ദാമ്പത്യവിജ്ഞാനം – ഭാഗം – 24 [വികൃതസങ്കല്പങ്ങള്‍]

ഇത് ആകസ്മികമല്ല….അതുകൊണ്ട് ദാമ്പത്യത്തിലൊക്കെ ഇത് വല്ല്യവല്ല്യ പ്രശ്നങ്ങളാണ് നിത്യം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒന്നാണ് ഞാന്‍ പറഞ്ഞത്… THROW AWAY സംസ്കാരം ശക്തമായി മനസ്സിനേയും ബുദ്ധിയേയും പിടിച്ചിരിക്കുന്നു. നിങ്ങള്‍ എഴുതിയ ഒരു പേന തെളിയുന്നില്ല എന്നു കണ്ടാല്‍ വലിച്ചൊരേറു കൊടുക്കാന്‍… ഒരു പ്രാവശ്യം അതിന്‍റെ അകത്തെ REFILLERഎടുത്തു ഒന്ന് ഉരച്ചു നോക്കി ഒന്ന് ചൂടാക്കി നോക്കി എഴുതാന്‍ പോലും ശ്രമിക്കാതെ വലിച്ചെറിയാന്‍… നിങ്ങള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപഭോഗം കഴിഞ്ഞാലുടനെ എടുത്തു ഒരേറു കൊടുക്കാന്‍… തക്കവണ്ണം വന്നപ്പോള്‍ ഈ ഉപയോഗം ഇല്ലാത്ത വയസ്സനും വയസ്സിയും ഒക്കെ എന്തിന് എന്നോര്‍ത്ത് അതിനേ എറിയുന്ന പോലെ… അതിനേ എറിയുന്ന ഒരു സംസ്കാരത്തില്‍ നിന്നും ഭാര്യയേയും ഭര്‍ത്താവിനേയും ഒക്കെ വലിച്ചെറിഞ്ഞു ജീവിക്കുവാനുള്ള ഒരു തിടുക്കം… ഉവ്വോ?

ഭാര്യയും ഭര്‍ത്താവും കുട്ടിയെ DESIGN ചെയ്യുമ്പോഴും….. ഒരു നീണ്ട കാലത്തിന്‍റെ സങ്കല്‍പ്പം വരുന്നില്ല. സുഖത്തിന്‍റെ സങ്കല്‍പം വരുന്നില്ല. പഴയ ഒരമ്മയും അച്ഛനും നീണ്ട കാലത്തേക്കാണ് എല്ലാം സങ്കല്‍പ്പിക്കുന്നത്. വാങ്ങിച്ച ഒരു സ്ഥലത്തിന് പത്തു രൂപ കൂടുതല്‍ കിട്ടിയാല്‍ അപ്പോള്‍ വലിച്ചെറിയാന്‍ തയ്യാറാണ്. ശരിയല്ലേ? ചെറുപ്പക്കാര്‍ ചോദിക്കുന്നതും ഇത് തന്നെയാണ്. “ഭ്രാന്തുണ്ടോ ഇതും വച്ചു കൊണ്ടിരുന്നിട്ടു? ആ നാലുകെട്ട് പൊളിച്ചു വില്‍ക്ക്! ആ കാശിന്‍റെ പകുതി ഇങ്ങ് തന്നാല്‍ ഞാന്‍ കോഴിക്കച്ചവടം അപ്പുറത്ത് തുടങ്ങാം” എന്നാണ് പറയുന്നത്. “പിന്നെ അമ്മയും അച്ഛനും ഒന്നും പേടിക്കേണ്ട. ഈ മുറ്റത്ത്‌ നിറച്ചും കാറുകളും ബസ്സുകളും ആയിരിക്കും”… ഇങ്ങനെ ഒന്നും ഉണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്.

