ദാമ്പത്യവിജ്ഞാനം – ഭാഗം – 30 (വിവാഹം)

“യഥാ ബധ്നേതി മന്ത്രേണ പുംസം വൈദക്ഷിണേകരേ”
ദക്ഷിണകരത്തില്.‍. പുംസം വൈദക്ഷിണേകരേ…

“ബധ്നീയാക്സൂത്രകംചൈവ
സ്ത്രീയാംചിദ്വാമാകെകരേ”

സ്ത്രീയുടെ ഇടത്തേ കൈയിലും പുരുഷന്‍റെ വലത്തേ കൈയിലും…
ഇത് വളരെ ഗംഭീരമായി…

“കര്‍മ്മാതൌ ബന്ധനം പ്രോക്തം
കര്‍മ്മന്തേ തത് വിസര്‍ജനം
മണ്ഡപഭേദാദി പൂജനം ദേവകസ്ഥാപനം” എന്നൊക്കെ വളരെ detailed ആയി… രേണുകാരികയും മറ്റും ഇത് വളരെ detailed ആയിട്ട് പറയുന്നുണ്ട്. അതു കഴിഞ്ഞാണ് ഈ മണ്ഡപസ്ഥാപനവും എല്ലാം വരുന്നത്.

( ശ്രോതാക്കള്‍ക്ക് മറുപടിയായി ) ഉണ്ടായിരുന്നു… എല്ലാവര്‍ക്കും ഉണ്ടായിരുന്നതാണ്… ഓരോരുത്തര്‍ ഓരോരുത്തരായി ഉപേക്ഷിച്ചു. ബ്രാഹ്മണരുടെ ഇടയില്‍ അപൂര്‍വമായി, ബ്രാഹ്മണരുടെ ഇടയിലും എല്ലാ ബ്രാഹ്മണരുടെയും ഇടയില്‍ ഇല്ല…
( ശ്രോതാക്കള്‍ക്ക് മറുപടിയായി ) ചിലെടത്തുണ്ട്. എല്ലായിടത്തും ഇല്ല.
വടക്കന്‍ ദിക്കുകളില്‍ ഉണ്ട്. അവിടെ ചടങ്ങായിട്ടല്ല, ഒതിക്കോന്‍ ഇത് പറഞ്ഞു കൊടുത്തു നിലനിര്‍ത്തുന്നുണ്ട്. തെക്കന്‍ ദിക്കുകളില്‍ ലുബ്ധ പ്രചാരമായിട്ട് ഉണ്ട്… എന്നാലും ഉണ്ട്. പക്ഷേ പഠിപ്പുള്ള പെണ്‍കുട്ടികള്‍ ഇതിനു വിധേയരാകാന്‍ നില്‍ക്കുന്നില്ല. അതുകൊണ്ട് കേരളത്തിലെ ബ്രാഹ്മണര്‍…. അതായത് കേരള ബ്രാഹ്മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍, വൈദേശിക ബ്രാഹ്മണ്യം എന്നറിയപ്പെടുന്ന അയ്യര്‍മാര്‍ പട്ടര്‍, ഭട്ടുകള്‍, അയ്യങ്കാര്‍.. ഇവരും, ശൈവബ്രാഹ്മണ്യം പരിണമിച്ചു വന്ന, വൈശ്യമായി തീര്‍ന്ന കൊങ്കണ്‍സ് (കേരളത്തിലെ), കാശ്മീരില്‍ നിന്ന് ശൈവാഗമങ്ങളില്‍ നിഷ്ണാതരായിരുന്നവര്‍ സരസ്വതീതീരത്തെത്തി സാരസ്വതന്‍മാരായി അവിടുന്നു ഗൌഡീദേശത്തെത്തി ഗൌഡസാരസ്വതന്‍മാരായി അവിടെ നിന്ന് കൊങ്കണത്തെത്തി കൊങ്കിണികളായി കേരളത്തിലെത്തിയ കൊങ്കണ്‍സ്… ഇവരുടെയൊക്കെ ഇടയില് സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് കേരളം ഒരു മതമിശ്ര സംസ്കൃതിയിലൂടെ രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്താ… ഞാന്‍ പറഞ്ഞത് നുണയാണോ? പൊതുവേ കാണുന്നുണ്ടോ? നിങ്ങള്‍ ആലോചിച്ചു നോക്കിയാല്‍ മതി. വളരെ കൂടുതലായി കാണുന്നു. അച്ഛനമ്മമാര്‍ ആ നിര്‍ബന്ധത്തിന് വഴങ്ങുന്നതിലേക്ക് തന്നെ മാറുന്ന ഒരു കേരളമാണ് കണ്ടു വരുന്നത്. ഇതിന്‍റെ കാരണം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ ആണ്. ഇതിന്‍റെ കാരണം ഈ ചടങ്ങുകളോടുള്ള പ്രതിഷേധമാണ്. ചെറിയ തോതിലെങ്കിലും “കുട്ട്യേടത്തി”യുമൊക്കെ ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ട്‌. കഥാപാത്രങ്ങളെ ഓര്‍ക്കുന്നുണ്ടാവില്ല… ദേവികാബഹനും കുട്ട്യേടത്തിയും ഒക്കെ ആധുനിക സര്‍ഗപെരുമഴയില് മാറ്റം വരുത്തുവാന്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. അതിനു അതിന്‍റേതായ കാരണങ്ങളും ഉണ്ടാവാം. പക്ഷേ അതെല്ലാം വലിച്ചെറിഞ്ഞു കഴിഞ്ഞും ശാന്തി വേറെ എവിടെയോ ആണെന്നുള്ളതാണ് വിഷയത്തിന്‍റെ ഗാംഭീര്യം. ഇതൊക്കെ വലിച്ചെറിഞ്ഞു ഒരു ശാന്തിയിലേക്ക് മാനവന്‍ എത്തിയിട്ടുണ്ടെങ്കില്‍ വലിച്ചെറിഞ്ഞത് ശരി തന്നെയാണ് . പൂര്‍വാധികം വികലമായ ഒരു അശാന്തിയിലേക്കാണ് മാനവികത മാറിയതെങ്കില്‍, വലിചെറിഞ്ഞിട്ടും കാര്യമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്ക് ചിന്തിക്കാം…

