ദാമ്പത്യവിജ്ഞാനം ഭാഗം 35 [വാക്കിന്‍റെ വിഭൂതി]

 

രാമനെയും രാമന്‍റെ ഇതിവൃത്തത്തെയും പരിചയപ്പെടുത്താന്‍ ഒരു ശ്ലോകം മതിയാക്കിയ വാത്മീകി പന്ത്രണ്ടു ശ്ലോകങ്ങളിലാണ് ആഞ്ജനേയനെ പരിചയപ്പെടുത്തിയത്. അത് ആ വാക്കിന്‍റെ വിഭൂതിയാണ്. എന്തൊരു വൈയാകരണന്‍! ശിക്ഷാശാസ്ത്രത്തിന്‍റെ മറുകര കണ്ടവന്‍! വാക്ക് കൊണ്ട് വിഭൂതിയുണ്ടാക്കുന്നവന്‍!

ചിലരുടെ അടുക്കല്‍ പോയിരുന്നാല്‍ അവരുടെ വാക്കുകള്‍…! ഒന്നും മനസ്സിലാകാത്ത വാക്ക് പോലും ഔഷധത്തെക്കാള്‍ തീക്ഷ്ണം ആയിത്തീരും. ചില കാരണവന്മാര്‍ വര്‍ത്തമാനം പറയുമ്പോള്‍ പോയി കുറച്ചുനേരം ഇരുന്നു കഴിയുമ്പോഴേക്ക് എല്ലാ ആധിയും പോയി എഴുന്നേറ്റു പോരാന്‍ തോന്നും. ശരിയല്ല?! ചിലര്‍ വായ്‌ പൊളിച്ചാല്‍ പാമ്പും പഴുതാരയും വീഴും. ശരിയാണോ? അതുകൊണ്ട് വാക്കിന്‍റെ വിഭൂതി അതാണ്‌.

കുടുംബജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാക്ക്. അത് നേരത്തേ പഠിക്കണം. വാക്ക് എങ്ങനെ ഉപയോഗിക്കണം? പുറത്ത് എന്തും ഉപയോഗിക്കാം. പക്ഷേ വീട്ടില്‍ ഭാര്യയോട്, ഭര്‍ത്താവിനോട് ഉപയോഗിക്കുന്ന വാക്കാണ്‌ ജീവിതം. വാക്കും ശരീരത്തിന്‍റെ ക്രിയയും – Body Language
ശാരീരിക ഭാഷ- ഇത് കൂടുതല്‍ ശക്തമാണ്. ചിലര് പറയണ്ട; ഒരു തിരിയല്‍ മതി, മറ്റവന്‍റെ പണി തീരും…. ജീവിതം പോകും. പരിശീലിച്ചിട്ട്‌ മാത്രമേ വിവാഹം കഴിക്കാവൂ. വാക്കും മനസ്സും ഇണചേര്‍ന്നാണ് പ്രപഞ്ചമുണ്ടാകുന്നത്. അതുകൊണ്ട് ഭര്‍ത്താവിനെ, ഭാര്യയെ ഒരു പ്രപഞ്ചവിധാനീയതയിലേക്ക് എത്തിക്കുകയാണ് വാക്ക്. ഒരു വാക്ക് പുറപ്പെടുവിക്കുമ്പോള്‍ മറ്റേ ഭാഗത്ത്‌ മനസ്സു ഇതുമായി ഇണചേരും. അതുകൊണ്ടാണ് വിവാത്തിനു മുന്‍പ് പലപ്പോഴും നല്ല ലോകങ്ങളിലാണ് ഇരിക്കുക. വിവാഹം കഴിഞ്ഞാല്‍ വാക്ക് മാറും. മനസ്സ് മാറും. അപകടകരങ്ങളായ ലോകങ്ങളിലേക്ക് പതിക്കും. ചില കുടുംബ ജീവിതം കണ്ടാല്‍ അറപ്പ് തോന്നും. ചിലത് കണ്ടാല്‍ വല്ലാത്ത അനുഭൂതിയുണ്ടാകും. ഭാര്യ ഭര്‍ത്താവിനോട് സംസാരിക്കുന്നതും, ഭര്‍ത്താവ് ഭാര്യയോടു സംസാരിക്കുന്നതുമൊക്കെ ഒരു അനുഭൂതിയുടെ യുഗം ഉണ്ടാക്കിക്കൊണ്ടായിരിക്കും. അതാണ്‌ ആസ്വാദ്യത. അതുകൊണ്ട് അവര്‍ അതെല്ലാം വച്ചാണ് പോയിട്ടുള്ളത്. ഇതെല്ലം കഴിഞ്ഞാണ് കന്യാദാനം.