പഴയ ആളുകള്‍ക്ക് ഒരു വായ്പ വാങ്ങിക്കാനോക്കെ വലിയ മാനസിക ബുദ്ധിമുട്ടുണ്ട്. ശരിയല്ല? പുതിയ ആളുകള്‍ക്ക് ഒന്നുമില്ലാതെ PROJECT തയ്യാറാക്കി LOAN വാങ്ങിക്കാന്‍ നല്ല താത്പര്യമാണ്. പഴയ ആളുകള്‍ക്ക് തന്‍റെ ഭര്‍ത്താവിനെതിരായി, ഭാര്യയ്ക്കെതിരായി പുറത്തൊരാളോട് വര്‍ത്തമാനം പറയാന്‍ ഒരുപാടു തരം ലജ്ജകളുണ്ട്; സ്ത്രീയായാലും പുരുഷനായാലും. തന്‍റെ ഭാര്യയെ കുറിച്ച് തന്‍റെ ഭര്‍ത്താവിനെ കുറിച്ച് ഒരു പുരുഷനോ സ്ത്രീയോ പുറത്തു കൂട്ടുകാരോടോ മറ്റുള്ളവരോടോ പറയുന്നതിനൊക്കെ ഒരുപാട് മടിച്ചിരുന്ന ലോകങ്ങളില്‍ നിന്ന് ഇല്ലാത്തതു ഉണ്ടാക്കി പറഞ്ഞു അവിടെ ഒരു സ്നേഹമുണ്ടാക്കാന്‍ ആധുനികര്‍ക്ക് നല്ല ശ്രദ്ധ കാണുന്നുണ്ട്. ഓഫീസുകളിലൊക്കെ പുതിയ പുതിയ ബന്ധങ്ങള്‍ അങ്ങനെ വരുന്നുണ്ടെന്നു തോന്നുന്നു. ഒരു അനുകമ്പ നേടുന്ന….. “എന്‍റെ സാറേ… ഭര്‍ത്താവെന്നു പറഞ്ഞ ഒരു മാന്യന്‍ അവിടെയുണ്ട്…” ഇതിലധികവും ഈ ആധ്യാത്മിക ആചാര്യന്മാര്‍ വരെ വീഴുന്നുണ്ട്‌ എന്നാണു പിന്നാമ്പുറങ്ങളില്‍ കേള്‍ക്കുന്നത്. ഞങ്ങളുടെ കൂട്ടരേ പറ്റി പറയുമ്പോള്‍ സൂക്ഷിച്ചു പറയണമല്ലോ എന്ന് വച്ചു. അതുകൊണ്ട് അത് അത്ര ശരിയായിരിക്കില്ല എന്ന് വച്ചാല്‍ മതി. Am I right?

വളരെ എളുപ്പത്തില്‍, എന്‍റെ ഭര്‍ത്താവ് കുടിയനാണ്‌, എന്നെ ഉപദ്രവിക്കും… ഒരു സ്നേഹവും ഇല്ലാത്ത മനുഷ്യനാണ്…..

പ്രേക്ഷകര്‍ : “ഇങ്ങനെ പറയാന്‍ ഒരു ചാനല്‍ പ്രോഗ്രാം തന്നെ ഉണ്ട് – കഥയല്ലിത് ജീവിതം”

ഓ… ഇങ്ങനെ പറയാന്‍ വേണ്ടി ഒരു ചാനലും കൂടിയുണ്ട്?!

ഓ… അതു ശരി…ജീവിതമേ കഥയാണെന്ന് അറിയാത്തത് കൊണ്ടായിരിക്കുമോ അവരിനി അങ്ങനെ അതിനു പേരിട്ടിരിക്കുന്നത്. ഈ ജീവിതമെല്ലാം ഒരു കഥയാണ്‌. കഥയില്ലീ ജീവിതത്തിനു എന്ന് പറഞ്ഞാല്‍ ശരിയാവാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ അങ്ങനെ ഒരു പരിപാടി ഉണ്ടല്ലേ?

പ്രേക്ഷകര്‍ : ഉണ്ട്….