അപ്പോള്‍ മണ്ഡപസ്ഥാപനം, സ്വസ്തിവചനം തുടങ്ങി അനേകയോട് കൂടി രക്ഷാബന്ധനം. ഇതിന്‍റെ രസം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള രക്ഷാബന്ധനം ഉണ്ട്. രക്ഷ ഒരാളെ രക്ഷിക്കുന്നു എന്നല്ല… ഇവിടെ ഒരു തെറ്റിധാരണ നിങ്ങള്‍ക്കുണ്ട്‌ സ്മൃതികളെ അവലംബിച്ച്… സ്ത്രീയെ പുരുഷന്‍ രക്ഷിക്കുന്നിടത്തോളം പ്രാധാന്യമുള്ളത് തന്നെയാണ് പുരുഷനെ സ്ത്രീ രക്ഷിക്കുന്നു എന്നുള്ളതും. one-sided അല്ല. നിങ്ങള്‍ ധരിച്ചിരിക്കുന്നത്‌ one-sided ആണെന്നാണ്. ഇവിടെ രണ്ടു സ്ഥലത്തേക്കുമാണ്… എല്ലാ സൂത്രങ്ങളും..

നന്ദിനി നളിനി മൈത്രാ ഉമാച പശുവര്ധിനി
മണ്ഡപ സ്ഥാപനേയോദ്യാ സ്തംഭേ മാത്രാപ്രകിര്‍തിത

