ദാമ്പത്യവിജ്ഞാനം – ഭാഗം – 06 [വര്‍ണ്ണ ആശ്രമ ധര്‍മ്മം – 2]

ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യുന്നവന്‍ ഉപദ്രവകാരിയായി തീരുകയും സമയം കൊല്ലുന്നതിന് പദ്ധതികള്‍ കണ്ടുപിടിക്കുകയും ചെയ്യുമ്പോഴാണ് ഈ ലോകം വര്‍ണ്ണവെറിയന്‍മാരുടേതായി തീരുന്നത്. സമ്മതിക്കുമോ നിങ്ങള്‍ എന്ന് അറിയില്ല. IS IT TRUE?

(ഇടയില്‍ പഠിതാക്കളുമായുള്ള സംവാദം)
{
സ്വാമിജി: അദ്ധ്യാപകന്‍ അല്ലേ?
പഠിതാവ്: ഉവ്വ്…
സ്വാമിജി: എത്ര കുട്ടികള്‍ ഒരു ക്ലാസ്സില്‍ ഉണ്ടാകും?
പഠിതാവ്: ഒരു….
സ്വാമിജി: എത്ര പേര്‍ ഉണ്ടാകും?
പഠിതാവ് :പതിനഞ്ച്…
സ്വാമിജി: പതിനഞ്ച് പേര്‍ ഒരു ക്ലാസ്സില്‍ ഉണ്ടാകും. എത്ര കുട്ടികള്‍ പഠിക്കും അതിനകത്ത്?
സ്വാമിജി: പറഞ്ഞു കൊടുത്താല്‍ അപ്പോള്‍ തന്നെ പഠിക്കുന്ന എത്ര പേര്‍ ഉണ്ടാകും?
പഠിതാവ് : ഒന്നോ രണ്ടോ…
സ്വാമിജി: രണ്ടെണ്ണം കാണും… പഠിക്കാതിരിക്കുന്ന കുട്ടികള്‍ പഠിക്കുന്നവനെ പഠിക്കാന്‍ അനുവദിക്കുമോ?
പഠിതാവ്: ഇല്ല…
സ്വാമിജി: അദ്ധ്യാപകനെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുമോ?
പഠിതാവ്: ഇല്ല…
സ്വാമിജി: സ്ഥാപനത്തിന് ചുറ്റുമുള്ള പ്രകൃതിയെ നശിപ്പിക്കുമോ?
പഠിതാവ്: ഉവ്വ്…
സ്വാമിജി: ഇതാണ് നിങ്ങളുടെ വിദ്യാഭ്യാസം… ഇതിനെ എല്ലാം കൂടി ഒന്നിച്ചിട്ട് കലക്കി എടുക്കുന്ന വെണ്ണ എങ്ങനെ നന്നായിരിക്കും? വിഷമായിരിക്കില്ലേ? നിര്‍ത്തണോ ഞാന്‍? മുന്നോട്ട് ഇതിലും ശോചനീയമായിരിക്കും, തുടക്കം ഇതാണെങ്കില്‍…. നിര്‍ത്തണോ? തുടരണോ? തുടരാമോ?
}

