മിത്തുകള്‍ അഥവാ അബോധപ്രബോധനങ്ങള്‍

സ്വാമിജിപ്രബോധനം രണ്ടു വിധമാണ് – ഒന്ന് ബോധപ്രബോധനം, ഒന്ന് അബോധപ്രബോധനം.

അബോധപ്രബോധനം എന്ന് പറഞ്ഞു കഴിഞ്ഞാല്‍ MYTHICALആയി പറയുക. ഉദാഹരണത്തിന് തെയ്യങ്ങള്‍, തിറകള്‍. അവയൊക്കെ ടുക്കുന്ന ഒരു അറിവ് നിങ്ങള്‍ ഒരു അയ്യായിരം പുസ്തകം വായിച്ചാല്‍ കിട്ടില്ല. അധ്യാപകര്‍ പഠിപ്പിച്ചാല്‍ കിട്ടില്ല. പ്രകൃതിയോടുള്ള ബന്ധം – അതൊക്കെ അബോധപ്രബോധനം ആണ്. ബോധപ്രബോധനം അല്ല. ഇന്നു അബോധപ്രബോധനം ഇല്ല. മുഴുവന്‍ ബോധപ്രബോധനം ആണ്. ബോധപ്രബോധനത്തിനു ഉപയോഗിക്കുന്നത് MYTHS ആണ്. ആഞ്ജനേയന്‍ – ഒരു MYTHICAL പ്രയോഗം ഉള്ള കഥാപാത്രം ആണ്. രാമന്‍ – ഒരു MYTHICALപ്രയോഗം ഉള്ള കഥാപാത്രം ആണ്. പുരാണ കഥാപാത്രങ്ങള്‍ എല്ലാം MYTHICAL ആണ്. ആ MYTHICAL ആയിട്ടുള്ള കഥാപാത്രങ്ങളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ അവിടെ ലോജികിന്റെ ആവശ്യം ഇല്ല. യുക്തി ആവശ്യമില്ല. യുക്തി ഇല്ലാതെ ആണ് ജീവിതം പോവുന്നത്. ജീവിതത്തിനു യുക്തി ഇല്ല. അത് കൊണ്ട് ആണ് പഠിക്കുമ്പോള്‍ യുക്തി വേണമെന്നുള്ളവര്‍ക്ക് നിര്‍ബന്ധം ഉള്ളവര്‍ക്ക് ആണ് വേദാന്ത ആശയങ്ങള്‍ ഒക്കെ നല്‍കി ആചാര്യന്മാര്‍ പഠിപ്പിച്ചു കൊടുക്കുന്നത്. കാരണം ഇവന്‍ ശല്യം അല്ലാതിരിക്കാന്‍. അല്ലെങ്കില്‍ ഇവന്‍ ഭയങ്കര മാരണം ആണ്. ഇവനെ ഒതുക്കാന്‍ വേണ്ടി ആണ് അത് പറഞ്ഞു കൊടുക്കുന്നത്. അതല്ല സത്യവും. പഴയ ആചാര്യന്മാര്കറിയാം ആ വരുന്നവന്‍ പണ്ഡിതന്‍ ആണ്. – അവന്‍ ലോകത്തിനു ഒരുപാട് ഉപദ്രവം ഉണ്ടാകും. അവന്റെ പാണ്ഡിത്യംത്തിനു ഇണങ്ങുമാറ് ഈ സാധനം മാറിയിട്ട് അവന്റെ കയ്യില്‍ കൊടുത്താല്‍ അവന്‍ ഞെട്ടി തെറിച്ചു പോവും. അതല്ല സത്യം. സത്യം അതിലെ MYTH ആണ്. കര്‍ണന്‍ ജനിക്കുന്നു. രാജകുമാരിയില്‍ ആണ് ജനിക്കുന്നത്. മന്ത്രം കൊണ്ടാണ് ജനിക്കുന്നത്. ദുര്‍വാസാവ് കൊടുത്ത മന്ത്രത്തില്‍ നിന്നു ജനിക്കുന്നത്. സൂര്യനില്‍ നിന്നു ആണ് ജനിക്കുന്നത്. അതിനെ ആണ് MYTHഎന്ന് പറയുന്നത്. സൂര്യന്‍ മന്ത്രം കൊണ്ട് കന്യക ആയ കുന്തിയില്‍ രാജകുമാരി ആയിരുന്നിട്ടു ജനിച്ചിട്ട്‌ ആ അമ്മയുടെയും മകന്റെയും ജീവിതം ക്ലേശം ആണെന്ന് ആ കഥ വായിച്ചു കേള്‍ക്കുമ്പോള്‍ തന്നെ ഒരു പെണ്‍കുട്ടിയെ സംബന്തിച്ചിടത്തോളം വിവാഹ പൂര്‍വമായി ഒരു പുരുഷനോട് വര്‍ത്തമാനം പറയാന്‍ തുടങ്ങുമ്പോള്‍ ഒരു ആയിരം സൂക്ഷ്മത അവള്‍ക്കു അറിയാതെ വരും. അയാളുടെ ഏതെങ്കിലും ഒരു വൈകാരികത ഉണരുന്നു എന്ന് കണ്ടാല്‍ അവള്‍ സൂക്ഷിച്ചു മാറി നില്‍ക്കും. മറിച്ചു നിങ്ങള്‍ അടുത്തിരിക്കു. നിങ്ങള്‍ സഹവാസ ക്യാമ്പുകള്‍ നടത്തു. നിങ്ങള്‍ ഒന്നിച്ചു പോ. കുഴപ്പം ഒന്നും വരാനില്ല എന്ന് പറഞ്ഞാല്‍ നിത്യ ദുഃഖത്തിലേക്ക് അച്ഛനും അമ്മയും ആ കുട്ടിയും വീഴും. കാരണം ആയിരം മാനസിക രോഗങ്ങള്‍ ഉണ്ടാകും.