“നാമേഗോത്രേ സമുച്ചാര്യ സമ്പ്രദാനസ്യജാത്മനഃ:

സമ്പ്രദേയം പ്രയശ്ചന്തി കന്യാദാനേതു പുംസ്ത്രേയ”

എതാണ്ടെല്ലാ ഗൃഹ്യസൂത്രങ്ങളും, അതിലിതു വരെ പറയാത്തത് “സുമന്തു”.

എട്ട് തരത്തിലുള്ള വിവാഹങ്ങളാണ്. അതില്‍ അസഗോത്രയെയും അസപിണ്ടയെയും ഒക്കെ തെരഞ്ഞെടുത്ത് ഗോത്രസംസ്കാരാദികളെല്ലാം ചെയ്തു ഈ പറഞ്ഞ ചടങ്ങുകളോട് കൂടിയാണ് വിവാഹങ്ങളെല്ലാം. അതിലെ രാക്ഷസം, പൈശാചം, ഗാന്ധര്‍വം, ആസുരം ഇവയില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഗന്ധര്‍വത്തില് സ്നേഹവിവാഹമാണ്. നിങ്ങള് പറയുന്ന പ്രേമവിവാഹം. കാളിദാസന്റെ ശാകുന്തളത്തില് ശകുന്തളയും ദുഷന്ത്യനും തമ്മിലുള്ളത് ഗന്ധര്‍വവിധി പ്രകാരമുള്ള വിവാഹമാണ്. പ്രേമലേഖനമൊക്കെ എഴുതിയുള്ള വിവാഹമാണ്. അത് ഗാന്ധര്‍വവിധിയിലാണ് ആ വിവാഹം. അതുകൊണ്ടാണ് അതില് തിരിച്ചറിയാതെ പോയതൊക്കെ.

ആര്‍ഷം, പ്രാജാപത്യം, ബ്രാഹ്മം – പ്രൌഡമായ ബ്രാഹ്മണവിവാഹങ്ങളൊക്കെ ആ കൂട്ടത്തില്‍ പെട്ടതാണ്. ക്ഷത്രിയവിവാഹമാണ് സ്വയംവരം. ഞാനത് കൂടുതല്‍ വിശദീകരിച്ചാല്‍ ബാക്കി പറഞ്ഞു തരാന്‍ പറ്റാത്തത് കൊണ്ടാണ് സ്പീഡില്‍ വിട്ടത്. കാരണം അതിനെല്ലാം മന്ത്രങ്ങളും അതിന്‍റെതായ ആഗമനിയമങ്ങളും ഉണ്ട്.