അതുകൊണ്ട് ഭാരതം വര്‍ണ്ണധര്‍മ്മത്തെ രൂപപ്പെടുത്തുമ്പോള്‍, ആശ്രമധര്‍മ്മത്തെ രൂപപ്പെടുത്തുമ്പോള്‍ സുവ്യക്തമായ സങ്കല്പങ്ങള്‍ ഉണ്ട്. അത് പാശ്ചാത്യന്റെ വിദ്യാഭ്യാസത്തിനോ പാശ്ചാത്യന്റെ ആഹാരത്തിനോ പാശ്ചാത്യന്റെ ജീവിതമാതൃകയ്ക്കോ ഒരിക്കലും മനസ്സില്ലാകുകയില്ല എന്നുള്ളതുകൊണ്ട് ആ വഴിയില്‍ സഞ്ചരിച്ച നിങ്ങള്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് നിങ്ങള്‍ ഇന്ന് പോകുന്ന വഴിയില്‍ ആനന്ദമില്ല. നിങ്ങള്‍ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന നിങ്ങളുടെ വരാനിരിക്കുന്ന തലമുറകള്‍ക്കും പരമ്പരകള്‍ക്കും ഒരിക്കലും ആനന്ദം ലഭിക്കുകയുമില്ല. സംശയരഹിതമായാണ് പറയുന്നത്. അണുവിട പോലും ഇതിന് മാറ്റമില്ല.
മറ്റേത് അങ്ങനെയല്ല, സുവ്യക്തമായ ഒരു സംസ്കാരത്തില്‍ വ്യക്തമായ സങ്കല്‍പ്പങ്ങളോട് കൂടിയാണ് ദാമ്പത്യത്തിനുള്ള വിവാഹം എന്ന കര്‍മ്മത്തിലേക്കു പ്രവേശിക്കുന്നത്. പ്രാക്കര്‍മ്മങ്ങളും ഒട്ടേറെയാണ്. പശ്ചാത്കര്‍മ്മങ്ങളും ഒട്ടേറെയാണ്. ഏറ്റവും പ്രാധാന്യമേറിയ സംസ്കാരകര്‍മ്മമാണ് ദാമ്പത്യത്തിന് വേണ്ടിയുള്ള വിവാഹം. അതിന്‍റെ അനുഷ്ഠാനത്തെ ഒന്നു പരിചയപ്പെടുത്താന്‍ ആണ് ഈ വേള ഉപയോഗിക്കുന്നത്. അതില്‍ അടിസ്ഥാനമായെടുക്കുന്ന സങ്കല്പം ശൈവശാക്തേയങ്ങളുടെ സംഗമഭൂമിയാണ്‌ ജീവിതം എന്നതാണ് – ഒന്ന്. മറക്കരുത് ഇത് അവസാനം വരെ. ജീവിതത്തില്‍ എല്ലാത്തിനും ഈ ശൈവശാക്തേയഭാവങ്ങള്‍ ഉണ്ട്. അതിന് അനുഗുണമായി അതിന് ഒരു അനുപാതമുണ്ട്. അതാണ്‌ രോഗങ്ങളും ആരോഗ്യവും തരുന്നത്. എവിടെ ശാക്തേയ ഭാവങ്ങളില്‍ ശൈവഭാവങ്ങളില്‍ സങ്കല്‍പ്പത്തിന് വിള്ളല്‍ ഉണ്ടാകുന്നു, അവിടെയെല്ലാം രോഗങ്ങള്‍ ഉണ്ടാകുന്നു.
ഇന്ത്യന്‍ സംസ്കൃതി എടുത്താല്‍ ഒരു ഗൃഹസ്ഥന്‍ പോലും, വിധിയാം വണ്ണം ജീവിച്ചവന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്തരാളം വരെ കാന്‍സര്‍ രോഗിയായിരുന്നിട്ടില്ല. അതിപ്രശസ്തന്മാര്‍ ആയിരുന്ന ഇന്ത്യന്‍ സന്ന്യാസിമാര്‍, ബ്രഹ്മചാരികള്‍ പലരും കാന്‍സര്‍ രോഗികളായിരുന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് – ഞാന്‍ വേണ്ടത്ര തയ്യാറെടുത്തിട്ടാണ് വന്നിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും അളവില്ലാതെ കാന്‍സര്‍ രോഗികളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ശൈവശാക്തേയങ്ങളുടെ സംഗമത്തിന്റെ ഒരു വൈകല്യം ഈ രോഗത്തില്‍ മുഖ്യമാണ് എന്ന് തോന്നുന്നു. കോശങ്ങളുടെ അതൃപ്തിയും അകാലവാര്‍ദ്ധക്യവും ഈ രോഗത്തിന് കാരണമാണ് എന്ന് തോന്നുന്നു.

