ദാമ്പത്യവിജ്ഞാനം – ഭാഗം – 25 [ഓകമാറ്റം]

എല്ലാം… നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഇഷ്ടപ്പെടുന്ന മാതിരി രൂപപ്പെടുത്തി കണ്ടു കേട്ട് തൊട്ട് ആസ്വദിക്കാന്‍ കഴിയുന്ന തലങ്ങളിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ചുറ്റും കാണുന്ന ജീവിതത്തില്‍ എവിടെ ആസ്വാദ്യത ഉണ്ടാവും? അതും അഞ്ചു വയസ്സ് തൊട്ടു അച്ഛനമ്മമാര്‍ ഈ ഉപകരണം വാങ്ങിച്ചു കൊടുത്തു വിശ്വവിശാലജാലകം തുറന്നു കാണാന്‍ പഠിപ്പിച്ചു കഴിഞ്ഞു എന്ത് ജീവിതം?

ഇത് ഉണര്‍ത്തുന്ന മാനസിക ഭാവങ്ങള്‍, ഇത് ഉയര്‍ത്തുന്ന അരക്ഷിതാവസ്ഥ, ഇത് രൂപപ്പെടുത്തുന്ന ജഡത്വം (INERTIA)… ഇത് മറ്റൊന്നാണ്. ഇങ്ങനെ ഉണ്ടോ?
കൂടുതല്‍ ഫ്രീക്കുകളെ ഇത് സൃഷ്ടിക്കുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ശൈവ-സ്ത്രൈണ സങ്കല്‍പ്പങ്ങള്‍, പുരുഷ-സ്ത്രൈണ സങ്കല്‍പ്പങ്ങള്‍ എല്ലാം ഇവിടെ അറ്റ് പോകുന്നു. രണ്ടുമല്ലാത്ത ഒരു നില ഇത് കൈവരിക്കുന്നു. ഇതില്‍ തന്നെ OUTSOURCING-ന്‍റെ മേഘല മുഴുവന്‍ രാത്രിയിലാണ് പണിയെടുക്കുന്നത്. സൗരജീവികളുടെ ഓകതലം നഷ്ടപ്പെടുത്തുന്ന ഒന്നാണ് പകലുറക്കം… രാത്രി ഉണര്‍ന്നിരിക്കല്‍… എന്‍റെ അറിവ് ശരിയാണെങ്കില്‍ OUTSOURCING മേഘല മാത്രമല്ല പുതുതായി ജനിക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ ഒരു ഓകമാറ്റത്തിന് വിധേയമായിരിക്കുന്നു… ECOLOGICAL IMBALANCE… ഓകശാസ്ത്രം – ECOLOGY. ഇത് പ്രാചീനപദമാണ്. ഇന്നത്തെ പദമല്ല. പരിസ്ഥിതി വിജ്ഞാനമെന്നല്ല ഞാന്‍ ഉപയോഗിച്ചത്. വൈദികകാലത്ത് ഉപയോഗിച്ചിട്ടുള്ള പദം തന്നെയാണ് ഉപയോഗിച്ചത്.

രാത്രിയില്‍ LIGHT ഇട്ടു ഒരു കുളത്തിലെ മീനിനെ വളര്‍ത്തിയാല്‍ അവ VIOLENT ആകുന്നതു കാണാം. പരീക്ഷിച്ചു നോക്കാം നിങ്ങള്‍ക്ക്. അതുവരെ ഇല്ലാതിരുന്ന VIOLENCE അതിനു ഉണ്ടാകുന്നത് കാണാം. ഉറക്കമിളച്ചു രാത്രിയിലിരുന്ന അച്ഛനമ്മമാരുടെ കുട്ടികളില്‍ HYPERACTIVITY വളരെ കൂടുതലായി കാണുന്നു. ഷിഫ്റ്റ് ഉള്ള നമ്മുടെ ഫാക്ടറികളില്‍, രാത്രിയില്‍ മുഴുവന്‍ ഉറക്കമിളച്ചു പണം സമ്പാദിക്കാന്‍ പോകുന്ന പുതിയ തൊഴില്‍ മേഘലകള്‍… ഇവിടെയെല്ലാം ഇതു വളരെ കൂടുതലായി കാണുന്നു. ശരിയുണ്ടോ? നിങ്ങള്‍ നോക്കീട്ടുണ്ടോ?