സെമടിക് സംസ്കാരത്തിലേക്ക് പോക്ക് ആണ് നമ്മുടെ. സെമടിക് സംസ്കൃതിയുടെ വളര്‍ച്ചയില്‍, അമേരിക്കയില്‍ ഇന്നു കുട്ടികളെ – എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്കുട്ടി തന്റെ കുഞ്ഞിനെ വിവാഹപൂര്‍വമായി ജനിച്ച കുഞ്ഞിനെ ഏല്പിച്ചിട്ട് പോവാനുള്ള CRECHE-കള്‍ ഉണ്ട്. എന്നിട്ടാണ് സ്കൂളിലേക്ക് പഠിക്കാന്‍ പോവുന്നത്. ഏറെ താമസിക്കാതെ നമ്മളും അവിടെ എത്തും. എത്തിക്കാന്‍ ആണ് പുതിയ ക്യാമ്പുകളും ബഹളങ്ങളും നടക്കുന്നത്. അപ്പൊ അവിടെ MYTHICAL ആയിട്ടല്ല പഠിപ്പിക്കുന്നത്. മറ്റേതു ആ ഒരൊറ്റ പഠിപ്പിക്കല്‍ മതി. കുന്തി ജനിച്ചിരുന്നോ ജീവിച്ചിരുന്നോ കര്‍ണന്‍ ഉണ്ടായോ എന്നുള്ളതൊന്നും അല്ല ചോദ്യം. ഇത്രയും കാര്യങ്ങള്‍ ഒരുമിച്ചു ഉണ്ടായിട്ടു പോലും ആ അമ്മയ്ക്ക് കണ്ണുനീര്‍ തോര്‍ന്നിട്ട് ഒരു സമയമുണ്ടായിരുന്നില്ല. ആ മകന് കണ്ണുനീര്‍ തോര്‍ന്നിട്ട് ഒരു സമയമുണ്ടായിരുന്നില്ല. ഒരു പക്ഷെ മഹാഭാരതത്തിലെ ഏറ്റവും പ്രചണ്ടമായ കഴിവുകള്‍ ഉണ്ടായിരുന്നവന്‍ ആയിട്ട് കൂടി ഒരു ലോകമധ്യത്തില്‍ നിന്റെ അമ്മയാണ് ഞാന്‍ എന്ന് പറഞ്ഞു കുന്തിക്ക് പ്രത്യക്ഷപെടാന്‍ പറ്റാത്ത ഒരു അവസ്ഥ അന്നത്തെ രാജകുമാരി ആയിട്ട് കൂടി ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ സാധാരണകാരുടെ കഥ എന്ത് പറയാനാണ് എന്നാ തോന്നല്‍ ഒരു പെണ്‍കുട്ടിക്ക് MYTHICALആയിട്ട് കടന്നു ചെന്ന് കഴിഞ്ഞാല്‍ അവള്‍ക്കു അവളെ നിയന്ത്രിക്കാന്‍ ഉള്ള വളരെ ശക്തമായ ഒരു അറിവാണ് അവള്‍ക്കു അബോധത്തില്‍ ലഭിക്കുക. ബോധത്തില്‍ അല്ല. നിങ്ങള്ക്ക് മനസിലായോ MYTH എന്ന് എനിക്ക് അറിയില്ല. MYTHപറയാനാണ് ഞാന്‍ ഇത് പറഞ്ഞത്. അതിനു യുക്തി ഒന്നും APPLY ചെയ്‌താല്‍ പറ്റില്ല.

