ദാമ്പത്യവിജ്ഞാനം – ഭാഗം – 22 [മാതൃവന്ദനം, നാന്ദീശ്രാദ്ധം]

നമ്മള് വിവാഹ പൂര്‍വ കര്‍മ്മങ്ങളായ നാന്ദി ശ്രാദ്ധം തുടങ്ങുത്തത് വരെയുള്ളത് പറഞ്ഞു.

നമ്മള്‍ ഇന്ന് കാണുന്ന ഏറ്റവും വലിയ പ്രത്യേകതകള്‍ നോക്കിയാല്‍ വളരെ വിദ്യാസമ്പന്നരായവരുടെ ഇടയില്‍ യോജിച്ചുള്ള ജീവിതം കാണുന്നില്ല. ഇന്ന് വിവാഹത്തെ ഭയത്തോടെ നോക്കി കാണുന്ന ഒട്ടേറെ പേരുണ്ട്. കേരളത്തില്‍ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ ജില്ല കാസര്‍കോടും വയനാടും ആണ്. കഴിഞ്ഞ വര്‍ഷത്തെ കോടതിയില്‍ എത്തിയ divorse നോടീസുകള്‍ 2000-ല്‍ അധികമാണ്. അതില്‍ ഒരെണ്ണം പോലും വിദ്യാഭ്യാസം ഇല്ലാത്തവരെ സംബന്ധിക്കുന്നതല്ല. പലേ കാരണങ്ങള്‍ ആണ് ഇതിനു കാണുന്നത്.

1. വിവാഹത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കാത്തതെല്ലാം. ഏറ്റവും പ്രധാനപ്പെട്ടത് അതാണെന്നാണ് എനിക്ക് തോന്നുന്നത്.
2. ആധുനിക വിദ്യാഭ്യാസം നേടിയ ആളുകള്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ഒന്നുമായും പൊരുത്തപ്പെടുന്നില്ല.
3. മാരകമായ conduct disorder നു വിധേയരാണ് പലരും. ഏറ്റവും പ്രധാനപ്പെട്ടത് അതാണെന്നാണ് എനിക്ക് തോന്നുന്നത് – conduct disorder.

ഒരു ദിവസമോ രണ്ടു ദിവസമോ അതില്‍ കൂടുതലോ ഒരാളോട് സ്നേഹത്തില്‍ ജീവിക്കാന്‍ പറ്റാതെ വരിക. IT മേഘലയുടെ ആഗമനവും കൂടി ആയപ്പോള്‍ ഇത് കേരളത്തില്‍ ശതഗുണീഭവിച്ചിട്ടുണ്ട്. Outsourcing രംഗം വികസിക്കുകയും ഇന്ത്യയുടെ രാത്രിയില്‍ അമേരിക്കയുടെ പകല് ഇന്ത്യന്‍ യുവത്വം പണിയെടുക്കുന്നതോട് കൂടി ഈ തകര്‍ച്ച ഏതാണ്ട് പൂര്‍ത്തി ആയിട്ടുണ്ട്‌. ചുറ്റുപാടുകളോട് പൊരുത്തപെടാന്‍ കഴിയാതെ വരിക, ഒരു സ്നേഹിതനെയോ സ്നേഹിതയെയോ പരിചയക്കാരനെയോ പരിചയക്കാരിയെയോ അധിക സമയം സഹിക്കാന്‍ കഴിയാതെ വരിക, വിശ്വവിശാലജാലകം (World Wide Web) തുറന്നു കാണുന്ന IT മേഘലയുടെ ആഗമനതോട് കൂടി അറിവിന്‍റെ മംഗളമര്‍മരം ഇല്ലാതാകുക, ബുദ്ധിയും ഊര്‍ജ്ജസന്ധായകശേഷിയും എല്ലാം വികസിപ്പിക്കുന്ന സ്വഗതമായ സുഷുപ്തി ജാഗ്രത്തിനുവഴിമാറി കൊടുത്തു സൗരജീവിയായ മനുഷ്യന്‍ ഇന്ത്യയില്‍ ജീവിച്ചു ഇവിടുത്തെ പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉറക്കമിളച്ചു പണിയെടുക്കുകയും ചെയ്യുമ്പോള്‍ സൂക്ഷ്മതലങ്ങളില്‍ പരിണാമം ഉണ്ടാകുക, സര്‍വോപരി conduct disorder എന്ന മാരകരോഗത്തിലേക്ക് പതിക്കുക.

