ദാമ്പത്യവിജ്ഞാനം – ഭാഗം – 51 [സ്ത്രീ – അമ്മ]

അമ്മ അറിയുന്നിടത്തോളം കാര്യങ്ങൾ ആരും അറിയില്ല. അത് കൊണ്ടാണ് പഴയ കാലത്ത് അമ്മ നേരിട്ട് പറയില്ല – അച്ഛനെ സിദ്ധനാക്കിയാണ് പറയിപ്പിക്കുന്നത്.

ലോകത്ത്, ചാരവൃത്തി സ്ത്രീയ്ക്കല്ലാതെ പറ്റില്ല. അത് സ്ത്രീ മനസ്സിന്റെ സങ്കല്പ ലക്ഷണമാണ്. യാത്ര ചെയ്യണ്ട. പോകണ്ട. വിവരം ശേഖരിയ്ക്കണ്ട. പുറത്തൊക്കെ പോകുന്നത് പുരുഷനാണ്. അടുക്കളയിൽ ഇരിക്കുക മാത്രം ചെയ്യുന്ന സ്ത്രീയാണ്. പക്ഷെ അവൻ പോയേച്ച് വരുമ്പോൾ ഇന്ന് പോയ കൂട്ടത്തിൽ കൂടെ ജോലി ചെയ്യുന്നതിനേം കൂട്ടി ഗുരുവായൂര് പോയോന്നു കൃത്യമായി അവന്റെ മുഖത്തു നോക്കി പറയും. മനസ്സിലായില്ല? കാരണം അടുക്കെ വരുമ്പഴേ ചായ കൊടുക്കുമ്പോ ഒരു മണം പിടിയ്ക്കും. ആ ഷർട്ടിനു വേറൊരുത്തീടെ മണം ഉണ്ടെന്നു മനസ്സിലാകും. അത് ഊരാന്‍ അവളുടെ കൈ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അറിഞ്ഞിരിക്കും ഇത് വേറൊരുത്തിയുടെ മണമാണെന്ന്. അതായത് കഴുകിത്തരാൻ കൂടി പറയതില്ലായിരുന്നോ എന്നു ചോദിയ്ക്കും, അപ്പഴേക്കും അവൻ വീഴും. അതാണ്‌ സ്ത്രീ.

അതുകൊണ്ടാണ് സ്ത്രീ ഒരിക്കലും സ്വേച്ഛാചാരിയാകാത്തത്. വീട്ടില്‍ ഉത്തമയായൊരു സ്ത്രീയുണ്ടെങ്കിൽ, ഒരു കുട്ടിയും നശിക്കില്ല. ഒരു പുരുഷനും തെറ്റു ചെയ്യാനാകില്ല. കാരണം അവളുടെ കണ്ണുകള്‍ നിഴല്‍ പോലെ തന്റെ പുറകെ ഉണ്ടെന്ന് അവനു തോന്നിപ്പോകും. ഭയമില്ലാതെ ഒരടി വെക്കാൻ അവനു പറ്റൂല്ല. അത് അവനെ ഭയപ്പെടുത്തുകയും വേണ്ടാ; സ്നേഹിച്ചാൽ മാത്രം മതി.

ഈ പറഞ്ഞത് കൊണ്ട് മണം പിടിയ്ക്കാൻ നാളെ മുതൽ പോയാൽ പട്ടി പോലായിത്തീരും. മറ്റെത് വിവരമുള്ളവരു ചെയ്യുന്ന പണിയാണ്. ഇനി അത് പറഞ്ഞു തന്നില്ലെങ്കിൽ അത് മതിയാകും. അത് ആന്തരികമായ ഒരു കഴിവാണ്. അന്തർദൃഷ്ടിയുടെ കഴിവാണ് . അന്തർമുഖചേതനയുടെ കഴിവാണ്.

അത് കൊണ്ട് മാതാവിനു മുകളിൽ ആരുമില്ല. ആ മാതാവിനെ തിരഞ്ഞെടുത്ത് തന്നെ ജനിപ്പിയ്ക്കുവാൻ പാകമാക്കിയിട്ടാണ് ഗർഭാധാനമെന്ന സംസ്കാരകർമ്മത്തിലേക്കു കടക്കുന്നത്. അല്ലാതെ ചുമ്മാതല്ല. അതിനവളെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയകളാണ് വിവാഹത്തിലെ ഒന്നാമത് പറഞ്ഞത് മുതൽ – ഉദകശാന്തി മുതൽ ഇങ്ങോട്ട് എല്ലാം – പാണിഗ്രഹണവും പ്രയാണവും ഗൃഹപ്രവേശവും നാഗബലിയും വരെ. അതിൽ പ്രയാണവും, ഗൃഹപ്രവേശവും, നാഗബലിയും പറഞ്ഞില്ല ഇന്നലെയെന്നു തോന്നുന്നു. നാലാം ദിവസം ഒരു നാഗബലിയുണ്ടാകും. ഗൃഹപ്രവേശം കഴിഞ്ഞ് നാലാം ദിവസം ഒരു നാഗബലിയുണ്ടാകും.

(തുടരും)

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s