ദാമ്പത്യവിജ്ഞാനം – ഭാഗം – 32 [കന്യാവരണം]

നേരത്തേ ഞാന്‍ പറഞ്ഞ ഉറക്കമിളപ്പാണ്. ക്ലീബത്വകരണം ഒഴിവാക്കുന്നതിനാണ് പ്രാചീനര്‍ കന്യാവരണം വച്ചിരുന്നത്. വ്യക്തമായി പറഞ്ഞിട്ടുമുണ്ട് അവര്. ക്ലീബത്വാദി ദോഷനിര്‍മാര്‍ജനത്തിന്…

സ്ത്രീപുംസയോസ്തുസംബന്ധത്വരണംപ്രത്വിധീയതെ
വരണഗ്രഹണം പ്രാണിസംസ്കാരോത വിരക്ഷണ:
തയോനനിയതം പ്രോക്തം കാരണേ ദോഷദര്‍ശനാത്

ക്ലീബാദി ദോഷങ്ങള്‍ കണ്ടിട്ടാണ് ഇത് വച്ചിരിക്കുന്നത്. കേരളത്തിലെ divorce-കളില്‍ നല്ലൊരു ശതമാനവും ക്ലീബദോഷങ്ങള്‍ കൊണ്ടാണ്. പ്രകടമായി കുടുംബജീവിതം ശാരിരികബന്ധം ആണെന്നുള്ള പഠനം Biology-യിലൂടെ… അത് പറ്റാതെ വരിക, അത് സംതൃപ്തമല്ലാതെ വരിക… ശാരിരിക നിലവാരത്തില്‍, ഇത് ആരോഗ്യകാരണങ്ങളാല്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രശനമാണ്. കുറച്ചുനാള്‍ സഹിച്ചോക്കെ നിന്ന് തിരിച്ചുവന്നു അച്ഛനമ്മമാരോട് എങ്ങനെ പറയുമെന്നോര്‍ത്തു മറ്റുള്ളവരോടു പറഞ്ഞുപറയാതെ ഒക്കെ തിരിച്ചു പോരുന്ന കേസ്സുകളായിരുന്നു പണ്ട്. ഇപ്പോള്‍ നേരെയാണ് പറയുന്നത്. Is it right ? എന്താ കാരണം? ഇന്നതാണ് കാരണം. ഇത് ഒരു കാരണമാണ്. വിവാഹത്തില്‍ divorce-ന്‍റെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആധുനികരുടെ ഇടയില്‍.

ശേഷിയുടെ വിലക്ഷണതകള്‍. അതുകൊണ്ട് എനിക്ക് തോന്നുന്നതു പൌരുഷീകരണതിനുള്ള… വാജീകരണം, വൃഷ്യം ഈ രണ്ടു ആയുര്‍വേദ മേഘലകള്‍ക്ക് വ്യാവസായിക പ്രാധാന്യം വന്നു. patent remedy-കളുടെ ഒരു ബഹളമയമായ ഒരു രംഗത്താണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത്. Am i right? കേസുകളും അതനുസരിച്ച് കൂടുന്നുണ്ട്. കണ്ടമാനം മരുന്നുകള്‍, അതിന്‍റെ വികലങ്ങളായ പരസ്യങ്ങള്‍, ചെറിയ പരസ്യമൊന്നുമല്ല. അടുത്തകാലത്താണ് കേരളത്തില്‍ ഒരു സിനിമാനടി തന്നെ അന്നത്തെ ഒരു ആഭ്യന്തര മന്ത്രിയെയും പ്രതിപക്ഷ നേതാവിനേയും രണ്ടു സൈഡില്‍ flex board-ല്‍ വച്ച് മുന്‍പിലൂടെ അല്‍പവസ്ത്രധാരിണിയായി ഈ മരുന്നിന്‍റെ പരസ്യത്തിനായി ഓടിയത്. അത്രകണ്ടു വികലമായി തീര്‍ന്നിട്ടുണ്ട് നിങ്ങളുടെ ജീവിതക്രമം. കുടുംബജീവിതത്തിന്‍റെ ദാമ്പത്യത്തിന്‍റെ സമുജ്ജ്വലരംഗം തകരുന്നതില്‍ ഇത് വല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. എവിടെ നോക്കിയാലും പരസ്യങ്ങളും ഏതു പത്രമെടുത്താലും പരസ്യങ്ങളും അത്ഭുതമരുന്നുകളുടെ, magic remedies, അവയുടെ പരസ്യങ്ങള്‍ കൊണ്ട് അങ്കിതമാണ് രംഗം. ഇത് ഒരു ഭാഗം മാനസികമാണ്. ഏതാണ്ട് 50% ക്ലീബകാരണം വ്യക്തമായ അവബോധം വിവാഹത്തെ കുറിച്ച് ഇല്ലാത്തതുകൊണ്ടാണ്. അവ്യക്തത നിറഞ്ഞ ഉത്കണ്oകളും വിഷവദകളും കൊണ്ടാണ്. പൊതുവേ കേരളീയനില്‍ കാണുന്ന ഉത്തരാധുനിക അധ്യാത്മിക സര്ജ്ജനത്തില് ഇതൊരു വലിയ കാരണമാണെന്ന് എനിക്ക് തോന്നുന്നു. am I right ? എന്ന് എനിക്ക് തോന്നുന്നു. ഇതെന്‍റെ അഭിപ്രായമായി കൂട്ടിയാല്‍ മതി. ശരിയാണെന്ന് വിചാരിക്കേണ്ട. അപഗ്രഥിച്ചു നോക്കീട്ടു പറഞ്ഞാല്‍ മതി.