മിടുക്കനാണവന്‍… ഒരു കോടി രൂപയാണ് മാസശമ്പളം… ബംഗ്ലൂരാ… കൊച്ചിനേം കൊണ്ട് പല സ്ഥലത്തും പോയി. മാറിയില്ല. ഇപ്പൊ ഒരു സംശയത്തിന്‍റെ പേരില്‍ ചെറിയ മന്ത്രവാദത്തിനു തയ്യാറായി കൊണ്ടിരിക്കുകയാണ്. പത്തു കോടി ചെലവാകുമെന്നാണ് മന്ത്രവാദി കണക്കു കൊടുത്തിരിക്കുന്നത്‌. ഇങ്ങനെയൊക്കെ വല്ലപ്പോഴുമെങ്കിലും കേള്‍ക്കാറുണ്ടോ? അതോ നുണയാണോ?

ഉറക്കമിളയ്ക്കുമ്പോള്‍ ഈ കുഴപ്പം വരും. നിങ്ങളുടെയൊക്കെ വീടുകളില്‍ പുതുതായി ഈ കാലഘട്ടത്തിലുണ്ടാകുന്ന കുട്ടികളെ ഉറക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ രാത്രിയില്‍? സൂര്യന്‍ ഉദിച്ചു കഴിഞ്ഞാലുടനെ അവ കിടന്നു ഉറങ്ങുന്നുണ്ടോ? ഒരുതരം ഭൌമജീവി മാതൃകയിലേക്ക്, ഉലൂകായിതത്തിലേക്ക്, മൂങ്ങയുടെ സ്വഭാവത്തിലേക്കു കുട്ടികള്‍ മാറിമറിയുന്നു. അതോ ഇതു എന്‍റെ ഒരു സങ്കല്പസൃഷ്ടിയാണോ? ഇങ്ങനെ ഉണ്ടോ? പുതിയ പിള്ളേരൊക്കെ.. അവര്‍ IT-ക്കൊന്നും പോയതല്ല… പുതിയ തലമുറയിലെ ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ ഉറക്കാന്‍ പറ്റാതെ വരിക… ഉണ്ടോ എന്നാണ് ചോദിച്ചത്. രാത്രിയില്‍ അവര്‍ ഉറങ്ങില്ല.. ചിരിച്ചും കളിച്ചും ഇരിക്കുക. അതുണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്. അപ്പോള്‍ എന്‍റെ OBSERVATION തെറ്റില്ല. പിള്ളേര് നിങ്ങളുടെ കൂടെയാണ് ജീവിക്കുന്നത്. അപ്പോള്‍ സൗരജൈവസങ്കല്പത്തില്‍ നിന്ന് ഭൌമജൈവസങ്കല്‍പത്തിലേക്ക് ഇവര്‍ മാറിക്കൊണ്ടിരിക്കുന്നുവോ? ഇവരില്‍ HYPER ACTIVITY കൂടുതല്‍ ഉണ്ടാകുന്നുണ്ടോ? എല്ലാം നശിപ്പിക്കുക… അച്ഛനമ്മമാര്‍ ആണെന്ന് പോലും കണക്കാക്കാതെ ബഹളം ഉണ്ടാക്കുക. ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് ആത്മഹത്യ ചെയ്യാനുള്ള പ്രവണത കാണിക്കുക… A SUICIDAL TENDENCY. TSH (Thyroid Stimulating Hormone) മാറിമറിയുക. ഇങ്ങനെ ഒക്കെ ഉണ്ടോ? കുട്ടികളുടെ ഒക്കെ തൈറോയിഡ് അസംഗതമാവുക. വളരെ പ്രായമെത്തിയവരില്‍ കാണുന്ന തിമിരം തുടങ്ങിയ കണ്ണിന്‍റെ രോഗങ്ങള്‍ കുട്ടികളില്‍ കാണുക കൂടുതലായി… ഉണ്ടോ?…. ഉണ്ട്! ചെറുപ്പത്തില്‍ തന്നെ തലമുടി നരയ്ക്കുക. അപ്പോള്‍ സംഗതിയാകെ…. വഷളാണ് രംഗം.

