ദാമ്പത്യവിജ്ഞാനം – ഭാഗം – 50 [പിതൃ-മാതൃ മാഹാത്മ്യം]

[ദാമ്പത്യവിജ്ഞാനം – ഭാഗം 50]

അവന്റെ സങ്കല്പങ്ങളിൽ, ലോകങ്ങളിൽ, ഇത് കാമത്തിനാനെന്നുള്ളത് മാറ്റി, പകരം പ്രജാതന്തുവിനു വേണ്ടിയാണെന്നും അത് നിന്നെ ജനിപ്പിക്കുവാനാണെന്നും കൊടുക്കുമ്പോൾ, അവൻ സായൂജ്യത്തിന്റെ സന്തതസങ്കല്പങ്ങളിലേക്ക് ഉയരുമെന്നുള്ളത് തീർച്ചയാണ്.

കേട്ടിട്ട് നിങ്ങൾ ഉയർന്നില്ലെങ്കിൽ എന്റെ പഠിപ്പിക്കലിന്റെ മോശം കൊണ്ടാണ്. എന്റെ ആചാര്യൻ പഠിപ്പിച്ചിടത്തോളം ആർജ്ജവം എനിയ്ക്കില്ലാത്തത് കൊണ്ടാണ്. കേട്ടിട്ട് ആരെങ്കിലും ഉയർന്നുവെങ്കിൽ അത് നിങ്ങളുടെ പുണ്യം കൊണ്ടുമാണ്. ഞാൻ പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലായോ എന്നെനിക്കറിയില്ല.. കാരണം ഏത് അറിവില്ലാത്തവനും ഉയരും ഉത്തമ തപസ്സുള്ള ആചാര്യൻ പഠിപ്പിച്ചാൽ. ഞാൻ പഠിപ്പിച്ചിട്ട് ആ ചമൽക്കാരത്തിലേക്ക് നിങ്ങൾക്ക് മാനസികമായി ഉയരാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ തപസ്സ് പോരാ എന്ന് തന്നെയാണർത്ഥം.വേറൊരു അർത്ഥവും അതിനില്ല. നിങ്ങൾ ഉയർന്നെങ്കിൽ, സംശയം ഒന്നും വേണ്ട നിങ്ങളുടെ അച്ഛനമ്മമാർ തപസ്സുള്ളവരും നിങ്ങൾക്ക് പാരമ്പര്യം ഉള്ളവരും ആണ്; നിങ്ങൾ ക്ഷണവേഗത്തിൽ ആ ലോകങ്ങളിലെത്തും, നിശ്ചയം. ഇതാണ് തർക്കമറ്റ ശാസ്ത്രം. അത് കൊണ്ട് സനാതനധർമ്മമെന്നു പറയുന്നത് സനാതനമായിരിയ്ക്കുന്നത് ഈ കോശവിജ്ഞാനങ്ങളിലാണ്. ഇതൊന്നും ആർക്കും കൊണ്ടുപോകാൻ പറ്റില്ല. ഇതൊന്നും ആർക്കും വസ്തു മേടിച്ച് നശിപ്പിക്കാൻ പറ്റില്ല . ഇത് മതപരിവർത്തനം ചെയ്ത് ഇല്ലാതാക്കാൻ പറ്റില്ല.

[ചോദ്യത്തിനുള്ള ഉത്തരം]
ഇതിനുള്ള എറ്റവും നല്ല വയൽ അതാണ്‌. തപസ്സ്വാധ്യായനിരതമായ ആ വയലിലാണ് വിതയ്ക്കുന്നത്. അതാണ്‌ ഞാൻ അംബയെയും അംബാലികയെയും ഉദാഹരണം പറഞ്ഞത്. അതുകൊണ്ടാണ് മാതൃജന്യങ്ങളായ കണ്ണ്, രക്തം, മാംസം, ഹൃദയം, യതൃക്ക് ഇതിലൊക്കെയാണ് രോഗം കൂടുതൽ വരുന്നതെങ്കിൽ അത് മാതൃജ ഭാവങ്ങളിൽ നിന്ന് വരുന്ന അവയവങ്ങളാണ്. എല്ല്, തലമുടി ഇതിലൊക്കെയാണെങ്കിൽ അത് പിതൃജഭാവങ്ങളിൽ നിന്ന് വരുന്ന അവയവങ്ങളാണ്. പഴയ കാലത്ത് ഹൃദ്രോഗം ഇല്ലാതിരുന്നെങ്കിൽ, പഴയ കാലത്ത് യതൃക്ക് രോഗങ്ങൾ ഇല്ലാതിരുന്നെങ്കിൽ അന്നത്തെ മാതാക്കളും മാതാമഹികളും തപസ്സുള്ളവരും ഇന്നവയെല്ലാം കൂടുതലായി വരുന്നെങ്കിൽ ഇന്നത്തെ മാതാക്കളും മാതാമഹികളും തപസ്സില്ലാത്തവരും ആണെന്ന് ചിന്തിയ്ക്കാൻ അധികം ദൂരമൊന്നും വേണ്ട.