ബ്രാഹ്മണവിവാഹങ്ങളാണ് ആര്‍ഷവും ബ്രാഹ്മവും പ്രാജാപത്യവും. ഇവയില്‍ വേര്‍തിരിവ് വരുന്നത് – ഒന്ന് പ്രജാപതിയെ മുന്‍നിര്‍ത്തി വരുന്നതാണ് പ്രജാപത്യവിവാഹം. ഋഷിസംസ്കാരത്തിലൂടെ വരുന്നതാണ് ആര്‍ഷവിവാഹം. വിവാഹം കഴിഞ്ഞാല്‍ അവര്‍ പരിശുദ്ധറായി ജീവിക്കുന്ന ഒരു മാതൃകയാണ് ആര്‍ഷത്തിലുള്ളത്. എന്ന് പറഞ്ഞാല്‍ വേണ്ടപോലെ വേദവേദംഗങ്ങളോക്കെ പഠിച്ചുകഴിഞ്ഞിട്ടുള്ള വിവാഹമാണ്. വേദങ്ങളും വേദംഗങ്ങളും പഠിച്ചവര്‍ തമ്മിലാണ് വിവാഹം. യാജ്ഞവല്ക്യനും മൈത്രേയിയും തമ്മിലുള്ള വിവാഹം പോലെ. അവര് ഒരു വികാരവും കൊണ്ടല്ല, ലോകസംഗ്രഹാര്‍ദ്ധമാണ് അവരുടെ ഗാര്‍ഹസ്ഥ്യം. ബ്രാഹ്മം ആണ് പിന്നെ അതിനകത്തുള്ളത്തില് ഒരല്‍പം താന്നു നില്‍ക്കുന്നത്. ബ്രാഹ്മവിവാഹത്തില് വേദോക്തരെത്തിയാല്‍ പിന്നെ അതിനുള്ള ഹോമങ്ങളെല്ലാം കഴിച്ചു ബ്രാഹ്മണരുടെ ഇടയില്‍ നടക്കുന്ന… ഇന്ന് നടക്കുന്ന വിവാഹം ബ്രാഹ്മവിവാഹമാണ്. ഇത് മൂന്നെണ്ണമാണ് അവരുടെ ഇടയില്‍ പൊതുവേ ഉള്ളത്. മൂന്നുമുണ്ട് ഇപ്പോഴും.

ചോദ്യം ” പ്രജാപതീരഹസ്യം എന്നാല്‍?”

പ്രജാപതീരഹസ്യമെന്ന് പറഞ്ഞാല്‍ സര്‍ജ്ജനപ്രക്രിയയ്ക്ക് വേണ്ടി, ഒരു കുട്ടിക്ക് വേണ്ടി, മറ്റു യാതൊരു ആവശ്യവുമില്ല. തന്‍റെ സങ്കല്പങ്ങളെ നാളെയ്ക്കു പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രജാതന്തുവിനുവേണ്ടി മാത്രം. മിക്കവാറും അതൊക്കെ ഒരു കുട്ടി മാത്രമേ കാണൂ.

പിന്നുള്ളത് രാക്ഷസം. രാക്ഷസവും ആസുരവും പൈശാചവും പുരുഷധനം കൊടുത്തിട്ടുള്ളതാണ്. പുരുഷന്‍ ചെന്ന് ധനം കൊടുത്തു സ്ത്രീയെ വശമാക്കുക, ബലാല്‍ക്കാരമായി പിടിച്ചുകൊണ്ട് വരിക ഒക്കെയുള്ളതാണ്. സ്ത്രീയുടെ പിതാവിന് പൈസ കൊടുത്തുള്ള വിവാഹം. ഇപ്പോഴും ഉണ്ടത്. സംശയിക്കുകയോന്നും വേണ്ട. നല്ല സുന്ദരികളായ കുട്ടികളെ കണ്ടു കഴിഞ്ഞാല്‍ തന്തയ്ക്കു കള്ള് വാങ്ങിച്ചു കൊടുക്കുക മതിയാകുവോളം പൈസ കൊടുക്കുക.

ചോദ്യം : അപ്പോള്‍ പൈശാചം?

ചെറിയ ചെറിയ വ്യതാസങ്ങളെ ഉള്ളു. ഒന്ന് അവളുടെ മാംസത്തില്‍ ദാഹിച്ചു കല്യാണം കഴിക്കുക. “പിശം അശതി ഇതി പിശാചഃ”. ആ സൌന്ദര്യത്തില്‍.. പിന്നെ കാര്യമായ ബന്ധങ്ങളൊന്നും ഉണ്ടാവില്ല. ശരിക്കും അക്രാമികമായി വിവാഹം കഴിക്കുക. രാക്ഷസമായിട്ടുള്ളത് അതാണ്‌.

