ദാമ്പത്യവിജ്ഞാനം – ഭാഗം – 02 [ശൈവ-ശാക്തേയ-സംഗമം]

പ – പൂരണെ, പവിത്രീകരണെ എന്നൊക്കെ അര്‍ത്ഥം വരുന്ന ദാനം കൊണ്ടും ദമം കൊണ്ടും ദയ കൊണ്ടും പവിത്രമാക്കുവാനുള്ള ശൈവവും, ശാക്തേയവുമായുള്ള ഭാവങ്ങളുടെ ചേര്‍ച്ച. ദാമ്പത്യം എന്ന് പറഞ്ഞാല്‍, ശൈവ-ശാക്തേയങ്ങളുടെ സംഗമഭൂവില്‍ നിന്നുകൊണ്ടാണ് അതിനെക്കുറിച്ച് ഭാരതം ചിന്തിച്ചിരുന്നത്.
ലോകത്ത് എന്തെല്ലാം ഉണ്ടായിട്ടുണ്ടോ അതെല്ലാം ഈ രണ്ടു ഭാവങ്ങള്‍ ചേര്‍ന്ന് ഉണ്ടായിട്ടുള്ളതാണ്. ശൈവഭാവവും ശാക്തേയഭാവവും ഇല്ലാത്ത ഒന്നും ഈ ലോകത്ത് ഇല്ല. ശൈവ-ശാക്തേയങ്ങളുടെ സംഗമഭൂവില്‍ ആണ് ഭാരതം ദാമ്പത്യത്തെ കണക്കിലെടുത്തത്; അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തിന്റെ രംഗവേദിയില്‍.
<ഭാഷ മനസ്സിലാകുന്നുണ്ടല്ലോ, മാറ്റെണ്ടതില്ലല്ലോ? അതോ ഞാന്‍ വന്നപ്പോള്‍ പറഞ്ഞു, സ്വാമിജീ ലളിതമായൊക്കെ പറയണം, അതു കൊണ്ടാണ് ചോദിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ ഈ ചോദ്യം ചോദിക്കില്ല, പറഞ്ഞങ്ങു പോവുകയേ ഉള്ളൂ. ലളിതമാണല്ലോ അല്ലേ? മനസ്സിലാകാന്‍ ബുദ്ധിമുട്ടില്ലല്ലോ? ഉണ്ടെന്നു തോന്നിയാല്‍ പറയണം.>
ശൈവവും ശാക്തേയവുമായ സംഗമഭൂവില്‍, ദാനത്തിനും, ദയയ്ക്കും, ദമത്തിനും, അതീവപ്രാധാന്യം നല്‍കുന്ന ഒരു ക്രിയായോഗപദ്ധതി ആണ് ദാമ്പത്യം. വ്യക്തമായ ഒരു സങ്കല്പ്പത്തിലൂടെ ജീവിക്കുമ്പോള്‍ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും ഉണ്ടാകും. ആഗ്രഹങ്ങളെ മേയ്ച്ചു ജീവിക്കുമ്പോള്‍ അര്‍ത്ഥവും വ്യാപ്തിയും ഉണ്ടാകില്ല. എന്തോ ഒന്ന് ആഗ്രഹിക്കുന്നു, അത് നേടാന്‍ ശ്രമിക്കുന്നു, ആ ശ്രമം തുടങ്ങിക്കഴിഞ്ഞാല്‍ ആ ആഗ്രഹം വിട്ടു പോകുന്നു, മറ്റൊരാഗ്രഹം വരുന്നു. ആഗ്രഹിക്കുമ്പോഴുള്ള സുഖം, വാംഗ്ചിക്കുമ്പോഴുള്ള സുഖം, പ്രവര്‍ത്തിക്കുമ്പോഴില്ല; ലഭിക്കുമ്പോഴുമില്ല. ഇതറിയാതെ ഒരു വാങ്ഛയില്‍‌ നിന്ന് മറ്റൊരു വാങ്ഛയിലേക്ക്, ഒരു ആഗ്രഹത്തില്‍ നിന്ന് മറ്റൊരു ആഗ്രഹത്തിലേക്ക് ആന്ദോളനം ചെയ്ത് കലഹവും മത്സരവും പൊല്ലാപ്പും ആയി ഒരു ജീവിതം തീര്‍ക്കുക എന്നുള്ളതാണ് പാശ്ചാത്യ മാതൃക. അതിനുല്ലതാണ്, ഏത് പേര് നമ്മള്‍ ഇട്ടാലും നമ്മുടെ ഇന്നത്തെ പ്രയത്നങ്ങളും വിദ്യാഭ്യാസവും എല്ലാം. അതിലെ SYLLABUS എല്ലാം അതാണ്‌. ഒരു മാറ്റവും വരില്ല. ദാമ്പത്യം ഈ ഒരു സങ്കല്‍പ്പത്തില്‍ തുടങ്ങുമ്പോള്‍, ഏതൊരു കോശം എടുക്കുമ്പോഴും അതില്‍ ഈ രണ്ടു ഭാവങ്ങള്‍ ഉണ്ട്. ശൈവം ശാക്തേയം എന്നതിന് പുരുഷം സ്ത്രീ എന്നും രണ്ടായി പറയാം. ഒരു പൌരുഷഭാവവും സ്ത്രൈണഭാവവും എല്ലാ കോശത്തിനും ഉണ്ട്, എല്ലാ കോശസമൂഹത്തിനും ഉണ്ട്, ധാതുവിനും ഉണ്ട്, എല്ലാ അവയവത്തിനും ഉണ്ട്, സമഗ്രമായി എല്ലാ വ്യക്തിയ്ക്കും ഉണ്ട്, എല്ലാ പദാര്‍ത്ഥത്തിനും ഉണ്ട്.