[ചോദ്യത്തിനുള്ള ഉത്തരം]
രണ്ടും കൂടെ. അമ്മയാ ഗോത്രത്തിൽ ചേരുമ്പോൾ അമ്മയും അച്ഛനും ചേർന്ന് തന്നെയാണ്. രണ്ടു ഭാവം ഇല്ല. ഞാൻ അച്ഛൻ എന്ന് പറയുന്നിടത്തൊക്കെ അമ്മ ചേർന്നിട്ടുണ്ടെന്നു കരുതിക്കൊള്ളണം. അതിനാണ് ചോദ്യമെങ്കിൽ ഞാൻ മറുവശമാണ് വിചാരിച്ചേ. ഇതാണ് ചോദ്യമെങ്കിൽ ശങ്കയൊന്നും വേണ്ട.
അതിനാണ് പ്രജാതന്തു. അതുല്ക്കൊള്ളുന്നതിലേക്കു സ്ത്രീ ഉയരുമ്പോഴാണ് സ്ത്രീപുരുഷബന്ധം ചാരിതാർത്ഥ്യപൂർണ്ണമാകുന്നത്, എന്ന് തന്നെയല്ല, ജായയാണ് അവൾ. നിങ്ങളെയാണ് ജനിപ്പിയ്ക്കുന്നത്.

ജായാമേസ്യാത് അഥഃ പ്രജാം പ്രജായേയഃ

എനിക്കൊരു ജായയെ വേണം. ജായ – ജനിപ്പിയ്ക്കുന്നവൾ. ആരെ ജനിപ്പിയ്ക്കുന്നവൾ? എന്നെ ജനിപ്പിയ്ക്കുന്നവൾ. അത് കൊണ്ടാണ് നേരത്തെ ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത് – അമ്മയെന്നല്ലാതെ അവളെ വിളിക്കരുത്. പിള്ളേരുടെ മുന്നിൽ വെച്ചൊക്കെ അമ്മയെന്ന് മാത്രം വിളിയ്ക്കാൻ ശീലിയ്ക്കണം. എടീ പോടീ എന്നൊന്നും വിളിയ്ക്കരുത് – അത് സംസ്കാരശൂന്യതയാണ്. ഒരു പ്രാവശ്യം എടീ എന്നൊരു പുരുഷന അവന്റെ ഭാര്യയെ വിളിച്ചിട്ടുണ്ടെങ്കിൽ അവനോളം നീചനില്ലെന്നാണ്. പിള്ളേരുടെ മുന്നില് വെച്ച് വിളിചിട്ടുണ്ടെങ്കിൽ തീർച്ചയായും അവനെന്നെങ്കിലും ആ പിള്ളേരുടെ കൈ കൊണ്ടൊരു അടി വാങ്ങിയ്ക്കാതെ പോകത്തില്ലെന്നാണ്..

[ചോദ്യത്തിനുള്ള ഉത്തരം]
പേടിയ്ക്കണ്ടതാണ്‌…. അത് കൊണ്ടാണിപ്പോ മേടിച്ചുകൊണ്ടിരിക്കുന്നത്. സംസ്കാരമുള്ളവർ അങ്ങനെ വിളിയ്ക്കില്ല. പിള്ളേരുടെ മുന്നില് വെച്ച് ഒട്ടും വിളിയ്ക്കില്ല. “മോനേ, അമ്മയെയിങ്ങ് വിളിയ്ക്ക്” എന്നേ പറയൂ. – “അവളെയിങ്ങു വിളിച്ചോണ്ട് വാടാ” എന്ന് പറയില്ല. കാരണം പറഞ്ഞാൽ മോനും പറയും – “അവളവിടെയില്ല” എന്ന് !
അതോടെ അവൻ ശാപഗ്രസ്ഥനാകും, കാരണം – “സഹസ്രം തു പിതൃൻ മാതാ ഗൌരവേണ അതിരച്യതെ” എന്നാണ്.