ഇതിന്‍റെ കാരണങ്ങള്‍ അറിയാത്ത councelling-കള്‍ ഇതിന്‍റെ കാരണങ്ങള്‍ മനസ്സിലാക്കാത്ത മതപരിപാടികള്‍ ഫ്രോയിഡിയന്‍ സൈക്കോളോജിയുടെ മാത്രം തലങ്ങളില്‍ നിന്നുകൊണ്ട് അവിടുന്നെല്ലാം പരിണമിച്ച ആധുനികയുവത്വത്തെ ആ ദൃഷ്ടികോണത്തില്‍ കാണുക. Libido യുടെയും super ego യുടെയും തലങ്ങളൊക്കെ അതിന്‍റെ എല്ലാ വൈകല്യങ്ങളോടും കൂടി അനുഭവിച്ചു മടുത്തു പുറത്തു വന്ന ആധുനിക യുവത്വത്തെ കാലഹരണപെട്ട മന:ശാസ്ത്രസിദ്ധാന്തങ്ങളിലൂടെ അപഗ്രഥിക്കാന്‍ പോയി ഭിഷഗ്വരന്‍മാര്‍ ഇളിഭ്യരായി മാറുമാറ് യുവത്വം ഭിന്നിച്ചു നില്‍ക്കുക, നിലവിലിരിക്കുന്ന നിയമവ്യവസ്ഥ ഡോ. ജോഡിയെ പോലെയുള്ളവര്‍ വരെ രൂപപ്പെടുത്തി എടുത്ത നിയമവ്യവസ്ഥകള്‍, വര്‍ത്തമാന ഭാരതത്തിന്‍റെ യുവത്വത്തെ – സ്ത്രീപുരുഷന്മാരെ സംയോജിപ്പിക്കുന്നത്തിനുള്ള നിയമങ്ങള്‍ പര്യാപ്തമല്ലാതെ വരിക, വിവാഹത്തോടും കുടുംബത്തോടും വരെ സ്വസ്തി പറഞ്ഞു പിരിയാന്‍ ഇടയാവുക ഇത്തരക്കാര്‍ക്ക് ചേക്കേറുവാനും അവരുണ്ടാക്കുന്ന ധനം സമാഹരിക്കുവാനും ഉള്ള വ്യാവസായിക സന്ന്യാസത്തിന് അമിത പ്രാധാന്യമുണ്ടാകുക ഇവയോക്കെയായി ഒരു വിഷമവൃത്തത്തിലാണ് യുവത്വമെന്നാണ് എന്‍റെ ധാരണ. പറഞ്ഞതില്‍ അല്പമെങ്കിലും യാഥാര്‍ത്ഥ്യം ഉണ്ടോ? ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ചെരുപ്പക്കരെല്ലാം ഏതോ അത്ഭുതം തേടി ഇന്ത്യന്‍ ആശ്രമങ്ങളില്‍ ചെന്ന് ചേക്കേറുന്ന കാലമാണ്. പലപ്പോഴും എനിക്ക് ഓര്‍മ വരുന്നത് ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയിലേക്കാണ്. ഒരു നൂറ്റാണ്ടിനു മുന്‍പ് എഴുതിയ ഗ്രന്ഥങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഗ്രന്ഥമാണ്. അതിലെ “സിദ്ധാര്‍ത്ഥ” എന്ന കഥാപാത്രം ഓര്‍മിപ്പിക്കുന്ന, അദ്ദേഹം അത് എഴുതുമ്പോള്‍ ഇന്ത്യയില്‍ കാണാവുന്ന കാഴ്ച്ച ആയിരുന്നില്ല അത്. ഇന്ത്യയില്‍ അത് പടമായി ഓടിയെന്നും എനിക്ക് തോന്നുന്നില്ല. ഓടിയെങ്കില്‍ തന്നെ അതിലെ പ്രധാനഭാഗങ്ങള്‍ ഇല്ലായിരുന്നു. കാരണം പ്രധാനഭാഗങ്ങള്‍ നിങ്ങള്‍ക്ക് വര്ജ്യമായിരുന്നത് കൊണ്ട് ഇന്ത്യയില്‍ കാണിച്ചിട്ടില്ല. ഇപ്പോള്‍ നെറ്റില്‍ ഉണ്ടെന്നു തോന്നുന്നു. അപ്പോള്‍ ആകെക്കൂടി നോക്കിയാല്‍ ഇത്രയും പ്രശ്നങ്ങളുടെ പരിഹാരമാണ് എന്‍റെ അറിവില്‍ നാന്ദിശ്രാദ്ധം.
അറിഞ്ഞു ചെയ്യാമെങ്കില്‍… ചടങ്ങ് കാണിച്ചിട്ടൊന്നും കാര്യമില്ല. ഈ പ്രശ്നങ്ങള്‍ ഒക്കെ നിങ്ങളുടെ പ്രശ്നങ്ങള്‍ ആണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് വളരെ കുറച്ചു സമയത്തില്‍ കൂടുതല്‍ രണ്ടു പേര്‍ക്കും വിശ്വസിച്ചും സ്നേഹിച്ചും ജീവിക്കാന്‍ പറ്റാതെ വരിക. മടുപ്പ് ഉളവാകുക. ഒന്ന് പരിചയപെടുന്നത് വരെ സ്നേഹിക്കാം… പരിചയപ്പെട്ടു വെറുക്കാം… എന്നൊരു നില. വിദ്യാഭ്യാസത്തിനു തന്നെ consistency ഇല്ല. ജീവിതത്തിനും തൊഴിലിനും consistency ഇല്ല. വിഷയങ്ങളോടുള്ള സമീപനത്തിന് consistency ഇല്ല. അതുകൊണ്ട് സ്നേഹത്തിനും consistency ഇല്ല. അല്പാവശ്യതിനുള്ളതാണ് ബന്ധമെന്ന് സമഗ്രമായ ഒരു സങ്കല്‍പം ശാസ്ത്രീയമായി തലച്ചോറിന്‍റെ രുചിയായി മാറിയിരിക്കുന്നു. ഇതുണ്ടാക്കുന്ന സംഘര്‍ഷം മാതാപിതാക്കളില്‍ ബന്ധുക്കളില്‍ പരിചയക്കാരില്‍ സുഹൃത്തുക്കളില്‍ തന്നില്‍ തന്നെ അനേകരോഗങ്ങള്‍ക്കും അനേക പ്രശ്നങ്ങള്‍ക്കും ഒക്കെ വഴിമരുന്നിടും.

About Anthavasi

The Indweller
Video | This entry was posted in ദാമ്പത്യവിജ്ഞാനം and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s