രണ്ട്… ആഹാരം. ആഹാരമെന്നു പറയുന്നത് നിര്‍ണ്ണായകമാണ്. പഴയ കാലത്ത് ഈ പറമ്പീന്നൊക്കെ തേങ്ങയിടുമ്പോള്‍, പേട്ട് തേങ്ങ എന്ന് പറയുന്നൊരു വകുപ്പുണ്ട്. കണ്ടിട്ടുണ്ടോന്നറിയില്ല. weight ഉണ്ടാവില്ല. weight ഇല്ലാത്ത തേങ്ങ. അപൂര്‍വമാനത്. ഒരു പത്തും നൂറും തെങ്ങിലെ തേങ്ങ പറിക്കുമ്പോള്‍ ഒന്നോ രണ്ടോ പേട്ട് തേങ്ങ ചിലപ്പോള്‍ കിട്ടിയെന്നു വരും. ശരിയല്ല?! സാധാരണ ഗതിയില്‍ ഇത് പോതിച്ചു പൊട്ടിക്കും. അപ്പോള്‍ അതിലെ കണ്ണുള്ള മുറിയില്‍ ഒന്നും കാണില്ല. ആ ചോവുട്ടുമുറിയുടെ അറ്റത്തു ഒരു ശകലം കാണും. നല്ല മധുരം ഉണ്ടാകും അതിന്. ഏറ്റവും മധുരമുള്ളതാണ് ഈ സാധനം. പക്ഷേ ഒരു 70 വയസ്സ് കഴിഞ്ഞ വയസ്സനും വയസ്സിയും കൂടി അത് തിന്നും. പിള്ളേര് ചെന്ന് ചോദിച്ചാല്‍ കൊടുക്കൂല്ല. കഴിക്കേണ്ട എന്ന് പറയും. കുട്ടികള്‍ക്ക് കൊടുക്കില്ല. പുതുതായി വിവാഹം കഴിച്ചവര്‍ക്ക് കൊടുക്കില്ല. ഇത് കഴിക്കേണ്ടാ എന്ന് പറയും. ചിലര് പച്ചയ്ക്ക് പറയും പേട് പെറും, അതുകൊണ്ട് വേണ്ടാ എന്ന് പറയും. ചെലര് പറയും വന്ധ്യതയുണ്ടാകും…സൌമ്യമായി പറയും. ചില കാര്‍ന്നോന്മാര്‍ പറയും മക്കളേ ഇത് ശരിയല്ല കഴിച്ചാല്‍…എന്ന് മാത്രം പറയും. നിങ്ങള്‍ക്ക് നല്ല തേങ്ങ തരാം എന്ന് പറഞ്ഞു ഒരെണ്ണം പൊട്ടിച്ചു… ചില കാര്‍ന്നോന്മാര്‍ ആദ്യം തന്നെ നല്ല തേങ്ങയോ നല്ല കരിക്കോ പൊട്ടിച്ചു വച്ചിട്ടേ കൊടുക്കുകയുള്ളൂ. അതില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന അധികം കരിക്കും മൂത്ത കരിക്കയിരിക്കും. മനസ്സിലായില്ല?! ചെറുപ്പക്കാര്‍ക്ക് കൊടുക്കുന്ന അധികം കരിക്കും മൂത്ത കരിക്കായിരിക്കും. മൂത്ത കരിക്കിന്, എന്ന് വച്ചാല്‍ കല്ലേല്‍ വച്ചാല്‍ തെങ്ങേല്‍ കയറുന്ന കരിക്കിന് വൃഷ്യശക്തി വളരെ കൂടുതലുണ്ട്, വാജീകരണശക്തി വളരെ കൂടുതലുണ്ട്. അതുകൊണ്ട് മിക്കവാറും ഭവനങ്ങളില്‍ പഴയ കാലത്ത് ഒരു അരി വറുത്തു അല്‍പ്പം ശര്‍ക്കരയും കരിക്കും കൂട്ടി കഴിക്കുന്ന ഒരു പണിയുണ്ട്. അതാണ്‌ കേരളത്തിലെ സംബന്ധത്തിനു ആക്കം ഉണ്ടാക്കിയത്. കേരളം സംബന്ധങ്ങളുടെ നാടാണ്. Am I right? അതിന്‍റെ ഒരു reason തന്നെ ഈ കരിക്കാണ്. കുട്ടികള്‍ ധാരാളം ഉണ്ടാകാന്‍ പോന്നതാണ് ഈ കരിക്ക്. വൃഷ്യമാണ്, വാജീകരണമാണ്. എന്നാല്‍ അന്ന് ഒരു പേട് തേങ്ങ കഴിക്കില്ല. ഒരു ചക്ക മുറിച്ചു അരിയുമ്പോള്‍ അതിലെ പേട്ട് ചുള പുഴുക്കിനകത്തു ഇടില്ല തള്ളമാര്. അത് അവരങ്ങ് തിന്നും. ഒരു മാങ്ങ പറിച്ച് ചെത്തി പൂളുംബോള്‍ അതിന്‍റെ കൊരട്ട, ഇവിടെ അണ്ടി എന്ന് പറയും?, അതിന്‍റെ ഉള്ളിലുള്ളത്, അതിന്‍റെ പരിപ്പ് ഇല്ലെങ്കില്‍ അത് കറിക് ഇടുകയോ പിള്ളേര്‍ക്ക് തിന്നാന്‍ കൊടുക്കുകയോ ഇല്ല. ഇത് പഴയ ആളുകളുടെ കാര്യമാണ് കേട്ടോ പറഞ്ഞത്. നിങ്ങളുടെ കാര്യമല്ല.