ഉണ്ടാവുമല്ലോ…അതിന് കാരണം, വല്ലവന്‍റെയും പറമ്പിലേക്ക് ഒളിഞ്ഞു നോക്കാന്‍ കിട്ടുന്ന ഒരു ക്യാമറയ്ക്ക് വല്ലാത്ത ഒരു സുഖമില്ലേ? മാത്രമല്ല അതിന്‍റെ പേരില്‍ കലഹിക്കാന്‍ ഒരു പ്രത്യേകത ഇല്ലേ? വൈകുന്നേരമാകുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കൂടി നിലാവുള്ള രാത്രിയില്‍ ടെറസ്സിനു മുകളില്‍ കസേരയും ഇട്ടു കയറിയിരുന്നു വര്‍ത്തമാനവും പറഞ്ഞു… ചന്ദ്രികാചര്‍ച്ചിതമായ രാത്രിയില്‍ പ്രേമവും ഒക്കെ രൂപാന്തരപെട്ടു വരുമ്പോഴേക്കും വഴിയേ കുടിച്ചിട്ട് പോകുന്ന ഗോപാലകൃഷ്ണനെ നോക്കി…. എടീ ആ ഗോപാലകൃഷണനല്ലേ വെള്ളമടിച്ചിട്ട്‌ പോകുന്നത്? അതേല്ലോ. എന്നൊന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ ഭാര്യ അവനെ നോക്കി … ഒരു പെണ്ണിന്‍റെ ജീവിതം തുലച്ചവന്‍, നിങ്ങള്‍ ആണുങ്ങള്‍ അല്ലെങ്കിലും ഇങ്ങനെയാണ് … എന്ന് പറഞ്ഞു പല്ലിറുമ്പി… നീ അത്ര കുണാരം ഒന്നും പറയേണ്ട, നിന്‍റെ തന്തയും ഇങ്ങനെയായിരുന്നു എന്ന് ഇയാളും പറഞ്ഞു ചന്ദ്രികാചര്‍ച്ചിതമായ രാത്രി എടുത്തേറും പിടുത്തവും ആയി പോകാന്‍ കാരണമായി തീരുമ്പോള്‍ സീരിയല്‍ വഴി ഒരു സിനിമാനടി അതും പ്രശസ്തയായ ഒരുത്തി ANCHORING നടത്തി ചുറ്റും ആണുങ്ങളെയും ഇരുത്തി കോലാഹലം ഉണ്ടാക്കിയ ഭാര്യാഭര്‍ത്താക്കന്മാരെ വച്ച് ഇതെല്ലം പറഞ്ഞ് ഈ നിക്കറില്‍ തൂറിയവന്‍റെ നിക്കര്‍ കഴുകിയിടുന്നതിനു പകരം ആ അതിന്‍റെ അകത്തുള്ളത് മുഴുവന്‍ നിങ്ങളെ മണപ്പിച്ച് മണം കൊണ്ട് തൃപ്തി ആയില്ലെങ്കില്‍ നക്കി നോക്കി ഉറപ്പാക്കാന്‍ പോകുന്ന ഒരു സംസ്കൃതിക്ക് നാളെ… ജീവിതം ഉണ്ടാകുമോ? കടും കൈയ്യാണല്ലേ? ചോദിച്ചു വാങ്ങിച്ചതാണ്. ഇത്രെയൊക്കെ പ്രതീക്ഷിക്കാം….