<ആ ബാക്കില്‍ ഇന്ന് കയറി ഇരിക്കാം. അത് കഴിഞ്ഞ് നമുക്ക് ബാക്കിലേക്ക്‌….>
അപ്പോള്‍ എല്ലാ പദാര്‍ത്ഥവും, നിങ്ങള്‍ എന്തെടുത്തോളൂ, അതിലെല്ലാം ഈ രണ്ടു ഭാവങ്ങളുടെ സ്വഭാവം കാണാം. ഇതിലും ശൈവമോ ശാക്തേയമോ ആയ ഒന്ന് ഏറി നില്‍ക്കുന്നത് കാണാം. പുരുഷനില്‍ ശൈവഭാവത്തിന്‍റെ ഏറ്റവും, സ്ത്രീയില്‍ ശാക്തേയഭാവത്തിന്‍റെ ഏറ്റവും കാണാം. ഇത് ഹോര്‍മോണുകളളില്‍, എന്‍സൈമുകളില്‍, മസ്തിഷ്കപ്രവര്‍ത്തനങ്ങളില്‍ എല്ലാം ഇ വ്യത്യാസം കാണാം. ഈ വ്യത്യാസം ആണ് രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം. എതോരാളില്‍ കുറവായിരിക്കുമോ അതിന്‍റെ ലഭ്യതയുടെ ചിന്തയിലാണ് അയാളുടെ സുഖം ഇരിക്കുന്നത്. ഏതു കയ്യിലുണ്ടോ അതിലല്ല തൃപ്തി ഇരിക്കുന്നത്. മനുഷ്യന്‍ തൃപ്തന്‍ ആകുന്നത് അപ്രാപ്തത്തെ കുറിച്ച് ചിന്തിച്ച് അതിന്‍റെ പ്രാപ്തിയിലാണ് തൃപ്തനാകുന്നത്. പ്രാപ്തമായതൊന്നും അവന്നു ത്രുപ്തിയെ നല്‍കുന്നില്ല. അത് കൊണ്ട് തന്നെ ജീവിതം പലപ്പോഴും വിഷാദമൂകമാണ്. സമഗ്രമായ ജീവിതത്തിലെ അപ്രാപ്തം ലൌകികങ്ങളായ വിഷയങ്ങള്‍ അല്ല – പൊതുവേ. ശബ്ദ സ്പര്‍ശ രസ രൂപ ഗന്ധങ്ങള്‍ അവന്റെ മനസ്സിന്‍റെ സങ്കല്‍പ്പത്തിലും, അവന്റെ വാക്കിലും, ചുറ്റുപാടും പദാര്‍ത്ഥനിരകളായും കാണപ്പെടുന്നുണ്ട്.
അവയുടെ വിനിമയത്തിന്, വിത്തവും അവന്‍റെ ചുറ്റുപാടും കാണപ്പെടുന്നുണ്ട്. ഒന്നിന്‍റെ ലഭ്യതയ്ക്ക് മറ്റൊന്നിന്റെ വിനിമയം പറ്റുന്നത് കൊണ്ട് എല്ലാം ലോകാരംഭം മുതല്‍ ഇന്ന് വരെ വിത്ത സ്വരൂപങ്ങള്‍ ആണ്. അതുകൊണ്ട് അവയിലൊന്നും അപ്രാപ്തം അംശരൂപത്തിലല്ലാതെ സമഗ്രരൂപേണയില്ല.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s