്ലാം അന്നമാണ് – “ആഹ്രിയന്ത ഇത്യാഹാരഃ”

വയർ നിറഞ്ഞിരിക്കുമ്പോൾ കഴിയ്ക്കാൻ വിളിച്ചാലും മതിയെന്നേ പറയാവൂ,വേണ്ട എന്ന് പറയരുത്.

ചോദ്യം: നിരാഹാരം കിടക്കരുത് ?

ഒരിക്കലും കിടക്കരുത്. നിരാഹാരം ഒക്കെ ക്രൂരമായ ഹിംസയാണ് അഹിംസയല്ല.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s