വളരെ ഗംഭീരമായി പറഞ്ഞു കൊണ്ടാ ഇത് പോകുന്നത്. അതില് നിങ്ങള്‍ക്ക് തെറ്റിധാരണ ഉണ്ടായിരിക്കുന്നത് മനുസ്മൃതിയിലെ ഒരു പദ്യമാനെന്നാണ് എനിക്ക് തോന്നുന്നത്. അത് നിങ്ങള്‍ ശരിക്ക് വായിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല. രണ്ട്… നിങ്ങള്‍ക്കതിന്‍റെ അര്‍ത്ഥമറിയുമെന്നു എനിക്ക് തോന്നുന്നില്ല. ഭാരതീയര്‍ക്ക് ഒരു പ്രത്യേകതയുണ്ട്… ഈ ഗ്രന്ഥങ്ങളൊക്കെ സംസ്കൃതത്തില്‍ എഴുതിയതാണ്. സംസ്കൃതം പഠിക്കാതെ അവര്‍ അതങ്ങ് വ്യാഖ്യാനിച്ചു കളയും. അങ്ങനെ ഒരു വലിയ മെച്ചമുണ്ട് ഭാരതീയര്‍ക്ക്. ചിലരത് മുഖവുരയില്‍ തന്നെ എഴുതും. അടുത്ത കാലത്ത് ഭഗവത്ഗീതയ്ക്കു വ്യാഖ്യാനം എഴുതിയ ഒരു പണ്ഡിതന്‍ എഴുതിയത്… “എനിക്ക് സംസ്കൃതം ഒട്ടും അറിയില്ല” എന്നിട്ടദ്ദേഹം വ്യഖ്യാനിച്ചിരിക്കുന്നിടത്ത് ഏറ്റവും രസം തോന്നിയത്
“രസോഹം അപ്സു കൌന്തേയാ” എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ ആണ്.
രസം – mercury. mercuryയില്‍ ജലം ഉണ്ടെന്നു, ജലത്തില്‍ mercury ഉണ്ടെന്നു വിഡ്ഢിത്തം പറഞ്ഞിരിക്കുന്നു കൃഷ്ണന്‍. ആധുനികന് വായിക്കാന്‍ ഇത് ധാരാളമാണ്. പുസ്തകം ഇടമറുകിന്‍റെയാണ് സംശയമൊന്നും വേണ്ട. നിങ്ങളുടെ അയല്പക്കക്കാരനാ. ഭഗവത്ഗീതയ്ക്കുള്ള വ്യാഖ്യാനമാണ്… അദ്ദേഹം full ശ്ലോകം വ്യാഖ്യാനിച്ചിട്ടുണ്ട്. മേടിച്ചു വായിച്ചു നോക്കാം. അതിനകത്ത് കാണാം നിങ്ങള്‍ക്ക്. പക്ഷേ മുഖവുരയില്‍ അദ്ദേഹം സത്യസന്ധമായി പറഞ്ഞിട്ടുണ്ട്… ” ഈ ഭാഷ എനിക്ക് അറിയില്ല!”

ഇതു നമ്മുടെ ഒരു വലിയ മെച്ചമാണ്. അങ്ങനെയല്ലേ പറയേണ്ടത്?

സ്മൃതിഗ്രന്ഥങ്ങള്‍ നിയമഗ്രന്ഥങ്ങള്‍ ആണ്. നിയമഗ്രന്ഥങ്ങള്‍ interpretation കൊണ്ടാണ് സാധുവാകുന്നത്. നിയമം എന്താണെന്ന് അറിയാത്തവന്‍ ഈ ഗ്രന്ഥം വായിക്കരുത്. മതഗ്രന്ഥമല്ല. മനുസ്മൃതിയോ യാജ്ഞയവല്ക്യസ്മൃതിയോ ഈ പറഞ്ഞ ഗൃഹ്യസൂത്രങ്ങളോ ഒന്നും മതഗ്രന്ധങ്ങളല്ല. മതമൊക്കെ ഉണ്ടായതു മറ്റു മതങ്ങള്‍ ഇന്ത്യയില്‍ വന്നതിനു ശേഷമാണ്. ഇതില്‍ ഒരു ഗ്രന്ഥം പോലും ഏതെങ്കിലും മതത്തെ ലക്ഷീകരിച്ചു എഴുതിയതല്ല. അതൊക്കെ ഇനി ഉണ്ടാക്കി വളര്‍ന്നു വരണം. മതങ്ങള്‍ ഇല്ലാതിരുന്ന കാലത്തു എഴുതിയ ഗ്രന്ഥങ്ങള്‍ ആണ്. അപ്പോള്‍ അതിനേ മതത്തിന്‍റെ സങ്കല്പങ്ങളില്‍ നിന്ന് കൊണ്ട് വ്യാഖ്യാനിക്കാന്‍ പോകുന്നത് തന്നെ അബദ്ധമാണ്.

വിവാഹം നിയമപ്രകാരം ചിന്തിച്ചാല്‍ ആധുനികന്‍റെത്… ” Marriage is a contract between the husband and the wife. Any child who is born in the legal pendancy of this contract is considered positively as the child of the husband” എന്നാണ്. വിവാഹം കഴിച്ച ഒരു പുരുഷനും വിവരം ഇല്ല എന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ ഒരു തെളിവ് വേണ്ട. (ശ്രോതാക്കളോട്) കഴിച്ചിട്ടില്ലല്ലോ? Indian Law പറയുന്നത് ഇതാണ്… Marriage is a contract… It is merely a contract…between the husband and the wife…Any child who is born in the legal pendency of this contract…

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

1 Response to ദാമ്പത്യവിജ്ഞാനം – ഭാഗം – 30 (വിവാഹം)

  1. Biju says:

    Great Work. Waiting for the translation of sppech on Critical Care

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s