ദാമ്പത്യവിജ്ഞാനം – ഭാഗം – 04 [മൌലിക സങ്കല്‍പ്പം]

അറുപതു ശതമാനം പൌരുഷവും നാല്പതു ശതമാനം സ്ത്രൈണവും ആയ ഒരു പുരുഷനോട് വീണ്ടും അറുപത് ശതമാനമോ മുപ്പത് ശതമാനമോ ആയ ഒരു പൌരുഷം ചേര്‍ന്നാല്‍ പൂര്‍ണ്ണത ലഭിക്കില്ല. അറുപത് ശതമാനം പുരുഷനോട് നാല്‍പ്പത് ശതമാനം പുരുഷന്‍ ചേരുമ്പോഴാണ് ഒരു പൂര്‍ണ്ണപുരുഷന്‍ ഉണ്ടാകുന്നത്. അതേ പുരുഷനിലെ നാല്‍പ്പത് ശതമാനം സ്ത്രീയോട് അറുപത് ശതമാനം സ്ത്രീ ചേരുമ്പോഴാണ് പൂര്‍ണ്ണസ്ത്രീ ഉണ്ടാകുന്നത്.

അപ്പോള്‍ പൂര്‍ണ്ണപുരുഷനെയും പൂര്‍ണ്ണസ്ത്രീയെയും സംയാക് സംജാതമാക്കുവാനും ഒരുമിച്ചു പരസ്പരം പൂര്‍ണ്ണരായി ജീവിക്കുവാനും ഉള്ള സങ്കേതം ആണ് ഭാരതീയസങ്കല്‍പ്പത്തില്‍ ദാമ്പത്യം.