ശരിക്ക് പറയുകയാണെങ്കില്‍ തന്നെ ഇഷ്ടമല്ലെങ്കില്‍ കൂടി ബലാല്‍ക്കാരമായി സ്വന്തമാക്കുക. പീഡിപ്പിച്ചു സ്വന്തമാക്കുക. ഇപ്പൊഴുമുണ്ടത്. പോകുന്ന വഴിക്ക് ഒരു കുട്ടിയെ പിടിച്ചു ഒരു വലി വലിച്ചാല്‍ മതി. ഇഷ്ടമല്ലാത്തത്തിനു ഇഷ്ടമാകും. അത് മനസ്സിന്‍റെ ഒരു പ്രത്യേകതയാണ്. മനസ്സിന്‍റെ ഒരു കളിയാണ്.ബലം കൂടിയതാണെന്ന് തോന്നുമ്പോള്‍ കീഴടങ്ങുക.

ആസുരം – നല്ല വൈകാരികതയല്ലാത്ത ആസുരീസമ്പത്തീകളോട് കൂടിയ ബന്ധം.. രണ്ടു പേരും തമ്മിലുള്ള… ആ രീതിയിലുള്ള വിവാഹങ്ങള്‍… അതിനെല്ലാം ചടങ്ങുകളുണ്ട്‌, അതിനെല്ലാം വിധികളുണ്ട്, അതൊക്കെ വൈദികരീത്യാ അംഗീകരിചിട്ടുമുണ്ട്. അംഗീകരിക്കത്തവയല്ലാ. ശരിയാണെന്ന് പറഞ്ഞല്ല അംഗീകരിച്ചിരിക്കുന്നത്, അങ്ങനെയുണ്ട് ലോകത്തില്. Statement ആണ്. ലോകത്ത് അങ്ങനെയൊക്കെയുണ്ട്. ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്. ഇതൊന്നും ഇല്ലാത്തതല്ല. ഇപ്പോഴുമുണ്ട്, എന്നുമുണ്ടാവും. ഇതൊക്കെ നിങ്ങള്‍ നിയമനിര്‍മ്മാണം ചെയ്താലോ മറ്റുള്ളത് കൊണ്ടോ മനുഷ്യന്‍ മാറുകയോന്നുമില്ല. ഈ സ്വഭാവം ഉള്ളവനോക്കെ ഇങ്ങനെയേ ഇത് ചെയ്യൂ. പറഞ്ഞത് മനസ്സിലായില്ല?! നിയമമൊക്കെ അവിടെ കിടക്കും. കോടതിയും നിയമവും എല്ലാം അവിടെ കിടക്കും. ഇതൊക്കെ ഈ ലോകത്തുണ്ട്. എന്നും ഉണ്ടായിരിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വിദ്യഭ്യസവുമായിട്ടൊന്നും ഒരു ബന്ധവുമില്ല. വിദ്യാഭ്യാസം ഉള്ളവന്‍റെ ഇടയിലും ഇങ്ങനെയൊക്കെ ഉണ്ടാവും.

അങ്ങനെ എട്ടു തരം വിവാഹങ്ങള്‍ ലോകത്ത് നടപ്പുണ്ട്. അതിലേറ്റവും ഉത്തമമായത് ഈ മൂന്നെണ്ണം ആണ്. സ്വയംവരവും ഉത്തമമാണ്. സ്വയംവരം ക്ഷത്രീയ രാജകുമാരിമാര്‍ക്കാണ് പറഞ്ഞിരുന്നത്. അതില്‍ ശുല്‍ക്കവും ചിലപ്പോള്‍ ഉണ്ട്, ചില മത്സരങ്ങള്‍; അതില്‍ ജയിച്ചാലേ എന്‍റെ മകളെ കല്യാണം കഴിക്കാന്‍ പറ്റൂ. ചില ഉറപ്പുകള്‍, എന്‍റെ മകള്‍ക്ക് ജനിക്കുന്ന പുത്രന് രാജ്യം കൊടുത്തിരിക്കണം. ഇങ്ങനെയൊക്കെയുള്ള നിയമങ്ങളോടു കൂടിയത്. ഇങ്ങനെയൊക്കെ ഒരുപാടു തലങ്ങളുണ്ട് വിവാഹത്തിന്.

(തുടരും)

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , , , , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s