മൂന്ന് സഹോദരന്മാര്‍ – അവര്‍ കല്യാണം കഴിച്ചു. അവര്‍ കല്യാണം കഴിച്ചു കൊണ്ട് വന്ന പെണ്‍കുട്ടികള്‍ – ആ വീട്ടില്‍ ആകെ ഒരു സഹോദരിയേ ഉള്ളു – അവര്‍ ആ സഹോദരിക്കെതിരായി ഗൂഡാലോചന നടത്തുന്നു. സഹോദരന്മാര്‍ക്ക് അവളോട്‌ മാത്രം സ്നേഹം. ഒരു ദിവസം, സഹോദരന്മാര്‍ പോലും അവളെ തള്ളുന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ അവള്‍ ശപിക്കപ്പെട്ടു പുറത്തേക്കു പോവുന്നു. ആ സമയത്ത് വഴിയെ പോയ ഒരു ചെത്തുകാരനോ മറ്റോ അവള്‍ക്കു അല്പം വെള്ളം കൊടുക്കുന്നു. അതില്‍ നിന്ന് അവളുടെ പാതിവൃത്യം ശുദ്ധിയുടെ വലിപ്പം കൊണ്ട് അവള്‍ ദേവതാ സങ്കല്പതിലേക്ക് ഉയരുന്നു. കാടംകോട് മാക്കം – അല്ലെ? – കാടംകോട് മാക്കം. ക്ഷേത്രമാണ് അവളുടെ സങ്കല്‍പം. ഈ ക്ഷേത്രത്തിലേക്ക് ചെല്ലുമ്പോള്‍ എപ്പോഴെങ്കിലും സഹോദര്ന്മാരുടെയോ സഹോദരപത്നിമാരുടെയോ എതിര്‍പ്പ് വരുമ്പോഴെക്കു ദേവതാ സങ്കല്പതിലേക്ക് ഉയര്‍ന്ന ഒരെണ്ണം ഉണ്ടെന്നു ഒരു തോന്നല്‍ ഏതു വീട്ടിലേക്കു ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊണ്ട് വന്നാലും അവള്‍ ആ ക്ഷേത്രത്തില്‍ ചെല്ലുന്നതോട് കൂടി വളരെ ശപിക്കപ്പെട്ട ഒരു അവസ്ഥയിലേക്ക് ഞങ്ങള്‍ വീഴാന്‍ ഇടയുണ്ട്, ഞങ്ങള്‍ക്ക് ദോഷം വരാന്‍ ഇടയുണ്ട്. അത് കൊണ്ട് ഞങ്ങളുടെ ഭര്‍ത്താവിന്റെ സഹോദരിയോടു ഏറ്റുമുട്ടാന്‍ പോവരുത് എന്നാ ഒരു സന്ദേശം അതില്‍ നിന്ന് ലഭിക്കും. അത് ആയിരം തവണ പറഞ്ഞു കൊടുത്താല്‍ ലഭിക്കില്ല. പക്ഷേ അത് അവരുടെ അബോധത്തിലേക്ക് അത് കുത്തി കീറി കേറുന്നത്. അതാണ്‌ MYTH ചെയ്ത ഉപകാരം. ഈ MYTH എല്ലാം തെറ്റായി പോയി എന്ന് പറഞ്ഞു നിങ്ങളെ പഠിപ്പിക്കുകയും അതിന്റെ സങ്കേതങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ട് നിങ്ങള്ക്ക് എന്ത് അറിവ് കിട്ടി.