നിങ്ങള്‍ ഈ ഒന്നരയടി ഉപ്പൂറ്റി പൊങ്ങിയ ചെരിപ്പും ഇട്ടു ജോലിയൊക്കെ കഴിഞ്ഞു വരുമ്പോള്‍ നേരെ ഒരു കടയിലേക്ക് കയറീട്ട് കുരുവില്ലാത്ത മുന്തിരിങ്ങ… എന്താ ചിരിക്കുന്നേ?…. കുരുവില്ലാത്ത അപ്പിള്‍, കുരുവില്ലാത്ത തണ്ണിമത്തന്‍ അന്തകവിത്തിട്ടു കിളിര്‍പ്പിച്ച വെണ്ടയ്ക്ക, പാവയ്ക്ക.. ഇതൊക്കെ ധാരാളം വാങ്ങി കൊണ്ട് വന്നു പിള്ളേരെ തീറ്റും. Is it true? കുരുവില്ലാത്ത മുന്തിരി കൊണ്ട് വന്നു അടിച്ചു തീറ്റും, ഒന്നര വയസ്സ് മുതല്. ഇതിന്‍റെ കുരു, ഇതിന്‍റെ ബീജം പോകാനുള്ള ഹോര്‍മോണ്‍ തളിച്ചിരിക്കുന്നത്‌ അതില്‍ കിടക്കുമ്പോള്‍ അത് നിങ്ങളുടെ കുട്ടിയിലെത്തി, അവരിലെ ഹോര്‍മോണ്‍ imbalance ആയി അവന്‍റെ brain കുട്ടിയുണ്ടാകാതെ ഇരിക്കാനുള്ള പ്രേരണ ചെലുത്തി വരുമ്പോള്‍, 25-26 വയസ്സില്‍ വിവാഹം കഴിച്ചു കുട്ടിയുണ്ടാകാതെ ഭാര്യയും ഭാര്യയുടെ അച്ഛനും ഭാര്യയുടെ അമ്മയും ഇവന്‍റെ അമ്മയും അച്ഛനും ഒക്കെക്കൂടി ഇവനെയും കൊണ്ട് നടന്നു ഉരുളി കമഴ്ത്തുക, മന്ത്രവാദത്തിനു ഇരുത്തുക സിദ്ധന്റെ അടുത്തു കൊണ്ട്പോകുക, ജപിച്ചു കൊടുക്കുക, ഇതെല്ലം കഴിഞ്ഞു കുട്ടിയുണ്ടാകാതെ വരുമ്പോള്‍ ICSI-യും IOE-യും എല്ലാം കഴിഞ്ഞു അവസാനം ഇതൊക്കെ പരാജയപ്പെട്ടു artificial insemination-ല്‍ വേറൊരുത്തന്റെ കുഞ്ഞിനെ വളര്‍ത്തി സംതൃപ്തമാകുക. Am I right?

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s