അപ്പോള്‍ ജീവിതം രസകരമാകുന്നതിന്‍റെ സര്‍ഗാത്മകത ദാമ്പത്യജീവിതത്തില്‍ രൂപാന്തരപ്പെട്ടു വരണം എന്നുണ്ടെങ്കില്‍ അതിനു പണിയുണ്ട്. അതിനു നിങ്ങളുടെ ജീവസര്‍ഗങ്ങളിലൂടെ ഒരു യാത്ര അനിവാര്യമാണ്. അനേക ജീവസര്‍ഗങ്ങളിലാണ് ഒരുവന്‍ ജീവിക്കുന്നത്. സ്വപ്നവും ജാഗ്രത്തും ഒക്കെയായി. ഞാന്‍ ഒരു കാര്യമേ ഇപ്പോള്‍ പറഞ്ഞുള്ളൂ. മൂന്ന് നാല് കാര്യങ്ങള്‍ മുന്നില്‍ വച്ചിട്ട് ഒരു കാര്യമേ പറഞ്ഞുള്ളൂ…. മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ജീവിതം….. ശലഭജീവിതം….. ഒരു വെള്ളിപറവ ഒന്ന് പറന്നു കഴിഞ്ഞു ചത്തു വീഴുക. അത്ര ക്ഷണഭംഗുരമായ സ്നേഹബന്ധങ്ങള്‍…… സ്നേഹിക്കുക…. നീയില്ലാത്ത ജീവിതം എനിക്ക് മുള്ളില്ലാത്ത റോസ പോലെയാണ്… അങ്ങനെയൊക്കെയല്ലേ എഴുതുന്നത്‌? പഠിച്ച കാലത്ത് അങ്ങനെയൊക്കെ അല്ലെ എഴുതിയത്? എന്ത് ബുക്കെന്നാ പറയുക? ഓട്ടോഗ്രാഫ്! അന്ന് ഓട്ടോഗ്രാഫ് വാങ്ങാന്‍ അച്ഛന്‍ കാശ് കൊടുക്കാത്തതിനാല്‍ ബുക്കേലോക്കെയാണ്എഴുതി കൊടുത്തത്… ചൊറിച്ചില്‍ ഇല്ലാത്ത ചേന പോലെയാണ് എന്നൊക്കെ.. ഇതൊക്കെ കഴിഞ്ഞു വിവാഹമൊക്കെ കഴിച്ചു…. കഴിക്കുന്നത്‌ വരെയേ ഉണ്ടായിരുന്നുള്ളൂ ഈ സ്നേഹം. കഴിച്ചു കഴിഞ്ഞപ്പോള്‍ ഈ സ്നേഹമൊക്കെ പോയി. CONDUCT DISORDER ആണ്. പിന്നെ തമ്മില്‍ കണ്ടാല്‍ ചതുര്‍ഥിയാണ്. വഴക്കാണ്. പൊല്ലാപ്പാണ്. ഈ ക്ഷണചഞ്ചലമായ ഭാഗം മാത്രം എടുത്തിട്ടാണ് നമ്മള് ഇത്രയും പറഞ്ഞത്.

ജീവിതത്തിനു സ്വപ്നമാണ് നിറം പകരുന്നതെങ്കില്‍, സങ്കല്പങ്ങളുടെതായ VIRTUAL WORLD, A SECOND WORLD; അത് LYNDON (LYNDON B JOHNSON – 36TH PRESIDENT OF USA) – ന്‍റെ ആഗമനത്തോട് കൂടി നിങ്ങളുടെ വിശ്വവിശാലജാലകം തുറന്നു കയറിക്കഴിഞ്ഞു. ചുമ്മാ പറഞ്ഞതല്ല ആ പദം. WORLD WIDE WEB; മലയാളം EXACTആണോ എന്ന് എനിക്കറിയില്ല – വിശ്വവിശാലജാലകം. ഇതിനകത്ത് ഒരിക്കല്‍ കയറി ഇറങ്ങിയാല്‍ പിന്നെ അവനു സ്വപ്നങ്ങളില്ല. സ്വപ്നങ്ങളില്ലാത്ത അവന്‍ എങ്ങനെ ജീവിക്കും? ഇത് നമ്മുടെ പുരോഗതിയിലെ നിര്‍ണ്ണായകനിമിഷത്തെ പ്രതിനിധാനം ചെയ്യുന്നതാണ്‌. എല്ലാം… നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു ഇഷ്ടപ്പെടുന്ന മാതിരി രൂപപ്പെടുത്തി കണ്ടു കേട്ട് തൊട്ട് ആസ്വദിക്കാന്‍ കഴിയുന്ന തലങ്ങളിലേക്ക് ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ചുറ്റും കാണുന്ന ജീവിതത്തില്‍ എവിടെ ആസ്വാദ്യത ഉണ്ടാവും? അതും അഞ്ചു വയസ്സ് തൊട്ടു അച്ഛനമ്മമാര്‍ ഈ ഉപകരണം വാങ്ങിച്ചു കൊടുത്തു വിശ്വവിശാലജാലകം തുറന്നു കാണാന്‍ പഠിപ്പിച്ചു കഴിഞ്ഞു എന്ത് ജീവിതം?

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s