ഇനി ഇപ്പൊ സര്‍പ്പകാവുകള്‍ വെച്ച് പിടിപ്പിക്കാന്‍ പറ്റുമോ? അത് പ്രകൃതിക്ക് ചെയ്ത മെച്ചങ്ങളെ കുറിച്ച്, കാരണം ആമവാതം ഇന്നു വളരെ കൂടുതല്‍ ആണ് . എന്താ ആമവാതം വര്‍ധിക്കാന്‍ കാരണം? സി-പ്രോടീന്‍ നിങ്ങളുടെ ശരീരത്തില്‍ വര്‍ധിച്ചു വരുകയാണ്. എന്താ സി-പ്രോടീന്‍? അന്തരീക്ഷത്തിലുള്ള ഉള്ള പ്രോടീനിന്റെ അളവ് വളരെ കൂടുതല്‍ ആണ്. വായിലുള്ള പ്രാണനില്‍ ഉള്ള പ്രോടീനിനെ പാമ്പാണ് വലിച്ചു എടുക്കുന്നത്. ആ പ്രോടീന്‍ ആണ് പാമ്പിന്റെ fang ഇല്‍ ഉള്ള വിഷം. അത് ശുദ്ധമായ പ്രോടീന്‍ ആണ്. ആ മഞ്ഞ കരു പോലുള്ള സാധനം, വെറും പ്രോടീന്‍ ആണ്. അപ്പൊ പാമ്പുകളെ, പത്തേക്കര്‍ ഭൂമി ഉള്ളവന്‍ ഒരേക്കറില്‍ പാമ്പിനു വളരാനുള്ള സൌകര്യം ചെയ്തു കൊടുത്താല്‍ അവിടെയുള്ള വായുവിനെ ഏറ്റവും കൂടുതല്‍ ഓക്സിജനെ, പ്രാണനെ നന്നാക്കുന്നത് സസ്യങ്ങളെക്കാള്‍ ഏറെ പാമ്പാണ്. എല്ലാ തരം പാമ്പും. വിഷം ഉള്ളവയ്ക്കാണ് കൂടുതല്‍ ശക്തി. അത് കൊണ്ട് അതൊരു MYTHICAL EXPRESSION ആണ്. അല്ലാതെ ശാസ്ത്രം എന്ന് പറയുന്നത് കുറച്ചു പേര്‍ക്കറിയാം. അവര് ശാസ്ത്രം വന്നു എല്ലാരോടും പറയുന്നില്ല. നിങ്ങള് പഠിച്ചിട്ടു ഒരു കാര്യമില്ല. നിങ്ങള്‍ എന്തെല്ലാം പഠിച്ചിരിക്കുന്നു? എന്തെങ്കിലും പ്രയോജനം ഉണ്ടോ ശാസ്ത്രം കൊണ്ട്? ശാസ്ത്രം അറിയണ്ടവന്‍ പഠിച്ചാല്‍ മാത്രമേ പ്രയോജനം ഉണ്ടാവൂ. അറിയണ്ടാത്തവന്‍ ശാസ്ത്രം ആയി പഠിക്കരുത് – MYTH ആയി മാത്രമേ പഠിക്കാവൂ. ഇതായിരുന്നു ഭാരതീയരുടെ കാഴ്ചപാട്. അവരൊരിക്കലും ശാസ്ത്രം എല്ലാവര്ക്കും തുറന്നു കൊടുത്തില്ല. എല്ലാവരും പഠിക്കാന്‍ പാടില്ല. എല്ലാരും പഠിച്ചാല്‍ ഇത് നേരെ ആവില്ല. ഇത് തന്നെ ആണ് അവരുടെ കാഴ്ചപ്പാട്. ഞാന്‍ ആ കാഴ്ചപാടില്‍ നിന്ന് കൊണ്ടാണ് ഈ സംസാരിക്കുന്നത് മുഴുവന്‍. നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ശാസ്ത്രം ശാസ്ത്രജ്ഞനേ അറിയണ്ടത് ഉള്ളു. അവന്റെ മസ്തിഷ്കത്തിന്റെ SECRET ആണ് അത്. അത് അവന്‍ അല്ലാതെ വേറൊരുത്തന്‍ അറിഞ്ഞിട്ടു വലിയ കാര്യം ഒന്നും ഇല്ല. കാരണം നിങ്ങള്‍ക്ക് അതിന്റെ ഫോര്‍മുല ഒന്നും പഠിക്കാന്‍ പറ്റില്ല. നിങ്ങളുടെ BRAIN-ന് അതിനു മെനക്കെടാനുള്ള നേരവും ഇല്ല. മാത്രമല്ല അങ്ങനെ മേനകെടാന്‍ എല്ലാരും പഠിക്കാന്‍ പോയാല്‍ ഒരു ജീവിതകാലം മുഴുവന്‍ പഠിച്ചാല്‍ തീരില്ല ഈ സാധനം. അപ്പൊ അവരെന്തു ചെയ്യണം? – പണി എടുക്കണം, ശാസ്ത്രകാരനെ കൂടി സംരക്ഷിക്കാന്‍. ഇപ്പോഴും അങ്ങനെ തന്നെ അല്ലെ നടക്കുന്നത്? അല്ലാതെ ശാസ്ത്രകാരന്മാര്‍, രാജ രാമന്ന, ഒക്കെ കൂടി പറമ്പ് കിളച്ചിട്ടാ ഇവിടെ ഉത്പാദനം ഉണ്ടാവുന്നത്?