“ഉപാധ്യായാൻ ദശാചാര്യഃ
ആചാര്യാണാം ശതം പിതഃ
സഹസ്രം തു പിതൃൻ മാതാ
ഗൌരവേണ അതിരച്യതെ”

ഉപാധ്യായന്റെ പത്തു മടങ്ങ്‌ ഗൌരവം ആചാര്യനുണ്ട് എന്ന്. ഏത് ഉപാധ്യായനെക്കാൾ പത്തു മടങ്ങ്‌ ഗൌരവം ഉണ്ട് ഒരാചാര്യന് – “ആചരിക്കുന്നവന്ന്”. ആചരിച്ചു വേണം പഠിപ്പിയ്ക്കാൻ. – “അതി ഇതി ബോധാചരണ പ്രചാരണഃ”

ആചാര്യാണാം ശതം പിതഃ – നൂറ് ആചാര്യന്റെ ഗൌരവമൊരു അച്ഛനുണ്ട്‌. ആചാര്യന്മാർ വീട്ടില് വരുമ്പോഴൊക്കെ അച്ഛന്റെ അടുക്കൽ നിന്ന് സംസാരിക്കുമ്പോൾ കുട്ടികളോട് അച്ഛനെ വെറുക്കാൻ തക്ക വണ്ണം ശാസ്ത്രചർച്ചകൾ ചെയ്യരുത്. അത് ആചാര്യന്മാരെ വീട്ടിൽ കേറ്റുമ്പോൾ ഗൃഹസ്ഥന്മാരുമോർക്കണം. മനസ്സിലായില്ല?
ഒരാചാര്യന്റെ നൂറ് മടങ്ങ്‌ ഗൌരവമുണ്ട് അച്ഛന്. അച്ഛൻ ദുഷ്ടനായിരിയ്ക്കാം. അച്ഛൻ നീചനായിരിയ്ക്കാം. അച്ഛൻ പറയുന്നത് കേൾക്കാത്തവൻ ആയിരിയ്ക്കാം.. അച്ഛനോട് പറഞ്ഞ് ഒരു കാര്യം നടക്കുകയും ഇല്ലായിരിയ്ക്കാം. ഒക്കെ ശരിയാണ്. പക്ഷെ അച്ഛനെ അനുസരിക്കുമ്പോ കിട്ടുന്ന അറിവ് ആയിരം ഗ്രന്ഥങ്ങളിൽ നിന്നോ ആയിരം ആചാര്യന്മാരിൽ നിന്നോ കിട്ടില്ല. ആചാര്യന്മാരിൽ നിന്ന് അറിവ് കിട്ടുന്നത് പോലും അച്ഛനെ അനുസരിക്കുന്നതിന്റെ ചമൽക്കാരത്തിൽ നിന്നായിരിക്കും. അത് കൊണ്ട് വിഷമിച്ചും അനുസരിക്കണം.

നമ്മൾക്ക് കേറിപ്പോവാനുള്ള പടവുകളിൽ അച്ഛന്റെ ഇംഗിതമുണ്ട്. പക്ഷെ ആ “മൊശടന്” – അങ്ങനെയാണ് പദം പറയേണ്ടത് – വാക്കുപയോഗിയ്ക്കാൻ ചെലപ്പോ അറിയില്ലാന്നു വരും. അത് ജീവിതം കൊണ്ട് വന്നു പോകുന്നതാണ്. അതിനുള്ളിലെല്ലാം ഒരു സ്നേഹത്തിന്റെ, ഒരു പ്രിയത്തിന്റെ, ഒരു സങ്കല്പത്തിന്റെ ഇഷ്ടമുണ്ടാകും. അത് തിരിച്ചറിയുന്നത് എപ്പോഴാണെന്ന് വെച്ചാൽ ഇയാൾ മരിച്ചു കഴിഞ്ഞ് ഇയാളുടെ കൂട്ടുകാര് ചിലർ വരുമ്പോ പറയും “നിന്നെക്കുറിച്ച് വലിയ സങ്കൽപങ്ങൾ ആ മനുഷ്യനുണ്ടായിരുന്നു” എന്ന്. എന്നാൽ ഈ വന്നു കേറുന്നവന്മാര് നേരത്തെ ഇത് പറഞ്ഞാൽ നല്ലതായിരുന്നു. മനസ്സിലായില്ല? അത് പറയുകേം ഇല്ല. നിന്നെ എതിർക്കുമ്പൊഴും നിന്നോട് വിരോധം കാണിക്കുമ്പോഴും എല്ലാം നിന്റെ അച്ഛന്റെ സങ്കല്പങ്ങളിൽ നീ നിറഞ്ഞായിരുന്നു നിന്നിരുന്നത്. എന്നോട് പറഞ്ഞിട്ടുണ്ട് പല പ്രാവശ്യം. ഇനിയെങ്കിലും നിന്നോട് പറഞ്ഞില്ലെങ്കിൽ എന്റെ ഹൃദയം പൊട്ടിപ്പോകും. എന്നാ ഇത് നേരത്തെയങ്ങ് പറഞ്ഞുകൂടായിരുന്നോ അച്ഛൻ ജീവിച്ചിരുന്നപ്പോ!
പല ഉന്നതരാകാനുള്ള കുട്ടികളെയും മറ്റും ലോകം പിടിയ്ക്കുന്നത് ഇങ്ങനെയാണ്. അച്ഛൻ – പിതാവ് – ആചാര്യന്റെ നൂറ് മടങ്ങ്‌ ഗൌരവമുള്ളതാണ്. ഇങ്ങനെയൊക്കെ കേൾക്കാൻ നിങ്ങൾക്ക് ഇഷ്ടമുണ്ടോ?