(ഇടയില്‍ പഠിതാക്കളുമായുള്ള സംവാദം)
{
സ്വാമിജി: ചിന്തിച്ചാല്‍ മതി. തിരക്ക് കൂട്ടണ്ട. നല്ലതു പോലെ ചിന്തിച്ചാല്‍ മതി. നാളെ ഉച്ച വരെ സമയം ഉണ്ടെന്നാണ് സംഘാടകര്‍ പറഞ്ഞിരിക്കുന്നത്. ഇല്ലേ? അതുകൊണ്ട് ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും വെട്ടിക്കയറാം. ഞാന്‍ തയ്യാറാണ് – ഇരുന്നു തരാന്‍. ചോദ്യോത്തരത്തിനു പ്രത്യേകം സമയവും ഉണ്ടെന്നു തോന്നുന്നു. ഇല്ലേ? അങ്ങനെയും വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു അതിനകത്ത് . ഉണ്ടോ? ആ നിലയ്ക്ക് നിങ്ങള്‍ പേടിക്കേണ്ട, എഴുതി വെച്ചാല്‍ മതി – കയ്യില്‍ പേപ്പറും തന്നിട്ടുണ്ട്, പേനയും തന്നിട്ടുണ്ട് എന്ന് തോന്നുന്നു. എഴുതി വെച്ചാല്‍ മതി. ഒന്നും വിടണ്ട. ഞാന്‍ പറഞ്ഞത് നിങ്ങളുടെ സങ്കല്‍പ്പത്തില്‍ ശരിയാണോ എന്ന് നോക്കുകയും ചെയ്യാം.
}

ഒട്ടേറെ കാന്‍സര്‍ രോഗങ്ങള്‍ സൃഷ്ടിയുടെ കേന്ദ്രങ്ങളില്‍ ആണ് ഉണ്ടാകുന്നത് എന്ന് തോന്നുന്നു. AM I RIGHT? അതും നിങ്ങള്‍ക്ക് ശ്രദ്ധിക്കാം. ദാമ്പത്യത്തിന്റെ സങ്കല്പങ്ങള്‍ മറന്നു പോയ ഒരു തലമുറയുടെ വിവാഹപരിവേഷം രൂഢമൂലമായി മാറിപ്പോയതിന്റെ ഒരു ഇതിഹാസവും ഇത് തരുന്നുണ്ടോ എന്ന് ആലോചിക്കാം – ഇല്ലെങ്കില്‍ തള്ളിക്കളയാം. ഉണ്ടെങ്കില്‍ പുനര്‍നിരീക്ഷണം ചെയ്യുകയും പുനരാവിഷ്കരിക്കുകയും കാലത്തിന് അനുഗുണമായി സ്മാര്‍ത്ത നിയമങ്ങളെ പുതുതായി ഉണ്ടാക്കുകയും ചെയ്യാം. സ്മൃതിയുടെ ഈറ്റില്ലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഇതിനെ പഠിക്കുകയും ചെയ്യാം. നിങ്ങള്‍ ഓരോ വീടുകളില്‍ നിന്നും ഇവിടെ എത്തുമ്പോള്‍ നിങ്ങളുടെ കുടുംബചരിത്രത്തിനകത്ത് സമീപകാലത്തായി ഒരു കാന്‍സറിന്റെ എങ്കിലും ചരിത്രം പറയാന്‍ ഉണ്ടാകും. AM I RIGHT?
പൂര്‍വ്വകാലീനമായി ഇല്ലാത്ത ഈ പരിണാമഭേദത്തില്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളുടെ തച്ചുടയ്ക്കല്‍ കാരണമായിട്ടുണ്ടോ എന്നും അപഗ്രഥിക്കാം. ഇതരകാരണങ്ങളെ അപഗ്രഥിച്ച് മടുത്ത ജനതയ്ക്ക് – അത് രണ്ട് INVERTED COMMA-യില്‍ – കാരണം ഒരു ലക്ഷത്തില്‍ പരം പുസ്തകങ്ങള്‍ ഈ രംഗത്ത് ഗവേഷണപ്രബന്ധങ്ങളായി വന്നു മറഞ്ഞു പോയിട്ടുണ്ട്.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s