അന്ന് രാജാക്കന്മാര്‍ ചെയ്തത് തെറ്റാണ്. പീഡനം ആയിരുന്നു. ഇപ്പൊ നിങ്ങളുടെ രാഷ്ട്രീയ നേതാകന്മാരോ? അന്ന് ഒരു രാജാവോ ഒരു കുടുംബമോ ഉണ്ടാവുള്ളൂ ചിലപ്പോള്‍. ഇന്നു നിങ്ങളുടെ രാഷ്ട്രീയ നേതാക്കന്മാര്‍ ഒന്നും പണി എടുക്കാതെ ആണ് ജീവിക്കുന്നത്. ഇവരൊക്കെ നിങ്ങളുടെ കൂടെ പണി എടുക്കുവാ? ഇവരൊക്കെ കുട്ട ചുമക്കുകയാണ്? നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നുക, നിങ്ങളുടെ രാഷ്ട്രീയകാര്‍ ഒക്കെ രാപകല്‍ പണി എടുക്കുവാണെന്ന്. പഴയത് പോലെ തന്നെയേ നടക്കുള്ളൂ. ഇവന്മാര്‍ക്ക് ആര്‍ക്കും പണിയാന്‍ പറ്റില്ല. ഇവന്മാരുടെ പിനിയാലന്മാര്‍ക്കും പറ്റില്ല. ഞാന്‍ പറയുന്നത് നിങ്ങള്ക്ക് ഇഷ്ടപെടുമോ എന്നറിയില്ല. ഉത്പാദന പ്രക്രിയയിലെ പണി ഒന്നും അവര്‍ എടുക്കുന്നില്ല. ചെയ്യാന്‍ പറ്റില്ല. ഞാന്‍ നാളെ അവിടെ ആയാലും പണി പറ്റില്ല.

മിഥില കത്തുന്നു. ജനകന്‍ ഓടി പോവില്ല. ജനകന്‍ ഓടിപോയിട്ടു കാര്യം ഇല്ല. ജനകന്‍ അവിടെ ചെന്നാല്‍ കെടുത്താന്‍ പറ്റില്ല. അത് തന്നെ ആണ്. ഒരു പറ്റം ബ്രഹ്മചാരികളും യാജ്ഞവല്‍ക്യനും ഒക്കെ കൂടി കുളിക്കുവാണ്. അതിഥികള്‍ ആയി ചെന്നതാണ്. കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മിഥില കത്തുന്നത്. ബ്രഹ്മചാരികള്‍ ഒക്കെ ഓടി. ജനകനോട് സ്നേഹം കൂടുതല്‍ ആണെന്ന് പറഞ്ഞു. ബ്രഹ്മചാരികള്‍ക്ക് ഒരു എതിര്‍പ്പുണ്ട്. ഇവര്‍ ഓടുമ്പോള്‍ യാജ്ഞവല്‍ക്ക്യന്‍ ചോദിച്ചു – നിങ്ങള്‍ എന്താ ഓടുന്നത്? അപ്പൊ ഒരുത്തന്‍ പറഞ്ഞു. എന്‍റെ ഒരു കൌപീനം അവിടെ കിടപ്പുണ്ട്. വേറെ ഒരുത്തന്‍ പറഞ്ഞു കമണ്ടലു അവിടെയാ ഇരിക്കുന്നത്. മറ്റൊരുത്തന്‍ പറഞ്ഞു യോഗ ദണ്ട് അവിടെ ആണ് വെച്ചിരിക്കുന്നത്. കത്തി പോവില്ലേ? അതെടുക്കാന്‍ ആണ് ഓടുന്നത്. ജനകനോട് ചോതിച്ചു നിങ്ങള്‍ എന്താ ഓടാത്തത്‌? മിഥില കത്തുന്നുണ്ടാവും, എന്‍റെ ഒന്നും കത്തുന്നില്ല. അല്ലാതെ ഇയാള്‍ ഓടി ചെന്നാല്‍ അവിടെ കെടുത്താന്‍ പറ്റുമോ? അവിടെ കെടുത്താന്‍ ഉള്ള ഉദ്യോഗസ്ഥന്മാര്‍ വന്നാല്‍ കെടുത്താന്‍ പറ്റും.

ആ ഒരു സമചിത്തത ആണ് മിത്തുകള്‍ തുറന്നു തരുന്നത്. മിത്തുകള്‍ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ നല്ല ശാന്തതയോട് അവര്‍ ജീവിക്കും. നല്ല രീതിയില്‍ അവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാവും. നല്ല രീതിയില്‍ അവരുടെ BRAINവളരും.

About Anthavasi

The Indweller
This entry was posted in വിശ്വാസം and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s