“ആചാര്യാണാം ശതം പിതഃ
സഹസ്രം തു പിതൃൻ മാതാ
ഗൌരവേണ അതിരച്യതേ”
ആയിരം അച്ഛന്റെ ഗൌരവമുണ്ട് ഒരമ്മയ്ക്ക്. അതുകൊണ്ട് അമ്മയോട് ഒരിക്കലും എതിരു പറയരുത്. അച്ഛനോട് പറഞ്ഞാൽ പോലും പറയരുത്. പക്ഷെ ഒരമ്മയും സമ്മതിക്കില്ല അച്ഛനോട് പറയാൻ – നല്ല അമ്മയാണെങ്കിൽ. നീ അച്ഛനോട് എതിർക്കാൻ വേണ്ടി എന്നെ സ്നേഹിയ്ക്കാൻ വരികയോന്നും വേണ്ട. അത് മനസ്സില് വെച്ചാൽ മതി. ഞങ്ങൾ തമ്മിൽ എതിർക്കാനുള്ള പണിയൊന്നും നീ ഒരുക്കണ്ട. നിന്റെ അച്ഛന് പല മൊശടത്തരങ്ങളുമുണ്ട്, കൊഴപ്പങ്ങളും ഉണ്ട്. അതൊക്കെ എനിക്കും അറിയാം. പക്ഷെ അച്ഛനാണ്. മാതാവ് ഗൌരവത്തിൽ ആയിരം മടങ്ങാണ്.

പക്ഷെ നമുക്കിന്ന് പറ്റിയത് അമ്മയേക്കാൾ അച്ഛൻ സ്നേഹപാത്രമായി മാറി. അച്ഛനെക്കാൾ ആചാര്യന്മാർ സ്നേഹപാത്രമായി മാറി. ആചാര്യന്മാരെക്കാൾ പ്രാധാന്യം ഓതിക്കാന്മാർക്ക് വന്നു. ഇത് കീഴ്മേൽ മറിഞ്ഞിരിക്കുകയാണ് – സംസ്കൃതി. ശരിയാണോ ഞാൻ പറയുന്നത്? ആശ്രമങ്ങളിൽ നിങ്ങൾ ചെല്ലുമ്പോൾ അവിടെ ആചാര്യന്മാരുണ്ടാകും. നിങ്ങൾ അവരെ കാണാൻ പോകില്ല. ഓതിക്കോന്മാരുണ്ടാകും – എന്ന് പറഞ്ഞാൽ അവരുടെ ശിങ്കിടികൾ – പഠിക്കുന്നവർ – അവരുമായി കൂടിയിട്ട്, അവർക്ക് അറിവുണ്ടെന്നും മറ്റവനു അറിവില്ലെന്നും പറഞ്ഞ് അവരെ എരിവു കേറ്റി അതിനകത്ത് നിങ്ങൾ ഭിന്നതയുണ്ടാക്കും. ശരിയല്ല? എന്നിട്ട് ഗുരുവും ശിഷ്യനുമായിട്ട് അടി വെച്ചു പിരിയും. പലയിടത്തും നടന്നുകൊണ്ടിരിക്കുന്നതാണ്. ശരിയല്ല? അവര് പറഞ്ഞു എന്നും പറഞ്ഞ് ആചാര്യന്മാരുമായും എറ്റുമുട്ടും. ആചാര്യനോ അവരോ പറഞ്ഞു എന്ന് പറഞ്ഞ് അച്ഛനോട് ഏറ്റുമുട്ടും. സംഘടനാനേതാക്കൾ, ചില കാര്യങ്ങൾ പഠിപ്പിക്കുന്നവർ, അധ്യാപകർ ഇവരോടൊക്കെ അങ്ങ് സ്നേഹം കൂടിയിട്ട് വീട്ടില് വന്ന് അച്ഛനോട് മല്ലുണ്ടാക്കും. ഉപാധ്യായൻ, ആചാര്യൻ, അച്ഛൻ ഇവരെയൊക്കെ സമ്മതിച്ചാലും അമ്മയെ സമ്മതിക്കാൻ മേല. കാലം കീഴ്മേൽ മറിഞ്ഞതാണ്.

സദസ്സിലേക്ക് ചൂണ്ടി – ഞാൻ പറഞ്ഞത് ശരിയല്ല എന്ന് വല്ലതുമാണോ പറഞ്ഞത്? ശരിയല്ലേ?”
തള്ളചൊല്ലാ വാവല്‍ തല കിഴുക്കനാം പാടെന്നാണ്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s