നിങ്ങളുടെയൊക്കെ വീട്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ളത്തില് ഈ ആണ്‍കുട്ടിയോട്… “എടാ കടയില്‍ പോയി പൂവ് വാങ്ങി വരണമല്ലോ അലങ്കരിക്കാന്‍…”, “എടാ കുഞ്ഞേ.. മണ്ണെണ്ണ വാങ്ങിച്ചില്ല… നീ പോയി ഒന്ന് വാങ്ങിച്ചോണ്ട് വാ…” എന്നൊക്കെ പറയുമ്പോള്‍ ലജ്ജിതനായി “പറ്റില്ല” എന്ന് ആണ്‍കുട്ടികള്‍ പറയുന്ന ഒരു അവസ്ഥ തുടങ്ങിയിട്ടുണ്ടോ?

തന്റേടപൂര്‍വ്വം “പറ്റില്ല” എന്നല്ല. “എനിക്ക് മേല” എന്ന് ഒരുമാതിരി കുഴഞ്ഞു പറയാന്‍ തുടങ്ങിയിട്ടുണ്ടോ?

വീട്ടിലേക്കു അതിഥികളും മറ്റും വരുമ്പോള്‍ ആണ്‍കുട്ടികള്‍ മുറിയടച്ചു അകത്തിരുന്നു കതകിന്റെയൊക്കെ പാളിക്കിടയിലൂടെ പാളി നോക്കി അവരെ കണ്ടു മുഖം പുറകോട്ടു വലിക്കുന്ന ഒരു അവസ്ഥ… ആണ്‍കുട്ടികളില്‍ കണ്ടു തുടങ്ങിയിട്ടുണ്ടോ?

ചിലര്‍ക്കുണ്ട്! അപ്പോള്‍ അങ്ങനെ കണ്ടു വരുന്നുണ്ട്. സിറ്റിയിലിത് വളരെ കൂടുതലായിട്ടുണ്ട്‌… വിദ്യാഭ്യാസം കൂടിയ ഇടങ്ങളില്‍. എന്തെങ്കിലും മേടിക്കാന്‍ പോകാന്‍, വഴക്കുണ്ടാക്കാന്‍ പോകാന്‍, അടിക്കാന്‍ പോകാന്‍, ഒരുത്തനെ രണ്ടു വാക്ക് പറഞ്ഞിട്ട് വരാന്‍ പോകാന്‍ ഒക്കെ പെണ്‍കുട്ടി ചാടിയിറങ്ങുന്നുണ്ടോ? “നിങ്ങള്‍ക്ക് പോകാന്‍ മടിയാണല്ലേ? ഇവിടിരി… ഞാന്‍ പോയേച്ചു വരാം” എന്ന് പറഞ്ഞു തുടങ്ങിയോ?

[ഒരു അമ്മ എന്തോ പറഞ്ഞു]

പൊതുവേ ഇല്ല…അതേ… എങ്കിലും പോകാന്‍ തുടങ്ങിയിട്ടുണ്ട്… പണ്ട് പോകാന്‍ തുടങ്ങിയതല്ല… പക്ഷേ ഇപ്പോള്‍ പോകാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് ആ അമ്മ പറഞ്ഞത്… അല്ലെ?

 

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s