ഇത് ഏറ്റവും പ്രാചീനകാലത്ത് വൈദികര്‍ കണ്ടെത്തി എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് ഇന്ന് കണ്ടെത്തിയതല്ല. ഇന്നാണ് ഇത് ഏറ്റവും വികലമായിക്കൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം ഉണ്ടാകുമ്പോഴും വിദ്യാഭ്യാസം വികസിക്കുമ്പോഴും ആണ് കുടുംബ ജീവിതം താറുമാറാകുന്നത്. അടി വരച്ചാണ് പറയുന്നത്. എങ്ങനെ വേണമെങ്കില്‍ നേരിടാം.
അപരിചിതരായവര്‍ തമ്മില്‍ യോജിച്ച്, അറുപത് എഴുപത് കൊല്ലം അഭിപ്രായവ്യത്യാസമില്ലാത്ത ഒരു ദാമ്പത്യം പോകുമ്പോള്‍, പരസ്പരം അറിഞ്ഞവര്‍ തമ്മില്‍ യോജിച്ച് വിദ്യാസമ്പന്നരായ അവര്‍ വിവാഹം കഴിച്ച് നിത്യം അടിപിടിയായി നാട് നാറ്റിക്കുന്നു എന്നതാണ് ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍. എങ്ങനെയും എന്നെ ചോദ്യം ചെയ്യാം. ഞാന്‍ തയ്യാറെടുത്തുതന്നെയാണ് വന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ഒന്നിച്ചു നേരിടാം. ഞാന്‍ തനിച്ചേ ഉണ്ടാകൂ. വിഷയം നിങ്ങള്‍ തന്നപ്പോള്‍ ഇത് ആലോചിച്ചിരുന്നുവോ എന്ന് തന്നെ എനിക്ക് സംശയം ഉണ്ട്. ഇപ്പോള്‍ എന്‍റെ ഉദ്ദേശവും ലക്ഷ്യവും ഏതാണ്ട് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും മിക്കവാറും.
നിങ്ങളുടെ അച്ഛനെയും, അച്ഛന്റെ അച്ഛനെയും, അതിന് മുന്‍പുള്ള അച്ഛനെയും ഒക്കെ അടങ്ങുന്ന പുറകോട്ടുള്ള തലമുറയെയും, നിങ്ങളുടെ തലമുറയെയും ഇതില്‍ നിന്ന് EXTRAPOLATE ചെയ്ത് വരാനിരിക്കുന്ന തലമുറയേയും ചിന്തിച്ചു കൊണ്ട്, ഈ വിഷയത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുമ്പോഴാണ്, അത്ഭുതങ്ങള്‍ ഉണ്ടാകുന്നത്.
അതുകൊണ്ട് അപ്രാപ്തത്തിന്‍റെ ശതമാനം…… അപ്രാപ്തത്തിന്‍റെ അനുപാതം……അത് പൂര്‍ത്തീകരിച്ച് സ്വച്ഛന്ദമായ ജീവിതമാണ് ദാമ്പത്യക്രമത്തില്‍….. അതിനെ ഒരു ആശ്രമധര്‍മ്മമായി വികസിപ്പിച്ച്…. ദാമ്പത്യത്തെ ആശ്രമധര്‍മ്മമായി വികസിപ്പിച്ചെടുത്തതാണ് “ഗാര്‍ഹസ്ത്ഥ്യം”. അത് ഇന്നപ്പോഴേ ആകാവൂ, ഇന്നത്‌ വരയേ ആകാവൂ, എന്നൊക്കെ നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ഇന്നപ്പോഴേ ആകാവൂ, ഇന്ന പോലയേ ആകാവൂ, ഇന്നത്‌ വരയേ ആകാവൂ, എന്ന് യാതൊരു നിയന്ത്രണവും നിയമവും ഇല്ലെന്നാണ് എന്‍റെ ധാരണ. AM I RIGHT? അതുകൊണ്ട് നിങ്ങള്‍ക്ക് ആനന്ദം പറഞ്ഞിട്ടില്ല. പറഞ്ഞിട്ടില്ലാത്തതിന് വേണ്ടി ഉള്ള ഓട്ടം വൃഥാവിലാണ്.
“പക്വമായതു ഭുജിചാലതിരസമുണ്ടാം വൃക്ഷവുമുണ്ടാം പിന്നെ ഫലവുമുണ്ടായ് വരും” കേട്ടിട്ടില്ല? പക്വമായത് ഒന്ന് പറിച്ചു തിന്നാല്‍, നിങ്ങള്‍ക്ക് നല്ല രസമുണ്ടാകും തിന്നാന്‍; വലിച്ചെറിയേണ്ട. തിന്നുകഴിഞ്ഞ് അതിന്‍റെ വിത്തിട്ടാല്‍, വരുന്നവര്‍ക്ക് പിന്നെ കൊടുക്കാന്‍ ആ വര്‍ഗ്ഗം വീണ്ടും ഉണ്ടാകും. ദാമ്പത്യത്തിനും ഈ സ്വഭാവം ഉണ്ട്. പക്വമാകുന്നതിനു മുന്‍പ് ഭുജിച്ചു തീരുക, അരസികമാവുക, വിത്തില്ലാതെ വരിക. അറുപത് ശതമാനം ആണ് കേരളം ഇപ്പോള്‍ വന്ധ്യത അനുഭവിക്കുന്നത്. ഇതിന് വളരെ മുന്‍പേ തന്നെ ഒരു സംസ്കാരം, പാശ്ചാത്യസംസ്കാരം പാശ്ചാത്യനാട്ടില്‍ ഈ നിലയെ കൈവരുത്തുകയും ഒരു കുഞ്ഞ് ജനിച്ചാല്‍ ലക്ഷങ്ങള്‍ ഇനാം കൊടുക്കുന്ന നിലയിലേക്ക് ആ സംസ്കാരങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു എന്ന് മറക്കരുത്. വിത്ത് കുത്തുന്ന ഒരു സംസ്കാരമാണ് നിങ്ങള്‍ സ്വീകരിച്ചത്, ആധുനിക വിദ്യാഭ്യാസത്തിലൂടെ. അതിനു മനുഷ്യത്വമില്ല. അതിനു ദയ ഇല്ല. ദാനശീലം ഇല്ല. ദമവുമില്ല. അതാണ്‌, ഞാന്‍ അടിസ്ഥാനമായി വെച്ചത് ഇവയാണ് – “ദ”. ദാമ്പത്യക്രമത്തിന്റെ മൌലികചോദന അതാണ്‌. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാത്തിനെയും പരിരക്ഷിക്കുന്ന, എല്ലാത്തിനും പതിയായ, ദാനത്തിനും ദമത്തിനും ദയയ്ക്കും പതിയായിട്ടുള്ള ഒരു ആശ്രമധര്‍മ്മത്തെ, ഗാര്‍ഹസ്ത്ഥ്യത്തെ അത് രൂപപ്പെടുത്തിയത്.
ക്രിയയെക്കാള്‍, ധനത്തെക്കാള്‍ സങ്കല്‍പ്പമാണ് വ്യക്തിജീവിതത്തെ നിലനിര്‍ത്തുന്നത്. ഏത് സങ്കല്‍പ്പമാണ് നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച്‌ ഉള്ളത്, എന്ത് നിങ്ങള്‍ പഠിക്കാന്‍ പോകുമ്പോഴും ആദ്യം ഒരു സങ്കല്‍പ്പം എടുത്തിട്ടാണ് പഠിക്കുന്നത്. എങ്കിലേ നിങ്ങള്‍ക്ക് ഒരു ഉത്തരത്തില്‍ എത്താന്‍ പറ്റുകയുല്ലോ. മൌലിക സങ്കല്‍പ്പം എന്താണ്?

ദാമ്പത്യതിന്റെ മൌലികസങ്കല്‍പ്പം ആണ് അര്‍ദ്ധനാരീശ്വരഭാവം.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s